Just In
Don't Miss
- Movies
സുരറൈ പോട്രിന് ശേഷം അപര്‍ണ വീണ്ടും മലയാളത്തില്‍, ഉല പോസ്റ്റര്‍ പുറത്ത്
- Sports
IPL 2021: ഒരേയൊരു സഞ്ജു, അവിശ്വസനീയ റെക്കോര്‍ഡ്! ചരിത്രത്തിലെ ആദ്യ ക്യാപ്റ്റന്‍
- News
മുഖ്യമന്ത്രി പകപോക്കുന്നു; പണം സൂക്ഷിച്ചത് രേഖകളുള്ളതിനാല്‍, തിരിച്ചുതരേണ്ടിവരുമെന്ന് കെഎം ഷാജി
- Finance
വി ഉപഭോക്താക്കള്‍ക്കിതാ സന്തോഷ വാര്‍ത്ത. 2.67 രൂപയ്ക്ക് 1 ജിബി ഡാറ്റ, വമ്പന്‍ ഓഫര്‍
- Automobiles
തെരഞ്ഞെടുത്ത മോഡലുകളിൽ കിടിലൻ ഓഫറുകളുമായി ടാറ്റ മോട്ടോർസ്
- Travel
തണുത്തുറഞ്ഞ ഇടങ്ങളിലെ ചുടുനീരുറവകള്‍!!പ്രകൃതിയുടെ അത്ഭുതം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
നല്ല ആരോഗ്യത്തിന് വാസ്തു പറയും വഴി
ഒരു സ്ഥലത്തിന്റെ വാസ്തുപരമായ ഗുണങ്ങള്‍ ജീവിതത്തില്‍ നിങ്ങള്‍ക്ക് സമഗ്ര സമൃദ്ധി നേടിത്തരുന്നു. വാസ്തു നിയമങ്ങളുടെ അടിസ്ഥാനത്തില്‍ നിര്‍മ്മിച്ച ഒരു വീട് ജീവിതത്തില്‍ സമാധാനം, പുരോഗതി എന്നിവ കൈവരിക്കാന്‍ നിങ്ങളെ പ്രാപ്തരാക്കുന്നു. വാസ്തു അനുസരിച്ചുള്ള ഒരു ഘടന നിങ്ങള്‍ക്ക് പരമാവധി നേട്ടങ്ങള്‍ നല്‍കുകയും ആരോഗ്യം, സമ്പത്ത്, ഐക്യം എന്നിവ നല്‍കുകയും ചെയ്യുന്നു.
Most read: സമ്പത്ത് ഉയര്‍ത്താന്‍ ഫെങ്ഷൂയി നാണയങ്ങള്‍
എന്നാല്‍ പല വീടുകളിലും ചില വാസ്തുപരമായ പൊരുത്തക്കേടുകള്‍ ഉണ്ടാകാം. ഇത് അറിയാതെ ആ വീട്ടില്‍ താമസിക്കുന്ന ആളുകള്‍ക്ക് നീണ്ടുനില്‍ക്കുന്ന അസുഖങ്ങളും സമ്മാനിച്ചേക്കാം. സമൃദ്ധിയും സമാധാനവും കൈവരിക്കുന്നതിനൊപ്പം നല്ല ആരോഗ്യം പ്രദാനം ചെയ്യാനും വാസ്തു ശാസ്ത്രം നിങ്ങളെ സഹായിക്കുന്നു. നിങ്ങളുടെ ചുറ്റുപാടിലെ ചില കാര്യങ്ങള്‍ ക്രമീകരിക്കുന്നതിലൂടെ നിങ്ങള്‍ക്ക് അസുഖങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനും എളുപ്പത്തില്‍ നല്ല ആരോഗ്യം നേടാനും സാധിക്കുന്നതാണ്. അത്തരം ചില വാസ്തു നുറുങ്ങുകള്‍ ഇതാ.

ശരിയായ ഉറക്ക സ്ഥാനം
കിടക്കുന്ന സമയത്ത്, നിങ്ങള്‍ ഉറങ്ങുന്ന സ്ഥാനത്തെക്കുറിച്ചും ദിശയെക്കുറിച്ചും ജാഗ്രത പാലിക്കേണ്ടതുണ്ട്. ഉറങ്ങുന്ന സമയത്ത് നിങ്ങള്‍ തെക്ക് ദിശയിലാണെന്ന് ഉറപ്പാക്കുക. പിത്ത ദോഷമുള്ള ആളുകള്‍ കട്ടിലിന്റെ വലതുവശം ചേര്‍ന്ന് ഉറങ്ങുകയും കഫം, വാതം ദോഷമുള്ള ആളുകള്‍ കട്ടിലിന്റെ ഇടതുവശം ചേര്‍ന്ന് ഉറങ്ങുകയും വേണം. കട്ടിലിനടിയില്‍ ഇരുമ്പ് വസ്തുക്കള്‍ വയ്ക്കുന്നത് താമസക്കാര്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ചുവരില്‍ നിന്ന് മൂന്ന് ഇഞ്ച് അകലെ വേണം കട്ടില് വയ്ക്കാന്‍. തെക്കോട്ടോ കിഴക്കോട്ടോ തലവച്ച് ഉറങ്ങാനും ശ്രദ്ധിക്കുക.

സ്റ്റെയര്‍കേസ്
ഒരു വീട്ടില്‍ താമസിക്കുന്ന വ്യക്തികളുടെ ആരോഗ്യത്തെ ബാധിക്കുന്നതില്‍ സ്റ്റെയര്‍കെയ്സുകള്‍ പ്രധാന പങ്ക് വഹിക്കുന്നു. വാസ്തു ശാസ്ത്രമനുസരിച്ച് വീടിന്റെ മധ്യഭാഗത്ത് ഒരു ഗോവണി പാടില്ല. കാരണം ഇത് നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. വീട്ടില്‍ ഒരു ഗോവണി ആവശ്യമുണ്ടെങ്കില്‍ അത് വീടിന്റെ ഒരു കോണില്‍ മാത്രം സ്ഥാപിക്കാന്‍ ശ്രദ്ധിക്കുക.
Most read: സര്‍വ്വൈശ്വര്യത്തിനായി ധരിക്കാം നവരത്നം

ഊര്‍ജ്ജ പ്രവാഹം
വീടിന്റെ മധ്യഭാഗത്ത് ഭാരമേറിയതും വലുതുമായ ഫര്‍ണിച്ചറുകള്‍ ഇല്ലെന്ന് ഉറപ്പുവരുത്തുക. വാസ്തുശാസ്ത്രമനുസരിച്ച് ഏറ്റവും അനുയോജ്യമായ കാര്യം ഇത്തരം സ്ഥലം ശൂന്യമായി വിടുക എന്നതാണ്. ഇതിനു പിന്നിലെ കാരണം, വീടിന്റെ മധ്യഭാഗത്തെ ബ്രഹ്മസ്ഥാനം എന്നാണ് വിളിക്കുന്നത്. കൂടാതെ പോസിറ്റീവ് എനര്‍ജി സ്വതന്ത്രമായി ഒഴുകുന്നതിനു ഫര്‍ണിച്ചറുകള്‍ തടസ്സമാകാതിരിക്കാന്‍ ഈ ഇടം ശൂന്യമായി സൂക്ഷിക്കേണ്ടതുണ്ട്. വാസ്തു ശാസ്ത്രം അനുസരിച്ച്, ഊര്‍ജ്ജപ്രവാഹം നിശ്ചലമാകുന്നത് വീട്ടില്‍ താമസിക്കുന്ന ആളുകളുടെ മോശം ആരോഗ്യത്തിന് കാരണമാകാം.

മെഴുകുതിരികള്‍
വീടുകളെ ദീപാലംകൃതമാക്കുന്നതിനുള്ള ഏറ്റവും മനോഹരവും ഭക്തിമയവുമായ മാര്‍ഗ്ഗമായി മെഴുകുതിരികള്‍ കണക്കാക്കപ്പെടുന്നു. അഗ്നിയുടെ ദിശയായി കണക്കാക്കുന്ന തെക്ക് കിഴക്ക് ദിശയില്‍ വീട്ടില്‍ ഒരു മെഴുകുതിരി കത്തിക്കുന്നുവെന്ന് ഉറപ്പാക്കുക. ഇരുട്ടിനെ അകറ്റുന്നതിനു പുറമേ ഇത് നിഷേധാത്മകതയും ദുരാത്മാക്കളും നീക്കുന്നുവെന്ന് ഉറപ്പാക്കുകയും വീട്ടില്‍ താമസിക്കുന്നവരുടെ ജീവിതത്തില്‍ നല്ല ആരോഗ്യം, സമാധാനം, സമൃദ്ധി എന്നിവ നല്‍കുകയും ചെയ്യുന്നു.
Most read: ശ്രീചക്രം വീട്ടില്‍ സൂക്ഷിച്ചാല്‍

വീടിന്റെ ഗേറ്റ്
വീടിന്റെ ഗേറ്റും ഗേറ്റിന് ചുറ്റുമുള്ള മതിലും തുല്യ ഉയരമുള്ളതായിരിക്കണം. വീടിന്റെ ഗേറ്റിന്റെ ഇരുവശത്തും ചെടികളോ മറ്റേതെങ്കിലും പഴങ്ങളോ വളര്‍ത്താന്‍ ശ്രമിക്കുക, കാരണം ഇത് കുടുംബാംഗങ്ങളുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നു.

ഹനുമാന് പ്രതിമ
മനുഷ്യന്റെ ആരോഗ്യ സംരക്ഷകനായി ഹനുമാന് പ്രഭുവിനെ കണക്കാക്കുന്നു. ക്ഷേമവും ആരോഗ്യവും ഉറപ്പുവരുത്തുന്നതിന് നിങ്ങള്‍ വീടിന്റെ തെക്ക് ദിശയില്‍ ഹനുമാന്റെ ഒരു വിഗ്രഹമോ പ്രതിമയോ ചിത്രമോ സ്ഥാപിക്കണം.
Most read: സ്വപ്നത്തിലെ മൃഗങ്ങള്‍ നിങ്ങളോട് പറയുന്നത് ഇതാണ്

തെക്ക്കിഴക്ക് ദിശയില്‍ അടുക്കള
* ഭക്ഷണം കഴിക്കുമ്പോള്‍ കിഴക്കോ വടക്കോ അഭിമുഖീകരിച്ച് ഇരിക്കുക.
* അനുയോജ്യമായ ഒരു അടുക്കള സ്ഥിതിചെയ്യേണ്ടത് തെക്ക്കിഴക്ക് ദിശയിലായിരിക്കണം.
* സ്ത്രീകളില്‍ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതിനാല്‍ വടക്കുകിഴക്ക് ദിശയില്‍ അടുക്കള ഒഴിവാക്കുക.

അടുക്കളയോട് ചേര്‍ന്ന് ടോയ്ലറ്റ് വേണ്ട
* അടുക്കളയും ടോയ്ലറ്റും ഒരുമിച്ച് നിര്‍മ്മിക്കുന്നത് ഒഴിവാക്കുക. രണ്ട് സ്ഥലങ്ങളും പരസ്പരം പരമാവധി ദൂരം ഉണ്ടെന്ന് ഉറപ്പാക്കുക.
* വെള്ളം ഒഴുകുന്നതിനുള്ള മൂലയാണ് വടക്ക്കിഴക്ക് ദിശ. അതിനാല്‍ ഒരു ജലസ്രോതസ്സ് ഇവിടെ സൂക്ഷിക്കുക.
* പ്രായമായ ആളുകള്‍ അല്ലെങ്കില്‍ വീട്ടിലെ പ്രധാന അംഗം തെക്കുപടിഞ്ഞാറന്‍ ദിശ വേണം ഉപയോഗിക്കാന്‍