Onam 2022: പൂവിളിയും പൂക്കളവുമായി ഓണക്കാലം വരവായി

മലയാളികളുടെ ഏറ്റവും വലിയ ആഘോഷമായ ഓണം വരവായി. ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ പടിവാതിലിലെത്തി നില്‍ക്കുകയാണ്. ഈ വര്‍ഷം ഓഗസ്റ്റ് 30ന് അത്തം പിറക്കും. പിന്നെ പത്ത് നാള്‍ ഓണാഘോഷത്തിന്റെ ലഹരിയിലായിരിക്കും മലയാളികള്‍. അസുര ചക്രവര്‍ത്തി മഹാബലി തന്റെ പ്രിയപ്പെട്ട പ്രജകളെ കാണാന്‍ എത്തുന്ന ദിവസമാണ് തിരുവോണമെന്നാണ് വിശ്വാസം. തിരുവോണ നാളില്‍ പ്രജകളെ കാണാനെത്തുന്ന മഹാബലിയെ സ്വീകരിക്കുന്നതിനായാണ് പൂക്കളം ഒരുക്കിയിരുന്നതെന്നാണ് ഐതീഹ്യം. മലയാളികളുടെ ദേശീയോത്സവമായ ഓണത്തെക്കുറിച്ചും ഈ വര്‍ഷത്തെ ഓണനാളുകളെക്കുറിച്ചും ഇവിടെ വായിച്ചറിയാം.

2022 ലെ ഓണം

2022 ലെ ഓണം

ഈ വര്‍ഷം ഓഗസ്റ്റ് 30 മുതല്‍സെപ്റ്റംബര്‍8 വരെയാണ് ഓണാഘോഷ ദിനങ്ങള്‍. 30 നാണ് അത്തം നാള്‍. പൂക്കളമൊരുക്കാന്‍ തുടങ്ങുന്നത് അന്നാണ്. 5,6,7,8 തീയതികളിലാണ് പ്രധാന ആഘോഷങ്ങള്‍. സെപ്റ്റംബര്‍ 7 ന് വെള്ളിയാഴ്ച ഉത്രാട നാളില്‍ ഒന്നാം ഓണം, 8 തിരുവോണം, 9ന് അവിട്ടം നാളില്‍ മൂന്നാം ഓണം, 10 തിങ്കളാഴ്ച ചതയം നാളില്‍ നാലാം ഓണം എന്നിങ്ങനെ ആഘോഷിക്കും.

അത്തം മുതല്‍ തിരുവോണം വരെ

അത്തം മുതല്‍ തിരുവോണം വരെ

അത്തം: മഞ്ഞ പൂക്കള്‍ കൊണ്ട് മാത്രം പൂക്കളമൊരുക്കുന്നു. പൂക്കളത്തിന്റെ വലിപ്പം അനുദിനം വളരുന്നു.

ചിത്തിര: പൂക്കളത്തിലേക്ക് പൂക്കളുടെ മറ്റൊരു പാളി കൂടി ചേര്‍ക്കപ്പെടുന്നു. രണ്ടാം ദിവസം വീട് വൃത്തിയാക്കല്‍ ആരംഭിക്കുകയും ചെയ്യുന്നു.

ചൊതി: പൂക്കളത്തിലേക്ക് ഒരു പുതിയ പാളി പൂക്കള്‍ ചേര്‍ക്കുന്നു. കുടുംബങ്ങള്‍ ഈ ദിവസം ഷോപ്പിംഗ് ആരംഭിക്കുന്നു.

വിശാഖം: ഓണത്തോടമനുബന്ധിച്ച് വിവിധ മത്സരങ്ങള്‍ നാലാം ദിവസം ആരംഭിക്കുന്നു.

അനിഴം: കേരളത്തിന്റെ പല ഭാഗങ്ങളിലും അഞ്ചാം ദിവസം വള്ളംകളി ആരംഭിക്കുന്നു.

തൃക്കേട്ട: ഓണാഘോഷങ്ങള്‍ക്കായി ആളുകള്‍ അവരുടെ മുഴുവന്‍ സമയവും നീക്കിവയ്ക്കാന്‍ തുടങ്ങുന്നു.

മൂലം: പല സ്ഥലങ്ങളിലും ഓണ സദ്യയുടെ ആരംഭവും ഓണവുമായി ബന്ധപ്പെട്ട പരിപാടികളും കാണാം.

പൂരാടം: പൂക്കളത്തിന്റെ മധ്യഭാഗത്ത് വാമനന്റെയും മഹാബലിയുടെയും പ്രതിമകള്‍ സ്ഥാപിക്കുന്നു.

ഉത്രാടം: ഉത്സവത്തിലെ ഏറ്റവും നിര്‍ണായകമായ ദിവസങ്ങളിലൊന്നാണ് ഉത്രാടം. ആളുകള്‍ ഈ ദിവസം തിരുവോണത്തെ വരവേല്‍ക്കാനുള്ള തിരക്കുകളുമായി ഉത്രാടപ്പാച്ചിലിലായിരിക്കും.

തിരുവോണം: ആഘോഷത്തിന്റെ പ്രധാന നാള്‍. ഗംഭീരമായ തിരുവോണ സദ്യ എല്ലാ വീടുകളിലും തയ്യാറാക്കപ്പെടുന്നു. പലയിടത്തും ഓണാഘോഷ പരിപാടികള്‍ അരങ്ങേറുന്നു.

ഓണം ഐതിഹ്യം

ഓണം ഐതിഹ്യം

മഹാബലി എന്ന അസുര രാജാവ് കേരളം ഭരിച്ചിരുന്നു. ബുദ്ധിമാനും ദയയുള്ളവനും വിവേകിയുമായ ഭരണാധികാരിയായിരുന്നു അദ്ദേഹം. മഹാബലിയുടെ പ്രശസ്തി കണ്ട് ഭയന്ന ദേവന്മാര്‍ ദേവമാതാവായ അദിതിയോട് സങ്കടം പറഞ്ഞു. ഒരുകാലത്ത് സൃഷ്ടാവിനെക്കാള്‍ ഉയര്‍ന്നവനാണ് താന്‍ എന്നൊരു തോന്നല്‍ മഹാബലിക്കുണ്ടായി. ഈ അവസരത്തില്‍, മഹാവിഷ്ണു അദിതിയുടെയും കശ്യപന്റെയും മകനായി ജനിച്ചു. ഒരു നാള്‍ വാമനന്റെ രൂപത്തില്‍ മഹാബലിയുടെ യാഗഭൂമിയില്‍ വാമനന്‍ എത്തുകയും തനിക്ക് തപസിരിക്കാന്‍ മൂന്നടി മണ്ണ് വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ആദ്യ ചുവടില്‍ പാതാളവും രണ്ടാം ചുവടില്‍ ഭൂമിയും അളന്നെടുത്ത് മൂന്നാം ചുവടിന് സ്ഥലം കാണാതായപ്പോള്‍ വാമനന് മുന്നില്‍ മഹാബലി ശിരസ് താഴ്ത്തിക്കൊടുത്തു. അങ്ങനെ അദ്ദേഹത്തെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തി. വര്‍ഷത്തിലൊരിക്കല്‍ തന്റെ പ്രജകളെ കാണാന്‍ അനുവാദം തരണമെന്ന് മഹാബലി ആവശ്യപ്പെടുകയും ഭഗവാന്‍ വിഷ്ണു അത് സമ്മതിക്കുകയും ചെയ്തു. അങ്ങനെ ഓരോ വര്‍ഷവും മഹാബലി തന്റെ പ്രജകളെ കാണാന്‍ കേരളത്തിലെത്തുന്ന ആഘോഷമാണ് ഓണം.

ആഘോഷവും പ്രാധാന്യവും

ആഘോഷവും പ്രാധാന്യവും

കേരളത്തില്‍ ഓണക്കാലം കൊയ്ത്തുത്സവം കൂടിയാണ്. മലയാളികളുടെ ദേശീയോത്സവമാണ് ഓണം. അതിനാല്‍ത്തന്നെ ലോകമെമ്പാടുമുള്ള മലയാളികള്‍ ഈ ദിവസം അത്യാഹ്ലാദപൂര്‍വ്വം ആഘോഷിക്കുന്നു. ഓണപ്പൂക്കളം, രുചികരമായ ഓണ സദ്യ, കലാപരിപാടികള്‍, വള്ളംകളി, ആഹ്ലാദപ്രകടനങ്ങള്‍ എന്നിവയെല്ലാം ഓണത്തിന്റെ പ്രത്യേകതയാണ്.

Most read:ഓണത്തിന് വീട്ടിലാക്കാം നല്ല നാടന്‍ ചിപ്‌സ്

തിരുവോണനാള്

തിരുവോണനാള്

തിരുവോണ നാളിലെ ചടങ്ങുകളില്‍ ഏറെ പ്രാധാന്യമുള്ളതാണ് തൃക്കാക്കര ക്ഷേത്രത്തില്‍ മഹാബലി ചക്രവര്‍ത്തിയെ വരവേല്‍ക്കുന്നത്. വാമനന്റെ കാല്‍പാദം പതിഞ്ഞ ഭൂമിയെന്ന അര്‍ത്ഥത്തിലാണ് 'തൃക്കാല്‍ക്കര' ഉണ്ടായതെന്നാണ് ഐതിഹ്യം. വാമനപ്രതിഷ്ഠയുള്ള ഏക ക്ഷേത്രമാണ് തൃക്കാക്കര. തിരുവോണ നാളില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പുതുവസ്ത്രങ്ങള്‍ വാങ്ങി നല്‍കുന്ന ചടങ്ങുണ്ട്. ഈ ദിവസത്തെ മറ്റൊരു ആകര്‍ഷണമാണ് നിരവധി വിഭവങ്ങളോടു കൂടിയ ഓണസദ്യ.

ഓണസദ്യ

ഓണസദ്യ

തിരുവോണ ദിവസം തയ്യാറാക്കുന്ന വിഭവസമൃദ്ധമായ ഭക്ഷണമാണിത്. ഒരു വാഴയിലയിലാണ് ഓണസദ്യ വിളമ്പുന്നത്. കാളന്‍, ഓലന്‍, എരിശ്ശേരി എന്നിവയാണ് ഓണസദ്യയില്‍ പ്രധാന വിഭവങ്ങള്‍. അവിയലും സാമ്പാറും പിന്നീട് വന്നതാണ്. മിക്ക സമ്പന്ന കുടുംബങ്ങളും ഓണസദ്യയ്ക്ക് ഒമ്പത് മുതല്‍ പതിനൊന്ന് വരെ വിഭവങ്ങള്‍ തയാറാക്കുന്നു. റെസ്റ്റോറന്റുകള്‍30 വിഭവങ്ങള്‍ വരെയിട്ട് ഓണസദ്യ നല്‍കാറുണ്ട്‌.

പുലിക്കളി

പുലിക്കളി

ഓണാഘോഷത്തിന്റെ ഭാഗമായി നടത്തുന്നതാണ് പുലിക്കളി. ഏതാണ്ട് ഇരുന്നൂറ് വര്‍ഷത്തെ പാരമ്പര്യമുണ്ട് പുലിക്കളിക്ക്. രാമവര്‍മ രാജാവിന്റെ കാലത്ത് മുസ്ലിം പട്ടാളക്കാര്‍ മുഹറം ആഘോഷിക്കുന്നതിന്റെ ഭാഗമായി 'പുലികെട്ടിക്കളി' നടത്തിയിരുന്നു. പ്രത്യേകതരം താളവും ചുവടുകളുമുള്ള ഈ ആഘോഷത്തിന്റെ ഓര്‍മയ്ക്കാണ് പുലിക്കളി നടത്തിവരുന്നത്. ഓണക്കാലത്ത് പുലിക്കളി ദിവസം തൃശൂരിന്റെ സമീപ പ്രദേശങ്ങളില്‍ നിന്നുള്ള സംഘങ്ങള്‍ സ്വരാജ് ഗ്രൗണ്ടില്‍ എത്തിച്ചേര്‍ന്ന് പുലികളിക്കുന്നു.

ഉത്രട്ടാതി വള്ളംകളി

ഉത്രട്ടാതി വള്ളംകളി

ഓണാഘോഷത്തിലെ ഏറ്റവും പ്രധാനമായ ഒന്നാണ് വള്ളംകളി. കേരളത്തില്‍ പണ്ടുകാലം മുതല്‍ക്കേ നിലനിന്നിരുന്ന വള്ളംകളിയാണ് ആറന്മുള ഉത്രട്ടാതി വള്ളംകളി. ചിങ്ങ മാസത്തിലെ ഉത്രട്ടാതി ദിനത്തിലാണ് കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ ആറന്മുളയില്‍ ഉതൃട്ടാതി വള്ളംകളി നടത്തുന്നത്.

X
Desktop Bottom Promotion