Latest Updates
-
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
പുണ്യ മാസത്തിലെ സക്കാത്ത് എന്ന പുണ്യ കര്മ്മം
പുണ്യമാസം അവസാനിക്കുന്നതിന് വെറും ദിവസങ്ങള് മാത്രമാണ് ഉള്ളത്. റംസാനിലെ അവസാനത്തെ ദിവസമാണ് സക്കാത്ത് നല്കുന്നത്. വലിപ്പചെറുപ്പമില്ലാതെ എല്ലാവര്ക്കും സക്കാത്ത് നല്കാവുന്നതാണ്. ഒരു മാസത്തെ പുണ്യ നോമ്പ് ദിനങ്ങള്ക്ക് അവസാനം പെരുന്നാള് ദിനത്തില് എല്ലാവരും ഒരു പോലെ സന്തോഷിക്കുന്നതിനും പെരുന്നാള് ആഘോഷിക്കുന്നതിനും വേണ്ടിയാണ് സക്കാത്ത് എന്ന ദാനം നിര്ബന്ധമാക്കിയത്. ഇസ്ലാം മത വിശ്വാസികള് ആയവര് നല്കേണ്ട മതപ്രകാരമുള്ള ദാനമാണ് സക്കാത്ത് എന്ന് അറിയപ്പെടുന്നത്. സക്കാത്ത് എന്ന പദത്തിന് ശുദ്ധീകരിക്കല് എന്നും അര്ത്ഥമുണ്ട്.

ആരൊക്കെ സക്കാത്ത് നല്കണം എന്നതും ആരൊക്കെ സക്കാത്ത് സ്വീകരിക്കണം എന്നതും അറിഞ്ഞിരിക്കേണ്ടതാണ്. സക്കാത്ത് കൊടുക്കുക എന്നതിന്റെ ഉദ്ദേശ്യം എപ്പോഴും നല്ലതായിരിക്കണം. എന്നാല് മാത്രമേ അത് നല്കുന്ന വ്യക്തിക്കും അത് കൊടുക്കുന്ന വ്യക്തിക്കും പുണ്യം ലഭിക്കുകയുള്ളൂ. ആഘോഷം അര്ത്ഥപൂര്ണമാക്കുന്നതിനെയാണ് സക്കാത്ത് കൊണ്ട് ഉദ്ദേശിക്കുന്നത്. നോമ്പിന്റെ പുണ്യം ഓരോ വ്യക്തിക്കും ലഭിക്കണമെങ്കില് അത് സക്കാത്തിലൂടെയാണ് പൂര്ണമാവുന്നത് എന്നതാണ് വിശ്വാസം. വ്രതാനുഷ്ഠാനങ്ങള്ക്കിടയില് ഉണ്ടാവുന്ന തെറ്റുകുറ്റങ്ങളെ സക്കാത്ത് നല്കുന്നതിലൂടെ നമുക്ക് ഇല്ലാതാക്കാന് സാധിക്കുന്നുണ്ട്. ഓരോ നാട്ടിലും ഓരോ തരത്തിലാണ് സക്കാത്ത് നല്കുന്നത്. അര്ഹതപ്പെട്ടവര് ഒരിക്കലും മറ്റുള്ളവര്ക്ക് മുന്നില് കൈ നീട്ടാതെ സക്കാത്ത് അവരവരുടെ വീടുകളില് എത്തിച്ച് കൊടുക്കേണ്ടതാണ്.

സക്കാത്ത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്തൊക്കെയെന്ന് നോക്കാം. സ്വയം ആത്മസംസ്കരണമാണ് സക്കാത്ത് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് കൂടാതെ സമ്പന്നനെന്നോ ദരിദ്രനെന്നോ നോക്കാതെ പരസ്പരം സ്നേഹം പങ്ക് വെക്കുന്നതിനും സ്നേഹിക്കുന്നവര്ക്കിടയില് നിന്ന് ദാരിദ്ര്യത്തെ ഇല്ലാതാക്കുന്നതിനും മനുഷ്യനെ അവനവന്റെ പാപങ്ങളില് നിന്ന് മുക്തി നല്കുന്നതിനും ആണ് ഈ ദിനം സക്കാത്തിന്റെ പ്രാധാന്യം. ആരൊക്കെയാണ് സക്കാത്തിന് അര്ഹതപ്പെട്ടവര് എന്നതും അറിഞ്ഞിരിക്കേണ്ടതാണ്. അര്ഹതയില്ലാത്തവര്ക്ക് സക്കാത്ത് നല്കുന്നത് എന്തുകൊണ്ടും നല്ലതല്ല. എന്നാല് ജീവിത ചിലവിന് തീരെ നിവൃത്തിയില്ലാത്തവര്, പ്രാഥമിക ആവശ്യം പോലും നിറവേറ്റാന് സാധിക്കാത്തവര്, ഇസ്ലാം മതം പുതിയതായി സ്വീകരിച്ചവര്, കടബാധ്യതയുള്ളവര്, ദൈവമാര്ഗ്ഗത്തില് സഞ്ചരിക്കുന്നവര്, വഴിയാത്രക്കാര് എന്നിവര്ക്കെല്ലാമാണ് സക്കാത്ത് നല്കേണ്ടത്. സക്കാത്ത് നല്കുന്നതിലൂടെ സന്തോഷം പങ്കു വെക്കുക എന്നതാണ് ഈ ദിനത്തിന്റെ ഉദ്ദേശ്യം.

most read: കുളി കഴിഞ്ഞ് ഈ തെറ്റുകള് ചെയ്യരുത്: ധനനഷ്ടവും ദാരിദ്ര്യവും ഫലം



Click it and Unblock the Notifications

