Latest Updates
-
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക!
Pooyam Nakshatra 2022: പൂയ്യം നക്ഷത്രത്തിന്റെ 2022 അത്ര നിസ്സാരമല്ല: വര്‍ഷഫലം അത്ഭുതപ്പെടുത്തും
പൂയം നക്ഷത്രം 2022-ലെ മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. പൂയ്യം നക്ഷത്രക്കാരുടെ ഫലങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഈ വര്‍ഷം അല്പം പ്രതിസന്ധികള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നുണ്ട്. ഓരോ പൂയ്യം നക്ഷത്രക്കാരിലും എന്തൊക്കെയാണ് മാറ്റങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. ബൃഹസ്പതിയുടെ നക്ഷത്രമാണ് പൂയ്യം നക്ഷത്രം. ഇത് ശനി ഗ്രഹം ആണ് ഭരിക്കുന്നത്. ഈ നക്ഷത്രത്തില്‍ ജനിച്ചവര്‍ ബാല്യത്തില്‍ ആഡംബര ജീവിതം നയിക്കും. നല്ല വളര്‍ച്ച അവരെ വിജയത്തിലേക്ക് നയിക്കും. ഇത് കൂടാതെ ജീവിതത്തില്‍ വളരെ വലിയ നേട്ടങ്ങള്‍ ഉണ്ടാവുന്നുണ്ട്.

രാഷ്ട്രീയ-സിനിമാ നായകന്മാര്ക്ക് വിജയം ഉണ്ടാകും. ഈ വര്‍ഷം നിങ്ങളുടെ സ്വഭാവം എല്ലാവരേയും സഹായിക്കുന്ന തരത്തിലുള്ളതായിരിക്കും. സ്ത്രീയുമായുള്ള സൗഹൃദം നിങ്ങളെ പ്രശ്നങ്ങളില്‍ അകപ്പെടുത്തും. മാതാപിതാക്കളുടെ പിന്തുണയോടെ നിങ്ങള്‍ ചില ആചാരപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തും. ശാസ്ത്ര ഗവേഷണ മേഖലയിലുള്ളവര്‍ക്ക് വിജയം ഉണ്ടാകും. പ്രണയ വിവാഹങ്ങള്‍ വിജയിക്കും. ഇത് കൂടാതെ എന്തൊക്കെയാണ് പൂയ്യം നക്ഷത്രക്കാരുടെ ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ എന്ന് നോക്കാം.

വര്‍ഷഫലം
2022 ജനുവരി, ഏപ്രില്‍, ജൂണ്‍, സെപ്റ്റംബര്‍, ഡിസംബര്‍ മാസങ്ങള്‍ നല്ലതാണ്. 2022 മാര്‍ച്ച്, മെയ്, നവംബര്‍ മാസങ്ങളില്‍ നല്ലതും ചീത്തയുമായ സമയങ്ങള്‍ കാണും. 2022 ഫെബ്രുവരി, ജൂലൈ, ഓഗസ്റ്റ്, ഒക്ടോബര്‍ മാസങ്ങള്‍ മോശം മാസങ്ങളാണ്. മികച്ച ഫലങ്ങള്‍ക്ക് വേണ്ടി നിങ്ങള്‍ അതുകൊണ്ട് തന്നെ ഈ മാസങ്ങള്‍ അല്പം ശ്രദ്ധിച്ച് മുന്നോട്ട് പോവേണ്ടതാണ്. അല്ലാത്ത പക്ഷം അത് നിങ്ങളില്‍ നെഗറ്റീവ് പോസിറ്റീവ് ഫലങ്ങള്‍ ധാരാളം ഉണ്ടാക്കുന്നുണ്ട്.

ഓരോ പാദങ്ങളിലെ ഫലങ്ങള്‍
പൂയം നക്ഷത്ര പാദം 1-ല്‍ ജനിച്ച കര്‍ക്കിടക രാശിക്കാര്‍ക്ക് ജോലിയിലും ബിസിനസ്സിലും അപ്രതീക്ഷിത പ്രശ്നങ്ങള്‍ നേരിടേണ്ടിവരും. പൂയം നക്ഷത്ര പാദം 2 കര്‍ക്കിടക കൂറില്‍ ജനിച്ച ആളുകള്‍ പണത്തിന്റെ കാര്യങ്ങളില്‍ പ്രത്യേകിച്ച് ഓഹരികളിലും ഗെയിമുകളിലും ഭാഗ്യവാന്മാരായിരിക്കും. പൂയം നക്ഷത്ര പാദം 3-ല്‍ ജനിച്ച കര്‍ക്കിടകക്കൂറ് പരീക്ഷകളിലും അഭിമുഖങ്ങളിലും തിരിച്ചടി നേരിടേണ്ടതായി വരുന്നുണ്ട്. പൂയം നക്ഷത്ര പാദം 4 കര്‍ക്കിടകക്കൂറ് ജനിച്ചവര്‍ക്ക് പെട്ടെന്നുള്ള ആരോഗ്യപ്രശ്നങ്ങള്‍ കാരണം ആശുപത്രിവാസം ആവശ്യമായി വന്നേക്കാം.

നേട്ടങ്ങള്‍
സംഗീതം, വൈദ്യം എന്നീ മേഖലകളില്‍ ഉള്ളവര്‍ ചില അസാധാരണമായ ഫലങ്ങള്‍ കൈവരിക്കുന്നതിനുള്ള സാധ്യത 2022 കാത്തു വെക്കുന്നുണ്ട്. സാമ്പത്തിക ആസൂത്രണം ശരിയായി നടപ്പിലാവണം എന്നില്ല. എങ്കിലും പ്രശ്നങ്ങള്‍ ഇല്ലാതെ മുന്നോട്ട് പോവുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. കൃത്യമായ രീതിയില്‍ ആസൂത്രണം ചെയ്യുന്നത് വര്‍ഷം മുഴുവനും ഏറ്റവും വലിയ സമ്പത്തായിരിക്കും. വിശ്വാസം നിങ്ങളുടെ ബലഹീനതയായി തുടരും. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ഓരോ കാര്യം ചെയ്യുമ്പോഴും വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്.

കരിയര്‍
കഠിനാധ്വാനത്തിലൂടെയും അനുഭവത്തിലൂടെയും കരിയറില്‍ വിജയം കാണും. നിങ്ങളുടെ നല്ല പ്രവര്‍ത്തനത്തിന് നിങ്ങള്‍ക്ക് അവാര്‍ഡ് ലഭിക്കും. അധികാരസ്ഥാനത്തുള്ള ആളുകളുടെ സഹായത്തോടെ തൊഴിലില്‍ പുരോഗതിയോ പുതിയ ജോലിയോ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. പരീക്ഷകളിലും അഭിമുഖങ്ങളിലും പരാജയപ്പെടുന്നത് നിങ്ങള്‍ക്ക് തിരിച്ചടിയാകും. ഒരു ജോലി അന്വേഷിക്കുന്നവര്‍ക്ക് പുതിയ ജോലി ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ നിങ്ങളുടെ ആഗ്രഹം പോലെ ആയിരിക്കില്ല. പൊതു പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് വളരെയധികം സമ്മര്‍ദ്ദം നേരിടേണ്ടിവരുന്നുണ്ട്. പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതില്‍ നിങ്ങള്‍ വിജയിക്കും. അഭിനേതാക്കള്‍ക്ക് നല്ല വര്‍ഷമായിരിക്കും.

സാമ്പത്തികം
സാമ്പത്തികമായി പലപ്പോഴും വളരെയധികം വെല്ലുവിളികള്‍ നേരിടേണ്ടതായി വരുന്നുണ്ട്. നിങ്ങളുടെ ചെലവുകള്‍ നന്നായി കൊണ്ട് പോവുന്നിടത്തോളം സാമ്പത്തികമായി ഇത് സുരക്ഷിതമായ വര്‍ഷമാണ്. ഒരു പരസ്യം വായിച്ച് നിക്ഷേപം നടത്താനുള്ള പ്രലോഭനം ഒഴിവാക്കണം. വായ്പകള്‍ക്ക് അംഗീകാരം ലഭിക്കും. ഓഹരികളില്‍ നിന്നും ഊഹക്കച്ചവടത്തില്‍ നിന്നും നേട്ടങ്ങള്‍ ഉണ്ടാകും. എന്നാല്‍ സാമ്പത്തിക അസ്വസ്ഥതകള്‍ ഇല്ലാതിരിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ടതാണ്. മുന്നോട്ടുള്ള ജീവിതത്തെക്കുറിച്ച് അറിഞ്ഞ് വേണം പണം ചിലവാക്കുന്നതിന്.

വ്യക്തി ജീവിതം
ദേഷ്യം മൂലം ഗുരുതരമായ നാശനഷ്ടങ്ങള്‍ ഉണ്ടാകും. നല്ല ഭക്ഷണം ആസ്വദിക്കാന്‍ അവസരം ലഭിക്കും. ആത്മവിശ്വാസം മെച്ചപ്പെടും. നിങ്ങള്‍ സമയനിഷ്ഠ പാലിക്കും. നല്ല സൗഹൃദത്തിലൂടെ നേട്ടങ്ങള്‍ ഉണ്ടാകും. നിങ്ങള്‍ ഇഷ്ടപ്പെടുന്ന ആളുകളുമായി ദീര്‍ഘകാലം താമസിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും. നിങ്ങള്‍ പ്രധാനപ്പെട്ട ചടങ്ങുകളും മംഗളകരമായ അല്ലെങ്കില്‍ മതപരമായ പരിപാടികളും നടത്തുന്നതിനുള്ള സാധ്യതയുണ്ട്. ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. വിദേശയാത്ര യാഥാര്‍ഥ്യമാകും. യാത്രകള്‍ വിജയിക്കും.

വ്യക്തി ജീവിതം
കലാ-കായിക രംഗങ്ങളില്‍ വിജയം കാണും. അഴിമതികളില്‍ നിന്നോ അപമാനകരമായ സംഭവങ്ങളില്‍ നിന്നോ ചെറിയ പ്രതിസന്ധികള്‍ ഉണ്ടാവുമെങ്കിലും അല്പം ശ്രദ്ധിച്ചാല്‍ അതില്‍ നിന്ന് രക്ഷപ്പെടാം. അനാവശ്യ ചിന്തകളും ഭാവിയെക്കുറിച്ചുള്ള അനാവശ്യ ആശങ്കകളും നിങ്ങള്‍ക്ക് പിരിമുറുക്കമുള്ള നിമിഷങ്ങള്‍ നല്‍കും. പ്രണയ സംബന്ധമായ കാര്യങ്ങളില്‍ വിജയിക്കുന്നതിനുള്ള സാധ്യതയുണ്ട്. കുട്ടികളുണ്ടാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആഗ്രഹം സഫലമാകും. ശത്രുക്കള്‍ മിത്രങ്ങളെപ്പോലെ പ്രവര്‍ത്തിച്ച് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു.

ദാമ്പത്യം
ദാമ്പത്യത്തില്‍ പ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്ക് അവ പരിഹരിക്കാനും ജീവിതം പുനരാരംഭിക്കാനും അവസരം ലഭിക്കും. സന്താനങ്ങള്‍ ഉണ്ടാവാത്തവര്ക്ക് ഈ വര്‍ഷം പലപ്പോഴും ബുദ്ധിമുട്ടുകള്‍ നേരിടും. ആഗ്രഹപ്രകാരമുള്ള വിവാഹം ഈ വര്‍ഷം നടക്കും.പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമായിരിക്കും. അതുകൊണ്ട് തന്നെ ജീവിതത്തില്‍ പല വിധത്തിലുള്ള വെല്ലുവിളികള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. എങ്കിലും വിജയകരമായ ഒരു ദാമ്പത്യം നിങ്ങള്‍ക്കുണ്ടാവുന്നുണ്ട്. ഇത്തരം അവസ്ഥകള്‍ ജീവിതത്തില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു.

ആരോഗ്യം
ഈ വര്‍ഷം ശസ്ത്രക്രിയയോ ദീര്‍ഘകാല വൈദ്യസഹായമോ ആവശ്യമായി വരും. നിങ്ങള്‍ ഒരു പകര്‍ച്ചവ്യാധിക്ക് പാത്രമാവുന്നതിനുള്ള സാധ്യതയുണ്ട്. മൃഗങ്ങളിലൂടെയോ ഉരഗങ്ങളിലൂടെയോ ഭക്ഷണത്തിലൂടെയോ വിഷബാധയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍. ഉറക്കക്കുറവ് ഉണ്ടാകും. ഇത് മറ്റ് ചില ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുന്നു. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കണം. ആരോഗ്യത്തിന്റെ കാര്യത്തില്‍ അത്ര മികച്ച ഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കണം എന്നില്ല. എങ്കിലും പൊതുവേ ശ്രദ്ധിച്ചാല്‍ ആരോഗ്യ പ്രതിസന്ധിയെ ഒഴിവാക്കാന്‍ സാധിക്കുന്നുണ്ട്.



Click it and Unblock the Notifications
