Latest Updates
-
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം
ഓഗസ്റ്റില്‍ മുന്നോട്ട് പോവാന്‍ പെടാപാടു പെടും മൂന്ന് രാശിക്കാര്‍
ഓഗസ്റ്റ് മാസം നിരവധി ആഘോഷങ്ങളുടേതാണ്. ഈ മാസത്തില്‍ ഓണം ഉള്‍പ്പടെയുള്ള മലയാളികളുടെ ദേശീയ ഉത്സവങ്ങള്‍ നിങ്ങളോടൊത്ത് ചേരുന്ന മാസം കൂടിയാണ് ഓഗസ്റ്റ്. എന്നാല്‍ ഒരു ദിവസവും നിമിഷവും ഉണ്ടാവുന്ന രാശിമാറ്റം നിങ്ങള്‍ക്ക് എങ്ങനെ ബാധിക്കുന്നു എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. അതിലുപരി നിങ്ങള്‍ക്ക് ഉണ്ടാവുന്ന രാശിമാറ്റത്തില്‍ മോശം ഫലങ്ങള്‍ നല്കുന്ന ചില രാശിക്കാര്‍ ഉണ്ട്.

ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ പല വിധത്തിലാണ് നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നത്. അതുകൊണ്ട് തന്നെ ഏത് സമയത്ത് ഏത് രാശിക്കാരിലാണ് മാറ്റങ്ങള്‍ വരുന്നത് എന്ന് ജ്യോതിഷ പ്രകാരം നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു. ഓഗസ്റ്റ് മാസത്തില്‍ നിര്‍ഭാഗ്യം ഉണ്ടാവുന്ന ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

മേടം രാശി
12 രാശിക്കാരില്‍ ആദ്യത്തെ രാശിയാണ് മേടം രാശി. ഈ രാശിക്കാര്‍ക്ക് 2022- ഓഗസ്റ്റില്‍ വളരെ വലിയ വെല്ലുവിളികള്‍ നേരിടേണ്ടി വരും. പ്രത്യേകിച്ചും ജോലി സംബന്ധമായുണ്ടാവുന്ന പ്രശ്നങ്ങളും പ്രയാസങ്ങളും മനസ്സിലാക്കേണ്ടതാണ്.ജോലി സ്ഥലത്ത് പലപ്പോഴും അനുകൂലമായ ഫലങ്ങള്‍ ഉണ്ടായിരിക്കണം എന്നില്ല. അതുകൊണ്ട് തന്നെ നിങ്ങളെ ബാധിക്കാത്ത് രീതിയില്‍ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം. സുപ്രധാന തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ രണ്ട് വട്ടം ആലോചിക്കണം. അതിന് അനുകൂലമായ സമയമാണോ അല്ലയോ എന്ന കാര്യം ഉറപ്പിക്കേണ്ടതാണ്. അതിന് ശേഷം മാത്രം തീരുമാനം എടുക്കുക. പല വെല്ലുവിളികളും ഇവര്‍ നേരിടേണ്ടതായി വരുന്നു. ഏത് ജോലിയിലും പ്രശ്നങ്ങള്‍ നേരിടേണ്ടതായി വരുന്നു.

മേടം രാശി
എന്ത് കാര്യത്തിനും അല്പം ജാഗ്രത പാലിക്കുന്നതാണ് എന്തുകൊണ്ടും നല്ലത്. സാമ്പത്തിക കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധ വേണം. അല്ലെങ്കില്‍ ബജറ്റ് താളം തെറ്റുന്നതിനുള്ള സാധ്യതയുണ്ട്. ഇവര്‍ക്ക് മനോഹരമായ ഒരു ജീവിതം ഈ മാസം ഉണ്ടാവുന്നതിനുള്ള സാധ്യത കുറവായിരിക്കും. തര്‍ക്കങ്ങള്‍ വര്‍ദ്ധിക്കുകയും തര്‍ക്കിക്കാനുള്ള കാരണങ്ങള്‍ കണ്ടെത്തുകയും ചെയ്യുന്ന സമയമാണ് എന്നതാണ് സത്യം. പലപ്പോഴും പങ്കാളിയുടെ കാര്യത്തില്‍ ഇവര്‍ അസ്വസ്ഥത നേരിടേണ്ടതായി വരുന്നു. എന്തും തിരഞ്ഞെടുക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. ആരോഗ്യത്തിന് പ്രതിസന്ധികള്‍ നേരിടുന്നതിനുള്ള സാധ്യതയുണ്ട്. എത്രയൊക്കെ ഒഴിവാക്കാന്‍ ശ്രദ്ധിച്ചാലും ഇത് പലപ്പോഴും പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഈ ഓഗസ്റ്റ് മാസം നല്‍കുന്നത് അത്ര നല്ല ഫലങ്ങള്‍ അല്ല. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധയോടെ വേണം മുന്നോട്ടുള്ള് ഓരോ ചുവടും വെക്കുന്നതിന്. പ്രൊഫഷണല്‍ ജീവിതത്തില്‍ വരെ മാറ്റങ്ങള്‍ സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇത് പലപ്പോഴും നെഗറ്റീവ് മാറ്റങ്ങളാണ് നിങ്ങളില്‍ ഉണ്ടാക്കുന്നത്. മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെടാതിരിക്കുന്നതിന് ശ്രദ്ധിക്കണം. ജോലിയിലെ അശ്രദ്ധ ജോലി പോവുന്ന അവസ്ഥയിലേക്ക് നിങ്ങളെ കൊണ്ട് ചെന്ന് എത്തിക്കുന്നു. എന്നാല്‍ അനുകൂല സമയം ഓഗസ്റ്റ് പകുതിയോടെ ഉണ്ടായിരിക്കും. പലപ്പോഴും പ്രൊഫഷണല്‍ രംഗത്തെ മാറ്റങ്ങളായിരിക്കും ഇതിന് കാരണമാകുന്നത്. എപ്പോഴും മറ്റുള്ളവരോട് എളിമയോടെ പെരുമാറുന്നതിന് ശ്രദ്ധിക്കണം.

തുലാം രാശി
സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധിക്കണം. പണം, ചിലവാക്കുന്നത് പോലെ തന്നെ ലഭിക്കുന്നില്ല എന്നത് നിങ്ങള്‍ മനസ്സിലാക്കണം. ഇത് ബജറ്റിനെ താളം തെറ്റിക്കുന്നു. ആവശ്യമില്ലാതെ പണം ചിലവാക്കുന്നത് പലപ്പോഴും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. തുലാം രാശിക്കാര്‍ വളരെയധികം സാമൂഹിക ജീവിതം നയിക്കുന്നതിന് ഇഷ്ടപ്പെടുന്നവരാണ്. എന്നാല്‍ ഈ സമയം അവരുടെ ഇടപെടലില്‍ പോലും പ്രശ്നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അവിവാഹിതര്‍ക്ക് വിവാഹം വീണ്ടും വൈകുന്നതിനുള്ള സാധ്യത കാണുന്നു. ഞരമ്പുകളുമായി ബന്ധപ്പെട്ട രോഗാവസ്ഥകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ജോലിയിലെ സമ്മര്‍ദ്ദം ആരോഗ്യത്തെ നശിപ്പിക്കുന്നു. ചെയ്യുന്ന കാര്യങ്ങളില്‍ പലതും പരാജയത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഈ മാസം അല്പം ശ്രദ്ധ കൂടുതല്‍ ആവശ്യമാണ്. കാരണം അത് നിങ്ങളില്‍ ശ്രദ്ധയില്ലെങ്കില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. ജോലിസ്ഥലത്തെ പ്രശ്നങ്ങളും പ്രയാസങ്ങളും വളരെയധികം മാനസിക സമ്മര്‍ദ്ദം നിങ്ങളില്‍ ഉണ്ടാക്കുന്നു. പലപ്പോഴും ഡിപ്രഷനിലേക്ക് വീണു പോവുന്നതിനുള്ള സാധ്യത വരെയുണ്ട്. കുടുംബത്തില്‍ മനസമാധാനക്കേടും സാമ്പത്തിക പ്രതിസന്ധികളും വളരെ വലിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. വീട്ടിലെ പ്രശ്നങ്ങളെ സമാധാനത്തോടെ പരിഹരിക്കുന്നതിന് ശ്രദ്ധിക്കണം. എന്നാല്‍ നമുക്ക് ഒരു പരിധി വരെ നിങ്ങള്‍ക്ക് പ്രശ്നങ്ങളില്ലാതെ മുന്നോട്ട് പോവാം. നിങ്ങളെ ചൂഷണം ചെയ്യുന്നവര്‍ നിങ്ങള്‍ക്ക് ചുറ്റിനും ഉണ്ട് എന്നത് തിരിച്ചറിയേണ്ടതാണ്.

വൃശ്ചികം രാശി
പ്രണയത്തിന്റെ കാര്യത്തില്‍ ഇവര്‍ക്ക് സാധ്യതയുണ്ട്. എന്നാല്‍ പങ്കാളികള്‍ തമ്മിലുണ്ടാവുന്ന പ്രശ്നങ്ങള്‍ പലപ്പോഴും കൂടുതല്‍ കാലം പ്രണയം നിലനില്ക്കാതിരിക്കുന്നതിന് കാരണമാകുന്നു. വീട്ടില്‍ സമയം ചിലവഴിക്കുന്നതിന് ശ്രദ്ധിക്കണം. പാര്‍ട്ടിയും മറ്റുമായി കറങ്ങി നടക്കുന്നത് വളരെയധികം സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നു. വിശ്രമവും നല്ല ആഹാരവും കഴിക്കാന്‍ ശ്രദ്ധിക്കുക. ആരോഗ്യത്തിന്റെ കാര്യത്തില്‍ പലപ്പോഴും നിങ്ങള്‍ പ്രതീക്ഷിക്കാത്ത ചില പ്രശ്നങ്ങള്‍ വരുന്നതിനുള്ള സാധ്യതയുണ്ട്. ഇത്തരം അവസ്ഥയില്‍ കൂടുതല്‍ നല്ല രീതിയില്‍ മുന്നോട്ട് പോവുന്നതിന് ശ്രമിച്ചു കൊണ്ടേ ഇരിക്കണം.
most read:നാഗപഞ്ചമി: നാഗദേവതകളുടെ പ്രീതിക്ക് 12 രാശിക്കാരും ജപിക്കേണ്ട മന്ത്രം



Click it and Unblock the Notifications