Latest Updates
-
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്‍കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും
2023 ജനുവരി മുതല്‍ അതിഗംഭീര തുടക്കം ഉറപ്പ് നല്‍കാന്‍ രാശിപ്രകാരം ചെയ്യേണ്ടത്
പുതുവര്‍ഷം എന്നത് എപ്പോഴും പുത്തന്‍ പ്രതീക്ഷകളുടേയും സന്തോഷത്തിന്റേയും ഒരു ദിനമായിരിക്കും. ഈ ദിനത്തില്‍ നാം എടുക്കുന്ന പല തീരുമാനങ്ങളും വര്‍ഷം മുഴുവന്‍ നിലനിര്‍ത്തണം എന്ന ആഗ്രഹത്തിലായിരിക്കും എടുക്കുന്നത്. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് പലപ്പോഴും ഇത്തരം ആഗ്രഹങ്ങള്‍ നമുക്ക് വര്‍ഷാവസാനം വരെ കൊണ്ട് പോവാന്‍ സാധിക്കണം എന്നില്ല. പുതുവര്‍ഷത്തില്‍ നാം കൈമാറുന്ന സമ്മാനങ്ങള്‍ക്ക് വരെയുണ്ട് ചില പ്രത്യേകത.

സമ്മാനം ലഭിക്കുന്നതും നല്‍കുന്നതും എല്ലാം എപ്പോഴും സന്തോഷം നല്‍കുന്നത് തന്നെയാണ്. എന്നാല്‍ 12 രാശിക്കാരും സമ്മാനം നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. അതില്‍ ചിലതാണ് ഓരോ രാശിക്കും നല്‍കേണ്ടത് ഏത് തരത്തിലുള്ള സമ്മാനമാണ് എന്നത്. കാരണം ഓരോ രാശിക്കാരും സമ്മാനത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം. കാരണം നിങ്ങള്‍ നല്‍കുന്ന സമ്മാനം ആ വ്യക്തിക്ക് ഐശ്വര്യവും സമ്പല്‍സമൃദ്ധിയും നല്‍കുന്നതായിരിക്കണം. ഇത്തരത്തില്‍ രാശിപ്രകാരം എന്തൊക്കെ സമ്മാനങ്ങളാണ് പരസ്പരം കൈമാറേണ്ടത് എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് അവരെ ഭരിക്കുന്നത് ചൊവ്വയാണ്. ഇവര്‍ ഏത് കാര്യത്തിലും ആവേശഭരിതരായാണ് പെരുമാറുന്നത്. അതുകൊണ് തന്നെ ഇവര്‍ രസകരമായ ഏത് കാര്യവും ആസ്വദിക്കുന്നു. ഇവര്‍ക്ക് എപ്പോഴും സന്തോഷത്തോടെ ഇരിക്കുന്നതിനാണ് ആഗ്രഹം. ഇവരുടെ മാത്രമല്ല നാം ഓരോരുത്തരുടേയും ആഗ്രഹവും ഇത് തന്നെയാണ്. അതുകൊണ്ട് തന്നെ ഇവരെ അത്യധികം സന്തോഷിപ്പിക്കുന്ന തരത്തിലുള്ള ചില വസ്തുക്കളാണ് സമ്മാനമായി നല്‍കേണ്ടത്, പുരുഷന്‍മാരെ സംബന്ധിച്ചിടത്തോളെ ക്യാമറ പോലുള്ള വസ്തുക്കള്‍ നല്‍കാം. എന്നാല്‍ സ്ത്രരീകള്‍ക്ക് പെര്‍ഫ്യൂം, ഡയമണ്ട് എന്നിവ നല്‍കി അവരുടെ സന്തോഷം വര്‍ദ്ധിപ്പിക്കാം. ഇത് അവരുടെ ജീവിതത്തിലെ സമ്മര്‍ദ്ദത്തെ ഇല്ലാതാക്കുകയും ആരോഗ്യവും ഐശ്വര്യവും വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

ഇടവം രാശി
ഇടവം രാശിക്കാരെ ഭരിക്കുന്ന ഗ്രഹം എന്ന് പറയുന്നത് ശുക്രനാണ്. ശുക്രന്‍ സൗന്ദര്യത്തിന്റേയും സ്‌നേഹത്തിന്റേയും ഗ്രഹമാണ്. അതുകൊണ്ട് തന്നെ ശുക്രന്റെ ശുഭഫലങ്ങള്‍ ലഭിക്കുന്ന തരത്തിലുള്ള സമ്മാനങ്ങളാണ് ഇവര്‍ക്ക് നല്‍കേണ്ടത്. ആഢംബരത്തോടെ ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന ഇക്കൂട്ടര്‍ക്ക് പെര്‍ഫ്യൂം, ബൊക്കെ, ആഭരണങ്ങള്‍ എന്നിവ സമ്മാനമായി നല്‍കാവുന്നതാണ്. ഇത് നിങ്ങളില്‍ സന്തോഷം വര്‍ദ്ധിപ്പിക്കുകയും ജീവിതത്തില്‍ നിങ്ങളെ എന്നെന്നും ഓര്‍ക്കുന്ന തരത്തിലേക്ക് മാറ്റുകയും ചെയ്യുന്നു.

മിഥുനം രാശി
മിഥുനം രാശിക്കാരെ ഭരിക്കുന്നത് ബുധനാണ്. ബുധനാകട്ടെ ആശയവിനിമയത്തിന്റെയും ബുദ്ധിശക്തിയുടെയും ഗ്രഹമാണ്. ഇവര്‍ക്ക് പക്ഷേ വിലപിടിച്ച സമ്മാനങ്ങള്‍ നല്‍കി സന്തോഷിപ്പിക്കേണ്ട ആവശ്യമില്ല. ലളിത ജീവിതം നയിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ഈ രാശിക്കാര്‍. അതുകൊണ്ട് തന്ന പേനയൊ പേപ്പോ പോലുള്ള വസ്തുക്കളില്‍ ഇവര്‍ സന്തോഷം കണ്ടെത്തുന്നു. സ്വര്‍ണവും രത്‌നവും കൊടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പോലും അതിനെ നിരാശപ്പെടുത്തുന്ന തരത്തിലുള്ള സ്വഭാവമായിരിക്കും ഈ രാശിക്കാര്‍ക്ക്. സ്‌നേഹമാണ് എല്ലാത്തിനുമുപരിയയായി വേണ്ടത് എന്ന ചിന്തയില്‍ വിശ്വസിക്കുന്നവരായിരിക്കും ഈ രാശിക്കാര്‍. അതുകൊണ്ട് തന്നെ ഇവര്‍ക്ക് കുടുംബത്തില്‍ ഏത് സമയവും സന്തോഷം നിലനില്‍ക്കും.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാരെ ഭരിക്കുന്നത് ചന്ദ്രനാണ്. ചന്ദ്രന്‍ നമ്മുടെ ഗൃഹവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നു. പണത്തേക്കാള്‍ സ്‌നേഹത്തിനും ശുദ്ധ ഹൃദയത്തിനും പ്രാധാന്യം നല്‍കുന്നവരാണ് ഈ രാശിക്കാര്‍. ഇവര്‍ കുടുംബപരമായി വളരെയധികം സമയം ചിലവഴിക്കുന്നതിന് ആഗ്രഹിക്കുന്നവരാണ്. കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ പറ്റുക എന്നതാണ് ഇവരുടെ പുതുവര്‍ഷ സമ്മാനം. നമ്മള്‍ സന്തോഷിക്കുന്നതിലൂടെ കുടുംബം സന്തോഷിക്കുകയും അത് വഴി ഐശ്വര്യവും സന്തോഷവും എന്നെന്നും നിലനിര്‍ത്താന്‍ സാധിക്കും എന്നാണ് പറയുന്നത്. ഇവര്‍ക്ക് ഒരു കുടുംബ ഫോട്ടോ അല്ലെങ്കില്‍ ആല്‍ബം എന്നിവ സമ്മാനമായി നല്‍കാവുന്നതാണ്.

ചിങ്ങം രാശി
ചിങ്ങം രാശിക്കാരെ ഭരിക്കുന്നത് സൂര്യനാണ്. ഇവര്‍ എപ്പോഴും തിളങ്ങിക്കൊണ്ടിരിക്കാന്‍ ഇഷ്ടപ്പെടുന്നു. ആളുകള്‍ തങ്ങളെ ശ്രദ്ധിക്കണം എന്ന ചിന്തയുള്ളവരായിരിക്കും ഈ രാശിക്കാര്‍. ഇവര്‍ വളരെയധികം ആത്മവിശ്വാസത്തോടെ പെരുമാറുന്നവരായിരിക്കും. വ്യത്യസ്ത രീതിയില്‍ ഉള്ള വസ്ത്രം ധരിക്കാന്‍ ഇവര്‍ എപ്പോഴും ഇഷ്ടപ്പെടുന്നു. അതുകൊണ്ട് തന്നെ ഇവരെ സന്തോഷിപ്പിക്കുന്നതിന് വേണ്ടി നമുക്ക് ഇഷ്ടവസ്ത്രങ്ങള്‍ സമ്മാനമായി നല്‍കാവുന്നതാണ്. ആഢംബര ജീവിതം ഇഷ്ടപ്പെടുന്നത് കൊണ്ട് തന്നെ ഇവര്‍ക്ക് അതുമായി ബന്ധപ്പെട്ട എന്ത് കാര്യവും നല്‍കാവുന്നതാണ്. ലോഫിംഗ് ബുദ്ധ പോലുള്ളവ ഇവര്‍ക്ക് നല്‍കുന്നത് നിങ്ങളുടേയും അവരുടേയും ഐശ്വര്യം വര്‍ദ്ധിപ്പിക്കുന്നു.

കന്നിരാശി
കന്നി രാശിക്കാരെ ഭരിക്കുന്നത് ബുധന്‍ ആണ്. അതുകൊണ്ട് തന്നെ കന്നി രാശിക്കാര്‍ എപ്പോഴും മാനസികമായി എന്തുകം നേരിടാന്‍ തയ്യാറെടുത്ത് കൊണ്ടിരിക്കുന്നു. എളുപ്പത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന വസ്തുക്കളാണ് ഇവര്‍ക്ക് എപ്പോഴും പ്രിയം. വിലയൊന്നും ഇവരെ ബാധിക്കുന്നില്ല. അത് എത്ര വില കൂടിയതാണെങ്കിലും എത്ര വില കുറഞ്ഞതാണെങ്കിലും കന്നി രാശിക്കാര്‍ അതിനെ ഒരുപോലെയാണ് കണക്കാക്കുന്നത്. കരകൗശല വസ്തുക്കള്‍, ഭക്ഷണം എന്നിവയെല്ലാമാണ് ഇവര്‍ക്ക് നിങ്ങള്‍ക്ക് സമ്മാനമായി നല്‍കാന്‍ സാധിക്കുന്ന വസ്തുക്കള്‍. ഡയറികള്‍, ഹാന്‍ഡ് ബാഗുകള്‍ എന്നിവയും നല്‍കാം.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് അവരെ ഭരിക്കുന്ന ഗ്രഹം എന്ന് പറയുന്നത് ശുക്രനാണ്. ശുക്രന്‍ പൊതുവേ ഗുണഫലങ്ങള്‍ പ്രദാനം ചെയ്യുന്ന ഒരു ഗ്രഹമാണ്. അതുകൊണ്ട് തന്നെ തുലാം രാശിക്കാര്‍ക്ക് സമ്മാനം നല്‍കുമ്പോഴും അതിന്റെ ഐശ്വര്യം നല്‍കുന്നവര്‍ക്കും ലഭിക്കുന്നു. ഇവര്‍ വളരെയധികം മൃദുവായ സമീപനം സ്വീകരിക്കുന്നവരാണ്. കൂടാതെ കലയേയും സാഹിത്യത്തേയും അങ്ങേയറ്റം സനേഹിക്കുന്നവരും ആയിരിക്കും. അതുകൊണ്ട് തന്നെ പ്രിയപ്പെട്ട ഗായകന്റെ ഒരു ഗാനസമാഹാരം നിങ്ങള്‍ സമ്മാനിച്ച് നോക്കൂ. അവരുടെ മുഖത്തെ പുഞ്ചിരി നിങ്ങള്‍ക്ക് കാണാം. ഇത് കൂടാതെ പെയിന്റിംഗ് പോലുള്ളവയും ഇവരുടെ വീട്ടില്‍ ഐശ്വര്യം കൊണ്ട് വരുന്നു.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ വളരെയധികം നിഗൂഢമായി ചിന്തിക്കുന്നവരായിരിക്കും. ഇവര്‍ അതുകൊണ്ട് തന്നെ വളരെയധികം തീവ്രമായാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. മനുഷ്യന്റെ മനസ്സിനെ നിയന്ത്രിക്കുന്നതിനും അതില്‍ ഒളിഞ്ഞിരിക്കുന്ന നിഗൂഢതയെ മനസ്സിലാക്കുന്നതിനും ആണ് വൃശ്ചികം രാശിക്കാര്‍ക്ക് താല്‍പ്പര്യം അതുകൊണ്ട് തന്നെ ഇവര്‍ക്ക് നല്‍കുന്ന സമ്മാനവും അത്രത്തോളം സവിശേഷമായിരിക്കണം. ഇവര്‍ക്ക് പുസ്തകങ്ങള്‍ എന്തുകൊണ്ടും എപ്പോഴും പ്രിയപ്പെട്ടതായിരിക്കും. ഒരിക്കലും ഇവര്‍ക്ക് വിലപിടിച്ച സമ്മാനങ്ങള്‍ ആവശ്യമില്ല. പുസ്തകങ്ങള്‍, പേനകള്‍, പെര്‍ഫ്യൂമുകള്‍ എന്നിവയാണ് ഇവര്‍ ആഗ്രഹിക്കുന്നതും നല്‍കേണ്ടതുമായ സമ്മാനങ്ങള്‍.

ധനു രാശി
പോസിറ്റീവിറ്റിയുടെയും ശുഭാപ്തിവിശ്വാസത്തിന്റെയും ഗ്രഹമായ വ്യാഴമാണ് ധനു രാശിയെ ഭരിക്കുന്നത്. ഈ രാശിക്കാര്‍ക്ക് എപ്പോഴും ലോകം മുഴുവന്‍ ചുറ്റി സഞ്ചരിക്കുന്നതിന് ആയിരിക്കും താല്‍പ്പര്യം. അതുകൊണ്ട് തന്നെ ഇവരെ എപ്പോഴും ബാഹ്യലോകവുമായി ബന്ധപ്പെടുത്തി കൊണ്ടിരിക്കുന്ന വസ്തുക്കളാണ് സമ്മാനമായി നല്‍കേണ്ടത്. ബാഗുകള്‍, യാത്രാ ടിക്കറ്റുകള്‍, വളര്‍ത്ത് മൃഗങ്ങള്‍, കൂളിംഗ് ഗ്ലാസ്സുകള്‍, ടി ഷര്‍ട്ടുകള്‍ എന്നിവയാണ് ഇവര്‍ക്ക് സമ്മാനമായി നല്‍കേണ്ടത്. കാരണം ഇത്തരം വസ്തുക്കള്‍ ഇവരില്‍ സന്തോഷം ഉണര്‍ത്തുന്നതുമാണ് അത് വഴി നിങ്ങള്‍ക്കും ഇത് പോസിറ്റീവ് മാറ്റങ്ങള്‍ കൊണ്ട് വരുന്നു.

മകരം രാശി
മകരം രാശിക്കാരുടെ ഗ്രഹം എന്ന് പറയുന്നത് ശനിയാണ്. അച്ചടക്കത്തിന്റെ രാശിയായാണ് മകരം രാശിക്കാരെ കണക്കാക്കുന്നത്. ഇവര്‍ക്ക് കലാപരമായ ധാരാളം കഴിവുകള്‍ ഉണ്ടായിരിക്കും. അനുകരണ കലയിലും നൃത്തത്തിലും എല്ലാം ഇവര്‍ മുന്നില്‍ തന്നെയായിരിക്കും. ഇത് ഇവര്‍ക്ക് ചുറ്റും ഒരു പോസിറ്റീവ് പ്രഭാവലയം തീര്‍ക്കുന്നു. അതുകൊണ്ട് തന്നെ ഈ പോസിറ്റീവ് എനര്‍ജി നിങ്ങളിലേക്ക് പകരുന്നതിന് വേണ്ടി ഇവര്‍ക്ക് വാലറ്റുകള്‍, ക്രാഫ്റ്റുകള്‍, കര്‍ട്ടനുകള്‍, എന്നിവ സമ്മാനമായി നല്‍കാവുന്നതാണ്. ഇതോടൊപ്പം തന്നെ ഇവര്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനുള്ള ഒരു വേദി ഒരുക്കി കൊടുക്കുന്നതും നല്ലതാണ്.

കുംഭം രാശി
കുംഭം രാശിയില്‍ ജനിച്ചവര്‍ എപ്പോഴു വിചിത്ര സ്വഭാവമുള്ളവരും വിമതരും മുന്നോട്ട് ചിന്തിക്കുന്നവരുമാണ്. ഇവര്‍ അടുത്ത നിമിഷം എന്ത് ചെയ്യുന്നു എന്നത് പറയാന്‍ സാധിക്കുകയില്ല. അത്രയേറെ പ്രവചനാതീതമായാണ് ഇവര്‍ പെരുമാറുന്നത്. ശാസ്ത്രം, സാങ്കേതിക വിദ്യ, രാഷ്ട്രീയം എന്നിവയില്‍ ആണ് ഇവര്ക്ക് താല്‍പ്പര്യം കൂടുതലുണ്ടാവുന്നത്. വിലപ്പെട്ട വസ്തുക്കളോട് എപ്പോഴും ഇവര്‍ക്ക് താല്‍പ്പര്യം കൂടുതലായിരിക്കും. പുതിയ ഫോണോ, ലാപ്‌ടോപോ, ഇയര്‍പോഡോ ഇവര്‍ക്ക് സമ്മാനമായി നല്‍കാം. ഇതിലൂടെ ഇവരുടെ ഹൃദയം കീഴടക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു. ഇത് കുംഭം രാശിക്കാരില്‍ സന്തോഷം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ അവരുടെ സമ്മര്‍ദ്ദവും വര്‍ദ്ധിപ്പിക്കുന്നു.

മീനം രാശി
മീനം രാശിക്കാര്‍ വളരെയധികം ശുഭാപ്തി വിശ്വാസത്തോടെ പെരുമാറുന്നവരായിരിക്കും. അത് മാത്രമല്ല ഇവര്‍ എപ്പോഴും ജീവിതത്തില്‍ വളരെയധികം സന്തോഷം നിലനിര്‍ത്തുന്നതിന് വേണ്ടി ശ്രമിക്കുന്നവരുമായിരിക്കും. കൂടെയുള്ളവരുടെ ക്ഷേമവും ഇവരെ സന്തോഷിപ്പിക്കുന്നു. എന്നാല്‍ ഇവര്‍ വളരെയധികം സെന്‍സിറ്റീവ് ആയിരിക്കും. ഇവര്‍ എപ്പോഴും സ്വയം പരിചരണത്തിന് വേണ്ടി സമയം കണ്ടെത്തുന്നവരായിരിക്കും. അതുകൊണ്ട് തന്നെ ഇവരെ സന്തോഷിപ്പിക്കുന്നതിന് വേണ്ടി നല്‍കാവുന്ന സമ്മാനങ്ങളില്‍ എപ്പോഴും ആഢംബര സമ്മാനങ്ങള്‍ തന്നെയാണ് മുന്നില്‍. മനോഹരമായ വസ്ത്രങ്ങള്‍, ചോക്ലേറ്റ്, സ്ലിപ്പറുകള്‍, സൗന്ദര്യ സംരക്ഷണ വസ്തുക്കള്‍ എന്നിവ നിങ്ങള്‍ക്ക് മീനം രാശിക്കാര്‍ക്ക് സമ്മാനമായി നല്‍കാവുന്നാണ്. ഇതെല്ലാം ഇവരെ സന്തോഷത്തിലാറാടിപ്പിക്കും.
most read:മാളവ്യരാജയോഗം: 2023-ല്‍ ക്ഷണനേരത്തില്‍ സമ്പന്നതയിലേക്ക് ചുവട് വെക്കും 3 രാശി
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications











