Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ഹെപ്പറ്റൈറ്റിസ് ദിനം 2022: കരളിനെ തളര്‍ത്തുന്ന മാരക രോഗം
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകത്ത് ഏകദേശം 354 ദശലക്ഷം ആളുകള്‍ ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവയുമായി ജീവിക്കുന്നു. ഹെപ്പറ്റൈറ്റിസ് രോഗത്തെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി എല്ലാ വര്‍ഷവും ജൂലൈ 28ന് ലോക ഹെപ്പറ്റൈറ്റിസ് ദിനം ആചരിക്കുന്നു. ഹെപ്പറ്റൈറ്റിസ് വൈറസിന് അഞ്ച് പ്രാഥമിക ഘടകങ്ങളുണ്ട്. അവ ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ എന്നിങ്ങനെ അറിയപ്പെടുന്നു.
അവയെല്ലാം കരള്‍ രോഗത്തിന് കാരണമാകുന്നവയാണ്. എന്നാല്‍ ഓരോന്നിന്റേയും ഉത്ഭവം, സംക്രമണം, തീവ്രത എന്നിവയില്‍ ചില വ്യത്യാസങ്ങളുണ്ട്. ഹെപ്പറ്റൈറ്റിസ് ദിനത്തിന്റെ ചരിത്രവും പ്രാധാന്യവും ഇവിടെ വായിച്ചറിയാം. ഒപ്പം അതിനെ പ്രതിരോധിക്കാനുള്ള ചില മാര്‍ഗങ്ങളും നമുക്ക് നോക്കാം.

ലോക ഹെപ്പറ്റൈറ്റിസ് ദിനത്തിന്റെ ചരിത്രം
ലോകത്തെ ഹെപ്പറ്റൈറ്റിസ് വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോകാരോഗ്യ സംഘടന ഈ കാമ്പയിന് ആരംഭിച്ചത്. 2007ല്‍ വേള്‍ഡ് ഹെപ്പറ്റൈറ്റിസ് അലയന്‍സ് സ്ഥാപിതമായി. 2008ല്‍ ആദ്യമായി ലോക ഹെപ്പറ്റൈറ്റിസ് ദിനം ആചരിച്ചു. 1967ല്‍ അമേരിക്കന്‍ ഫിസിഷ്യന്‍ ബറൂക്ക് സാമുവല്‍ ബ്ലംബെര്‍ഗ് ആദ്യമായി ഹെപ്പറ്റൈറ്റിസ് ബി വൈറസ് കണ്ടുപിടിച്ചു. ഹെപ്പറ്റൈറ്റിസ് ബി കണ്ടുപിടിക്കാനായി പരിശോധനയും വാക്സിനേഷനും അദ്ദേഹം കണ്ടുപിടിച്ചു. നോബല്‍ സമ്മാന ജേതാവായ അദ്ദേഹത്തെ ആദരിക്കുന്നതിനായി അദ്ദേഹത്തിന്റെ ജന്മദിനമായ ജൂലൈ 28 ലോക ഹെപ്പറ്റൈറ്റിസ് ദിനമായി ആഘോഷിക്കാന്‍ തിരഞ്ഞെടുത്തു.

ലോക ഹെപ്പറ്റൈറ്റിസ് ദിനത്തിന്റെ പ്രാധാന്യം
ഹെപ്പറ്റൈറ്റിസിന്റെ വിവിധ രൂപങ്ങളെക്കുറിച്ചും അവ എങ്ങനെ പകരുന്നു എന്നതിനെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്. വൈറല്‍ ഹെപ്പറ്റൈറ്റിസിന്റെയും അനുബന്ധ രോഗങ്ങളുടെയും കണ്ടെത്തല്‍, പ്രതിരോധം എന്നിവയ്ക്കും ഈ ദിനം ലക്ഷ്യമിടുന്നു. ഹെപ്പറ്റൈറ്റിസ് ബി വാക്സിനേഷന് നിരക്ക് വര്‍ദ്ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ് ഈ ദിവസം. ഒരു കൂട്ടായ ആഗോള ഹെപ്പറ്റൈറ്റിസ് പ്രവര്‍ത്തന പദ്ധതി യാഥാര്‍ത്ഥ്യമാക്കാനും ഈ ദിനം സന്ദേശമുയര്ത്തുന്നു.

ലോക ഹെപ്പറ്റൈറ്റിസ് ദിനം 2022 സന്ദേശം
ലോക ഹെപ്പറ്റൈറ്റിസ് ദിനത്തിന്റെ ഈ വര്‍ഷത്തെ പ്രമേയം, 'ഹെപ്പറ്റൈറ്റിസ് പരിചരണം നിങ്ങളിലേക്ക് അടുപ്പിക്കുക' എന്നതാണ്. ഹെപ്പറ്റൈറ്റിസ് പരിചരണം കൂടുതല്‍ പ്രാപ്യമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് ഈ പ്രമേയത്തിന്റെ ആശയം.

ഹെപ്പറ്റൈറ്റിസ് തടയാന്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പതിവായി പരിശോധന നടത്തുക
നിങ്ങള്‍ വളരെ ദുര്‍ബലമായ പ്രതിരോധശേഷിയുള്ള ആളാണെങ്കില്‍, അടിക്കടി നിങ്ങള്‍ക്ക് അസുഖം വരികയാണെങ്കില്‍ നിങ്ങള്‍ ഉടനെതന്നെ ഹെപ്പറ്റൈറ്റിസ് പരിശോധനയ്ക്ക് വിധേയരാകുക.

വാക്സിനേഷന് എടുക്കുക
ശരിയായ സമയത്ത് വാക്സിനേഷന് എടുക്കുന്നതിലൂടെ നിങ്ങള്‍ക്ക് ഹെപ്പറ്റൈറ്റിസ് എ, ബി എന്നിവയില്‍ നിന്ന് സ്വയം പരിരക്ഷിക്കാന്‍ സാധിക്കും. 18 വയസ്സിന് മുമ്പ് കുത്തിവയ്പ് എടുക്കാത്ത മുതിര്‍ന്നവര്‍ക്കും ഹെപ്പറ്റൈറ്റിസ് എ, ബി എന്നിവയ്ക്കെതിരെ വാക്സിനേഷന് എടുക്കാവുന്നതാണ്.

നല്ല ശുചിത്വം പാലിക്കുക
ഹെപ്പറ്റൈറ്റിസ് രോഗത്തില്‍ നിന്ന് സ്വയം പരിരക്ഷിക്കുന്നതിന് നിങ്ങള്‍ എല്ലായ്പ്പോഴും നല്ല ശുചിത്വം പാലിക്കേണ്ടതുണ്ട്. ടൂത്ത് ബ്രഷുകള്‍, റേസറുകള്‍, സൂചികള്‍ എന്നിവ ആരുമായും പങ്കിടരുത്. നിങ്ങള്‍ ടോയ്ലറ്റില് പോകുമ്പോഴെല്ലാം കൈ കഴുകുക. ഭക്ഷണം കഴിക്കുന്നതിന് മുമ്പും ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക. ശുദ്ധവും തിളപ്പിച്ചാറ്റിയതുമായ വെള്ളം കുടിക്കുക.

സുരക്ഷിതമായ ലൈംഗികത
യോനിയിലെ സ്രവങ്ങള്‍, ഉമിനീര്, ശുക്ലം എന്നിവയില്‍ വൈറസ് കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ സുരക്ഷിതമായ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടേണ്ടതും ശരിയായ സംരക്ഷണം ഉപയോഗിക്കുന്നതും വൈറല്‍ ഹെപ്പറ്റൈറ്റിസ് തടയാന്‍ പ്രധാനമാണ്.



Click it and Unblock the Notifications
