Latest Updates
-
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം
വിവാഹേതര ബന്ധം പറയും കൈയ്യിലെ ഈ രേഖ
വിവാഹം എന്നത് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷങ്ങളില്‍ ഒന്നാണ്. രണ്ട് വ്യക്തികള്‍ തമ്മിലുള്ള ബന്ധം എന്നതിലുപരി രണ്ട് കുടുംബങ്ങളുടെ കൂടിച്ചേരലാണ് വിവാഹം എന്നത് കൊണ്ട് ഉദ്ദേിക്കുന്നത്. എന്നാല്‍ അവിഹിത ബന്ധം ഒരു കുടുംബത്തിന്റെ അടിത്തറ ഇളക്കുന്നതാണ് എപ്പോഴും വിവാഹേതര ബന്ധം. വിവാഹിതരായതിന് ശേഷം തന്നെ വിവാഹേതര ബന്ധം തുടരുന്നത് കുടുംബത്തോടും പങ്കാളിയോടും ചെയ്യുന്ന തെറ്റുകളില്‍ ഒന്നാണ്.

എന്നാല്‍ ഒരു വ്യക്തിയുടെ കൈരേഖ നോക്കി നമുക്ക് ഇതിനെക്കുറിച്ച് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട് എന്നതാണ് സത്യം. കുടുംബത്തിന്റെ സന്തോഷം ഇല്ലാതാക്കുന്ന ഇത്തരം കാര്യങ്ങളെക്കുറിച്ച് മുന്നേ അറിയുന്നത് എന്തുകൊണ്ടും നല്ലതാണ്. ഏത് കുടുംബ പ്രശ്നവും വിവാഹ പ്രതിസന്ധിക്ക് കാരണമായേക്കാം. എന്നാല്‍ ഹസ്തരേഖാ ശാസ്ത്രത്തിലെ ഈ രേഖകള്‍ നോക്കി വിവാഹേതര ബന്ധത്തെക്കുറിച്ച് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്.

സൂര്യപര്വ്വത്തിനും കൈത്തണ്ടയിലും ഉള്ള വരകള്‍
നിങ്ങളുടെ കൈയ്യിലേയും കൈത്തണ്ടയിലേയും രണ്ട് രേഖകളും നോക്കി ഇത് മനസ്സിലാക്കാന്‍ സാധിക്കുന്നു്ണ്ട്. സൂര്യ പര്‍വ്വം എന്ന് പറയുന്നത് നടുവിരലിന്റെ അടിഭാഗത്ത് സ്ഥിതി ചെയ്യുന്നതാണ്. ഇവരുടെ കൈയ്യില്‍ ഉള്ള രണ്ട് വരകളും കുരിശ് പോലെ കാണപ്പെടുന്നതാണെങ്കില്‍ ഇത് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. ബ്രേസ്ലറ്റ് ലൈനില്‍ ഉണ്ടാവുന്ന ഇത്തരത്തിലുള്ള കുരിശി ചിഹ്നം സൂചിപ്പിക്കുന്നത് ഇവര്‍ക്ക് പ്രലോഭനത്തെ ചെറുക്കാനുള്ള കഴിവ് ഉണ്ടാവില്ല എന്നതാണ്. ഇത് കൂടാതെ ഇവരില്‍ വിവാഹേതര ബന്ധത്തിന് സാധ്യത കൂടുതലാണ്.

ആയുര്രേഖയിലും വിധിരേയിലും ഉള്ള രേഖ
നിങ്ങളുടെ ആയുര്രേഖയിലും വിധിരേഖയിലും നിരവധി കാര്യങ്ങള്‍ ഒളിഞ്ഞിരിക്കുന്നുണ്ട്. ഇതില്‍ തന്നെ ഈ രണ്ട് രേഖകള്‍ക്ക് ഇടയില്‍ പല വിധത്തിലുള്ള ക്രോസ് ലൈനുകളും ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഇത്തരത്തില്‍ ഒരു ബന്ധം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട് എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ ഇവരില്‍ പലപ്പോഴും ബന്ധങ്ങള്‍ നാശത്തിലേക്കാണ് നിങ്ങളെ കൊണ്ട് ചെന്ന് എത്തിക്കുന്നത്.

ജീവിത രേഖയിലും വിധിരേഖയിലും കുന്നു പോലെ കാണുന്നത്
നിങ്ങളുടെ ജീവിത രേഖയിലും വിധിരേഖയിലും കുന്നു പോലെ കാണപ്പെടുന്ന അടയാളങ്ങള്‍ ഉണ്ടെങ്കില്‍ ഇവരിലും വിവാഹേതര ബന്ധത്തിനുള്ള സാധ്യത കാണുന്നുണ്ട്. ഇവര്‍ ഒരു ബന്ധത്തേക്കാല് മറ്റുള്ളതിനെ ഇഷ്ടപ്പെടുന്നവരായിരിക്കും എന്നുള്ളതാണ്. ആരുടെയൊക്കെ കൈയ്യില്‍ ഈ പറയുന്ന ലക്ഷണങ്ങള്‍ ഉണ്ട് എന്നുള്ളതാണ് വിവാഹേതര ബന്ധത്തിലേക്ക് ഇവര്‍ എത്തുന്നു എന്ന് സൂചിപ്പിക്കുന്നത്.

രണ്ട് വിവാഹ രേഖകള്‍ വ്യത്യാസപ്പെട്ടിരിക്കുന്നത്
നിങ്ങളുടെ കൈയ്യിലുള്ള വിവാഹ രേഖകള്‍ പരസ്പരം നീളത്തിലും അടുപ്പത്തിലും വ്യത്യാസപ്പെട്ടിരിക്കുന്നത് പലപ്പോഴും നിങ്ങളില്‍ ഇത്തരം ബന്ധങ്ങള്‍ക്കുള്ള സാധ്യതയെയാണ് സൂചിപ്പിക്കുന്നത്. കാരണം ഇത് കാണിക്കുന്നത് ത്രികോണ ബന്ധത്തെയാണ് എന്നുള്ളതാണ് സത്യം. നിങ്ങളുടെ വിവാഹ രേഖയിലെ മുകളിലത്തെ രേഖ നീളമുള്ളതാണെങ്കില്‍, നിങ്ങള്‍ വിവാഹിതരാകുന്നതിന് മുമ്പ് നിങ്ങള്‍ക്ക് ഒരു ബന്ധമുണ്ടാകുമെന്നാണ് അര്‍ത്ഥമാക്കുന്നത്. എന്നാല്‍ വിവാഹ രേഖയില്‍ നിങ്ങളുടെ താഴത്തെ രേഖ ചെറുതാണെങ്കില്‍ അത് സൂചിപ്പിക്കുന്നത് വിവാഹത്തിന് ശേഷവും നിങ്ങള്‍ക്ക് മറ്റൊരു ബന്ധം ഉണ്ടാവാം എന്നാണ്.

നിരവധി വിവാഹ രേഖകള്‍
നിങ്ങളുടെ വിവാഹ രേഖകള്‍ മൂന്നില്‍ കൂടുതല്‍ എങ്കില്‍ അത് സൂചിപ്പിക്കുന്നത് സങ്കീര്‍ണമായ ബന്ധവും നിങ്ങളുടെ വിവാഹ ജീവിതത്തില്‍ ഉണ്ടാവുന്ന പ്രശ്നങ്ങളേയുമാണ്. നാലോ അതിലധികമോ വിവാഹ രേഖകകള്‍ ഉണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് അസ്വാസ്ഥ്യമുള്ള ദാമ്പത്യം, അമിതമായ ആഗ്രഹം, വിവാഹബന്ധത്തിന് പ്രാധാന്യം കൊടുക്കാത്തത് എന്നതിനെയാണ് സൂചിപ്പിക്കുന്നത്. ഇതിന്റെ ഫലമായാണ് ഇവരില്‍ വിവാഹേതര ബന്ധത്തിനുള്ള സാധ്യതയെ കൈരേഖയിലൂടെ പറയുന്നത്.

വിവാഹ രേഖയില്‍ തിരശ്ചീന രേഖകള്‍
വിവാഹ രേഖകളില്‍ കാണുന്ന തിരശ്ചീന്ന രേഖകള്‍ പലപ്പോഴും നിങ്ങളില്‍ ബന്ധങ്ങളില്‍ ഉണ്ടാവുന്ന പ്രശ്നങ്ങളെയാണ് സൂചിപ്പിക്കുന്നത്. ഇത് വിവാഹത്തിന് മുന്‍പുള്ള ബന്ധം തുടര്‍ന്ന് കൊണ്ട് പോവുന്നതിലേക്കാണ് എത്തുന്നത്. വിവാഹ രേഖയുടെ അവസാനത്തിലാണ് ഇത്തരം രേഖകള്‍ കാണുന്നതെങ്കില്‍ അവരില്‍ വിവാഹേതര രേഖകള്‍ ഉണ്ട് എന്നാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ വിവാഹ രേഖയുടെ മുകളിലാണ് ഇത്തരം തിരശ്ചീന്ന രേഖകള്‍ ഉണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് ഇവരുടെ സന്തോഷകരമായ ദാമ്പത്യത്തെയാണ്.

വളഞ്ഞതും ചെറുതുമായ ഹൃദയരേഖ
ഹസ്തരേഖാശ്സ്ത്രപ്രകാരം നിങ്ങളില്‍ വളഞ്ഞതും ചെറുതുമായ ഹൃദയരേഖയെങ്കില്‍ ഇത് സൂചിപ്പിക്കുന്നത് നിങ്ങളില്‍ വിവാഹേതര ബന്ധം ഉണ്ട് എന്നതാണ്. ഇവര്‍ക്ക് എതിര്‍ലിംഗത്തില്‍ പെട്ടവരെ ആകര്‍ഷിക്കുന്നതിനുള്ള കഴിവ് ഉണ്ടായിരിക്കും. ഇത് പലപ്പോഴും വിവാഹേതര ബന്ധത്തിലേക്ക് എത്തിക്കുന്നു. ഇത് പറയുന്നത് നിങ്ങളുടെ വിവാഹ ബന്ധം മികച്ച രീതിയില്‍ മുന്നോട്ട് പോവില്ല എന്നുള്ളതാണ്. ഇത് കൂടാതെ ഇവരില്‍ വിവാഹേതര ബന്ധം ഉണ്ടാവുന്നതിനുള്ള സാധ്യതയും ഉണ്ട്.
most read:ഉള്ളം കൈയ്യിലെ ചെറിയ വരകള്‍; ഭാഗ്യമോ, നിര്‍ഭാഗ്യമോ



Click it and Unblock the Notifications
