Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
മാളവ്യരാജയോഗം: 2023-ല്‍ ക്ഷണനേരത്തില്‍ സമ്പന്നതയിലേക്ക് ചുവട് വെക്കും 3 രാശി
ഗ്രഹ രാശി മാറ്റങ്ങള്‍ നമ്മുടെ ജീവിതത്തില്‍ അനുകൂല പ്രതികൂല ഫലങ്ങള്‍ ധാരാളം നല്‍കുന്നുണ്ട്. എന്നാല്‍ ചില അവസരങ്ങളില്‍ ഗ്രഹമാറ്റങ്ങള്‍ ചില യോഗങ്ങള്‍ സൃഷ്ടിക്കുന്നു. ഇതില്‍ ചിലത് രാജയോഗ സമാനമായ ജീവിതം നമുക്ക് സമ്മാനിക്കുമ്പോള്‍ ചിലതില്‍ ദാരിദ്ര്യയോഗങ്ങള് സൃഷ്ടിക്കപ്പെടുന്നു. ജ്യോതിഷത്തില്‍ ഗ്രഹങ്ങളുടേയും രാശിയുടെയും മാറ്റത്തിന് വളരെയധികം പ്രാധാന്യം ഉണ്ടെന്ന് നമുക്കറിയാം.

ഇത്തരത്തിലുണ്ടാവുന്ന ഗ്രഹ മാറ്റങ്ങള്‍ നമ്മുടെ ജീവിതത്തില്‍ പോസിറ്റീവ് സ്വാധീനം ചെലുത്തണം എന്നതായിരിക്കും നമ്മുടെ ആഗ്രഹം. എന്നാല്‍ ചില അവസരങ്ങളില്‍ അതിന് സാധിക്കാതെ പ്രതികൂലഫലത്തിലേക്ക് എത്തുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. ജ്യോതിഷം അനുസരിച്ച് 2023 ഫെബ്രുവരി 15-ന് ശുക്രന് മീനം രാശിയില്‍ സംക്രമിക്കുന്നു. ഇതിന്റെ ഫലമായി മാളവ്യ രാജയോഗം രൂപപ്പെടും. ഇത്തരത്തില്‍ രൂപപ്പെടുന്ന ഈ യോഗത്തില്‍ അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്ന ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നമുക്കൊന്ന് നോക്കാം.

എന്താണ് മാളവ്യരാജയോഗം?
എന്താണ് മാളവ്യരാജയോഗം എന്നത് ആദ്യം അറിഞ്ഞിരിക്കണം. പഞ്ചമഹാപുരുഷ യോഗത്തിലെ വിശേഷ യോഗത്തെയാണ് മാളവ്യരാജയോഗം എന്ന് പറയുന്നത്. ഈ യോഗമുള്ളവര്‍ക്ക് സാഹിത്യം, കല, സിനിമ എന്നീ മേഖലകളില്‍ തിളങ്ങാന്‍ സാധിക്കുന്നു. നിങ്ങളെ ഇത്തരം മേഖലയിലേക്ക് എത്തിക്കുന്നതിന് സാധിക്കുന്ന ഒരു യോഗമാണ് മാളവ്യരാജയോഗം. എന്നാല്‍ യോഗം മാത്രം ഉണ്ടായത് കൊണ്ട് ഒരു മാറ്റവും സംഭവിക്കുന്നില്ല. ചെറിയ പരിശ്രമവും കൂടിയുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഉറപ്പായും ജീവിതത്തില്‍ പ്രശസ്തി നേടാന്‍ സാധിക്കുന്നു. നിങ്ങള്‍ക്കുള്ളിലെ കലയേയോ സാഹിത്യത്തേയോ ഈ യോഗത്തിലൂടെ പുറത്ത് കൊണ്ട് വരാന്‍ സാധിക്കുന്നു.

ശുക്രന്റെ സ്ഥാനം
ശുക്രന് നവഗ്രഹങ്ങളില്‍ വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്ന ഒരു ഗ്രഹമാണ്. ശുക്രന്റെ സ്ഥാനം സ്വക്ഷേത്രത്തിലോ അല്ലെങ്കില്‍ ലഗ്നത്തിലോ ലഗ്നകേന്ദ്രങ്ങളിലോ എങ്കില്‍ മാളവ്യയോഗമുണ്ട് എന്ന് പറയാന്‍ സാധിക്കുന്നു. ഇവര്‍ക്ക് ജീവിതത്തില്‍ വിജയം കണ്ടെത്തുന്നതിനും കലാകരംഗത്ത് തന്റേതായ സ്ഥാനം ഉറപ്പിക്കുന്നതിനും സാധിക്കുന്നു. പ്രതാപം, ഐശ്വര്യം, കീര്‍ത്തി, കല, സംഗീതം, ദാമ്പത്യവിജയം എന്നിവയെ എല്ലാം ശുക്രന് സ്വാധീനിക്കുന്നുണ്ട്. ഈ വര്‍ഷത്തെ അതായത് 2023-ലെ മാളവ്യ യോഗം രൂപപ്പെടുന്നത് 2023 ഫെബ്രുവരി 15-നാണ്. കാരണം ഈ ദിനത്തിലാണ് ശുക്രന് മീനം രാശിയിലേക്ക് സംക്രമിക്കുന്നത്. ഇത് ചില രാശിക്കാരില്‍ അപ്രതീക്ഷിത ധനനേട്ടവും പുരോഗതിയും ഉണ്ടാക്കുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ശുക്രന്റെ രാശിമാറ്റത്തോടെ മാളവ്യ രാജയോഗം രൂപപ്പെടുന്നു. ഇതിന്റെ ഫലമായി ജീവിതത്തില്‍ വളരെയധികം സന്തോഷവും സമാധാനവും നിലനില്ക്കുന്നു. കൂടാതെ അപ്രതീക്ഷിതമായ ധനലാഭവും ഇവരെ തേടി എത്തുന്നു. ജോലിയില്‍ പ്രതീക്ഷിക്കാത്ത സ്ഥാനക്കയറ്റവും ശമ്പള വര്‍ദ്ധനവും നിങ്ങളെ തേടി എത്തുന്നുണ്ട്. നിങ്ങള്‍ ചെയ്യുന്ന ജോലിയില്‍ നിങ്ങളുടെ ബോസ് പൂര്‍ണ തൃപ്തനായിരിക്കും. ഇത് നിങ്ങളുടെ ജോലിസ്ഥലത്തെ സാധ്യതകളെ വര്‍ദ്ധിപ്പിക്കുന്നു. കലാപരമായി മികച്ച നേട്ടങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. ജീവിതത്തില്‍ ഏറ്റവും സന്തോഷകരമായ അഭിമാനകരമായ ഒരു ഘട്ടത്തിലൂടെയാണ് മിഥുനം രാശിക്കാര്‍ കടന്നു പോവുക. വിവാഹം കഴിക്കാത്തവര്‍ക്ക് വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. സാമ്പത്തിക അടിത്തറ ശക്തമാവുന്നു.

കന്നി രാശി
കന്നി രാശിക്കാര്‍ക്കാണ് മാളവ്യരാജയോഗത്തില് ഭാഗ്യം നിറയുന്നത്. 2023- ഫെബ്രുവരി 15-ന് ശേഷം നിങ്ങള്‍ക്ക് അപ്രതീക്ഷിത മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. സാമ്പത്തികപരമായി വന്‍ നേട്ടങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. ദാമ്പത്യ ജീവിതം സന്തോഷത്തിന്റേയും സമാധാനത്തിന്റേയുമാവുന്നു. കുട്ടികളുടെ കാര്യത്തില്‍ അഭിമാനകരമായയ പല മുഹൂര്‍ത്തങ്ങളും ഉണ്ടാവും. വിവാഹം കഴിക്കാത്തവര്‍ക്ക് വിവാഹാലോചന വരുകയും വിവാഹം ഉറപ്പിക്കുകയും ചെയ്യുന്നു. ബിസിനസ് പങ്കാളിത്തത്തോടെ ആരംഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇതില്‍ സാമ്പത്തിക നേട്ടം ലഭിക്കുന്നത് നിങ്ങളെ കൂടുതല്‍ സന്തോഷത്തിലാക്കും. ജീവിത വിജയം പല കോണില്‍ നിന്നും നിങ്ങളെ തേടി വരും.

ധനു രാശി
മൂന്ന് രാശിക്കാരില്‍ അവസാന രാശിയാണ് ധനു രാശി. ധനു രാശിക്കാര്‍ക്ക് മാളവ്യരാജയോഗത്തില് വാഹനയോഗം കാണപ്പെടുന്നു. ശുക്രസംക്രമണത്തിന് ശേഷം പല വിധത്തിലുള്ള അനുകൂല മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. ഇവര്‍ക്ക് രാജയോഗ സമാനമായ മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. ഏത് കാര്യത്തിനും അമ്മയുടെ പിന്തുണ ലഭിക്കുകയും അതിലെല്ലാം വിജയിക്കുകയും ചെയ്യുന്നു. ജോലിയില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ അത് അനുകൂല മാറ്റങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് അവരെ തേടി സാമ്പത്തിക ലാഭം ഉണ്ടാവുന്നു. കൂടുതല്‍ മേഖലകളിലേക്ക് ബിസിനസ് വ്യാപിപ്പിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. കലാരംഗത്ത് ഇവരെ തേടി പ്രശസ്തി എത്തും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications
