Latest Updates
-
കൊൽക്കത്തയിൽ കനത്ത മഴ; ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
ചൊവ്വ മിഥുനം രാശിയിലേക്ക്: കരിയറിൽ വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ഗ്രഹസംഗമം: പ്രണയത്തിലും പണമിടപാടിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കുക! -
ജൂലൈ 30: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം; ഈ ശുഭമുഹൂർത്തങ്ങൾ വഴിമാറും -
ജൂലൈ 30: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും സന്തോഷവും തേടിയെത്തും! -
കുംഭക്കൂറിൽ ചന്ദ്രൻ: 2026 ജൂലൈ 30-ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ശുഭമുഹൂർത്തങ്ങൾ അറിയാം! -
2026 ജൂലൈ 29 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട മുഹൂർത്തങ്ങൾ ഇതാ -
നിഹാരിക എൻഎമ്മിന്റെ 'ലീൻ ലുക്ക്' വൈറൽ; ഫിറ്റ്നസ് നിലനിർത്താൻ താരം പിന്തുടരുന്ന ആ നാടൻ വഴികൾ ഇതാ! -
ഹിമാചലിൽ ഓറഞ്ച് അലർട്ട്; മഴക്കാലത്ത് ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ശ്രാവണ മാസത്തിന് തുടക്കം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഇന്ന് രാത്രി തന്നെ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ
ചില്ലുമഴ പെയ്യുന്ന, ചീമുട്ടയുടെ മണമുള്ള, സ്ഫടികം പോലുള്ള ഒരു വിചിത്രഗ്രഹം
ചില്ലുമഴ പെയ്യുന്ന ഒരു ഗ്രഹത്തെ കുറിച്ച് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് നമ്മള് കേട്ടിട്ടുണ്ട്. കണ്ടാല്‍ നീല മാര്‍ബിള്‍ പോലെ മനോഹരമായി തോന്നുന്ന ഈ ഗ്രഹത്തിന് പക്ഷേ ആ നീലനിറം കിട്ടിയത് ചില്ല് ഉരുകി മഴയായി പെയ്യുന്നത് കൊണ്ടാണ്. അത്രയ്ക്കും ഉയര്‍ന്ന താപനിലയാണ് ഈ ഗ്രഹത്തില്‍ - പകല്‍സമയത്ത് 930 ഡിഗ്രി സെല്‍ഷ്യസോളം.

HD 189733 b എന്ന ഈ ഗ്രഹത്തെ കുറിച്ച് ജെയിംസ് വെബ് ടെലസ്കോപ്പ് കണ്ടെത്തിയ പുതിയൊരു കാര്യവും അത്ര രസമുള്ളതല്ല. ഈ ഗ്രഹത്തിന് ചീമുട്ടയുടെ ഗന്ധമാണത്രേ.
വിചിത്രമാണ് ഈ ഗ്രഹത്തിലെ കാര്യങ്ങള്‍
2005ലാണ് ഭൂമിയില്‍ നിന്നും ഏതാണ്ട് 65 പ്രകാശവര്‍ഷങ്ങള്‍ അകലെയുള്ള HD 189733 b എന്ന ഈ ഗ്രഹത്തെ കണ്ടെത്തിയത്. വ്യാഴത്തേക്കാളും 1.13 മടങ്ങ് വലുപ്പം ഈ ഗ്രഹത്തിന് ഉണ്ടെന്നാണ് കണക്കുകൂട്ടല്‍. ഈ ഗ്രഹത്തില്‍ വളരെ മാരകമായ ചില്ലുമഴയുണ്ടെന്ന് നേരത്തെ തന്നെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരുന്നു. കൂടാതെനമുക്ക് സങ്കല്പ്പിക്കാന് കഴിയുന്നതിലും എത്രയോ അധികം ചൂടുള്ള അന്തരീക്ഷവും മണിക്കൂറില്‍ അയ്യായിരം കിലോമീറ്റര്‍ വേഗതയില്‍ ഒര് ദിശയിലേക്ക് മാത്രം വീശുന്ന കാറ്റും ഈ വിചിത്ര ഗ്രഹത്തിന്റെ പ്രത്യേകതയാണ്.
ഏതാണ്ട് 3 ദശലക്ഷം മൈല്‍ ദൂരത്തിലാണ് ഈ ഗ്രഹം അതിന്റെ നക്ഷത്രത്തെ വലംവെക്കുന്നത്. ഭൂമിയും സൂര്യനും തമ്മിലുള്ള അകലത്തിന്റെ മൂന്ന് ശതമാനം വരുമിത്. ചൂടുപിടിച്ച അന്തരീക്ഷവും ഗ്ലാസ് ആവരണമുള്ള മേഘങ്ങളും വളരെ ആകര്‍ഷമായ നീലയും വെള്ളയും നിറമുള്ള മാര്‍ബിള്‍ ലുക്ക് ഈ ഗ്രഹത്തിന് നല്കുന്നു.
ചീമുട്ടയുടെ മണവും ചില്ലുമഴയും
എന്തുകൊണ്ടാണ് ഈ ഗ്രഹത്തില്‍ ചീമുട്ടയുടെ മണവും ചില്ലുമഴയും? ഇവിടുത്തെ അന്തരീക്ഷത്തിലെ ഹൈഡ്രജന്‍ സള്‍ഫൈഡിന്റെ സാന്നിധ്യമാണ് ഈ ഗ്രഹത്തിന് ചീമുട്ടയുടെ ഗന്ധമായിരിക്കാം എന്ന അനുമാനത്തിലേക്ക് ശാസ്ത്രജ്ഞരെ നയിച്ചത്. ചീമുട്ടയുടെ ഗന്ധമുള്ള തന്മാത്രയാണ് ഹൈഡ്രജന്‍ സള്‍ഫൈഡ്.
ഹൈഡ്രജന്‍ സള്‍ഫൈഡ് ഈ ഗ്രഹത്തിലുണ്ടാകാമെന്ന് ശാസ്ത്രജ്ഞര്‍ മുമ്പ് അനുമാനിച്ചിരുന്നെങ്കിലും സ്ഥിരീകരിച്ചത് ഇപ്പോഴാണ്. സൗരയൂഥത്തില്‍ വ്യാഴത്തില്‍ ഹൈഡ്രജന്‍ സള്‍ഫൈഡിന്റെ സാന്നിധ്യമുണ്ട്. സൗരയൂഥത്തിന് പുറത്ത് ഈ വാതകത്തിന്റെ സാന്നിധ്യം ആദ്യമായാണ് കണ്ടെത്തുന്നത്.
അതിതീവ്രമായ ചൂടാണ് ഇവിടെ ചില്ലുമഴ പെയ്യാനുള്ള കാരണം. അതിന്റെ സൂര്യനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്നത് കൊണ്ടാണ് ഈ ഗ്രഹത്തില്‍ ഇത്രയധികം ചൂട് ഉണ്ടാകുന്നത്.
ഹോട്ട് ജൂപ്പിറ്ററുകള്‍
ഏകദേശം വ്യാഴത്തിന്റെ വലുപ്പമുള്ള ഭീമന് ഗ്രഹങ്ങളാണ് ഹോട്ട് ജൂപ്പിറ്ററുകള്‍. വ്യാഴത്തെ പോലെ വലം വെക്കുന്ന നക്ഷത്രങ്ങളോട് വളരെ അടുത്ത് ആയതിനാല്‍ ഈ ഗ്രഹങ്ങള്‍ ചൂടന്‍ ഗ്രഹങ്ങള്‍ ആയിരിക്കും. വളരെ അടുത്തായി ഭ്രമണം ചെയ്യുന്ന ഗ്രഹങ്ങളെ നക്ഷത്രങ്ങള്‍ വിഴുങ്ങാനുള്ള സാധ്യതയുള്ളതിനാല്‍ അതിസാഹസിക ഗ്രഹങ്ങളെന്നും ഇവയെ വിശേഷിപ്പിക്കാറുണ്ട്.
വളരെ ദൂരത്ത് നിന്നുതന്നെ ഹോട്ട് ജൂപ്പിറ്ററുകളെ തിരിച്ചറിയാന്‍ കഴിയും. കാരണം ഒരു നക്ഷത്രത്തിന് മുമ്പിലൂടെ സഞ്ചരിക്കുമ്പോള്‍ ആ നക്ഷത്രത്തിന്റെ വലിയൊരു ശതമാനം പ്രകാശം ഈ ഗ്രഹം തുടച്ചുമാറ്റും. ഉദാഹരണത്തിന് HD189733b അതിന്റെ നക്ഷത്രത്തിന്റെ മൂന്ന് ശതമാനം പ്രകാശം മറയ്ക്കുന്നുണ്ട്. ഗ്രഹത്തിന്റെ ഗുരുത്വാകര്‍ഷണ വലിവ് കാരണം നക്ഷത്രത്തിന് ഉലച്ചില്‍ പോലും സംഭവിക്കാറുണ്ട്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications