Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
വീട്ടിലെ ദുര്‍ഭാഗ്യവും ദൃഷ്ടിദോഷവും കാരണം നിസ്സാരമല്ല; ഒഴിവാക്കണം ഇവയെല്ലാം
വീട് എപ്പോഴും ഐശ്വര്യത്തോടെയും സന്തോഷത്തോടെയും ഇരിക്കണം എന്ന് തന്നെയാണ് നമ്മുടെയെല്ലാം ആഗ്രഹം. എന്നാല്‍ പലപ്പോഴും നമ്മുടെ വീട്ടില്‍ ഐശ്വര്യക്കേട് കൊണ്ട് വരുന്ന ചിലതുണ്ട്. അതില്‍ എപ്പോഴും ശ്രദ്ധിക്കേണ്ട ഒന്നാണ് ചില വസ്തുക്കള്‍ വീട്ടില്‍ സൂക്ഷിക്കുന്നത് നിങ്ങളുടെ ജീവിതത്തില്‍ തടസ്സങ്ങള്‍ മാത്രമാണ് ഉണ്ടാക്കുന്നത്. എന്തൊക്കെയാണ് ഇത്തരത്തിലുള്ള വസ്തുക്കള്‍, നാം എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്നുള്ളതാണ്.

ഇതിനെ ഒരു തരത്തില്‍ അന്ധവിശ്വാസം എന്ന് പറയാമെങ്കിലും അല്‍പം സുരക്ഷിതത്വത്തെക്കൂടി മുന്‍നിര്‍ത്തിയാണ് ഇത് പറയുന്നത്. എന്തൊക്കെയാണ് വീട്ടില്‍ ഐശ്വര്യക്കേട് വരാതിരിക്കുന്നതിന് വേണ്ടി സൂക്ഷിക്കേണ്ട ചില കാര്യങ്ങള്‍ എന്ന് നോക്കാം. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ നമുക്ക് ഈ പ്രതിസന്ധിയെ ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

പൊട്ടിയ ക്ലോക്ക്
പ്രവര്‍ത്തിക്കാത്ത പൊട്ടിയ ക്ലോക്കിനെക്കുറിച്ച് ഒന്ന് ചിന്തിക്കുന്നത് നല്ലതാണ്. കാരണം ഇത് സൂചിപ്പിക്കുന്നത് പലപ്പോഴും മരണം അടുത്തിരിക്കുന്നുവെന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. തകര്‍ന്ന കാര്യങ്ങള്‍ ചുറ്റും സൂക്ഷിക്കുന്നത് മോശം ഫെങ് ഷൂയിയായി കണക്കാക്കപ്പെടുന്നു, ഇത് നിങ്ങളുടെ വീടിന്റെ ആത്മാവിന് അലങ്കോലമുണ്ടെന്നതിന്റെ സൂചനയാണ്.

മിന്നാമിന്നികള്‍
മിന്നാമിന്നികള്‍ നിങ്ങള്‍ക്ക് കാണുന്നതിന് വളരെ മനോഹരമായതാണെങ്കിലും അത് വരുമ്പോള്‍ അല്‍പം സൂക്ഷിക്കണം. കാരണം വിക്ടോറിയന്‍ വിശ്വാസങ്ങള്‍ അനുസരിച്ച്, നിങ്ങളുടെ വീട്ടില്‍ ഒരു മിന്നാമിനുങ്ങ് വരുമ്പോള്‍ ആരെങ്കിലും ഉടന്‍ തന്നെ മരിക്കുമെന്നാണ് ഇതിനര്‍ത്ഥം.

ഉണങ്ങിയ പുഷ്പങ്ങള്‍
ഉണങ്ങിയ പുഷ്പങ്ങള്‍ നിങ്ങളുടെ വീട്ടിനകത്ത് വെച്ചിട്ടുണ്ടെങ്കില്‍ അത് നിങ്ങളില്‍ വിരഹ ദു:ഖം ഉണ്ടാക്കും എന്നാണ് പറയുന്നത്. ഇത് പലപ്പോഴും മരണഭയം വരെ നിങ്ങളില്‍ ഉണ്ടാക്കുന്നു എന്നാണ് വിശ്വാസം.

പച്ച പെയിന്റ്
വീട്ടില്‍ പച്ച പെയിന്റ് അടിക്കുന്നവരാണോ നിങ്ങള്‍ എ്ന്നാല്‍ ഇതില്‍ ആര്‍സെനിക് കൂടുതല്‍ അടങ്ങിയിരുന്നതിനാല്‍ വിഷമുള്ള അര്‍സൈന്‍ വാതകം ഉത്പാദിപ്പിക്കാന്‍ കഴിയും. അതുകൊണ്ട് തന്നെ പച്ച പെയിന്റ് അടിക്കുന്ന ചുമരുകള്‍ നിര്‍ഭാഗ്യകരമായി കാണുന്നു.

കോടാലി
വീട്ടിലേക്ക് കോടാലി കൊണ്ടുവരുന്നത് മരണത്തിന് കാരണമാകുമെന്ന് ചില വിശ്വാസങ്ങള്‍ പറയുന്നു. ഏറ്റവും ചുരുങ്ങിയത്, വീടിനു ചുറ്റും പോലും കോടാലി സുരക്ഷിതമല്ലെന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ പരമാവധി കോടാലി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

പഴയ ചൂല്
പഴയ ചൂല് വീട്ടില്‍ സൂക്ഷിക്കുന്നത് എന്തുകൊണ്ടും ശ്രദ്ധിക്കേണ്ടതാണ്. ഒരിക്കലും പുതിയ വീട്ടിലേക്ക് താമസം മാറുകയാണെങ്കില്‍ ഒരു കാരണവശാലും പഴയ ചൂല് കൊണ്ട് വരരുത്. ഇത് കടം വര്‍ദ്ധിപ്പിക്കുന്നതിനും ദാരിദ്ര്യത്തിനും കാരണമാകും എന്നാണ് പറയുന്നത്.

ചുവപ്പും വെള്ളയും പൂക്കള്‍
വ്യത്യസ്തങ്ങളായ പുഷ്പങ്ങള്‍ ഉപയോഗിച്ച് നിങ്ങളുടെ പൂച്ചെണ്ടുകള്‍ നിര്‍മ്മിക്കുകയോ അവയെല്ലാം വീട്ടില്‍ സൂക്ഷിക്കുകയോ ചെയ്യാവുന്നതാണ്. എന്നാല്‍ ചുവപ്പും വെള്ളയും പൂക്കള്‍ ഒരുമിച്ച് ഒരു പാത്രത്തില്‍ വെക്കുന്നത് ദാരിദ്ര്യവും ഐ്ശ്വര്യക്കേടും വര്‍ദ്ധിപ്പിക്കും എന്നാണ് പറയുന്നത്.

വീട്ടില്‍ പക്ഷി
ഒരു തുറന്ന ജാലകത്തിലൂടെ ഒരു പക്ഷി പറന്നാല്‍, അത് നിര്‍ഭാഗ്യമാണെന്ന് വിശ്വസിക്കുന്നത്. ഇത് പലപ്പോഴും കുടുംബത്തിലെ മരണത്തെ സൂചിപ്പിക്കുന്നു. അതുകൊണ്ട് ഒരു കാരണവശാലും ഇത്തരത്തില്‍ പക്ഷികളെ സൂക്ഷിക്കരുത് എന്നും പറയുന്നുണ്ട്.

ഒരു തുറന്ന കുട
വീടിനുള്ളില്‍ കുട തുറന്ന് വെക്കുന്നത് ഈജിപ്ഷ്യന്‍ അന്ധവിശ്വാസമനുസരിച്ച്, ഇത് നിങ്ങള്‍ക്ക് അവഹേളനങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാവുന്നതിന് കാരണമാകുന്നുണ്ട്. ഇത് നിര്‍ഭാഗ്യകരമാണോ അല്ലയോ എന്നത് ചര്‍ച്ചാവിഷയമാണ്. എങ്കിലും ഇഥ്തരത്തില്‍ ഉള്ള കാര്യങ്ങള്‍ ഓരോ രാജ്യത്തിന്റേയും വിശ്വാസമനുസരിച്ചാണ്.

ചിത്രങ്ങള്‍ വെക്കുമ്പോള്‍
പ്രകൃതിദുരന്തത്തിന്റേയോ അല്ലെങ്കില്‍ കപ്പല്‍ തകര്‍ന്നതിന്റേയേ യുദ്ധത്തിന്റേയോ ചിത്രങ്ങളോ പെയിന്റിംഗോ ഫോട്ടോയോ പ്രദര്‍ശിപ്പിക്കുന്നത് നിങ്ങളുടെ വീട്ടില്‍ അനാവശ്യമായി വിഷമം ഉണ്ടാക്കും എന്നാണ് പറയുന്നത്. അഥുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം.

കള്ളിച്ചെടി
അവ ഭംഗിയുള്ളതും ട്രെന്‍ഡിയായതും ആയതു കൊണ്ട് തന്നെ നമ്മുടെ ഇന്‍ഡോര്‍ പ്ലാന്റില്‍ ഇവ വളരെ പ്രധാനപ്പെട്ടതാണ്. എന്നാല്‍പക്ഷേ ഫെങ്ഷൂയിയുടെ തത്ത്വങ്ങള്‍ അനുസരിച്ച്, കള്ളിച്ചെടി, മുള്ളുള്ള അക്കേഷ്യ തുടങ്ങിയ സസ്യങ്ങള്‍ വീട്ടില്‍ വളര്‍ത്തുന്നത് നിര്‍ഭാഗ്യകരമാണ് എന്നാണ് പറയുന്നത്. ഇത് മാത്രമല്ല ഇത് നിങ്ങളുടെ വീട്ടില്‍ ഭിന്നതയുണ്ടാക്കുകയും ചെയ്യും.

കണ്ണാടി
കണ്ണാടി എല്ലാ വീട്ടിലും കാണാം. എന്നാല്‍ വീട്ടില്‍ വെക്കുന്ന കണ്ണാടി അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇവ പലപ്പോഴും കിടക്കക്ക് അഭിമുഖമായിട്ടാണ് എന്നുണ്ടെങ്കില്‍ അത് നിങ്ങളുടെ വിവാഹസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

മടക്കാതെ വെച്ചിരിക്കുന്ന കിടക്ക
മടക്കാതെ വെച്ചിരിക്കുന്ന കിടക്ക അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത് പലപ്പോഴും നിങ്ങളുടെ ഭാഗ്യത്തെ നിര്‍ഭാഗ്യത്തില്‍ എത്തിക്കും എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. എന്നാല്‍ മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം തന്നെ ഓരോ രാജ്യത്തേയും വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും മാത്രമാണ്.



Click it and Unblock the Notifications