Latest Updates
-
ശനിയാഴ്ച ആകാശത്ത് അപൂർവ്വ സംഗമം; കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കൂ! -
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ! -
2026 മെയ് 9 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? കരിയറിൽ വൻ മാറ്റങ്ങൾ! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍ -
മെയ് 8: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടങ്ങൾ തേടിയെത്തും! -
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു! -
വെയിൽ കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകുമോ? യുവി ഇൻഡക്സ് ഉയരുമ്പോൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
കഠിനമായ ചൂടിൽ തളരരുത്; വീട്ടിലുണ്ടാക്കാം ഒ.ആർ.എസ്, ഒപ്പം വേനൽക്കാലത്തെ തോൽപ്പിക്കാൻ ഈ പാനീയങ്ങൾ! -
അശ്വഗന്ധ സപ്ലിമെന്റുകൾ വാങ്ങുന്നവർ ശ്രദ്ധിക്കുക! നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പുതിയ FSSAI ഉത്തരവ് പുറത്ത് -
കൗമാരക്കാരിൽ പിസിഒഎസ് വർധിക്കുന്നു; എയിംസിന്റെ വമ്പൻ പഠനം, ഇനി മാറ്റങ്ങൾ വരും!
ഓസ്കാര്‍ തിളക്കത്തില്‍ താരങ്ങള്‍: വില്‍സ്മിത്ത് മികച്ച നടന് മികച്ച നടി ജെസീക്ക ചസ്റ്റെന്‍
ഈ വര്‍ഷത്തെ ഓസ്കാര്‍ പുരസ്കാരം പ്രഖ്യാപിച്ചു, മികച്ച നടനായി വില്‍സ്മിത്തും മികച്ച നടിയായി ജെസീക്ക ചസ്റ്റെനും തിരഞ്ഞെടുക്കപ്പെട്ടു. ഓസ്കാര്‍ വേദിയില്‍ നിന്നുള്ള പുരസ്കാരങ്ങള്‍ക്ക് അപ്പുറം ചില നാടകീയ നിമിഷങ്ങള്‍ക്കാണ് ഇന്ന് ഓസ്കാര്‍ വേദി സാക്ഷ്യം വഹിച്ചത്. കോഡ, ഐസ് ഓഫ് ടാമി ഫേയ്, ഡ്യൂണ്‍ തുടങ്ങിയ ചിത്രങ്ങള്‍ നിരവധി അവാര്‍ഡുകളാണ് കരസ്ഥമാക്കിയത്. 94-ാമത്തെ ഓസ്കാര്‍ അവാര്‍ഡ് ആണ് ഇപ്പോള്‍ കടന്നു പോയത്. സ്മിത്തും അവതാരകനും തമ്മിലുള്ള സംഘര്‍ഷം ഒഴിവാക്കിയാല്‍ ഓസ്കാര്‍ വേദിയിലെ ഓരോ അവാര്‍ഡുകളും അവിസ്മരണീയമായിരുന്നു.

ഈ വര്‍ഷത്തെ മികച്ച ചിത്രത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയ ചിത്രമായിരുന്നു 'കോഡ'. ബധിര കുടുംബത്തിന്റെ പ്രതീക്ഷകളെക്കുറിച്ചും സഹനത്തെക്കുറിച്ചും പറയുന്ന ചിത്രമാണ് കോഡ. സ്ട്രീമിംങ് പ്ലാറ്റ്ഫോം വഴി ഓസ്കാര്‍ നേടുന്ന ആദ്യത്തെ ചിത്രമാണ് ഇത്. സ്ട്രീമിംഗ് സേവനം ആരംഭിച്ച് മൂന്ന് വര്‍ഷത്തിനുള്ളില്‍ ഓസ്കാര്‍ നേടുന്ന ചിത്രമാണ് കോഡ.
ഡ്യൂണ്‍ ഒന്നിലധികം ഓസ്കാറുകള്‍ നേടി. തിമോത്തി ഷാലമേറ്റ് അഭിനയിച്ച ഡ്യൂണ്‍ ഈ വര്‍ഷത്തെ ഓസ്കാര്‍ പട്ടികയില്‍ മുന്നിലുണ്ടായിരുന്നു. ഇത് കൂടാതെ 10 അവാര്‍ഡുകളില്‍ ആറെണ്ണവും ഡ്യൂണ്‍ സ്വന്തമാക്കി. മികച്ച ഗാനത്തിനുള്ള ഓസ്കാര്‍ പുരസ്കാരം സഹോദരങ്ങളായ ബില്ലി ഐലിഷും ഫിനിയസ് ഓ കോണലും സ്വന്തമാക്കി. നോ ടൈം ടു ഡൈ എന്ന ടൈറ്റില്‍ ഗാനത്തിനാണ് പുരസ്കാരം ഇവരെ തേടിയെത്തിയത്. മികച്ച നടനായി വില്‍സ്മിത്ത് തിരഞ്ഞെടുക്കപ്പെട്ടു. വില്യംസ് സഹോദരിമാരുടെ കഥ പറയുന്ന കിംഗ് റിച്ചാര്‍ഡ് എന്ന ചിത്രത്തിലെ ശക്തമായ കഥാപാത്രത്തിനാണ് ഇദ്ദേഹത്തെ തേടി ഓസ്കാര്‍ എത്തിയത്. ആഗോളതലത്തില്‍ നിരവധി ആരാധകരുള്ള വ്യക്തിയാണ് വില്‍സ്മിത്ത്. നാല് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം ഇദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

മികച്ച നടിയായി ഐസ ഓഫ് ടാമി ഫെയിലൂടെ ജസിക്ക് ചെസ്റ്റിനും തിരഞ്ഞെടുക്കപ്പെട്ടും. ടാമി ഫെയ് ബേക്കര്‍ എന്ന സുവിശേഷകയുടെ വേഷമാണ് ഇവര്‍ക്ക് ഓസ്കാര്‍ പുരസ്കാരം നേടിക്കൊടുത്തത്. ഇത് കൂടാതെ ഈ ചിത്രത്തിലെ കേശാലങ്കാരത്തിനും വസ്ത്രാലങ്കാരത്തിനും ഓസ്കാര്‍ തേടിയെത്തി. ലിന്‍ഡ ഡൗസ്ഡും, സ്റ്റെഫാനി ഇന്‍ഗ്രാമും, ജസ്റ്റിന് റാലേയുമാണ് ഓസ്കാര്‍ പുരസ്കാര ജേതാക്കളായത്.
ഡ്രൈവ് മൈ കാര്‍ എന്ന റയിസുകെ ഹമാഗുച്ചചിയുടെ ചിത്രത്തിന് മികച്ച അന്താരാഷ്ട്ര പുരസ്കാരം ജാപ്പനീസ് ചിത്രത്തിന് ലഭിച്ചു. മികച്ച സംവിധായകയായി ദ പവ്വര്‍ ഓഫ് ഡോഗിന്റെ സംവിധായിക ജെയിന് കാംപിയന്‍ നേടിയെടുത്തു. മികച്ച തിരക്കഥക്കുള്ള പുരസ്കാരം കെന്നത് ബ്രാണക്ക് ലഭിച്ചു. മികച്ച സഹനടിയായി വെസ്റ്റ് സൈഡ് സ്റ്റോറിയിലെ മികച്ച പ്രകടനത്തിന് അരിയാന ഡിബോസ് പുരസ്കാരത്തിനര്‍ഹയായി. മികച്ച സഹനടനായി ട്രോയ് കോട്സര് തിരഞ്ഞെടുക്കപ്പെട്ടു. ഓസ്കാര്‍ പുരസ്കാരം ലഭിക്കുന്ന ആദ്യത്തെ ബധിരനായ നടന് കൂടിയാണ് ഇദ്ദേഹം.
മികച്ച ശബ്ദ ലേഖനത്തിനുള്ള പുരസ്കാരം മാക് റൂത്ത്, മാര്‍ക്ക് മാങ്കിനി, ദിയോ ഗ്രീന്‍, ഡഗ് ഹംഫില്‍, റോണ്‍ ബാര്ട്ലെറ്റ് എന്നിവര്‍ക്ക് ഡ്യൂണ്‍ എന്ന ചിത്രത്തിന് ലഭിച്ചു. മികച്ച ആനിമേറ്റഡ് ഹ്രസ്വ ചിത്രമായി ദ വിന്‍ഡ്ഷീല്‍ഡ് വൈപര്‍ ആണ് തിരഞ്ഞെടുക്കപ്പെട്ടത്. മികച്ച ഡോക്യുമെന്ററിയായി ദ ക്വീന്‍ ഓഫ് ബാസ്കറ്റ് ബോള്‍ എന്ന ഡോക്യുമെന്ററി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച വിഷ്വല്‍ ഇഫക്റ്റ്സില് ഡ്യൂണ്‍ എന്ന ചിത്രത്തിലൂടെ പോള്‍ ലാംബര്‍ട്ട്, ട്രിസ്റ്റന്‍ മൈല്‍സ്, ബ്രയാന്‍ കോര്‍ണര്‍, ജേര്‍ഡ് നെഫ്സര് എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ആനിമേറ്റഡ് ചിത്രമായി എന്‍കാന്റോ എന്ന ചിത്രം ഓസ്കാര്‍ പുരസ്കാരത്തിന് അര്‍ഹമായി.
മികച്ച വിദേശ ഭാഷാ ചിത്രമായി ഡ്രൈവ് മൈ കാര്‍ തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ വംശജന് ജോസഫ് പട്ടേലിന്റെ സമ്മര്‍ സോള്‍ ആണ് മികച്ച ഡോക്യുമെന്ററിയായി തിരഞ്ഞെടുക്കപ്പെട്ടത്. മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്കാരം ജെന്നി ബെവന് ക്രുവെല എന്ന ചിത്രത്തിന് ലഭിച്ചു. മികച്ച തിരക്കഥാകൃത്തായി കെന്നത്ത് ബ്രാണ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായികയായി ജെയ്ന്‍ കാംപിയോണ്‍ തിരഞ്ഞെടുക്കപ്പെട്ടു. ദ പവര്‍ ഓഫ് ഡോഗ് എന്ന ചിത്രമാണ് ഇവരെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്.



Click it and Unblock the Notifications