ജനുവരി - 2022 പുതുവര്‍ഷത്തിലെ സമ്പൂര്‍ണ ന്യൂമറോളജി ഫലം

2022 എന്ന പുതുവര്‍ഷം പിറക്കുന്നതിന് വെറും വിരലിലെണ്ണാവുന്ന മണിക്കൂറുകള്‍ മാത്രമാണ് ഉള്ളത്. എപ്പോഴും വര്‍ഷത്തിലെ ആദ്യ മാസം എല്ലാവര്‍ക്കും എപ്പോഴും പ്രത്യേകമാണ്. പുതിയ തുടക്കങ്ങള്‍, പോസിറ്റിവിറ്റി എന്നിവയ്ക്കായി നമ്മളെല്ലാവരും കാത്തിരിക്കുന്ന സമയമാണ് പുതുവര്‍ഷം. പുതുവര്‍ഷത്തിലെ പുതിയ മാസം നിങ്ങള്‍ക്കായി എന്താണ് കാത്തുവെച്ചിരിക്കുന്നതെന്ന് അറിയാന്‍ നിങ്ങള്‍ക്ക് ജിജ്ഞാസയുണ്ടായിരിക്കും.

Numerology Monthly Predictions

നിങ്ങള്‍ ന്യൂമറോളജിയില്‍ വിശ്വസിക്കുന്നുവെങ്കില്‍, നിങ്ങളുടെ ഫലം അറിയുന്നതിന് വേണ്ടി നമുക്ക് ഈ ലേഖനം വായിക്കാവുന്നതാണ്. 2022 ജനുവരിയില്‍ നിങ്ങള്‍ക്കായി എന്ത് കൊണ്ടുവരുമെന്ന് നമുക്ക് മനസ്സിലാക്കുന്നതിന് വേണ്ടി ഈ ലേഖനം നിങ്ങളെ സഹായിക്കുന്നുണ്ട്. എന്തൊക്കെയാണ് ഫലങ്ങള്‍ നമുക്ക് നോക്കാം.

ജനന നമ്പര്‍ 1

ജനന നമ്പര്‍ 1

1, 10, 19, 28 തീയതികളില്‍ ജനിച്ചവര്‍ക്ക് ജനുവരിയില്‍ വിജയകരമായ സമയമായിരിക്കും. നിങ്ങളുടെ കലാപരമായ കഴിവുകളില്‍ മികച്ച ഫലങ്ങള്‍ ലഭിക്കുന്നുണ്ട്. ഏതെങ്കിലും തര്‍ക്കങ്ങളില്‍ ഏര്‍പ്പെടുന്നത് ഒഴിവാക്കുക അല്ലെങ്കില്‍ പിന്നീട് നിങ്ങള്‍ ഒരു പ്രശ്‌നത്തിലാവുന്നതിനുള്ള സാധ്യതയുണ്ട്. സംസാരിക്കുമ്പോള്‍, എല്ലായ്‌പ്പോഴും വ്യക്തത പുലര്‍ത്തുകയും സത്യം പറയുകയും ചെയ്യുക, കാരണം ഭാവിയില്‍ നിങ്ങള്‍ക്ക് അതില്‍ നിന്ന് പ്രയോജനം ലഭിക്കും. ഈ മാസം നിങ്ങള്‍ക്ക് വളരെയധികം പ്രശസ്തി ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. എന്നിരുന്നാലും, ചില നഷ്ടങ്ങള്‍ക്കും പരാജയങ്ങള്‍ക്കും സാധ്യതയുണ്ട്.

ഭാഗ്യ ദിനം - വെള്ളിയാഴ്ച

ഭാഗ്യ നിറം - മഞ്ഞ

നിര്‍ഭാഗ്യകരമായ നിറം - കറുപ്പ്

ജനന നമ്പര്‍ 2

ജനന നമ്പര്‍ 2

2, 11, 20, 29 തീയതികളില്‍ ജനിച്ചവര്‍ക്ക് വരുന്ന മാസത്തില്‍ നല്ല അവസരങ്ങള്‍ നിങ്ങളെ തേടിയെത്തും. പുതിയൊരു ചരിത്രം സൃഷ്ടിക്കാന്‍ നിങ്ങളെ തേടി നിരവധി അവസരങ്ങള്‍ വരുന്നുണ്ട്. ഈ മാസം നിങ്ങള്‍ ചെയ്യുന്നതെന്തും നിങ്ങള്‍ക്ക് വിജയം ലഭിക്കുന്നതായിരിക്കും. ഈ മാസം ദീര്‍ഘദൂര യാത്ര ചെയ്യാന്‍ അവസരമുണ്ട്. കുടുംബത്തില്‍ ആശങ്കകള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ വരുമാനം മികച്ചതായിരിക്കും, നിങ്ങള്‍ക്ക് ലാഭം ലഭിക്കും. എന്നിരുന്നാലും, പരിശ്രമവും ഭാഗ്യവും കൂടാതെ അത് സാധ്യമല്ല.

ഭാഗ്യ ദിനം - ഞായര്‍

ഭാഗ്യ നിറം - വെള്ളയും ഇളം നിറങ്ങളും

നിര്‍ഭാഗ്യകരമായ നിറം - ചുവപ്പും മഞ്ഞയും

ജനന നമ്പര്‍ 3

ജനന നമ്പര്‍ 3

ജനന നമ്പര്‍ 3 ഉള്ള ആളുകള്‍ക്ക് ജനുവരി മാസം സമ്മിശ്ര ഫലങ്ങള്‍ നല്‍കും. 3, 12, 21, 30 തീയതികളില്‍ ജനിച്ചവര്‍ക്ക് മികച്ച ഒരു മാസമായിരിക്കും എന്നുള്ളതാണ് സത്യം. എന്നിരുന്നാലും, നിങ്ങള്‍ക്ക് വിശ്രമിക്കാന്‍ വഴിയുള്ള പല അവസരങ്ങളും ഉണ്ടാവുന്നുണ്ട്. മാസത്തിന്റെ മധ്യത്തില്‍ മികച്ച ഫലങ്ങളായിരിക്കും ഉണ്ടാവുന്നത്. മാസത്തിന്റെ അവസാന ഘട്ടം നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. നിങ്ങളുടെ എല്ലാ ജോലികളും ചെറിയ പ്രയത്‌നത്തില്‍ തന്നെ നിങ്ങള്‍ക്ക് പൂര്‍ത്തിയാക്കുന്നതിന് സാധിക്കുന്നുണ്ട്. ഇത് കൂടാതെ നിങ്ങളുടെ ചെലവുകള്‍ കുറയുകയും സാമ്പത്തികമായി മികച്ച സമയവും ആയിരിക്കും.

ഭാഗ്യ ദിനം - ബുധനാഴ്ച

ഭാഗ്യ നിറം - വെള്ള, പച്ച

നിര്‍ഭാഗ്യകരമായ നിറം - കറുപ്പ്

ജനന നമ്പര്‍ 4

ജനന നമ്പര്‍ 4

4, 13, 22, 31 തീയതികളില്‍ ജനിച്ചവര്‍ക്ക് ജനുവരി മാസത്തില്‍ അത്ര മികച്ച സമയമായിരിക്കില്ല. ഈ മാസം നിങ്ങള്‍ക്ക് വളരെ അസുഖകരമായ എന്തെങ്കിലും അസ്വസ്ഥതകള്‍ അനുഭവപ്പെട്ടേക്കാം. നിങ്ങള്‍ക്ക് ആരില്‍ നിന്നും യാതൊരു വിധത്തിലുള്ള പിന്തുണയും ലഭിക്കില്ല. നിങ്ങള്‍ മാനസികമായി പിരിമുറുക്കത്തിലാകും. നിങ്ങളെ ആശ്ചര്യപ്പെടുത്തുന്ന ചില അപ്രതീക്ഷിത സംഭവങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ദൂരയാത്ര പോകാനുള്ള സാധ്യത കാണുന്നു. നിങ്ങള്‍ വിവാഹിതനാണെങ്കില്‍, നിങ്ങളുടെ പങ്കാളിയുമായി വഴക്കുണ്ടാവാം. ബിസിനസ്സിന്റെ കാര്യത്തില്‍, നിങ്ങളുടെ പങ്കാളിയുമായി നിങ്ങള്‍ക്ക് തര്‍ക്കമുണ്ടാകും. ജനുവരി അവസാനവാരം നിങ്ങള്‍ക്ക് നല്ലതല്ല.

ഭാഗ്യ ദിനം - വ്യാഴാഴ്ച

ഭാഗ്യ നിറം - പച്ച

നിര്‍ഭാഗ്യകരമായ നിറം - കറുപ്പ്

ജനന നമ്പര്‍ 5

ജനന നമ്പര്‍ 5

5, 14, 23 തീയതികളില്‍ ജനിച്ചവര്‍ ജനന സംഖ്യ 5-ലാണ് വരുന്നത്. ജനുവരി നിങ്ങള്‍ക്ക് സ്ഥിരതയുള്ള മാസമായിരിക്കും. നിങ്ങള്‍ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിനാല്‍ നിങ്ങളുടെ ലക്ഷ്യങ്ങള്‍ നേടാന്‍ ഇത് നിങ്ങളെ സഹായിക്കും. ഭൂമി, വസ്തു, രാസവസ്തുക്കള്‍, അഗ്‌നി സംബന്ധമായ ജോലി എന്നിവയുമായി ബന്ധപ്പെട്ടവര്‍ക്ക് ജീവിതത്തില്‍ മികച്ച നേട്ടങ്ങള്‍ ഉണ്ടാവുന്നുണ്ട്. നിങ്ങളുടെ ഭക്ഷണക്രമം ശ്രദ്ധിക്കുക, ആരോഗ്യകരമായ ഭക്ഷണം കഴിക്കുക എന്നതാണ് ഈ മാസത്തില്‍ ശ്രദ്ധിക്കേണ്ട കാര്യം.

ഭാഗ്യ ദിനം - ഞായര്‍

ഭാഗ്യ നിറം - മഞ്ഞ

നിര്‍ഭാഗ്യകരമായ നിറം - കടും നീല

ജനന നമ്പര്‍ 6

ജനന നമ്പര്‍ 6

നിങ്ങള്‍ 6, 15, 24 തീയതികളില്‍ ജനിച്ചവരാണെങ്കില്‍ ജനുവരി നിങ്ങള്‍ക്ക് നല്ല മാസമായിരിക്കും. നിങ്ങളുടെ പരിശ്രമങ്ങള്‍ക്ക് ഫലം ലഭിക്കുന്ന സമയമായിരിക്കും. നിങ്ങള്‍ക്ക് പല കാര്യങ്ങളിലും വിജയം ലഭിക്കും. നിങ്ങളുടെ വരുമാനത്തില്‍ വര്‍ദ്ധനവിന് സാധ്യതയുണ്ട്. ഈ മാസം നിങ്ങള്‍ക്ക് ലാഭമുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ കുഞ്ഞിന്റെ ഭാഗത്ത് നിന്ന് വിജയം നേടുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങള്‍ക്ക് എന്തെങ്കിലും സാമ്പത്തിക ആവശ്യങ്ങള്‍ ഉണ്ടെങ്കില്‍, അവ നിറവേറ്റപ്പെടും. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്.

ഭാഗ്യദിനം - തിങ്കള്‍

ഭാഗ്യ നിറങ്ങള്‍ - പച്ച, നീല

നിര്‍ഭാഗ്യകരമായ നിറം - ചുവപ്പ്

ജനന നമ്പര്‍ 7

ജനന നമ്പര്‍ 7

7, 16, 25 തീയതികളില്‍ ജനിച്ചവരുടെ ജനന നമ്പര്‍ 7 ആണ്. ജനുവരി മാസത്തില്‍ നിങ്ങള്‍ ചില കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. അഭിപ്രായവ്യത്യാസങ്ങളും തര്‍ക്കങ്ങളും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ തര്‍ക്കങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക. പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. നിങ്ങളുടെ ആരോഗ്യം വളരെയധികം ശ്രദ്ധിക്കുക. നിങ്ങളുടെ കുഞ്ഞിന്റെ ആരോഗ്യത്തില്‍ അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ വരുമാനം കുറയുകയും നിങ്ങളുടെ ചെലവുകള്‍ വര്‍ദ്ധിക്കുകയും ചെയ്യും.

ഭാഗ്യദിനം - ശനിയാഴ്ച

ഭാഗ്യ നിറം - മഞ്ഞ

നിര്‍ഭാഗ്യകരമായ നിറം - പച്ച

ജനന നമ്പര്‍ 8

ജനന നമ്പര്‍ 8

8, 17 അല്ലെങ്കില്‍ 26 തീയതികളില്‍ ജനിച്ചത് എങ്കില്‍ നിങ്ങളുടെ ജനന നമ്പര്‍ 8 ആണ്. ഈ ജനന സംഖ്യയില്‍ ജനിച്ചവര്‍ക്ക് ജനുവരി മാസം അനുകൂലമായിരിക്കും. ഇന്ന് നിങ്ങള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും നിങ്ങള്‍ക്ക് വിജയം ലഭിക്കും. നിങ്ങളുടെ പ്രവൃത്തിയെ ആളുകള്‍ പ്രശംസിക്കും. നിങ്ങളുടെ വരുമാനവും വര്‍ദ്ധിക്കും. പെട്ടെന്നുള്ള സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്. നിങ്ങളുടെ ആരോഗ്യത്തെ അവഗണിക്കരുത്.

ഭാഗ്യദിനം - തിങ്കള്‍

ഭാഗ്യ നിറങ്ങള്‍ - പച്ച, നീല

നിര്‍ഭാഗ്യകരമായ നിറം - ചുവപ്പ്

ജനന നമ്പര്‍ 9

ജനന നമ്പര്‍ 9

9, 18, 27 തീയതികളില്‍ ജനിച്ചവര്‍ക്ക് ജനുവരി നല്ല മാസമായിരിക്കും. എല്ലാവരുടെയും പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. എന്നിരുന്നാലും, വളരെയധികം പരിശ്രമിച്ചിട്ടും, നിങ്ങളുടെ ബിസിനസ്സിനും ജോലിസ്ഥലത്തിനും നല്ല സമയം ആയിരിക്കില്ല. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ വരുമാനവും ചെലവും ലാഭമായി നിലനില്‍ക്കുന്നു. അതുകൊണ്ട് തന്നെ സാമ്പത്തി പ്രതിസന്ധികള്‍ ഉണ്ടാവുന്നില്ല.

ഭാഗ്യദിനം - തിങ്കള്‍

ഭാഗ്യ നിറം - നീല

നിര്‍ഭാഗ്യകരമായ നിറം - കടും ചുവപ്പ്, ചുവപ്പ്, തവിട്ട്

most read:Pooyam Nakshatra 2022: പൂയ്യം നക്ഷത്രത്തിന്റെ 2022 അത്ര നിസ്സാരമല്ല: വര്‍ഷഫലം അത്ഭുതപ്പെടുത്തും

Story first published: Thursday, December 30, 2021, 13:00 [IST]
X
Desktop Bottom Promotion