Latest Updates
-
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ!
ഈ വര്‍ഷത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ ദിനം: അറിയാം സമ്മര്‍ സോള്‍സൈറ്റിസ്
വര്‍ഷത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ദിവസം എന്നും അറിയപ്പെടുന്ന സമ്മര്‍ സോള്‍സൈറ്റിസ് ജൂണ്‍ 21-ന് ചൊവ്വാഴ്ചയാണ് വരുന്നത്. ഈ ദിനത്തിന്റെ പ്രത്യേകത എന്താണെന്ന് വെച്ചാല്‍ ഈ ദിനത്തിന് പകല്‍ സമയം കൂടുതലായിരിക്കും എന്നതാണ്. ഭൂമിയുടെ ധ്രുവങ്ങളിലൊന്ന് സൂര്യനിലേക്ക് പരമാവധി ചരിഞ്ഞിരിക്കുമ്പോഴാണ് വേനല്‍ സംക്രമം ഉണ്ടാവുന്നത്. ഇതിനെ അയനകാലം എന്നും അയനാന്തം എന്നും പറയുന്നുണ്ട്. വടക്കന്‍ അര്‍ദ്ധഗോളത്തില്‍, ചൊവ്വാഴ്ച അതായത് ജൂണ്‍ 21 രാവിലെ 5:14 നാണ് ഈ പ്രതിഭാസം സംഭവിക്കുന്നത്. ഈ സമയത്ത് ഭൂമിയുടെ ഉത്തരധ്രുവം സൂര്യനോട് ഏറ്റവും അടുത്ത് ചരിഞ്ഞ് കാണപ്പെടുന്നു.

അയനാന്തത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍
എന്തൊക്കെ മാറ്റങ്ങളാണ് അയനാന്തത്തില്‍ അഥവാ സമ്മര്‍ സോള്സൈറ്റിസില് സംഭവിക്കുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്. ഭൂമിയുടെ ഭ്രമണ പഥത്തില്‍ ഉത്തരധ്രുവം ഏറ്റവും അധികം സൂര്യനിലേക്ക് ചരിഞ്ഞിരിക്കുന്ന സമയമാണ് ഇത്. ഈ സമയത്ത് പകല്‍ സമയം വര്‍ദ്ധിക്കുകയും സൂര്യന് ആകാശത്തിലെ ഏറ്റവും ഉയര്‍ന്ന സ്ഥാനത്ത് എത്തുകയും ചെയ്യുന്നു. വേനല്‍ക്കാലത്താണ് ഇത് സംഭവിക്കുന്നത്. എന്നാല്‍ പലപ്പോഴും കലണ്ടറിലെ മാറ്റങ്ങള്‍ അനുസരിച്ച് പലപ്പോഴും വടക്കന്‍ അര്‍ദ്ധഗോളത്തില്‍ ജൂണ്‍ 20-നും 22-നും ഇടയിലുള്ള സമയത്തും ദക്ഷിണാര്‍ദ്ധഗോളത്തില്‍ ഇത് ഡിസംബര്‍ 20-നും 23-നും ഇടയിലാണ് സംഭവിക്കുന്നത്. ഈ സമയത്തെ സോളിസൈറ്റിസിനെ വിന്റര്‍ സോളിസൈറ്റിസ് എന്നാണ് പറയുന്നത്.
എന്തുകൊണ്ട് ഇത് സംഭവിക്കുന്നു

എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള സോളിസൈറ്റ്സുകള് സംഭവിക്കുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്. സൗരയൂഥത്തില്‍ തന്നെ ഇതിനുള്ള ഉത്തരവും ഉണ്ട്. ശതകോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് മറ്റ് പാറകളുമായി സംഭവിച്ച കൂട്ടിയിടി കാരണം ഭൂമി അതിന്റെ അച്ചുതണ്ടിലേക്ക് തരിയുകയുണ്ടായി. ഇതിന്റെ ഫലമായാണ് ഋതുക്കള്‍ മാറുന്നതും സോള്‍സൈറ്റിസ് സംഭവിക്കുന്നതും. ഭൂമി സൂര്യനുചുറ്റും കറങ്ങുമ്പോള്‍ 23.4 ഡിഗ്രി അതിന്റെ അച്ചുതണ്ടില്‍ ചരിഞ്ഞ അവസ്ഥയിലാണ് ഉള്ളത്. ഇത് കൊണ്ടാണ് നമുക്ക് ഇത്തരം സോള്സൈറ്റിസുകള് ഉണ്ടാവുന്നത് എന്നാണ് പറയുന്നത്.
പാരമ്പര്യങ്ങള്‍ എന്തൊക്കെ?

പുരാതന കാലം മുതല്‍ തന്നെ ഇത്തരം ആകാശവിസ്മയങ്ങളില്‍ പാരമ്പര്യത്തെക്കൂടി ഉള്‍പ്പെടുത്തുന്നവര്‍ ഉണ്ടായിരുന്നു. കര്‍ഷകര്‍ വിളകള്‍ വിതയ്ക്കുകയോ വിളവെടുപ്പ് നടത്തുകയോ ചെയ്ത ദിവസത്തെ അടയാളപ്പെടുത്തുന്ന ദിനം കൂടിയാണ് ഇത്. 4,500 വര്‍ഷം പഴക്കമുള്ളതായി വിശ്വസിക്കപ്പെടുന്ന ഇംഗ്ലണ്ടിലെ ചരിത്രാതീത സ്മാരകമായ സ്റ്റോണ്‍ഹെഞ്ച്, സമയം നിര്‍ണയിക്കുന്നതിന് വേണ്ടി ഈ ദിനത്തെ കണക്കാക്കുന്നുണ്ട്. ഇപ്പോഴും വിനോദസഞ്ചാരികളും പ്രദേശവാസികളും സമ്മര്‍ സോളിസൈറ്റിസില് സൂര്യോദയം കാണാന്‍ സ്റ്റോണ്ഹെഞ്ചിലേക്ക് എത്തുന്നുണ്ട്.
most read: ജൂണ്‍ മാസത്തിലെ ന്യൂമറോളജി ഫലം നിങ്ങള്‍ക്ക് നല്‍കുന്നത്



Click it and Unblock the Notifications

