Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
അധ്യാപക ദിനം: അധ്യാപകരുടെ അധ്യാപകന്
അധ്യാപക ദിനത്തില്‍ നാം എല്ലാം ഓര്‍ക്കേണ്ട ഒരു പേര് തന്നെയാണ് ഡോ. സര്‍വ്വേപ്പള്ളി രാധാകൃഷ്ണന്. സെപ്റ്റംബര്‍ 5 ആണ് അധ്യാപക ദിനമായി ആഘോഷിക്കുന്നത്. അധ്യാപകരുടെ അധ്യാപകന് എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതിയും രണ്ടാമത്തെ പ്രസിഡന്റുമായിരുന്നു.
ഉപരാഷ്ട്രപതിയും പ്രസിഡന്റും ആകുന്നതിനുമുമ്പ് അദ്ദേഹം ഒരു അക്കാദമിഷ്യന്, തത്ത്വചിന്തകന്, ഇരുപതാം നൂറ്റാണ്ടിലെ ഇന്ത്യയിലെ പ്രശസ്ത അധ്യാപകരില്‍ ഒരാളായിരുന്നു. ഡോ. സര്‍വേപള്ളി രാധാകൃഷ്ണന്റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 5 ഇന്ത്യയില്‍ അധ്യാപക ദിനമായി ആചരിക്കുന്നു. ഡോ. സര്‍വേപള്ളി രാധാകൃഷ്ണനെക്കുറിച്ചുള്ള രസകരമായ ചില വസ്തുതകള്‍ നമുക്ക് നോക്കാം.

സര്‍വേപ്പള്ളി രാധാകൃഷ്ണന് 1888 സെപ്റ്റംബര്‍ 5 ന് തമിഴ്നാട്ടിലെ തിരുട്ടാനിയില്‍ ആണ് ജനനം. സര്‍വേപള്ളി വീരസ്വാമി, സീതമ്മ എന്നിവരായിരുന്നു അച്ഛനും അമ്മയും. ഭാര്യ ശിവകാമു, അഞ്ച് പെണ്മക്കളുടെയും ഒരു മകന്റെയും പിതാവായിരുന്നു ഇദ്ദേഹം.
അക്കാദമിക് ജീവിതത്തിലുടനീളം അദ്ദേഹത്തിന് നിരവധി സ്കോളര്‍ഷിപ്പുകള്‍ ലഭിച്ചു. വെല്ലൂരിലെ വൂര്‍ഹീസ് കോളേജില്‍ ചേര്‍ന്നെങ്കിലും പിന്നീട് പതിനേഴാമത്തെ വയസ്സില്‍ മദ്രാസ് ക്രിസ്ത്യന്‍ കോളേജിലേക്ക് മാറി. 1906 ല്‍ ഫിലോസഫിയില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി പ്രൊഫസറായി.
സ്വാതന്ത്ര്യാനന്തരം അദ്ദേഹം ഡോ. സര്‍വേപള്ളി രാധാകൃഷ്ണന് എന്നറിയപ്പെട്ടു. 1936 ല്‍ ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയില്‍ ഈസ്റ്റേണ്‍ റിലീജിയന്‍സ് ആന്റ് എത്തിക്സ് പ്രൊഫസറായി അദ്ദേഹത്തെ തിരഞ്ഞെടുത്തു. ഓള് സോള്‍സ് കോളേജിലെ ഫെലോ ആയി തിരഞ്ഞെടുക്കപ്പെട്ടു. 1946 ല്‍ ഭരണഘടനാ അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. യുനെസ്കോയുടെയും പിന്നീട് മോസ്കോയുടെയും അംബാസഡറായി സേവനമനുഷ്ഠിച്ചു.
1952 ല്‍ അദ്ദേഹം ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതിയായി. 1962 ല്‍ സ്വതന്ത്ര ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റായി. 1954 ല്‍ ഭാരത് രത്ന (ഇന്ത്യയിലെ പരമോന്നത സിവിലിയന്‍ അവാര്‍ഡ്) അദ്ദേഹത്തിന് ലഭിച്ചു. 1961 ല്‍ ജര്‍മ്മന്‍ പുസ്തക വ്യാപാരത്തിന്റെ സമാധാന സമ്മാനം എന്നിവ ലഭിച്ചു. 1963 ല്‍ അദ്ദേഹത്തിന് ഓര്‍ഡര്‍ ഓഫ് മെറിറ്റും 1975 ല്‍ ടെമ്പിള്‍ട്ടണ്‍ സമ്മാനവും ലഭിച്ചു, ''എല്ലാവരുടെയും സ്നേഹവും ജ്ഞാനവും സ്വീകരിച്ച ദൈവത്തിന്റെ സാര്‍വത്രിക യാഥാര്‍ത്ഥ്യം'' എന്ന ആശയം പ്രചരിപ്പിച്ചതിന്. സമ്മാന തുക മുഴുവന്‍ ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയ്ക്ക് അദ്ദേഹം സംഭാവന നല്കി എന്നത് അതിശയകരമാണ്.
1931-1936 വരെ ആന്ധ്ര സര്‍വകലാശാലയില്‍ വൈസ് ചാന്‍സലറായും 1939-1948 വരെ ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ വൈസ് ചാന്‍സലറായും പ്രവര്‍ത്തിച്ചു. ദില്ലി സര്‍വകലാശാലയില്‍ 1953-1962 വരെ അദ്ദേഹം ചാന്‍സലറായിരുന്നു. ഡോ. രാധാകൃഷ്ണന്റെ സ്മരണയ്ക്കായി ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി രാധാകൃഷ്ണന് ചെവനിംഗ് സ്കോളര്‍ഷിപ്പുകളും രാധാകൃഷ്ണന് മെമ്മോറിയല്‍ അവാര്‍ഡും ആരംഭിച്ചു.
പ്രായമായ നിരാലംബരായ ആളുകള്‍ക്കായി ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ് ഹെല്‍പ്പേജ് ഇന്ത്യ അദ്ദേഹം സ്ഥാപിച്ചത്. 1962 മുതല്‍, ഡോ. സര്‍വേപള്ളി രാധാകൃഷ്ണന്റെ ജന്മവാര്ഷിക ദിനത്തില്‍ എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 5 ന് ഇന്ത്യയില്‍ അധ്യാപകദിനം ആചരിക്കുന്നു. അദ്ദേഹത്തെക്കുറിച്ച് നമുക്ക് മറക്കാന്‍ കഴിയാത്ത ഒരു കാര്യം കൂടി, അദ്ദേഹം ഇന്ത്യയുടെ രാഷ്ട്രപതിയായപ്പോള്‍ അദ്ദേഹം സ്വീകരിച്ചത് 50000 രൂപ മാത്രമാണ്. 10,000 രൂപ ശമ്പളത്തില്‍ 2500 രൂപയും ബാക്കി തുക പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാ മാസവും സംഭാവന ചെയ്യുകയും ചെയ്ത് കൊണ്ടിരുന്നു.
1975 ഏപ്രില്‍ 17 ന് അദ്ദേഹം അന്തരിച്ചു. വിദ്യാഭ്യാസത്തിന്റെ മൂല്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ജീവിതകാലം മുഴുവന്‍ നീക്കിവച്ച, പാശ്ചാത്യ പദങ്ങളില്‍ ഇന്ത്യന്‍ ചിന്തയെ മനോഹരമായി വ്യാഖ്യാനിച്ചുകൊണ്ട് ഇന്ത്യക്കാര്‍ക്ക് ഒരു പുതിയ ബഹുമാനബോധം നല്കിയ അത്തരമൊരു എളിയ മനുഷ്യനെ നമുക്ക് ലോകമുള്ളിടത്തോളം കാലം മറക്കാന്‍ കഴിയില്ല. അദ്ദേഹം നല്കിയ സംഭാവനകള്‍ അത്രയേറെ വിലമതിക്കുന്നത് തന്നെയാണ് എന്നുള്ളതാണ് സത്യം.



Click it and Unblock the Notifications
