Latest Updates
-
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും! -
ഓണക്കാലത്ത് തിളങ്ങാന്‍ ഈ സ്മാർട്ട് ടിപ്സ് മതി, വേര്‍പ്പും ഈര്‍പ്പവും ഇനി നിങ്ങളുടെ സൗന്ദര്യം കെടുത്തുകയില്ല! -
ഓണം ഷോപ്പിംഗ്: തിരക്കുകൾ ഒഴിവാക്കി സ്മാർട്ടായി പർച്ചേസ് ചെയ്യാം, രാശിഫലവും ടിപ്സുകളും ഇതാ! -
ഓണക്കാലത്ത് ബീച്ചിലേക്ക് പോകുന്നുണ്ടോ? കടൽക്കാറ്റിൽ ചർമ്മം കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ചന്ദ്രൻ മകരം രാശിയിലേക്ക്; ഓണക്കാലത്ത് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ്!
വാസ്തുനിയമം പ്രകാരം ഈ പക്ഷികളെ വീട്ടില്‍ സൂക്ഷിച്ചാല്‍ ഭാഗ്യം
വീട്ടില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറയ്ക്കുന്ന ഒരു പുരാതന ശാസ്ത്രമാണ് വാസ്തുശാസ്ത്രം. വാസ്തുവില്‍ വിശ്വാസമുള്ളവര്‍ വീട് അലങ്കരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍, ആദ്യം കണക്കിലെടുക്കുന്നത് വസ്തുവിനനുസരിച്ച് വീട് എങ്ങനെ അലങ്കരിക്കാം എന്നതാണ്. വാസ്തുവിദ്യയെ ഒരു മനുഷ്യന്റെ ജീവിതത്തില്‍ പ്രത്യേക പ്രാധാന്യമുള്ളതായി കണക്കാക്കപ്പെടുന്നു. വീടിന്റെ വസ്തു ശരിയായിരിക്കുമ്പോള്‍, നമ്മുടെ ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും വളരുന്നു. എന്നാല്‍ വാസ്തുദോഷം നേരിടുമ്പോള്‍ പിരിമുറുക്കവും സാമ്പത്തിക പ്രശ്നങ്ങളും സൃഷ്ടിക്കപ്പെടുന്നു.
വാസ്തുപ്രകാരം വീട്ടില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലൂടെയോ വീട്ടില്‍ ചില വസ്തുക്കളോ ചിത്രങ്ങളോ സൂക്ഷിക്കുന്നതിലൂടെയോ പോസിറ്റീവ് ഊര്‍ജ്ജം നിലനിര്‍ത്തി നിങ്ങള്‍ക്ക് ജീവിതവിജയം നേടാവുന്നതാണ്. വാസ്തുശാസ്ത്ര നിയമങ്ങള്‍ അനുസരിച്ച്, പക്ഷിയുടെ ചിത്രങ്ങള്‍ വീട്ടിലോ ബിസിനസ്സ് സ്ഥലത്തോ സ്ഥാപിക്കുന്നത് വളരെ ശുഭമായി കണക്കാക്കപ്പെടുന്നു. മാത്രമല്ല ഇത് നിങ്ങളുടെ ജീവിതത്തില്‍ പല നല്ല ഫലങ്ങളും നല്കുന്നു. ചില പക്ഷികളുടെ ചിത്രം വീട്ടില്‍ സൂക്ഷിക്കുന്നത് വളരെ ശുഭകരമായി കണക്കാക്കുന്നു. വാസ്തുപ്രകാരം വീട്ടില്‍ ഭാഗ്യം ആകര്‍ഷിക്കാനായി സൂക്ഷിക്കേണ്ട ചില പക്ഷികളുടെ ചിത്രങ്ങള്‍ ഏതൊക്കെയെന്ന് ഈ ലേഖനത്തില്‍ വായിച്ചറിയാം.

പക്ഷികളെ വീട്ടില്‍ സൂക്ഷിച്ചാല്‍
വീട്ടില്‍ പക്ഷികളുടെ ചിത്രങ്ങള്‍ സൂക്ഷിക്കുന്നത് വാസ്തുപരമായി നല്ല ഫലങ്ങള്‍ നല്‍കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. വളരെയധികം കഠിനാധ്വാനത്തിനുശേഷവും വിജയം നിങ്ങളില്‍ നിന്ന് അകലെയാണെങ്കില്‍ ഈ വഴി നിങ്ങള്‍ക്ക് പരീക്ഷിക്കാവുന്നതാണ്. പക്ഷികള്‍ ഉള്ളിടത്ത് അന്തരീക്ഷം ആനന്ദകരമാകും. പക്ഷികളുടെ സാന്നിധ്യം പോസിറ്റീവ് എനര്‍ജിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. പലപ്പോഴും ജീവനുള്ള പക്ഷികളെ വീട്ടില്‍ സൂക്ഷിക്കാന്‍ പലര്‍ക്കും കഴിഞ്ഞെന്നു വരില്ല, അത്തരമൊരു സാഹചര്യത്തില്‍, ഒരു പക്ഷിയുടെ പ്രതിമയോ അവയുടെ ചിത്രമോ വീട്ടില്‍ സ്ഥാപിക്കുന്നതിലൂടെ നിങ്ങള്‍ക്ക് വാസ്തുപരമായ നേട്ടം കൊയ്യാവുന്നതാണ്.

ഫീനിക്സ് പക്ഷി
ഒരു ഫീനിക്സ് പക്ഷിയുടെ ചിത്രം വീട്ടില്‍ വയ്ക്കുന്നത് ശുഭസൂചനയായി കണക്കാക്കപ്പെടുന്നു. വീട്ടില്‍ ഫിനിക്സ് പക്ഷിയുടെ ചിത്രം സ്ഥാപിക്കുന്നതിലൂടെ വിജയത്തിലേക്കുള്ള വഴി തുറക്കുകയും പോസിറ്റീവ് എനര്‍ജിയുടെ ഒഴുക്ക് വര്‍ദ്ധിക്കുകയും ചെയ്യുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. വാസ്തവത്തില്‍, ഫീനിക്സ് പക്ഷി നിങ്ങള്‍ക്ക് പോസിറ്റീവ് ഊര്‍ജ്ജം പകരുന്ന ഒന്നാണ്.

ലൗ ബേഡ്സ്
ലൗ ബേഡ്സിനെ വളരെ ശുഭമായി കണക്കാക്കുന്നു. വീട്ടില്‍ വടക്ക് ദിശയില്‍ ലൗ ബേഡ്സുകളുടെ ചിത്രം സൂക്ഷിക്കുന്നത് നിങ്ങളുടെ വീട്ടിലെ പോസിറ്റീവ് എനര്‍ജിയുടെ ഒഴുക്ക് വര്‍ദ്ധിപ്പിക്കുകയും നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. പ്രണയത്തിന്റെ ദേവനായി കണക്കാക്കപ്പെടുന്ന ശുക്രനെ ബന്ധിപ്പിച്ചാണ് ലൗ ബേഡ്സിനെ പറയപ്പെടുന്നത്. വെള്ളിയാഴ്ച ദിവസം ലൗ ബേഡ്സിന്റെ ചിത്രം നിങ്ങളുടെ വീട്ടില്‍ സ്ഥാപിക്കുന്നത് വളരെ നല്ല ഫലങ്ങള്‍ നല്‍കും.

തത്ത
വാസ്തുവിലും ജ്യോതിഷത്തിലും തത്തകളെ അങ്ങേയറ്റം ശുഭമായി കണക്കാക്കുന്നു. പച്ച നിറത്തിലുള്ള തത്തകള്‍ ബുധന്‍ ഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്നു. പലരും തത്തകളെ വീട്ടില്‍ സൂക്ഷിക്കാന്‍ ഇഷ്ടപ്പെടുന്നു. എന്നാല്‍ ഇത് സാധ്യമല്ലെങ്കില്‍ വീട്ടില്‍ ഒരു തത്തയുടെ ചിത്രം സ്ഥാപിച്ചാല്‍ നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കും. ഒരു തത്തയുടെ ചിത്രം കിഴക്ക് ദിശയില്‍ സ്ഥാപിക്കുന്നത് ശുഭമായി കണക്കാക്കപ്പെടുന്നു.

ഇവ ശ്രദ്ധിക്കുക
വാസ്തുശാസ്ത്ര നിയമങ്ങള്‍ അനുസരിച്ച്, തത്തകളെ സ്നേഹത്തിന്റെയും വിശ്വസ്തതയുടെയും ദീര്‍ഘായുസിന്റെയും ഭാഗ്യത്തിന്റെയും പ്രതീകമായി കണക്കാക്കുന്നു, അതിനാല്‍ വീട്ടില്‍ തത്തകളെ സൂക്ഷിക്കുന്നത് ശുഭമായി കണക്കാക്കപ്പെടുന്നു. വീട്ടിലോ ഓഫീസിലോ ഒരു പച്ച തത്തയുടെ ഫോട്ടോ വടക്ക് ദിശയില്‍ വയ്ക്കുന്നത് നല്ല ഫലങ്ങള്‍ നല്‍കും.

ബിസിനസ് നേട്ടത്തിന്
വാസ്തു പ്രകാരം, വ്യാപാരികള്‍ വടക്ക് ദിശയില്‍ പച്ച തത്തയുടെ ചിത്രം സൂക്ഷിക്കുന്നതിലൂടെ വാസ്തു ദോഷങ്ങളില്‍ നിന്ന് മുക്തമാവുകയും അങ്ങനെ ബിസിനസ്സില്‍ ഉയര്‍ച്ച ലഭിക്കുകയും ചെയ്യുന്നു. യഥാര്‍ത്ഥ തത്തകളെ ഒരിക്കലും കൂട്ടില്‍ പൂട്ടിയിടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം, ഇത് വാസ്തു ദോഷം സൃഷ്ടിക്കുകയും നെഗറ്റീവ് ഫലങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു.

ദാമ്പത്യബന്ധം ശക്തിപ്പെടാന്‍
തത്തകളുടെ വര്‍ണ്ണാഭമായ തൂവലുകള്‍ വീട്ടില്‍ സൂക്ഷിക്കുകയാണെങ്കില്‍, പോസിറ്റീവ് എനര്‍ജി ഒഴുക്ക് സൃഷ്ടിക്കപ്പെടുന്നു. രണ്ട് തത്തകളുടെ ചിത്രം വീട്ടില്‍ വയ്ക്കുന്നതിലൂടെ ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ബന്ധത്തില്‍ ഒരു മാധുര്യം വളരുമെന്നും പറയപ്പെടുന്നു.



Click it and Unblock the Notifications