Latest Updates
-
യോഗാ ദിനത്തിൽ പുറത്ത് യോഗ ചെയ്യുമ്പോൾ ചർമ്മം കരിഞ്ഞുപോകുമോ? ഈ മുൻകരുതലുകൾ നിർബന്ധം -
ഉത്തരേന്ത്യയിൽ കടുത്ത ഉഷ്ണതരംഗം: ഈ ലളിതമായ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും -
ഫാദേഴ്സ് ഡേ സ്പെഷ്യൽ: അച്ഛന്മാർക്ക് കരുത്തേകാൻ ദിവസവും 12 മിനിറ്റ് മതി; ആരോഗ്യകരമായ മാറ്റങ്ങൾക്കായി ഇതാ ചില ലളിതമായ വഴികൾ -
മഴക്കാലത്തെ കടുത്ത ഈർപ്പം ആർത്തവകാലത്ത് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടോ? ഈ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും! -
ചിങ്ങം രാശിയിലേക്ക് ചൊവ്വയുടെ പ്രവേശം: ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം, ഭാഗ്യം കൂടെയുണ്ടാകും! -
ബുധൻ കർക്കടകത്തിലേക്ക്: ജൂൺ 22 മുതൽ സാമ്പത്തിക ഇടപാടുകളിൽ ഈ തെറ്റുകൾ വരുത്തരുത് -
ജൂൺ 19: ഹർഷണ യോഗം മാറി വജ്ര യോഗം; ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായക സമയം, രാഹുകാലം ശ്രദ്ധിക്കൂ! -
ജൂൺ 19: സർവാർത്ഥ സിദ്ധി യോഗത്തിന്റെ കരുത്തിൽ ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
ജൂൺ 19 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തുന്ന രാശിക്കാർ ഇവർ; ഇന്നത്തെ ശുഭമുഹൂർത്തം അറിയാം -
നൈകയിൽ ഇനി എഐ മാജിക്; സ്കിൻകെയർ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാൻ ഇനി ചാറ്റ് ജിപിടി കൂടെയുണ്ടാകും
വീട്ടില്‍ കണ്ണാടി ഒരിക്കലും ഇങ്ങനെ പാടില്ല
ഒരു കണ്ണാടി നിസ്സാരമെന്ന് തോന്നാമെങ്കിലും അത് നിങ്ങളുടെ വീട്ടിലും ജീവിതത്തിലും ധാരാളം പോസിറ്റീവിറ്റി കൊണ്ടുവരുന്ന ഒന്നാണ്. വാസ്തുവില്‍ ഇത് വളരെ പ്രാധാന്യമര്‍ഹിക്കുന്നു. വാസ്തുശാസ്ത്രത്തില്‍ കണ്ണാടികള്‍ക്ക് വ്യക്തമായ സ്ഥനം നല്‍കിയിട്ടുണ്ട്. ഇതിനുള്ള പ്രധാന കാരണം വളരെ ലളിതമാണ്, വാസ്തുപരമായി കണ്ണാടി പോസിറ്റീവ് എനര്‍ജിയെ പുറത്തുവിടുകയും എല്ലാ നെഗറ്റീവ് എനര്‍ജികളെയും വലിച്ചെടുക്കുകയും ചെയ്യുന്നുവെന്നു വിശ്വസിക്കപ്പെടുന്നു. അതിനാല്‍, നിങ്ങളുടെ വീട്ടിലോ മറ്റേതെങ്കിലും സ്ഥലത്തോ ഒരു കണ്ണാടി സ്ഥാപിക്കുന്നതിലൂടെ നിങ്ങള്‍ക്ക് സമൃദ്ധി കൈവരികയും പോസിറ്റീവ് ഊര്‍ജ്ജം നല്‍കുകയും നിങ്ങള്‍ക്ക് ചുറ്റുമുള്ള നെഗറ്റീവ് എനര്‍ജികളെ നീക്കുകയും ചെയ്യുന്നു.
എന്നിരുന്നാലും കണ്ണാടികള്‍ തോന്നിയയിടത്ത് തൂക്കുന്നത് വാസ്തുപരമായി വിലക്കിയിരിക്കുന്നു. ഒരാള്‍ കണ്ണാടി ശരിയായ സ്ഥലത്തും ദിശയിലും സൂക്ഷിക്കണം. വാസ്തുപരമായി ദിശകള്‍ക്ക് വളരെ പ്രാധാന്യമുണ്ട്. തെറ്റായ സ്ഥലത്ത് തെറ്റായ രീതിയില്‍ കണ്ണാടി സ്ഥാപിക്കുന്നതിലൂടെ വീട്ടിലെ വ്യക്തികള്‍ക്ക് കഷ്ടതകള്‍ വരുന്നു. അതുപോലെ തന്നെ ശരിയായ സ്ഥാനത്ത് കണ്ണാടി സ്ഥാപിക്കുന്നതിലൂടെ നിങ്ങല്‍ക്ക് ഐശ്വര്യവും. നിങ്ങളുടെ വീട്ടിലോ മറ്റോ കണ്ണാടി സ്ഥാപിക്കുന്നതിനു ചില നിയമങ്ങളും ചട്ടങ്ങളും വാസ്തു പ്രതിപാദിക്കുന്നു. കണ്ണാടി സ്ഥാപിക്കുമ്പോള്‍ നിങ്ങള്‍ എന്തുചെയ്യണം, എന്തുചെയ്യരുത് എന്നതിനെക്കുറിച്ചുള്ള ഒരു മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇതാ.

വീട്ടില്‍ കണ്ണാടി ഒരിക്കലും ഇങ്ങനെ പാടില്ല
- 2 കണ്ണാടികള്‍ പരസ്പരം മുഖാമുഖം വരുന്ന രീതിയില്‍ സ്ഥാപിക്കരുത്. കാരണം ഇത് അക്ഷമയ്ക്ക് കാരണമാവുകയും വീട്ടില്‍ അസ്വസ്ഥത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
- വാസ്തുപരമായി ശുഭസൂചകമായി കണക്കാക്കപ്പെടുന്നതിനാല്‍ നിങ്ങളുടെ വീടിനായി ചതുരാകൃതിയിലുള്ള കണ്ണാടി തിരഞ്ഞെടുക്കുക.
- ഒരു ചുവരില്‍ നിലത്തുനിന്ന് 4 മുതല്‍ 5 അടി വരെ ഉയരത്തില്‍ കണ്ണാടി സ്ഥാപിക്കുക.
- കട്ടിലിനരികിലായി ഒരു ഡ്രസ്സിംഗ് ടേബിള്‍ സൂക്ഷിക്കുന്നത് ശുഭസൂചനയായി കണക്കാക്കപ്പെടുന്നു. എന്നാല്‍ ഉറങ്ങുമ്പോള്‍ ശരീരഭാഗങ്ങളൊന്നും കണ്ണാടിയില്‍ പ്രതിഫലിക്കുന്നില്ലെന്ന് ഉറപ്പാക്കുക, കാരണം ഇത് ചില ഗുരുതരമായ രോഗാവസ്ഥകളിലേക്ക് നയിച്ചേക്കാം.
- നിങ്ങളുടെ ജനാലയ്ക്ക് പുറത്ത് മനോഹരമായ ദൃശ്യങ്ങള്‍ ഉണ്ടെങ്കില്‍, ആ ജനാലയ്ക്ക് എതിര്‍വശത്ത് പ്രകൃതി ദൃശ്യങ്ങള്‍ കണ്ണാടിയില്‍ പ്രതിഫലിപ്പിക്കുന്ന തരത്തില്‍ കണ്ണാടി സ്ഥാപിക്കുന്നത് പോസിറ്റീവ് എനര്‍ജി വീടിനുള്ളില്‍ കടക്കുമെന്ന് വിശ്വസിക്കുന്നു.
- നിങ്ങളുടെ വീടിന്റെ ജനല്‍ പാളികളോ വാതിലുകളോ ഗ്ലാസ് കൊണ്ട് നിര്‍മ്മിച്ചതാണെങ്കില്‍ അവ സുതാര്യമാകാതിരിക്കുന്നതാണ് നല്ലത്.
- പഠനങ്ങളില്‍ നിന്ന് ഏകാഗ്രത വ്യതിചലിപ്പിക്കുന്നതിനാല് പഠന സ്ഥലത്ത് കണ്ണാടി വയ്ക്കരുത്
- നെഗറ്റീവ് എനര്‍ജികളെ ആകര്‍ഷിക്കുന്നതിനാല്‍ ഇടുങ്ങിയ കോറിഡോറുകളില്‍ കണ്ണാടികള്‍ വയ്ക്കാവുന്നതാണ്.
- ഒരു വീടിന്റെ മധ്യഭാഗത്ത് ഒരു ചുമര് ഉണ്ടെങ്കില്‍ ഈ വാസ്തു വൈകല്യം ഇല്ലാതാക്കാന്‍ നിങ്ങള്‍ക്ക് ഒരു കണ്ണാടി സ്ഥാപിക്കാം.
- പ്രവേശന കവാടത്തില്‍ ഒരു കണ്ണാടി, ഗ്ലാസ് അല്ലെങ്കില്‍ തിളങ്ങുന്ന മറ്റ് വസ്തുക്കള്‍ എന്നിവ ഒരിക്കലും സ്ഥാപിക്കരുത്. കാരണം ഇത് എല്ലാ പോസിറ്റീവ് എനര്‍ജികളെയും വീട്ടില്‍ നിന്ന് പുറത്തെത്തിക്കുന്നു.
- വീട്ടിലെ ക്യാഷ് ലോക്കറിന് എതിര്‍വശത്ത് കണ്ണാടി സൂക്ഷിക്കണം. ഇത് കൂടുതല്‍ പണം നേടാന്‍ സഹായിക്കുമെന്നും നിങ്ങളുടെ പണം ഇരട്ടിയാക്കുമെന്നും വിശ്വസിക്കപ്പെടുന്നു.
- സമ്പത്തിന്റെ ദൈവമായ കുബേരന്റെ ദിശയായതിനാല്‍ വടക്ക് ദിശയില്‍ കണ്ണാടി സൂക്ഷിക്കുന്നത് ധാരാളം സമ്പത്ത് നല്‍കുമെന്ന് കരുതപ്പെടുന്നു.
- ബിസിനസുകാര്‍ ക്യാഷ് ലോക്കറിനുള്ളില്‍ കണ്ണാടി സൂക്ഷിക്കണം, അത് പണം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുമെന്ന് കരുതപ്പെടുന്നു.
- കുളിമുറിയില്‍, വടക്ക് അല്ലെങ്കില്‍ കിഴക്ക് ചുവരുകളില്‍ കണ്ണാടികള്‍ സ്ഥാപിക്കാം. ഇത് നെഗറ്റിവിറ്റി നീക്കംചെയ്യുന്നതിന് നല്ലതാണ് കൂടാതെ സ്വദേശിക്ക് മികച്ച ആരോഗ്യം നല്‍കും.
- ഡ്രസ്സിംഗ് റൂമുകളില്‍ കണ്ണാടികള്‍ തറനിരപ്പില്‍ നിന്ന് 4 അടിക്ക് മുകളിലായിരിക്കണം.
- കണ്ണാടികള്‍, ക്ലോക്കുകള്‍, അലങ്കാര വസ്തുക്കള്‍ (പ്രകാശത്തെ പ്രതിഫലിപ്പിക്കുന്നവ) എന്നിവ വടക്ക് അല്ലെങ്കില്‍ കിഴക്ക് ചുവരുകളില്‍ മാത്രം സ്ഥാപിക്കുക
- തെക്ക് കിഴക്ക് ദിശയില്‍ കണ്ണാടി സ്ഥാപിക്കരുത്.
- ഒരേ മുറിയില്‍ രണ്ട് കണ്ണാടികള്‍ ഉണ്ടാകരുത്.
- കിടപ്പുമുറിയില്‍ കണ്ണാടികള്‍ സൂക്ഷിക്കാതിരിക്കുന്നതാണ് നല്ലത്.
- വീടിന്റെ പ്രവേശന കവാടത്തെ കണ്ണാടി അഭിമുഖീകരിക്കരുത്.
- കണ്ണാടികള്‍ ഒരിക്കലും ഇരുട്ടില്‍ സൂക്ഷിക്കരുത്. സ്വയം പ്രതിബിംബം കണ്ണാടിയില്‍ ദൃശ്യമാകുന്ന തരത്തില്‍ കണ്ണാടി സൂക്ഷിക്കരുത്.
- ഒരു ഗോവണിക്ക് സമീപം കണ്ണാടി സൂക്ഷിക്കരുത്.
- വാസ്തുവില്‍ വളരെ മോശമായി കണക്കാക്കപ്പെടുന്നതിനാല്‍ തുരുമ്പിച്ചതും തകര്‍ന്നതുമായ കണ്ണാടികള്‍ ഒരിക്കലും ഉപയോഗിക്കരുത്.

വീട്ടില്‍ കണ്ണാടി ഒരിക്കലും ഇങ്ങനെ പാടില്ല

വീട്ടില്‍ കണ്ണാടി ഒരിക്കലും ഇങ്ങനെ പാടില്ല
നിങ്ങളുടെ കണ്ണാടി ഡൈനിംഗ് ടേബിളിനെ പ്രതിഫലിപ്പിക്കുന്ന രീതിയില്‍ വയ്ക്കുക, കാരണം ഇത് ഭക്ഷണത്തിന്റെ ഇരട്ടിപ്പിക്കലിനെ പ്രതീകപ്പെടുത്തുകയും സമ്പത്ത് ആകര്‍ഷിക്കുകയും ചെയ്യുന്നു.
ബാത്ത്റൂമില്‍ കണ്ണാടികള്‍ ഉണ്ടെങ്കില്‍ അവ നല്ല വെളിച്ചമുള്ള പ്രദേശത്ത് മാത്രം സ്ഥാപിക്കുക
വൃത്താകൃതിയിലുള്ളതും ഓവല്‍ ആകൃതിയിലുള്ളതുമായ കണ്ണാടികള്‍ വാസ്തുശാസ്ത്രത്തില്‍ ശുഭമായി കണക്കാക്കില്ല.

വീട്ടില്‍ കണ്ണാടി ഒരിക്കലും ഇങ്ങനെ പാടില്ല

വീട്ടില്‍ കണ്ണാടി ഒരിക്കലും ഇങ്ങനെ പാടില്ല

വീട്ടില്‍ കണ്ണാടി ഒരിക്കലും ഇങ്ങനെ പാടില്ല

വീട്ടില്‍ കണ്ണാടി ഒരിക്കലും ഇങ്ങനെ പാടില്ല




Click it and Unblock the Notifications