Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഓണനാളില്‍ ഉണ്ണാവ്രതം നോല്‍ക്കുന്നവര്‍
ഓണനാളില്‍ ഉണ്ണാവ്രതം നോല്‍ക്കുന്നവര്‍
ഓണം ഐശ്വര്യത്തിന്റെയും സമൃദ്ധിയുടേയും ഉത്സവമാണ്. പൊന്നിന് ചിങ്ങത്തില് പൂക്കളത്തിന്റെയും ആചാര അനുഷ്ഠാനങ്ങളുടേയും നിറവിലാണ് നാം ഓണം ആഘോഷിയ്ക്കുന്നതും.
ഓണത്തിന് ചില പ്രത്യേക അനുഷ്ഠാനങ്ങള്‍ നമുക്ക് സര്‍വ്വൈശ്വര്യം നല്കുന്ന ഒന്നാണ്. പലയിടത്തും പല തരത്തിലാണ് ഓണാനുഷ്ഠാനങ്ങള്.
ഓണത്തിനു പ്രധാനമാണ് ഓണസദ്യ. പലതരം നാടന്‍ വിഭവങ്ങള്‍ കൂട്ടിയുള്ള സദ്യയാണ് ഓണത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. കാണം വിറ്റും ഓണം ഉണ്ണണം എന്ന പ്രമാണം ഇപ്പോഴും നാം പിന്തുടരുകയും ചെയ്യുന്നു.
എന്നാല്‍ ഓണത്തിന് ഉണ്ണാവ്രതം നോല്‍ക്കുന്ന ചിലരുമുണ്ട്. ആറന്മുളയിലാണ് മൂന്നു കുടുംബങ്ങള്‍ ഓണത്തിന് ഉണ്ണാവ്രതം അനുഷ്ഠിയ്ക്കുന്നത്. എല്ലാവരും വയറു നിറയെ കഴിയ്ക്കുന്ന ഈ ദിവസം പഷ്ണി കിടക്കുന്ന മൂന്നു കുടുംബങ്ങള്‍. ഇത് കഴിഞ്ഞ 150 വര്‍ഷമായി ഇവര്‍ പിന്തുടര്ന്നു പോരുന്ന ആചാരം കൂടിയാണ്.
തെക്കേടത്ത് ഇല്ലം, പുത്തേഴത്ത് ഇല്ലം, ചെറുകര ഇല്ലം എന്നിവിടങ്ങളില്‍ നിന്നുള്ള കാരണവന്മാരാണ് ഈ ആചാരം നോല്‍ക്കുന്നത്. തലമുറകളായി ഇതു കൈ മാറി വരുന്നു.
ഇതിനു പുറകില്‍ ഐതിഹ്യവുമുണ്ട്.

ആറന്മുളയപ്പന്
ആറന്മുളയപ്പന്ഭക്തവത്സലനാണ്. തന്റെ ഭക്തര്‍ പട്ടിണി കിടക്കരുതെന്നു നിര്ബന്ധമുളളയാളെന്നാണ് വിശ്വാസം. ഈ വിശ്വാസ പ്രകാരം പണ്ട് ക്ഷേത്രത്തിന്റെ അധീനതയിലെ കരകളില്‍ ഒന്‍പത് കുടുംബങ്ങളുടെ നേതൃത്വത്തില്‍ ഓണ നാളില്‍ പാവപ്പെട്ടവര്‍ക്ക് ധാന്യവും മറ്റും നല്‍കിയിരുന്നു. ക്ഷേത്രത്തില്‍ ഊരാണ്മാവകാശമുള്ള ഇല്ലങ്ങളായിരുന്നു ഇത്.

ഇല്ലങ്ങളില്‍
കാലം കുറേ കടന്നപ്പോള്‍ ഇല്ലങ്ങളില്‍ ആധികളും വ്യാധികളുമെല്ലാം കണ്ടു തുടങ്ങി. ആറന്മുളയപ്പനെ എല്ലാ അര്‍ത്ഥത്തിലും നിറഞ്ഞാരാധിയ്ക്കുന്ന ഈ ഇല്ലങ്ങളില്‍ സംഭവിയ്ക്കുന്ന അനിഷ്ടങ്ങള്‍ കണ്ടു പിടിയ്ക്കാന്‍ പ്രശ്നം നടത്തി. ഇതില്‍ തെളിഞ്ഞത് മുന്‍പു നടന്ന ഒരു സംഭവത്തിന്റ ചുവടു പിടിച്ചാണ് ഇത്തരം ദോഷങ്ങള്‍ വരുന്നതെന്നായിരുന്നു.

സാധാരണ
സാധാരണ ഓണത്തോട് അനുബന്ധിച്ചു നെല്ലു വിതരണം ചെയ്യുന്നിടത്ത് നല്ല തിരക്കുണ്ടാകും. ഇവിടെ വന്നു നെല്ലു വിതരണം ചെയ്ത ശേഷം ഇല്ലത്തുള്ളവര്‍ മടങ്ങി. നല്ല മഴയുള്ള ആ ദിവസം നല്ല തിരക്കുമുണ്ടായിരുന്നു. ആളുകളുടെ തിക്കിലും തിരക്കിലും പെട്ട് നെല്ലു വാങ്ങാനെത്തിയ ഒരു ഗര്‍ഭിണി മരിച്ചു. ഇതിന്റെ അനിഷ്ടമാണ് ഇല്ലങ്ങളില്‍ ദുരിതമായി എത്തുന്നതെന്നായിരുന്നു പ്രശ്നവിധി.

ഇതിനു പരിഹാരമായി
ഇതിനു പരിഹാരമായി എല്ലാവും സമൃദ്ധിയോടെ ഉണ്ണുന്ന ഓണ ദിനം ഇതേ ഇല്ലത്തെ ആളുകള്‍ പട്ടിണി കിടന്നാല്‍ പ്രായശ്ചിത്തമായി എന്ന വിധിയും വന്നു. ഇതു പിന്തുടര്ന്നാണ് ഇപ്പോളും മൂന്നില്ലങ്ങളിലെ ഓരോരുത്തര് ഓണ ദിനം പട്ടിണി കിടക്കുന്നത്.

ഉമിനീരു പോലും ഇറക്കാതെയുള്ള
ഉമിനീരു പോലും ഇറക്കാതെയുള്ള വ്രതമാണിത്. ആറന്മുളയപ്പനെ തൊഴുതു തുടങ്ങുന്ന വ്രതാനുഷ്ഠാനത്തില്‍ വൈകീട്ട് ആറന്മുളയപ്പനു നിവേദിച്ച കദളിപ്പഴവും കരിക്കും പ്രസാദമായി സ്വീകരിച്ചു ഇല്ലത്തേക്കു മടങ്ങിപ്പോയി പിന്നേന്നു മാത്രമേ മറ്റെന്തെങ്കിലും കഴിയ്ക്കൂവെന്നതാണ് ആചാരം. നാമജപത്തിലും ക്ഷേത്ര ദര്‍ശനങ്ങളിലും മുഴുകിയാണ് ഇന്നേ ദിവസം ഇവര്‍ പൂര്‍ത്തിയാക്കുന്നതും.

നാടിനു വേണ്ടിക്കൂടി
തങ്ങള്‍ക്കും കുടുംബത്തിനും വേണ്ടി മാത്രമല്ല, നാടിനു വേണ്ടിക്കൂടിയാണ് ഉണ്ണാവ്രതം എന്നതാണ് വിശ്വാസവും.



Click it and Unblock the Notifications
