Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര് മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
ഈ രാശിക്കാര്‍ പരസ്പരം ചേര്‍ന്നാല്‍ ശത്രുക്കള്‍: ഒന്നിക്കാന്‍ പാടില്ലാത്ത രാശിക്കാര്‍
ചില രാശിക്കാര്‍ എത്രയൊക്കെ ചേര്‍ത്ത് വെച്ചാലും പരസ്പരം ചേരാത്തവര്‍ ആയിരിക്കും. എന്നാല്‍ ഇതറിയാതെ അവരെ ചേര്‍ത്ത് വെക്കുന്ന സംഭവങ്ങള്‍ നിരവധിയുണ്ട്. പ്രത്യേകിച്ച് പ്രണയത്തിന്റെ കാര്യത്തില്‍ ഇവര്‍ക്ക് ഒരിക്കലും ചേര്‍ച്ചയുണ്ടായിരിക്കുകയില്ല. എന്നാല്‍ ചില രാശിക്കാര്‍ പരസ്പരം ഏവരുടെ ഏറ്റവും അുയോജ്യമായ ജീവിതത്തിലൂടെയായിരിക്കും കടന്നു പോവുന്നത്. ചില രാശിക്കാര്‍ വളരെയധികം സന്തോഷത്തോടെ ജീവിക്കുമ്പോള്‍ ചേരാത്ത ചില രാശിക്കാര്‍ വളരെയധികം പരശ്‌നത്തിലൂടെയാണ് കടന്നു പോവുന്നതും.

എന്നിരുന്നാലും, ചില രാശി ചിഹ്നങ്ങള്‍ പലപ്പോഴും മറ്റുള്ളവയേക്കാള്‍ കൂടുതല്‍ ബുദ്ധിമുട്ടുകള്‍ നിങ്ങളില്‍ ഉണ്ടാക്കുന്നു. എന്നാല്‍ പരസ്പരം വെറുക്കാന്‍ ഇടയുള്ള രാശി ചിഹ്നങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം. ഇവര്ക്ക് ഒരിക്കലും ഒരുമിച്ച് പോവാന്‍ സാധിക്കുകയില്ല എന്നതാണ് സത്യം. പരസ്പരം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്ന രാശിചിഹ്നങ്ങള്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

ഒരേ രാശിക്കാര്‍
നിങ്ങള്‍ക്കും പങ്കാളിക്കും ഒരേ രാശിയാണ് എന്നുണ്ടെങ്കില്‍ അവര്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അത് മാത്രമല്ല ഇവര്‍ ഒരിക്കലും പ്രണയത്തിലോ ദാമ്പത്യത്തിലോ ഒരുമിച്ച് ചേരുകയില്ല. നിഷേധാത്മക ശീലങ്ങളും പ്രശ്‌നങ്ങളും ബലഹീനതകളും ഇവര്‍ നേരിട്ട് കൊണ്ടിരിക്കും. അതുകൊണ്ട് തന്നെ അല്‍പം ശഅരദ്ധിച്ച് വേണം ഇവര് പ്രണയിക്കുന്നതിന്. പലപ്പോഴും ഈ ബന്ധങ്ങള്‍ സംഘര്‍ഷത്തിലേക്ക് വരെ നിങ്ങളെ നയിച്ചേക്കാം. അതുകൊണ്ട് കഴിവതും ഒരേ സൂര്യ രാശി ചിഹ്നമുള്ളവര്‍ തമ്മില്‍ പ്രണയിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം.

അടുത്തടുത്തുള്ള രാശി ചിഹ്നങ്ങള്‍
അടുത്തടുത്തുള്ള രാശിചിഹ്നങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇവരും ഒരിക്കലും ഒരുമിച്ച് ചേരരുത്. ഇവര്‍ തമ്മിലുള്ള ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങള്‍ മേടം രാശിയും പങ്കാളി ഇടവം രാശിയും ആണെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. ഇവര്‍ തൊട്ടടുത്തുള്ള രാശികളആണ്. അത് നിങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ പ്രശ്‌നങ്ങള്‍ ജീവിതത്തില്‍ ഉണ്ടാക്കുന്നു. ഇവ ഒരിക്കലും നിസ്സാരമാക്കി കണക്കാക്കരുത്.

വിപരീത രാശിക്കാര്‍ ആരെല്ലാം
ആരെല്ലാമാണ് പരസ്പരം ചേരാന്‍ പാടില്ലാത്ത രാശിക്കാര് എന്ന് നമുക്ക് നോക്കാം. മേടം - തുലാം രാശിക്കാര്‍, ഇടവം - വൃശ്ചികം രാശി, മിഥുനം- ധനുരാശി, കര്‍ക്കിടകം - മകരം രാശി, ചിങ്ങം- കുംഭം രാശി, കന്നി- മീനം രാശി, എന്നിവരാണ് പരസ്പരം ചേരാന്‍ പാടില്ലാത്തവര്‍. ഇവര്‍ക്ക് പലപ്പോഴും ഇവരുടെ ജീവിതത്തില്‍ സന്തോഷം കണ്ടെത്താന്‍ സാധിക്കുകയില്ല. പെരുമാറ്റത്തിലും മനോഭാവത്തിലും ഉള്ള വ്യത്യാസം കൂടുതല്‍ പ്രകടമാകുന്നതിനാല്‍ ഇവര്‍ തമ്മില്‍ പലപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു.

വിവാഹം കഴിക്കാന്‍ പാടില്ലാത്തവര്‍
ഒരു കാരണവശാലും പരസ്പരം വിവാഹം കഴിക്കാന്‍ പാടില്ലാത്ത രാശിക്കാരുണ്ട്. മീനം - മേടം രാശിക്കാരാണ് ഇവരില്‍ ആദ്യം വരുനനത്. ഇത് കൂടാതെ മിഥുനവും വൃശ്ചികവും ഒരിക്കലും വൈവാഹിക ബന്ധത്തില്‍ ഏര്‍പ്പെടരുത്. ഇവര്‍ തമ്മിലുള്ള ബന്ധം ധാരാളം പ്രശ്‌നങ്ങള്‍ നിറഞ്ഞതായിരിക്കും. ചിങ്ങം രാശിക്കാര്‍ക്ക് മകരം രാശിക്കാരുമായി ഉണ്ടാവുന്ന ദാമ്പത്യ ജീവിതം വളരെ പ്രശ്‌നം നിറഞ്ഞതായിരിക്കാം. അഭിപ്രായവ്യത്യാസത്തിന്റെ കാര്യത്തില്‍ വളരെയധികം ഏറ്റുമുട്ടുന്നവരായിരിക്കും ഈ രാശിക്കാര്‍. മാത്രമല്ല ഇവര്‍ മറ്റുള്ളവരുടെ ഭാഗം കേള്‍ക്കുകയില്ല. കന്നിയും- ധനുവും ചേരുന്നത് അല്‍പം പ്രശ്‌നമുണ്ടാക്കുന്നതാണ്. ഇവര്‍ തമ്മിലുള്ള സൗഹൃദം മികച്ചതായിരിക്കും. പക്ഷേ ദാമ്പത്യ ജീവിതം ദുഷ്‌കരമായിരിക്കും.

അനുയോജ്യമായ രാശിക്കാര്‍
എന്നാല്‍ ചില രാശിക്കാര്‍ ചേരുമ്പോള്‍ അത് പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം നിറക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിറയുന്ന ചില രാശിക്കാരുണ്ട്. അതില്‍ വരുന്നതാണ് മേടം- തിങ്ങം രാശിക്കാര്‍. ഇവര്‍ക്ക് പരസ്പരമുള്ള അഭിനിവേശം ഒരിക്കലും മാറുകയില്ല. വിഷാദം ഇവരുടെ ജീവിതത്തില്‍ ഉണ്ടാവുകയില്ല. പരസ്പരം അകന്നു നില്‍ക്കുന്നത് ഇവര്‍ക്ക് ചിന്തിക്കാന്‍ സാധിക്കുകയില്ല. മീനം - കര്‍ക്കിടകം രാശിക്കാരും ഇത്തരത്തില്‍ ഒരു ജോഡിയാണ്. ഇവര്‍ ഒരിക്കലും ബന്ധത്തില്‍ നിന്ന് പിന്‍മാറുകയില്ല. അപൂര്‍വ്വമായ പ്രണയവും സ്‌നേഹവും കാത്തു സൂക്ഷിക്കുന്നവരായിരിക്കും ഈ രാശിക്കാര്‍.
Most read:ഓരോ രാശിക്കാരിലും സന്താനസൗഭാഗ്യ യോഗം ഈ പ്രായത്തില്‍: അറിയാം നിങ്ങളുടേത്
Disclaimer: ഇന്റര്‍നെറ്റില്‍ നിന്നും ലഭ്യമായ പൊതുവായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത്. ഈ വിവരങ്ങള്‍ പല വിധത്തിലുള്ള അനുമാനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. മലയാളം ബോള്‍ഡ് സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് വിദഗ്ധനെ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications



