Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
മെറ്റേണിറ്റി ഫോട്ടോഷൂട്ടുമായി ലിലികയും വൈറല്‍
ഇന്നത്തെ കാലത്ത് മെറ്റേണിറ്റി ഫോട്ടോഷൂട്ടുകള്‍ ധാരാളം നാം കണ്ടിട്ടുണ്ട്. ഗര്‍ഭകാലം അരുതുകളുടേതല്ല നമ്മുടെ ഇഷ്ടങ്ങളുടേത് കൂടിയാണ് എന്നുള്ളതാണ് ഇത് സൂചിപ്പിക്കുന്നത്. തന്റെ കൺമണിയെ ആഘോഷത്തോടെ സ്വീകരിക്കുന്ന അമ്മമാരുടെ സന്തോഷം അവരുടെയെല്ലാം മെറ്റേണിറ്റി ഫോട്ടോഷുട്ടീൽ മുഖത്ത് കാണാവുന്നതാണ്. അതുകൊണ്ട് തന്നെ ഇന്ന് പലരും മെറ്റേണിറ്റി ഫോട്ടോഷൂട്ടിന് പ്രാധാന്യം നല്‍കുന്നതും.

എന്നാൽ മനുഷ്യരുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ട് ആണ് നമ്മളെല്ലാവരും കണ്ടിരിക്കുന്നത്. പക്ഷേ ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്ന ഒരു മെറ്റേണിറ്റി ഷൂട്ടിനെക്കുറിച്ചാണ് ഈ ലേഖനം. വളർത്തുനായയുടെ മെറ്റേണിറ്റി ഷൂട്ട് ആണ് ഇവിടെ ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. എന്നാൽ ഈ ചിത്രങ്ങൾ 2016-ലേതാണ് എന്നതാണ് മറ്റൊരു കാര്യം.
കൂടുതൽ വായനക്ക്: കലിപ്പോടെ ഭൂമിയിലേക്ക് വന്ന ഈ കുഞ്ഞാണ് ഇന്ന് താരം

ബ്രസീലിയൻ ഫോട്ടോ ഗ്രാഫറായ അന്ന പോൾ ഗ്രില്ലോയാണ് ഇത്തരം ഒരുവ്യത്യസ്തമായ ഫോട്ടോഷൂട്ട് ചെയ്തത്. എന്നാല്‍ ഈ ചിത്രങ്ങൾ അന്ന് പോസ്റ്റ് ചെയ്തപ്പോൾ ലഭിച്ചതിനേക്കാൾ റീച്ച് ആണ് ഇന്ന് ലഭിച്ചിരിക്കുന്നത്. ഇതാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. അന്നയുടടെ സുഹൃത്തിന്റെ നായയാണ് ഇതിലെ മോഡൽ. നിറവയറുമായി നില്ക്കുന്ന ഈ മോഡൽ ഏത് രീതിയിൽ വേണമെന്നുണ്ടെങ്കിലും ഫോട്ടോക്ക് പോസ് ചെയ്യുന്നതാണ് നിങ്ങൾക്ക് ഈ ചിത്രത്തിൽ കാണാനാവുക.

എന്നാൽ ഫോട്ടോഷൂട്ടിന് അടുത്ത ദിവസം തന്നെ ലിലിക പ്രസവിക്കുകയും ചെയ്തിരുന്നു. അഞ്ച് മക്കളാണ് ലിലികക്ക് ഉണ്ടായത്. ലിലിക നിറവയറുമായി നിൽക്കുന്ന ചിത്രങ്ങളും കുഞ്ഞുങ്ങളോടൊപ്പം നിൽക്കുന്ന ചിത്രങ്ങളും അന്ന പങ്കു വെച്ചിട്ടുണ്ട്. 2016-ൽ എടുത്ത ഫോട്ടോഷൂട്ട് വീണ്ടും വൈറലായി സോഷ്യൽ മീഡിയയിൽ അങ്ങോളമിങ്ങോളം വൈറലായിക്കൊണ്ടിരിക്കുകയാണ്. ലിലികയുടെ കൂടുതൽ ചിത്രങ്ങൾ നിങ്ങൾക്ക് കാണാം.




Click it and Unblock the Notifications

