For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുളി കഴിഞ്ഞ് ഈ തെറ്റുകള്‍ ചെയ്യരുത്: ധനനഷ്ടവും ദാരിദ്ര്യവും ഫലം

|

കുളി എന്നത് വ്യക്തിശുചിത്വത്തിന്റെ ഭാഗമാണ്. എന്നാല്‍ കുളിക്കുമ്പോള്‍ നാം ചെയ്യുന്നതും കുളി കഴിഞ്ഞ ശേഷം ചെയ്യുന്നതുമായ ചില തെറ്റുകള്‍ ഉണ്ട്. പലപ്പോഴും ഇവയെ സാധാരണയായി നാം കണക്കാക്കാറില്ലെങ്കിലും വാസ്തുശാസ്ത്രപരമായി കണക്കാക്കുമ്പോള്‍ ഇത് അല്‍പം പ്രശ്‌നമുണ്ടാക്കുന്നത് തന്നെയാണ്. വാസ്തുവിന്റെ കണക്ക് പ്രകാരം നാം കുളി കഴിഞ്ഞ ശേഷം കുളിമുറിയില്‍ നിന്ന് പുറത്തേക്ക് വരുമ്പോള്‍ ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്നതിനെക്കുറിച്ച് സാധാരണ നമുക്ക് അറിയില്ല. ഇനി വാസ്തുപ്രകാരം ഇവയെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം. നാം ചെയ്യുന്ന ഈ അഞ്ച് തെറ്റുകള്‍ നമുക്ക് ധനനഷ്ടവും ദാരിദ്ര്യവും ഉണ്ടാക്കും എന്നാണ് പറയുന്നത്.

Dont Do These Mistakes While Taking Bath

നമ്മള്‍ അറിയാതെ ചെയ്യുന്ന കാര്യങ്ങളെങ്കില്‍ പോലും പലപ്പോഴും ഇത് വെല്ലുവിളികള്‍ ജീവിതത്തില്‍ ഉണ്ടാക്കുന്നു. എന്തൊക്കെയാണ് ഇതിന് പിന്നിലെ കാര്യങ്ങള്‍ എന്ന് നമുക്ക് നോക്കാം. നമ്മുടെ ദൈനം ദിന ശീലത്തിന്റെ ഭാഗമായ കുളി എന്തുകൊണ്ടും നല്ലത് തന്നെയാണ്. എന്നാല്‍ കുളിച്ചതിന് ശേഷം നാം ആവര്‍ത്തിക്കുന്ന തെറ്റുകള്‍ നമ്മുടെ സാമ്പത്തിക അടിത്തറ ഇളക്കും എന്നതാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി ഇനി പറയുന്ന തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. അവ എന്തൊക്കെ എന്നറിയാന്‍ ഈ ലേഖനം നിങ്ങളെ സഹായിക്കും.

കുളിച്ചതിന് ശേഷമുള്ള വെള്ളം

കുളിച്ചതിന് ശേഷമുള്ള വെള്ളം

പലരും കുളിച്ചതിന് ശേഷം ബാക്കി വരുന്ന വെള്ളം ബക്കറ്റിലോ അല്ലെങ്കില്‍ അതേ പാത്രത്തില്‍ തന്നെയോ സൂക്ഷിക്കുന്നു. ഇത് അത്ര നല്ല ഒരു ശീലമല്ല എന്നതാണ് ആദ്യം മനസ്സിലാക്കേണ്ടത്. കാരണം കുളിച്ച ശേഷം ബാക്കി വരുന്ന സോപ്പും എണ്ണയും മറ്റും കലര്‍ന്ന വെള്ളം നിങ്ങളുടെ വാസ്തു പ്രകാരം വളരെ വലിയ തെറ്റാണ് എന്നതാണ് സത്യം. കാരണം ഇത് രാഹുകേതുക്കള്‍ക്ക് വിപരീത ഫലമാണ് ഉണ്ടാക്കുന്നത്. കാരണം രാഹുവും കേതുവും ബാധിക്കുന്നത് ജീവിതത്തിലെ മോശം അവസ്ഥക്ക് കാരണമാകുന്നു. ഇത് കൂടാതെ ശനിദോഷവും നിങ്ങള്‍ക്കൊപ്പം ഉണ്ടാവുന്നു എന്നാണ് ഇതിലൂടെ പറയുന്നത്. അതിനൊടൊപ്പം തന്നെ ജലത്തിന്റെ ദേവനായ വരുണനും നിങ്ങളോട് കോപാകുലനാവുന്നു. ഇതിന്റെ ഫലമായി നിങ്ങളുടെ ഐശ്വര്യം പടിയിറങ്ങിപ്പോവുകയും നിങ്ങള്‍ക്ക് മോശം അവസ്ഥകള്‍ വരുകയും ചെയ്യുന്നുണ്ട്. ഇത്തരക്കാരുടെ വീട്ടില്‍ ധനനഷ്ടം ഉണ്ടാവുകയും ദാരിദ്ര്യത്തിലേക്ക് എത്തുകയും ചെയ്യും എന്നാണ് വിശ്വാസം. എന്നാല്‍ ശാസ്ത്രീയമായി പറയുകയാണെങ്കില്‍ ഇത്തരത്തില്‍ വെള്ളം വെക്കുന്നത് പലപ്പോഴും അടുത്തതായി കുളിക്കാന്‍ വരുന്ന വ്യക്തിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് വെള്ളം മുഴുവനായി കളഞ്ഞ് വൃത്തിയാക്കിയ ശേഷം വേണം കുളിമുറിയില്‍ നിന്ന് പുറത്തിറങ്ങാന്‍.

മുടിക്കെട്ട് ഉപേക്ഷിച്ച് വരുന്നത്

മുടിക്കെട്ട് ഉപേക്ഷിച്ച് വരുന്നത്

നിങ്ങള്‍ കുളി കഴിഞ്ഞാല്‍ എന്തായാലും നിങ്ങളുടെ മുടി ഒന്നോ രണ്ടോ എങ്കിലും കൊഴിയുന്നുണ്ട്. എന്നാല്‍ ഇത് പലരും അവിടെ തന്നെ ഉപേക്ഷിച്ച് വരുകയാണ് പതിവ്. ഇത്തരത്തില്‍ ചെയ്യുന്നത് അത്ര നല്ല ശീലമല്ല എന്നതാണ് സത്യം. ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് ശനിദോഷവും ചൊവ്വയുടെ ദോഷഫലവും ഉണ്ടാവും എന്നാണ് പറയുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ തടസ്സങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ഇത് കൂടാതെ വീട്ടിലും കുടുംബാംഗങ്ങള്‍ക്ക് ഇടയിലും നെഗറ്റീവിറ്റി വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഇത്തരം അവസ്ഥയില്‍ നാം വളരെയധികം ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്. ഒരു കാരണവശാലും ഇത്തരത്തില്‍ കുളിച്ചതിന് ശേഷം മുടി ബാത്ത്‌റൂമില്‍ ഉപേക്ഷിച്ച് പോവാന്‍ പാടുള്ളതല്ല. ഇതിന്റെ മറ്റൊരു വശം പറയുകയാണെങ്കില്‍ അത്തരത്തില്‍ മുടി ഉപേക്ഷിച്ച് പോവുന്നത് നിങ്ങളുടെ ബാത്ത്‌റൂമിന്റെ പൈപ്പ് ബ്ലോക്ക് ആവുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. അത് നിങ്ങള്‍ക്ക് ഇരട്ടി നഷ്ടം ആണ് ഉണ്ടാക്കുന്നത്.

ബക്കറ്റ് സൂക്ഷിക്കുന്നത്

ബക്കറ്റ് സൂക്ഷിക്കുന്നത്

ബക്കറ്റ് സൂക്ഷിക്കുന്നതും ശ്രദ്ധയോടെ വേണം. കാരണം കുളികഴിഞ്ഞ് ബാക്കി വരുന്ന വെള്ളം ബക്കറ്റില്‍ തന്നെ ഉപേക്ഷിക്കുന്നത് എന്തുകൊണ്ടും ശ്രദ്ധിച്ച് വേണം എന്ന് നമ്മള്‍ വായിച്ചു. എന്നാല്‍ മലിന ജലം കളഞ്ഞതിന് ശേഷം ബക്കറ്റില്‍ നല്ല വെള്ളം നിറക്കുന്നതിന് ശ്രദ്ധിക്കണം. നിങ്ങള്‍ ബക്കറ്റില്‍ വെള്ളം നിറക്കാന്‍ ഇഷ്ടപ്പെടുന്ന വ്യക്തിയല്ല എന്നുണ്ടെങ്കില്‍ ബക്കറ്റ് കമിഴ്ത്തി വെക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ശൂന്യമായ ബക്കറ്റ് വെക്കുന്നത് തലകീഴായി അല്ലെങ്കില്‍ അത് ദാരിദ്ര്യത്തിലേക്ക് എത്തിക്കും എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. ബക്കറ്റില്‍ വെള്ളം നിറച്ച് വെക്കുന്നത് എന്തുകൊണ്ടും നിങ്ങള്‍ക്ക് സമൃദ്ധി കൊണ്ട് വരും എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ വാസ്തുപ്രകാരം ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.

കുളി കഴിഞ്ഞ് ചെയ്യരുതാത്തത്

കുളി കഴിഞ്ഞ് ചെയ്യരുതാത്തത്

എന്നാല്‍ നിങ്ങള്‍ കുളി കഴിഞ്ഞ് ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. ഇത്തരം കാര്യങ്ങള്‍ വാസ്തു പ്രകാരം അറിഞ്ഞിരിക്കേണ്ടതാണ്. കുളി കഴിഞ്ഞ് വസ്ത്രങ്ങള്‍ കഴുകാന്‍ നില്‍ക്കരുത്, കുളിക്കുന്നതിന് മുന്‍പ് തന്നെ വസ്ത്രങ്ങള്‍ അലക്കുന്നതിന് ശ്രദ്ധിക്കണം. അതിന് ശേഷം മാത്രം കുളിക്കുക. കുളിച്ച ശേഷം മുഷിഞ്ഞ വസ്ത്രങ്ങള്‍ കഴുകുന്നത് ശരീരത്തിന് അശുദ്ധിയാണ് എന്നാണ് പറയുന്നത്. ഇത് സാമ്പത്തിക നഷ്ടത്തിലേക്ക് എത്തുന്നു എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.

 നനഞ്ഞ വസ്ത്രങ്ങള്‍ കുളിമുറിയില്‍ വെക്കരുത്

നനഞ്ഞ വസ്ത്രങ്ങള്‍ കുളിമുറിയില്‍ വെക്കരുത്

ഒരിക്കലും വസ്ത്രം ധരിച്ച് കുളിക്കാന്‍ പാടില്ല. ഇത്തരത്തില്‍ ചെയ്താല്‍ തന്നെ നനഞ്ഞ വസ്ത്രങ്ങള്‍ കുളിമുറിയില്‍ ഉപേക്ഷിച്ച് പോവാന്‍ പാടില്ല എന്നതാണ് സത്യം. ഇത്തരത്തില്‍ ചില ശീലങ്ങള്‍ പലരിലും ഉണ്ട്. നിങ്ങള്‍ ഇങ്ങനെ ചെയ്യുകയാണെങ്കില്‍, ഈ ശീലം പൂര്‍ണ്ണമായും മാറ്റുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത്തരത്തില്‍ ചെയ്യുന്നത് സൂര്യദേവന്‍ നിങ്ങളോടെ കോപിക്കുന്നതിന് കാരണമാകുന്നു എന്നാണ് വാസ്തു പറയുന്നത്. വാസ്തുപ്രകാരം ഇത് ചെയ്യുന്നത് നിങ്ങള്‍ക്ക് ദാരിദ്ര്യം ഉണ്ടാവുന്നതിന് കാരണമാകുന്നു എന്നാണ് അര്‍ത്ഥമാക്കുന്നത്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഒരു കാരണവശാലും നിങ്ങള്‍ നനഞ്ഞ വസ്ത്രങ്ങള്‍ മുറിയില്‍ ഉപേക്ഷിക്കരുത്. ഇത് നെഗറ്റീവ് ഫലങ്ങള്‍ നിങ്ങള്‍ക്ക് ചുറ്റും ഉണ്ടാക്കുന്നു.

വാസ്തു പറയും ഏത് ദിക്കിലേക്ക് ഉറങ്ങണം എന്ന്; ദോഷം ഈ ദിക്കുകള്‍വാസ്തു പറയും ഏത് ദിക്കിലേക്ക് ഉറങ്ങണം എന്ന്; ദോഷം ഈ ദിക്കുകള്‍

സൂര്യ ഗ്രഹണം ആരോഗ്യത്തിന് വെല്ലുവിളിയാവുമ്പോള്‍സൂര്യ ഗ്രഹണം ആരോഗ്യത്തിന് വെല്ലുവിളിയാവുമ്പോള്‍

English summary

Don't Do These Mistakes While Taking Bath According To vastu In Malayalam

Here in this article we are sharing some vastu mistakes while taking bath in malayalam. Take a look
Story first published: Saturday, April 23, 2022, 18:33 [IST]
X
Desktop Bottom Promotion