Just In
- 16 min ago
തടി കുറക്കാം, വയറൊതുക്കാം, ആയുസ്സും ആരോഗ്യവും കൂട്ടാം: ദിനവും ഈ യോഗ മാത്രം
- 1 hr ago
മുടിയില് നരകയറി തുടങ്ങിയോ: പേടിക്കേണ്ട കട്ടന്ചായയിലെ അഞ്ച് വഴികള് നരമാറ്റും ഉറപ്പ്
- 1 hr ago
ചാണക്യനീതി; ആര്ക്കുവേണ്ടിയും ഈ 4 കാര്യങ്ങള് വിട്ടുകളയരുത്, പിന്നീട് പശ്ചാത്തപിക്കേണ്ടിവരും
- 3 hrs ago
ജനിക്കുന്നത് കോടീശ്വര യോഗത്തില്! ഈ നാളിലെ ജനനം പിതാവിന്റെ ജീവിതം മാറ്റിമറിക്കും
Don't Miss
- News
എസ്എഫ്ഐക്ക് വീണ്ടും സമ്പൂർണ്ണ വിജയം: കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാലയില് എതിരില്ല
- Finance
സപ്തഋഷി; ബജറ്റിൽ ധനമന്ത്രി മുൻഗണന നൽകിയ 7 മേഖലകൾ; ഇവയ്ക്കുള്ള പ്രഖ്യാപനങ്ങൾ
- Automobiles
കേന്ദ്ര ബജറ്റിൽ സ്ക്രാപ്പേജ് പോളിസിയെ പരാമർശിച്ച് കേന്ദ്ര ധനമന്ത്രി പറഞ്ഞതിങ്ങനെ
- Movies
ഞാൻ നാടിന് പോലും അപമാനമാണെന്ന് പറഞ്ഞ് പരത്തി; സ്വന്തം നാട്ടുകാർ കാരണം വേദനിക്കേണ്ടി വന്നെന്ന് ബിനു അടിമാലി
- Sports
ഫ്ളോപ്പ് ഷോ തുടരുന്നവര്, എന്നാല് ഇവര് ഭാവി സൂപ്പര് താരങ്ങളാവും-കുംബ്ലെ പറയുന്നു
- Technology
ബജറ്റ്പെട്ടി തുറന്നപ്പോൾ! എഐയുടെ കരുത്തിൽ വളരാൻ ഇന്ത്യ, മൂന്ന് മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കും
- Travel
ഇടതടവില്ലാതെ ആഘോഷങ്ങൾ, രാജ്യം ഒരുങ്ങിത്തന്നെ! ഫെബ്രുവരിയിലെ പ്രധാന ദിവസങ്ങൾ
Numerology Horoscope May 2022: മെയ് മാസത്തിലെ ന്യൂമറോളജി പ്രവചനം നിങ്ങള്ക്കെങ്ങനെ?
ന്യൂമറോളജി അനുസരിച്ച് ഓരോരുത്തര്ക്കും ഓരോ ഫലങ്ങള് ആണ് ലഭിക്കുന്നത്. ന്യൂമറോളജി അഥവാ സംഖ്യാശാസ്ത്രം എന്തൊക്കെയാണ് ഓരോരുത്തര്ക്കും കാത്തു വെച്ചിരിക്കുന്ന ഫലങ്ങള് എന്ന് നമുക്ക് നോക്കാം. പ്രത്യേകിച്ച് മെയ് മാസത്തില്. പുതുവര്ഷത്തിന്റെ എല്ലാ അലയൊലികളും ഒതുങ്ങി വര്ഷത്തിന്റെ രണ്ടാം പകുതിക്ക് തുടക്കമിടുന്ന സമയമാണ് മെയ് മാസം. ഈ മാസത്തില് നാം അറിഞ്ഞിരിക്കേണ്ട കാര്യങ്ങള് എന്തൊക്കെയെന്നും എന്താണ് ജീവിതത്തില് വരുന്ന മാറ്റങ്ങള് എന്നും നമുക്ക് നോക്കാവുന്നതാണ്.
എങ്കിലും എന്താണ് സംഖ്യാശാസ്ത്രം അഥവാ ന്യൂമറോളജി എന്നതിനെക്കുറിച്ച് പലര്ക്കും ഇതുവരേയും കൃത്യമായ ഒരു അര്ത്ഥം പിടികിട്ടിയിട്ടുണ്ടാവില്ല. സൗരയൂഥത്തിലെ നവഗ്രഹങ്ങളെ അടിസ്ഥാനമാക്കിയുള്ള ശാസ്ത്രമാണ് സംഖ്യാശാസ്ത്രം എന്ന് പറയുന്നത്. നവഗ്രഹങ്ങളാണെങ്കിലും ഇതിലെ ഏഴ് ഗ്രഹങ്ങള്ക്ക് മാത്രമാണ് സ്വയം ശക്തിയുള്ളത്. എന്നാല് ബാക്കി രണ്ട് ഗ്രഹങ്ങള്ക്ക് സ്വയം നിലനില്ക്കുന്നതിന് സാധിക്കാത്തതിനാല് പലപ്പോഴും സൂര്യന്റേയും ചന്ദ്രന്റേയും ബലത്തിലാണ് സ്ഥിതി ചെയ്യുന്നത്. സംഖ്യാശാസ്ത്രം അനുസരിച്ച് നമുക്ക് ജീവിതത്തിലെ പല കാര്യങ്ങളെക്കുറിച്ചും മുന്കൂട്ടി അറിയാന് സാധിക്കും. കൂടുതല് അറിയാന് വായിക്കൂ.

നമ്പര് 1 (1, 10, 19, 28 തീയതികളില് ജനിച്ചവര്)
നിങ്ങള്ക്ക് പൊതുവേ അനുകൂലമായ ഒരു സമയമായിരിക്കും മെയ് മാസത്തില് ഉണ്ടാവുന്നത്. എന്നാല് അര്ഹിക്കുന്ന അംഗീകാരങ്ങള് ലഭിക്കണം എന്നില്ല. ഇത് പലപ്പോഴും നിങ്ങളില് ചെറിയ അസ്വസ്ഥതകള് ഉണ്ടാക്കുന്നുണ്ട്. ജോലിയുടെ അടിസ്ഥാനത്തില് പലപ്പോഴും വെല്ലുവിളികള് നേരിടേണ്ടി വരുന്നുണ്ട്. എങ്കിലും പുതിയ പ്രതീക്ഷകള് ഉണ്ടാവുന്ന ഒരു സമയമാണ് എന്നുള്ളതാണ് ഈ മാസത്തിന്റെ പ്രത്യേകതയും. സാമ്പത്തികപരമായി മികച്ച സമയമായിരിക്കും. എങ്കിലും അറിഞ്ഞ് ചിലവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

നമ്പര് 2 (2, 11, 20, 29 തീയതികളില് ജനിച്ചവര്)
മെയ് മാസത്തില് ഇവര് മേടം രാശിയിലാണ് നിയന്ത്രിക്കപ്പെടുന്നത്. ചൊവ്വയാണ് ഇവരെ ഭരിക്കുന്ന ഗ്രഹം. ജോലിയില് പ്രശ്നങ്ങള് ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്. പ്രിയപ്പെട്ടവര്ക്കായി സമയം ചിലവഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം കുടുംബത്തില് പ്രശ്നങ്ങള് ഉണ്ടാവുന്നുണ്ട്. വിവാഹിതരായവര്ക്ക് നിലവില് ഉണ്ടാവുന്ന പ്രശ്നങ്ങളെ പരിഹരിക്കാന് സാധിക്കുന്നു. സ്നേഹം അതിവൈകാരികമായാണ് പ്രകടിപ്പിക്കുന്നത്

നമ്പര് 3 (3, 12, 21, 30 തീയതികളില് ജനിച്ചവര്)
നിങ്ങളുടെ ജന്മസംഖ്യ മൂന്ന് ആണെങ്കില് അല്പം ശ്രദ്ധിക്കേണ്ട മാസമാണ്. എങ്കിലും അനുകൂലഫലങ്ങള് നിങ്ങള്ക്കുണ്ടാവുന്നുണ്ട് എന്നതാണ് സത്യം. നിങ്ങളുടെ അധ്വാനത്തിന് അനുസരിച്ചുള്ള ഫലങ്ങള് ലഭിക്കുന്നു. കഠിനാധ്വാനം ചെയ്താല് അതിന്റെ ഫലം നിങ്ങളെ തേടി എത്തുന്നുണ്ട്. എങ്കിലും സാമ്പത്തിക നേട്ടങ്ങള് അധികം പ്രതീക്ഷിക്കരുത്. പങ്കാളിയുടെ ആരോഗ്യത്തിന്റെ കാര്യത്തില് അല്പം ശ്രദ്ധിക്കേണ്ടതാണ്. ഒരു കാരണവശാലും രോഗങ്ങളെ നിസ്സാരമാക്കി വിടരുത്.

നമ്പര് 4 (4, 13, 22, 31 തീയതികളില് ജനിച്ചവര്)
നിങ്ങളുടെ ജന്മസംഖ്യ 4 ആണെങ്കില് അവര്ക്ക് സമ്മിശ്രഫലമാണ് മെയ് മാസത്തില് ഉണ്ടാവുന്നത്. അതികഠിനമായി കഷ്ടപ്പെട്ടാല് മാത്രമേ നിങ്ങള്ക്ക് വേണ്ടത്ര ഫലം ലഭിക്കുകയുള്ളൂ. തുറന്നുള്ള സംസാരം ഒഴിവാക്കേണ്ടതാണ്. ആരോഗ്യത്തിന്റെ കാര്യത്തില് അല്പം ശ്രദ്ധിക്കേണ്ടതാണ്. വര്ക്കൗട്ട് ചെയ്യുന്നതില് ഒരിക്കലും മടി കാണിക്കരുത്. ആരോഗ്യ പ്രശ്നങ്ങള് നിസ്സാരമാണെങ്കിലും അതിനെ നിസ്സാരവത്കരിക്കരുത് എന്നതാണ്. സാമ്പത്തികമായി അല്പം പ്രതിസന്ധികള് വരുമെങ്കിലും മാസത്തിന്റെ രണ്ടാംപകുതി മുതല് സാമ്പത്തികം മികച്ചതാണ്.

നമ്പര് 5 (5, 14, 23 തീയതികളില് ജനിച്ചവര്)
നിങ്ങള്ക്ക് ഈ മാസം മികച്ച മാസമായിരിക്കില്ല. പലപ്പോഴും പ്രതീക്ഷിക്കാത്ത നഷ്ടങ്ങള് സാമ്പത്തിക രംഗത്ത് ഉണ്ടാവുന്നുണ്ട്. എങ്കിലും അതില് നിന്ന് മുന്നോട്ട് പോവുന്നതിന് ശ്രമിക്കണം. ആരോഗ്യത്തിന്റെ കാര്യത്തില് പ്രശ്നങ്ങള് ഉണ്ടാവുന്നു. പ്രിയപ്പെട്ടവരോട് സംസാരിക്കുമ്പോള് ദേഷ്യത്തെ അടക്കി നിര്ത്തേണ്ടതാണ്. ശത്രുക്കള് ശക്തി പ്രാപിക്കുന്ന സമയം കൂടിയാണ് ഈ മാസം. ഊഹക്കച്ചവടം നടത്താതിരിക്കുന്നതിന് ശ്രദ്ധിക്കണം. ബിസിനസില് സാമ്പത്തിക നഷ്ടം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കേണ്ടതാണ്. ബിസിനസ് ചെയ്യുമ്പോള് വളരെയധികം ശ്രദ്ധ അത്യാവശ്യമാണ് എന്നുള്ളതാണ്. വിവാഹത്തിന്റെ കാര്യത്തില് കാലതാമസം നേരിടുന്നു.

നമ്പര് 6 (6, 15, 24 തീയതികളില് ജനിച്ചവര്)
നമ്പര് 6 ആണെങ്കില് അവര്ക്ക് മികച്ച സമയമാണ് ഈ മാസത്തിന്റെ പ്രത്യേകത. എന്നാല് വിജയവും പരാജയവും നിങ്ങളെ തേടി വരുന്ന സമയമാണ് ഈ മാസം. രണ്ടിനും ഒരു പോലെ തന്നെ പ്രാധാന്യം നല്കേണ്ടതാണ്. അതുകൊണ്ട് പരാജയങ്ങള് പരമാവധി വിജയമാക്കി മാറ്റുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അമിതമായി ചിലവഴിക്കുന്നതിന് നിയന്ത്രണം ഏര്പ്പെടുത്തണം. സമ്പാദ്യത്തിന്റെ കാര്യത്തില് അതുകൊണ്ട് തന്നെ ശ്രദ്ധിക്കേണ്ടതാണ്. കരിയറിലെ മാറ്റങ്ങള് നിങ്ങളെ പലപ്പോഴും പ്രശ്നത്തിലാക്കുന്നു. ആലോചിച്ച് തീരുമാനം എടുക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

നമ്പര് 7 (7, 16, 25 തീയതികളില് ജനിച്ചവര്)
നിങ്ങള്ക്ക് മികച്ച മാസത്തില് ഒന്നായി കണക്കാക്കപ്പെടാവുന്നതാണ് മെയ് മാസം. ഏറ്റക്കുറച്ചിലുകള് ഉണ്ടാവുമെങ്കിലും വളരെയധികം നേട്ടങ്ങള് ഉണ്ടാവുന്നുണ്ട്. അമിതമായ ദേഷ്യം നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അനാവശ്യമായ തര്ക്കങ്ങള് ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. കഠിനാധ്വാനത്തിന്റെ കാര്യത്തില് ഒരു വിട്ടുവീഴ്ചയും വരുത്തരുത്. മാനസികമായും ശാരീരികമായും മികച്ച സമയത്തിലൂടെയാണ് നിങ്ങള് കടന്നു പോവുന്നത്. ആരോഗ്യത്തിന്റെ കാര്യത്തില് വിട്ടുവീഴ്ച കാണിക്കരുത്.

നമ്പര് 8 (8, 17, 26 തീയതികളില് ജനിച്ചവര്)
നമ്പര് 8 ആണെങ്കില് നിങ്ങള്ക്ക് പല അവസരങ്ങളും ഉണ്ടാവുന്നുണ്ട്. എന്നാല് അവസരങ്ങള് യഥാസമയത്ത് തീര്പ്പാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. വിയോജിപ്പ് പല കാര്യങ്ങളിലും പ്രകടിപ്പിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അഭിപ്രായം ഇല്ലാത്തവരില് പ്രതിസന്ധികള് വര്ദ്ധിച്ച് കൊണ്ടിരിക്കും. ജോലിയില് അമിതഭാരം ഇല്ലാതിരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ജോലി ചെയ്യുന്നതെല്ലാം വളരെ ശ്രദ്ധിച്ച് വേണം. സാമ്പത്തിക കാര്യങ്ങളില് മികച്ച സമയമായിരിക്കും. നിങ്ങളുടെ ജീവിതത്തില് എടുക്കുന്ന പ്രധാന തീരുമാനങ്ങള് പിന്നീട് ഭാവിയില് നിങ്ങള്ക്ക് ഫലം നല്കുന്നു.

നമ്പര് 9 (9, 18, 27 തീയതികളില് ജനിച്ചവര്)
ഏത് കാര്യം ചെയ്താലും വിജയത്തിലേക്ക് ഇവര് എത്തുന്നു. എന്നാല് അല്പം ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്. നിങ്ങള്ക്ക് പ്രിയപ്പെട്ട ഒരു മാസമായിരിക്കും എന്നതാണ്. ദേഷ്യത്തിന്റെ കാര്യത്തില് അല്പം ശ്രദ്ധിക്കേണ്ടതാണ്. ചില സമയങ്ങളില് അതികഠിനമായ പ്രതിസന്ധികള് ജീവിതത്തില് നേരിടേണ്ടി വരുന്നതാണ്. വിവാഹത്തിന്റെ കാര്യത്തില് ഇവര്ക്ക് തീരുമാനം എടുക്കാന് സാധിക്കുന്ന സമയമാണ്. പ്രണയിക്കുന്നവര്ക്കും മികച്ച സമയമാണ് എന്നതാണ് സത്യം. സാമ്പത്തിക കാര്യങ്ങളില് മികച്ച സമയമാണ് ഈ മാസം.
ശ്രദ്ധിക്കേണ്ടത്: മുകളില് പറഞ്ഞിരിക്കുന്ന കാര്യങ്ങള് നിങ്ങളുടെ ഫലങ്ങള് പൂര്ണമായും ശരിയായിരിക്കണമെന്നില്ല; നിങ്ങളുടെ രാശിയുടെ ഗുണങ്ങള് അനുസരിച്ച് നിങ്ങളുടെ സംഖ്യകളില് മാറ്റങ്ങള് സംഭവിച്ചേക്കാം.
ശനിയുടെ
രാശിമാറ്റം:
ജന്മസംഖ്യ
പറയുന്നു
ദോഷത്തിന്റെ
കാഠിന്യം
most read:കുളി കഴിഞ്ഞ് ഈ തെറ്റുകള് ചെയ്യരുത്: ധനനഷ്ടവും ദാരിദ്ര്യവും ഫലം