Just In
Don't Miss
- News
വൈപ്പിനിൽ യുഡിഎഫ് സ്ഥാനാർത്ഥി?; ഒടുവിൽ പ്രതികരിച്ച് താരം.. മറുപടി ഇതാ ഇങ്ങനെ
- Finance
ഡിജിറ്റൽ പണമിടപാട്; തട്ടിപ്പുകൾ തടയും, പുതിയ നയരൂപീകരണത്തിന് റിസർവ്വ് ബാങ്ക്
- Sports
ISL 2020-21: മജുംദാര് രക്ഷകനായി, ചെന്നൈയെ പിടിച്ചുകെട്ടി ഈസ്റ്റ് ബംഗാള്
- Movies
മണി ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ അമ്മയെ സഹായിച്ചേനേ, നടി മീനയുടെ അവസ്ഥ ഇപ്പോൾ ഇങ്ങനെ
- Automobiles
ഈ വർഷം ഇന്ത്യയിൽ രണ്ട് പുതിയ എസ്യുവികൾ പുറത്തിറക്കാനൊരുങ്ങി ഫോക്സ്വാഗൺ
- Travel
വെറുതേ കൊടുത്താലും മേടിക്കുവാനാളില്ല, ഈ കൊട്ടാരങ്ങളുടെ കഥയിങ്ങനെ!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കലിപ്പോടെ ഭൂമിയിലേക്ക് വന്ന ഈ കുഞ്ഞാണ് ഇന്ന് താരം
ഓരോ കുഞ്ഞും ഭൂമിയിലേക്ക് ജനിച്ച് വീഴുന്നത് കരച്ചിലോടെയായിരിക്കും. എന്നാല്‍ ഇതിൽ നിന്നെല്ലാം അൽപം വ്യത്യസ്തമായി ഭൂമിയിലേക്ക് വന്ന ഒരു കുഞ്ഞ് മിടുക്കനാണ് ഇന്ന് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രസവ സമയത്ത് കുഞ്ഞിന്‍റെ മുഖത്തുണ്ടായിരുന്ന ഈ ഭാവമാണ് ഇന്ന് നിങ്ങളുടെ ചുണ്ടിൽ ചിരി വിടർത്തുന്നത്. ഈ കുഞ്ഞിന്‍റെ ചിത്രം ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലാണ്. ബ്രസീലിലെ റിയോ ഡി ജനീറയിൽ ആണ് ഈ കുഞ്ഞ് മിടുക്കിയുടെ ജനനം.
ഫെബ്രുവരി 13-നാണ് സിസേറിയനിലൂടെ ജീസസ് ബാർബോസ എന്ന യുവതി കുഞ്ഞിന് ജന്മം നൽകിയത്. എന്നാൽ കുഞ്ഞ് ജനിച്ച ഉടനേ കരയാൻ കുഞ്ഞ് തയ്യാറായില്ല. എന്നാൽ കുഞ്ഞിനെ എങ്ങനെയെങ്കിലും കരയിപ്പിച്ചേ അടങ്ങൂ എന്ന വാശിയിൽ തന്നെയായിരുന്നു ഇവിടത്തെ ഡോക്ടര്‍മാർ.
കുഞ്ഞിന്‍റെ ചിത്രം കണ്ടാൽ തന്നെ നിങ്ങൾക്ക് മനസ്സിലാവും കുഞ്ഞിന്‍റെ രൂക്ഷമായ നോട്ടത്തിന്‍റെ പവ്വർ. ഏതൊരു സ്ത്രീയുടേയും ഏറ്റവും സന്തോഷകരമായ ദിവസമാണ് പ്രസവ സമയം. പ്രസവ ദൃശ്യങ്ങൾ പകർത്തിയ ഫോട്ടോഗ്രാഫർ ആണ് ഇത്തരത്തിൽ രസകരമായ ഒരു ചിത്രം പകർത്തിയത്. പെണ്‍കുഞ്ഞായ ഇസബെല്ലയുടെ ചിത്രം എടുത്ത ശേഷം ഫോട്ടോഗ്രാഫർ ഡോക്ടറെ ചിത്രം കാണിച്ചപ്പോഴാണ് ഇത്തരം ഒരു കാര്യം ഡോക്ടറും ശ്രദ്ധിച്ചത്.
കുഞ്ഞിന്‍റെ ഇത്തരത്തിലുള്ള ഒരു മുഖഭാവം പെട്ടെന്ന് കണ്ടപ്പോൾ പെട്ടെന്ന് ക്ലിക്ക് ചെയ്യുകയായിരുന്നു എന്നാണ് ഫോട്ടോഗ്രാഫർ പറഞ്ഞത്. ഫോട്ടോഗ്രാഫർ തന്നെയാണ് ഈ ചിത്രങ്ങൾ അദ്ദേഹത്തിന്‍റെ ഫേസ്ബുക്കിൽ പങ്കു വെച്ചത്. ജീവിതത്തിലെ ഏറ്റവും നല്ല മുഹൂർത്തങ്ങളിൽ ഒന്നാണ് പ്രസവം. ഈ സമയത്ത് കുഞ്ഞിന്‍റെ മുഖഭാവം വളരെയധികം ദേഷ്യപ്പെട്ടത് തന്നെയായിരുന്നു.
എന്നാൽ പിന്നീട് ആ കുഞ്ഞ് മിടുക്കി കരയുകയായിരുന്നു ചെയ്തത്. ഡോക്ടർമാരും ഇത് ശ്രദ്ധിച്ചില്ല എന്നുള്ളതാണ് സത്യം. എന്നാൽ കുഞ്ഞിന്‍റെ ബന്ധുക്കളെ കാണിച്ചപ്പോഴാണ് കുഞ്ഞിന്‍റെ മുഖഭാവം ഡോക്ടറും ശ്രദ്ധിച്ചത്. പ്രസവിച്ച ഉടനേ കുഞ്ഞിനെ കരയിപ്പിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടവരായിരുന്നു ഡോക്ടർമാർ. എന്ത് തന്നെയായാലും ഇന്ന് സോഷ്യൽ മീഡിയയിൽ താരമാണ് ഈ കുഞ്ഞ് മിടുക്കി.