ജൂണ്‍ മാസത്തിലെ ന്യൂമറോളജി ഫലം നിങ്ങള്‍ക്ക് നല്‍കുന്നത്

2022-ലെ ഒരു പുതിയ മാസം എത്തരത്തില്‍ ആയിരിക്കും എന്ന് നിങ്ങള്‍ ആശങ്കപ്പെടുന്നുണ്ടാവും അല്ലേ. എന്നാല്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടതായ ചില പ്രധാന കാര്യങ്ങള്‍ ഉണ്ട്. കാരണം ഓരോ മാസത്തിലേയും വെല്ലുവിളി അനുസരിച്ച് നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാവുന്ന മാസമാവുമോ അതോ കോട്ടങ്ങള്‍ കൊണ്ട് വരുന്ന മാസമാവുമോ എന്ന് അറിയുന്നതിന് വേണ്ടി നിങ്ങള്‍ ഒന്ന് ശ്രദ്ധിക്കണം.

Numerology Monthly Predictions For June

കാരണം ജ്യോതിഷ, സംഖ്യാ ശാസ്ത്ര പ്രവചനങ്ങള്‍ ഉപയോഗിച്ച് നമുക്കെല്ലാവര്‍ക്കും നമ്മുടെ ഭാവിയെക്കുറിച്ച് അറിയാന്‍ സാധിക്കുന്നുണ്ട്. നിങ്ങളുടെ ജൂണ്‍ മാസത്തില്‍ സംഖ്യാശാസ്ത്രപ്രകാരം എന്തൊക്കെയാണ് മാറ്റങ്ങള്‍ ഉണ്ടാവുന്നത് എന്ന് നമുക്ക് നോക്കാം. 2022 ജൂണ്‍ മാസത്തെ ന്യൂമറോളജി പ്രവചനങ്ങള്‍ നിങ്ങള്‍ക്ക് എങ്ങനെ എന്ന് നമുക്ക് നോക്കാം.

 നമ്പര്‍ 1

നമ്പര്‍ 1

1, 19, 28 തീയതികളില്‍ ജനിച്ചവര്‍ നമ്പര്‍ 1-ന്റെ കീഴിലാണ് വരുന്നത്. ഈ സംഖ്യയെ ഭരിക്കുന്ന ഗ്രഹം എന്ന് പറയുന്നത് സൂര്യനാണ്. പലപ്പോഴും ജോലികളില്‍ നിങ്ങള്‍ പരാജയപ്പെടുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. നിങ്ങളുടെ വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതങ്ങള്‍ക്കിടയില്‍ ബാലന്‍സ് നഷ്ടപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും വലിയ ആശങ്ക നിങ്ങളെ തേടി എത്തുന്നു. ജോലിയുടെ കാര്യത്തില്‍ നിങ്ങള്‍ തിരക്കിലായിരിക്കും. എങ്കിലും കുടംബത്തിന് വേണ്ടി അല്‍പ സമയം മാറ്റി വെക്കേണ്ടി വരും. ഭക്ഷണകാര്യത്തില്‍ ശ്രദ്ധിക്കാം, ആരോഗ്യം പ്രശ്‌നത്തിലാവും

നമ്പര്‍ 2

നമ്പര്‍ 2

2, 11, 20, 29 തീയതികളില്‍ ജനിച്ചവരുടെ ജനന സംഖ്യയാണ് നമ്പര്‍ 2. കുറച്ച് സംസാരിച്ച് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു. ഈ വരുന്ന മാസം ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് ശ്രദ്ധിക്കണം. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം നിങ്ങള്‍ക്ക് ലഭിക്കും. എന്നിരുന്നാലും, മുന്നോട്ട് വെക്കുന്ന ഓരോ ചുവടും വളരെ ശ്രദ്ധാപൂര്‍വ്വം വെക്കണം. ആരേയും എളുപ്പത്തില്‍ വിശ്വസിക്കരുത്. ആരോഗ്യം ശ്രദ്ധിക്കണം. രോഗം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ചന്ദ്രനാണ് ഇവരുടെ ഗ്രഹം.

നമ്പര്‍ 3

നമ്പര്‍ 3

ഗുരു അല്ലെങ്കില്‍ ബൃഹസ്പതിയാണ് ഇവരുടെ ഗ്രഹം. 3, 12, 21, 30 തീയതികളില്‍ ജനിച്ചവര്‍ 3-ാം സംഖ്യയില്‍ പെടുന്നു. ഇവര്‍ക്ക് ഈ മാസം സമ്മിശ്രഫലമായിരിക്കും ഉണ്ടാവുക. പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ സാധിക്കുന്നു. ജോലിയില്‍ ശ്രദ്ധ വേണം. സഹപ്രവര്‍ത്തകരോട് മികച്ചരീതിയില്‍ പെരുമാറുക. പ്രമോഷനുള്ള സാധ്യതയുണ്ട്. പങ്കാളിയോടൊപ്പം സമയം ചിലവഴിക്കാന്‍ സാധിക്കുന്നു. ബന്ധങ്ങളില്‍ മികച്ച നേട്ടം ഉണ്ടാവുന്നു. ആരോഗ്യം ശ്രദ്ധിക്കണം. ശരീര ഭാരം കൂടുകയും അത് വഴി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയും ഉണ്ട്.

നമ്പര്‍ 4

നമ്പര്‍ 4

നിങ്ങള്‍ 4, 13, 22, 31 തീയതികളില്‍ ജനിച്ചവരാണെങ്കില്‍ നിങ്ങളുടെ ജനന നമ്പര്‍ 4 ആണ്. ഇവര്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കുന്നു. ഭാഗ്യ പരീക്ഷണമാണ് ഓരോ അവസരവും. നിങ്ങളുടെ വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതത്തിനിടയില്‍ സന്തുലിതാവസ്ഥ നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം. ആളുകളുടെ കാര്യത്തില്‍ തിരഞ്ഞെടുപ്പ് അനിവാര്യം. വരുന്ന മാസത്തില്‍ നിങ്ങള്‍ക്ക് ജോലിയില്‍ പ്രമോഷന്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. സാമ്പത്തിക നേട്ടം ഉണ്ടാവുന്നു. ആരോഗ്യം ശ്രദ്ധിക്കണം. സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യത കാണുന്നു.

നമ്പര്‍ 5

നമ്പര്‍ 5

മാസത്തിലെ 5, 14, 23 തീയതികളില്‍ ജനിച്ചവര്‍ 5-ാം സംഖ്യയില്‍ പെടുന്നു. 5-ന്റെ അധിപന്‍ ബുധനാണ്. നിങ്ങള്‍ 5-നമ്പറില്‍ പെടുകയാണെങ്കില്‍ അല്‍പം കരുതലോടെ മുന്നോട്ട് നീങ്ങണം ഈ മാസം. മാനസിക സമ്മര്‍ദ്ദം നിങ്ങളെ വേറെ തലത്തിലേക്ക് എത്തിച്ചേക്കാം. നിങ്ങള്‍ക്ക് സാമ്പത്തികമായി കാര്യങ്ങള്‍ സാധാരണ അവസ്ഥയായിരിക്കും. ജോലിസ്ഥലത്ത് നിങ്ങളഉടെ പ്രതീക്ഷകള്‍ തകിടം മറിയും. പ്രതീക്ഷിച്ച പ്രമോഷന്‍ ലഭിക്കില്ല. ഇതിനെത്തുടര്‍ന്ന് ജോലി മാറാന്‍ ശ്രമിക്കേണ്ടതില്ല. അതിന് നല്ല സമയമല്ല. കഴിയുന്നത്ര വിശ്രമിക്കുക. വരാനിരിക്കുന്ന മാസത്തില്‍ നിങ്ങള്‍ക്ക് ഭാഗ്യ നിറമാണ് പച്ച.

നമ്പര്‍ 6

നമ്പര്‍ 6

ഏതെങ്കിലും മാസത്തിലെ 6, 15, 24 തീയതികളില്‍ ജനിച്ചവര്‍ നമ്പര്‍ 6 ആണ്. 6-ാം സംഖ്യയില്‍ വരുന്നവരെ ഭരിക്കുന്ന ഗ്രഹമാണ് ശുക്രന്‍. ഓരോ കാര്യത്തിലും ബുദ്ധിപരമായി പ്രവര്‍ത്തിക്കാന്‍ ശ്രദ്ധിക്കുക. നിങ്ങളുടെ ജോലികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ ശ്രദ്ധിക്കുക. അല്ലാത്ത പക്ഷം നെഗറ്റീവ് ഫലം ജീവിതത്തില്‍ ഉണ്ടാവുന്നു. ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടായിരിക്കും. കുടുംബത്തില്‍ താളപ്പിഴകള്‍ സംഭവിക്കും. ജോലിയില്‍ അതീവ ശ്രദ്ധ പുലര്‍ത്തണം. പല സ്ഥലങ്ങളില്‍ യാത്ര ചെയ്യുന്നതിന് സാധിക്കുന്നു. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പുറത്ത് ഭക്ഷണം കഴിക്കുന്നത് നിര്‍ത്തുക.

 നമ്പര്‍ 7

നമ്പര്‍ 7

7, 16, 25 തീയതികളില്‍ ജനിച്ചാല്‍ നിങ്ങള്‍ സംഖ്യാശാസ്ത്ര പ്രകാരം 7 ആണ്. 2022 ജൂണ്‍ മാസത്തില്‍, നിങ്ങള്‍ക്ക് പല പ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതിനും അതില്‍ തന്നെ ഉറച്ച് നില്‍ക്കുന്നതിനും സാധിക്കുന്നുണ്ട്. ജോലിയില്‍ വളരെയധികം ശ്രദ്ധയോടെ ഇടപെടണം. ധാരാളം അവസരങ്ങള്‍ നിങ്ങളെ തേടിയെത്തും, അതെല്ലാം നിങ്ങള്‍ പ്രയോജനപ്പെടുത്തുകയും ചെയ്യും. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം. എല്ലാവരും നിങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. കുടുംബത്തോടൊപ്പം ദിവസം ചിലവഴിക്കുന്നതിന് സാധിക്കുന്നു. ആരോഗ്യം ശ്രദ്ധിക്കണം.

നമ്പര്‍ 8

നമ്പര്‍ 8

സംഖ്യാശാസ്ത്ര പ്രകാരം 8, 17, 26 തീയതികളില്‍ ജനിച്ചവരെ 8 എന്ന സംഖ്യയാണ് ഭരിക്കുന്നത്. ഇവര്‍ വളരെയധികം ധൈര്യശാലികളാണ്. കഠിനാധ്വാനം ചെയ്യാന്‍ അവര്‍ ഭയപ്പെടുന്നില്ല എന്നത് തന്നെയാണ് ഇവരുടെ വിജയത്തിന്റെ രഹസ്യവും. എന്നിരുന്നാലും, വരുന്ന മാസത്തില്‍, നിങ്ങള്‍ക്ക് അല്‍പ്പം നിരാശ തോന്നുന്നതിനുള്ള സാധ്യതയുണ്ട്. കാരണം കഠിനാധ്വാനത്തിന്റെ ഫലം നിങ്ങള്‍ക്ക് ലഭിക്കണം എന്നില്ല. ആരോഗ്യത്തെ ഒരു കാരണവശാലും അവഗണിക്കരുത്. ആരോഗ്യ പ്രശ്‌നം ഉണ്ടെങ്കില്‍ ഉടനേ തന്നെ ഡോക്ടറെ കാണുക. ജോലിയും കുടുംബവും രണ്ടും രണ്ടാണെന്ന് തിരിച്ചറിയുക. ആരോഗ്യം ശ്രദ്ധിക്കണം.

നമ്പര്‍ 9

നമ്പര്‍ 9

ഏത് മാസത്തിലും 9, 18 അല്ലെങ്കില്‍ 27 തീയതികളില്‍ ജനിച്ചവര്‍ 9-ാം നമ്പറില്‍ പെടുന്നു. 9-ാം നമ്പറില്‍ വരുന്ന ആളുകള്‍ അര്‍പ്പണബോധമുള്ളവരും ദയയുള്ളവരുമാണെന്നതാണ് ഇവരുടെ പ്രത്യേകത. എല്ലാവരേയും സഹായിക്കുന്നതിന് ഇവര്‍ ഇറങ്ങിപ്പുറപ്പെടുന്നു. നിങ്ങള്‍ പലപ്പോഴും പലരേയും അവിശ്വസിക്കുന്ന ഒരു അവസ്ഥയുണ്ടാവുന്നുണ്ട്. ജോലിയില്‍ അതീവ ശ്രദ്ധവേണം. ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രശ്‌നങ്ങളില്ലാതെ സുഗമമായി മുന്നോട്ട് പോവുന്നു. ഹനുമാന്റെ അനുഗ്രഹത്തിനായി ഈ മാസം മുഴുവന്‍ നിങ്ങള്‍ ഭഗവാനെ ആരാധിക്കണം.

most read:വിവാഹത്തിന് ഏറ്റവും അനുയോജ്യം ഈ നക്ഷത്രങ്ങള്‍: ജീവിതം ശുഭം

X
Desktop Bottom Promotion