Latest Updates
-
ചന്ദ്രൻ ധനു രാശിയിലേക്ക്: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം -
2026 ഓഗസ്റ്റ് 21: അമൃതസിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് സുവർണ്ണാവസരം, ഈ സമയം ശ്രദ്ധിക്കൂ! -
2026 ഓഗസ്റ്റ് 21: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം! -
ഓഗസ്റ്റ് 21 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യ നക്ഷത്രങ്ങൾ ഇവരാണ്! -
സംഖ്യാശാസ്ത്രം ഓഗസ്റ്റ് 20: 2-ാം നമ്പർകാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓഗസ്റ്റ് 20 സിദ്ധയോഗം: പുതിയ തുടക്കത്തിന് ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, രാഹുകാലം ശ്രദ്ധിക്കൂ -
പേർപ്പിൾ രാഖി സെയിൽ ഇന്ന് അവസാനിക്കുന്നു; മഴക്കാലത്തെ ചർമ്മ-മുടി സംരക്ഷണത്തിന് ഈ ഓഫറുകൾ നഷ്ടപ്പെടുത്തരുത്! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളങ്ങുന്ന ചർമ്മത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഷൂ റാക്ക് വെക്കുന്ന സ്ഥാനം തെറ്റിയോ? ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ വാസ്തു നിയമങ്ങൾ മറക്കരുത് -
ഓണക്കാലത്ത് വീടിന്റെ മുൻവശം ഒരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വെക്കാൻ പറ്റിയ ദിശ ഇതാണ്
ഓരോ രാശിക്കാരിലും സന്താനസൗഭാഗ്യ യോഗം ഈ പ്രായത്തില്‍: അറിയാം നിങ്ങളുടേത്
ജ്യോതിഷത്തിന് വളരെയധികം പ്രാധാന്യം കൊടുക്കുന്നവരാണ് നമുക്ക് ചുറ്റും പലരും. വിവാഹത്തിനും കരിയറിനും എല്ലാം ജ്യോതിഷത്തിലുള്ള പങ്ക് നിസ്സാരമല്ല. എന്നാല്‍ സന്താനസൗഭാഗ്യത്തിന്റെ കാര്യത്തിലും ജ്യോതിഷം ചില സൂചനകള്‍ നിങ്ങള്‍ക്ക് നല്‍കുന്നുണ്ട്. നിങ്ങളില്‍ ഏത് പ്രായത്തിലാണ് സന്താന സൗഭാഗ്യം ഉണ്ടാവുന്നത് എന്ന് അറിയാന്‍ ആഗ്രഹമുള്ളവരെങ്കില്‍ ഈ ലേഖനം അതിന് സഹായിക്കുന്നു.

നിങ്ങള്‍ 20-കളിലോ 30-കളിലോ ആണെങ്കില്‍ പോലും സന്താനസൗഭാഗ്യത്തിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കാന്‍ ജ്യോതിഷപ്രകാരം തയ്യാറാക്കിയ ഈ ലേഖനം സഹായിക്കുന്നു. രക്ഷിതാവുക എന്നത് നിങ്ങള്‍ ആഗ്രഹിക്കുന്ന പ്രായത്തിലാണെങ്കില്‍ അത് സന്തോഷം നല്‍കുന്നത് തന്നെയാണ്. സൂര്യ രാശിപ്രകാരം നിങ്ങള്‍ക്ക് സന്താനസൗഭാഗ്യം ഏത് പ്രായത്തിലെന്ന് നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ ജീവിതത്തോട് വളരെയധികം അഭിനിവേശമുള്ളവരാണ്. ഇവര്‍ എപ്പോഴും ജീവിതത്തില്‍ സ്വന്തം തീരുമാനം എടുക്കുന്നതിന് പ്രാപ്തിയുള്ളവരാണ്. പല കാര്യങ്ങളും കൃത്യമായി ആസൂത്രണം ചെയ്യാതെയാണ് ഇവര്‍ ചെയ്യുന്നത്. കുട്ടികളുടെ കാര്യത്തിലും ഇത്തരം മാറ്റങ്ങള്‍ ഇവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നുണ്ട്. 21-ാം വയസ്സിലാണ് ഇവര്‍ക്ക് സന്താന സൗഭാഗ്യം ഉണ്ടാവുന്നത്. ഇത് പിന്നീട് നിങ്ങളുടെ തീരുമാനത്തിന് അനുസരിച്ച് ജീവിതത്തില്‍ ഒരു മുതല്‍ക്കൂട്ടായി മാറുന്നു.

ഇടവം രാശി
ഇടവം രാശിക്കാര്‍ ജീവിതത്തില്‍ വളരെയധികം ശ്രദ്ധിച്ച് പ്ലാന്‍ ചെയ്ത് മുന്നോട്ട് പോവുന്നവരായിരിക്കും. ഇവര്‍ക്ക് ഇഷ്ടമുള്ളത് ചെയ്യാന്‍ താല്പ്പര്യപ്പെടുന്നവരായത് കൊണ്ട് തന്നെ ജീവിതത്തിലെ എല്ലാ തീരുമാനങ്ങളും ഇവര്‍ സ്വന്തമായി എടുക്കുന്നതാണ്. വൈകി സന്താനസൗഭാഗ്യമുണ്ടാവുന്നവരാണ് ഇടവം രാശിക്കാര്‍. 32-ാം വയസ്സിലാണ് ഇവര്‍ക്ക് ഇവരുടെ ആദ്യത്തെ സന്താനം ജനിക്കുന്നത്.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് പലപ്പോഴും എടുത്ത തീരുമാനങ്ങള്‍ തെറ്റാണെന്ന് പിന്നീട് തോന്നുന്നു. എന്നാല്‍ പിന്നീട് ആ തീരുമാനവുമായി ഒത്തു പോവുന്നതിനും ഇവര്‍ക്ക് ബുദ്ധിമുട്ടുണ്ടാവുന്നില്ല. എങ്കിലും പല കാര്യങ്ങളും വളരെയധികം ആസൂത്രണം ചെയ്ത് ജീവിക്കുന്നതിന് താല്‍പ്പര്യപ്പെടുന്നവരാണ് ഈ രാശിക്കാര്‍. മിഥുനം രാശിക്കാര്‍ക്ക് അവരുടെ 30-കളില്‍ സന്താന സൗഭാഗ്യത്തിനുള്ള യോഗം കാണുന്നു.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ വളരെ വൈകാരികമായാണ് പല കാര്യങ്ങളേയും കൈകാര്യം ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇവര്‍ പലപ്പോഴും കുട്ടികള്‍ക്ക് വേണ്ടി അതിതീവ്രമായ കാത്തിരിപ്പിലായിരിക്കും. അതുകൊണ്ട് തന്നെ ഇവര്‍ക്ക് വിവാഹ ശേഷം 23-ാമത്തെ വയസ്സില്‍ സന്താനസൗഭാഗ്യം ഉണ്ടാവുന്നു. കുട്ടികളെ കൃത്യമായി പരിപാലിക്കുന്നതിനും വളര്‍ത്തിയെടുക്കുന്നതിനും ഇവര്‍ക്ക് ഒരു പ്രത്യേക കഴിവ് തന്നെയുണ്ട്.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് സ്വതന്ത്രരും പ്രബലരുമായ വ്യക്തിത്വങ്ങള്‍ക്ക് ഉടമകളാണ്. തന്റെ ജീവിത ലക്ഷ്യത്തിന് പ്രാധാന്യം നല്‍കിയതിന് ശേഷം മാത്രമേ ഇവര്‍ കുട്ടികളെക്കുറിച്ച് ചിന്തിക്കുന്നുള്ളൂ. അതുകൊണ്ട് തന്നെ 30-ന് ശേഷമാണ് ഇവര്‍ കുട്ടികളെക്കുറിച്ച് ചിന്തിക്കുന്നത്. ആഗ്രഹിക്കുന്നത് നേടിയെടുക്കുക എന്നതാണ് ഇവരുടെ ഏറ്റവും വലിയ പ്രത്യേകതയും

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഇവരുടെ ജീവിത ലക്ഷ്യങ്ങളില്‍ പലപ്പോഴും അവസാനമായി വരുന്നതാണ് കുട്ടികളുടെ കാര്യം. ഇത് അവരെ വളരെയധികം സമ്മര്‍ദ്ദത്തില്‍ ആക്കുന്നുമുണ്ട്. എന്നാല്‍ 25 വയസ്സില്‍ ഇവര്‍ക്ക് സന്താന സൗഭാഗ്യം ഉണ്ടാവുന്നു. ജീവിതത്തില്‍ വളരെയധികം കൃത്യതയോടെ കാര്യങ്ങള്‍ ചെയ്യുന്നവരായിരിക്കും ഈ രാശിക്കാര്‍. കുട്ടികളെ വളര്‍ത്തുന്ന കാര്യത്തിലും ഇവരില്‍ ഈ കൃത്യത ഉണ്ടാവുന്നു.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഇവരുടെ ജീവിതം എങ്ങനെ എപ്പോള്‍ മാറുമെന്നതിനെക്കുറിച്ച് കൃത്യമായി അറിയാം. ജീവിതത്തില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിന് ഇഷ്ടപ്പെടുന്നവരായിരിക്കും ഈ രാശിക്കാര്‍. ഇവര്‍ക്ക് പെട്ടെന്നാണ് സന്താനസൗഭാഗ്യം ഉണ്ടാവുന്നത്. 27 വയസ്സിനുള്ളില്‍ തന്നെ ഇവര്‍ക്ക് ആദ്യത്തെ കുട്ടി ജനിക്കുന്നു. ഇത് ചെറിയ രീതിയില്‍ പ്രക്ഷുപ്ധാവസ്ഥ ഉണ്ടാക്കുമെങ്കിലും പ്രശ്നങ്ങളില്ലാതെ മുന്നോട്ട് പോവാന്‍ സാധിക്കുന്നു.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ വളരെയധികം വികാരാധീനരാണ്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ഇവര്‍ വളരെയധികം കര്‍ക്കശക്കാരും ആയിരിക്കും. കരുതലോടെയുള്ള ജീവിതമായതു കൊണ്ട് തന്നെ കൃത്യ സമയത്ത് തന്നെ കുഞ്ഞിന്റെ കാര്യത്തില്‍ ഇവര്‍ തീരുമാനമെടുക്കുന്നു. 24 വയസ്സുള്ളപ്പോള്‍ ഇവര്‍ക്ക് ആദ്യത്തെ കുഞ്ഞുണ്ടാവുന്നു. സന്താനസൗഭാഗ്യം ഇവരില്‍ വളരെ നേരത്തെ ഉണ്ടായിരിക്കും.

ധനു രാശി
ധനു രാശിക്കാര്‍ വളരെയധികം സാഹസികമായി കാര്യങ്ങള്‍ ചെയ്യുന്നവരാണ്. എന്നാല്‍ ഇവര്‍ പലപ്പോഴും ഉത്തരവാദിത്വങ്ങളെ പെട്ടെന്ന് ഏറ്റെടുക്കുന്നതിന് തയ്യാറാകുന്നില്ല. അതുകൊണ്ട് തന്നെ 35 വയസ്സിന് ശേഷം കുഞ്ഞ് എന്ന തീരുമാനത്തിലായിരിക്കും ധനു രാശിക്കാര്‍. എങ്കിലും ഇവരുടെ കുഞ്ഞിന്റെ കാര്യത്തില്‍ വളരെയധികം രസകരമായി മുന്നോട്ട് പോവുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു..

മകരം രാശി
മകരം രാശിക്കാര്‍ എന്തും പ്ലാന്‍ ചെയ്ത് തീരുമാനിക്കുന്നവരാണ്. ഇവര്‍ എടുക്കുന്ന തീരുമാനത്തെക്കുറിച്ച് കൃത്യമായി ചിന്തിച്ച് മനസ്സിലാക്കുന്നു. ഒരിക്കലും തെറ്റായ ഒരു തീരുമാനത്തിന് ഇവര്‍ സമയം കളയില്ല. കുഞ്ഞിന്റെ കാര്യത്തിലും ഇവര്‍ എടുക്കുന്ന തീരുമാനം അപ്രകാരം തന്നെ കൃത്യമായിരിക്കും. 30-വയസ്സില്‍ ഇവര്‍ക്ക് സന്താനസൗഭാഗ്യം ഉണ്ടാവുന്നു. ഇത് തന്നെയായിരിക്കും ഇവരെ സംബന്ധിച്ചിടത്തോളം ഏറ്റവും അനുയോജ്യമായ പ്രായവും.

കുംഭം രാശി
കുംഭം രാശിക്കാര്‍ പുരോഗമനപരമായി ചിന്തിക്കുന്നവരാണ്. കുഞ്ഞിന്റെ കാര്യത്തിലും അതുകൊണ്ട് അവര്‍ തീരുമാനമെടുക്കുന്നത് അവരുടെ മുപ്പതുകളിലാണ്. ഇവര്‍ പലപ്പോഴും ആദ്യസമയങ്ങളില്‍ കുഞ്ഞിനെക്കുറിച്ച് ചിന്തിക്കുന്നില്ല. എന്നാല്‍ 30-കളില്‍ ഇവര്‍ക്ക് സന്താനസൗഭാഗ്യം ഉണ്ടാവുന്നു. എന്താണ് ആഗ്രഹിക്കുന്നത് അതനുസരിച്ച് പ്രവര്‍ത്തിക്കുക എന്നതാണ് ഇവരുടെ പ്രത്യേകതയും.

മീനം രാശി
മീനം രാശിക്കാര്‍ കുട്ടികളുടെ കാര്യത്തില്‍ വളരെയധികം സെന്‍സിറ്റീവ് ആയിരിക്കും. കുട്ടികളെ വളര്‍ത്തുന്നതിനും അവരുടെ കാര്യത്തില്‍ ഇടപെടുന്നതിനും മീനം രാശിക്കാര്‍ക്ക് പ്രത്യേക താല്‍പ്പര്യമായിരിക്കും. എങ്കിലും അവര്‍ ജീവിതം പ്ലാന്‍ ചെയ്തതിന് ശേഷം മാത്രമേ കുഞ്ഞിന്റെ കാര്യത്തില്‍ തീരുമാനമെടുക്കൂ. ഇവര്‍ക്ക് സന്താനയോഗമുണ്ടാവുന്നത് 29-ാം വയസ്സിലാണ്.
Disclaimer: ഇന്റര്‍നെറ്റില്‍ നിന്നും ലഭ്യമായ പൊതുവായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത്. ഈ വിവരങ്ങള്‍ പല വിധത്തിലുള്ള അനുമാനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. മലയാളം ബോള്‍ഡ് സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് വിദഗ്ധനെ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications