Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ഉള്ളം കൈയ്യിലെ ചെറിയ വരകള്‍; ഭാഗ്യമോ, നിര്‍ഭാഗ്യമോ
ഉള്ളം കൈയ്യില്‍ കാണുന്ന ചെറിയ വരകള്‍ എന്തിനെയാണഅ സൂചിപ്പിക്കുന്നത് എന്ന് നോക്കാം.
കൈ നോക്കി ഭൂതം ഭാവി വര്‍ത്തമാനം എന്നിവ പറയുന്നത് നമുക്ക് കേട്ട് കേള്‍വി മാത്രമല്ല പലപ്പോഴും പലരുടേയും അനുഭവങ്ങള്‍ കൂടിയാണ് ഇതില്‍ വെളിവാകുന്നത്. നിരവധി തരത്തിലുള്ള രേഖകളാണ് കൈയ്യില്‍ ഉള്ളത്. എന്നാല്‍ കൈയ്യിലുള്ള ഇത്തരം രേഖകള്‍ ജീവിതവുമായി എങ്ങിനെയെല്ലാം ബന്ധപ്പെട്ട് കിടക്കുന്നു എന്ന് നമുക്കറിയാം. ദേവദാസികളെക്കുറിച്ച് ചരിത്രം പറയുന്നത്
കൈരേഖാശാസ്ത്രം നോക്കി നമ്മുടെ ഭാഗ്യവും ഭൂതവും വര്‍ത്തമാനവും നമുക്ക് മനസ്സിലാക്കാം. എന്നാല്‍ പ്രധാന രേഖകളല്ലെന്ന് നമ്മള് കരുതുന്ന ചില രേഖകളുണ്ട് നമ്മുടെ കൈയ്യില്‍. ഉള്ളംകൈയ്യില്‍ കാണുന്ന ഇത്തരം ചെറിയ രേഖകള്‍ സൂചിപ്പിക്കുന്നതെന്തെന്ന് നോക്കാം. ചെവിയുടെ ഈ ഭാഗം നിങ്ങളിലെ ഭാഗ്യലക്ഷണം

ശനിയുടെ രേഖ
കണങ്കൈയ്ക്ക് മുകളിലായി നേര്‍രേഖയില്‍ കാണപ്പെടുന്ന രേഖയാണ് ശനിയുടെ രേഖ. നടുവിരലിന് നേരെയായാണ് ഈ രേഖ കാണപ്പെടുന്നത്. ഈ രേഖയ്ക്ക് നീളം കൂടുതലാണെങ്കില്‍ അത്തരത്തിലുള്ളവര്‍ വളരെ പക്വമായി പെരുമാറുന്നവരാണ് എന്നാണ് പറയുന്നത്.

മോതിരവിരലിനടുത്തുള്ള രേഖ
മോതിര വിരലിനടുത്തുള്ള നേര്‍രേഖയാണ് മറ്റൊന്ന്. സൂര്യന്റെ രേഖയാണ് ഇതെന്നാണ് അറിയപ്പെടുന്നത്. ക്രിയേറ്റീവായി കാര്യങ്ങള്‍ ചിന്തിക്കാനും ചെയ്യാനും കഴിവുള്ളവരായിരിക്കും ഈ രേഖയ്ക്കുടമകള്.

ചെറുവിരലിലെ രേഖ
ചെറുവിരലിനടുത്തുള്ള രേഖയാണ് മറ്റൊന്ന്. ബുധന്റെ സാന്നിധ്യമാണ് ഇതിലൂടെ വെളിവാകുന്നത്. നമ്മുടെ നാഡി വ്യവസ്ഥയെ ബന്ധിപ്പിച്ചിട്ടുള്ളത് ഈ രേഖയിലാണ്. പക്വതയാര്‍ന്ന പെരുമാറ്റത്തിനുടമകളായിരിക്കും ഇവര്‍.

വ്യാഴത്തിന്റെ ചുറ്റിക്കെട്ട്
വ്യാഴത്തിന്റെ ചുറ്റിക്കെട്ട് എന്നറിയപ്പെടുന്ന രേഖയാണ് അടുത്തത്. ഇത് ചൂണ്ട് വിരലിനും ചെറിയ വിരലിനും നടുവിലായി കാണുന്ന ഗ്യാപ്പിലാണ് കാണപ്പെടുന്നത്. കൂര്മ്മബുദ്ധിയുള്ളവരായിരിക്കും ഇത്തരക്കാര്‍.

രേഖകളുടെ സംഗമ കേന്ദ്രം
പല രേഖകളും ഒന്നിച്ച് ചേരുന്ന രേഖകളുടെ സംഗമ കേന്ദ്രം എപ്പോഴും ചെറിയ വിരലിനടുത്തായിരിക്കും. ഇത്തരത്തില്‍ നിങ്ങളുടെ കൈയ്യില്‍ രേഖകളുടെ കൂട്ടം ഉണ്ടെങ്കില്‍ ഔന്നത്യമുള്ള ഒരു ബന്ധമായിരിക്കും നിങ്ങളുടേത് എന്ന് തന്നെ പറയാം. മാത്രമല്ല ഭാഗ്യം നിങ്ങളോടൊപ്പമായിരിക്കും പല കാര്യത്തിലും എന്നത് തന്നെ സത്യം.

ഒരേ നീളത്തില്‍ നിരവധി വരകള്‍
ഒരേ നീളത്തില്‍ നിരവധി വരകള്‍ നിങ്ങളുടെ കൈയ്യിലുണ്ടോ? ഏറ്റവും ഉചിതമായ ബന്ധം ആയിരിക്കും നിങ്ങള്‍ക്ക് ലഭിയ്ക്കുന്നത്. അതിലുപരി സ്നേഹത്തിനും വിശ്വാസത്തിനും പ്രാധാന്യം നല്കുന്നവരായിരിക്കും ഇത്തരക്കാര്‍.

ട്രാവല്‍ ലൈന്‍
കൈയ്യിന്റെ പുറത്തേക്ക് തള്ളി നില്ക്കുന്ന തരത്തില്‍ നിങ്ങളുടെ കൈയ്യില്‍ രേഖകളുണ്ടോ? ജീവിതത്തില്‍ യാത്രകള്‍ക്ക് പ്രാധാന്യം നല്കുന്നവരായിരിക്കും ഇത്തരക്കാര്‍. ഒന്നിലധികം വരകള്‍ ഉണ്ടെങ്കില്‍ യാത്ര ചെയ്യുന്നതില്‍ മാത്രം സന്തോഷം കണ്ടെത്തുന്നവരായിരിക്കും ഇവര്‍.

സന്താനരേഖ
ഇത് പലര്ക്കു പരിചയമുള്ളതായിരിക്കും സന്താനരേഖ. ചെറു വിരലിന് സമീപത്തായിരിക്കും ഇതുണ്ടാവുക. നിങ്ങള്‍ക്ക് എത്ര കുട്ടികളുണ്ടാവും എന്നതിനെ സൂചിപ്പിക്കുന്നതാണ് സന്താന രേഖ.



Click it and Unblock the Notifications
