Latest Updates
-
പരിവർത്തിനി ഏകാദശി 2026: വ്രതമെടുക്കുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ, പാരണ സമയം ഇങ്ങനെ -
സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ -
2026 സെപ്റ്റംബർ 21: ഇന്ന് രവിയോഗം, ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2026: ഒക്ടോബർ 8 മുതൽ വമ്പൻ ഓഫറുകൾ; ബ്യൂട്ടി പ്രോഡക്ടുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കാൻ ഇതാ ചില ടിപ്സ്! -
ഗണേശ വിസർജനത്തിന് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് ഇതാണ് -
7,000 mAh ബാറ്ററിയുമായി വൺപ്ലസ് N6 ലൈറ്റ് നാളെ എത്തുന്നു; വിലയും പ്രത്യേകതകളും അറിയാം -
ഷവോമി 18 പ്രോ മാക്സ് വരുന്നു; റിയർ ഡിസ്പ്ലേയും വമ്പൻ ക്യാമറയും, ഇന്ത്യയിലെ വിലയും ഫീച്ചറുകളും ഞെട്ടിക്കും! -
ഹാരി പോട്ടർ മാജിക് ഇനി ഫോണിലും! റിയൽമി 16 പ്രോ സ്പെഷ്യൽ എഡിഷൻ ഇന്ന് ഇന്ത്യയിൽ; വിലയും ഓഫറുകളും അറിയാം -
ഡൽഹിയിലെ വായുമലിനീകരണം: ചർമ്മം കേടാകാതിരിക്കാൻ ഈ 3 കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
കേരളത്തിൽ മഴക്കെടുതി രൂക്ഷം: 6 മരണം, ഉരുൾപൊട്ടൽ ഭീഷണി; ജാഗ്രത പാലിക്കാൻ നിർദ്ദേശം
ഈ സസ്യങ്ങള്‍ വീട്ടിലുണ്ടോ? എങ്കില്‍
വീട്ടില്‍ ഐശ്വര്യവും പോസിറ്റീവ് ഊര്‍ജ്ജവും നിലനിര്‍ത്താന്‍ വാസ്തുപരമായി പല മാര്‍ഗങ്ങളുമുണ്ട്. ചില പ്രത്യേക വസ്തുക്കള്‍ സൂക്ഷിക്കുന്നതിലൂടെയും ചിലവ ഒഴിവാക്കുന്നതിലൂടെയും നിങ്ങള്‍ താമസിക്കുന്ന ചുറ്റുപാടില്‍ ഊര്‍ജ്ജം നിറയ്ക്കാവുന്നതാണ്. വാസ്തു, ഫെങ്ഷൂയി വിദ്യകള്‍ അനുസരിച്ച് വീട്ടില്‍ ചില സസ്യങ്ങള്‍ വളര്‍ത്തുന്നത് സമൃദ്ധി, ഭാഗ്യം, സ്നേഹം, സമ്പത്ത് എന്നിവ നല്കുന്നു. ഈ സസ്യങ്ങള്‍ ജലത്തിന്റെ മൂലകത്തെ സന്തുലിതമാക്കുന്നതിനും നെഗറ്റീവ് എനര്‍ജി മാറ്റിസ്ഥാപിക്കുന്നതിനും സഹായിക്കുന്നുവെന്ന് ഫെങ് ഷൂയി പറയുന്നു.
വീടിനുള്ളില്‍ സസ്യങ്ങള്‍ വളര്‍ത്തുന്നത് സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുമെന്ന് കാണിക്കുന്ന പല ശാസ്ത്രീയ ഗവേഷണവുമുണ്ട്. മറ്റ് പഠനങ്ങള്‍ കാണിക്കുന്നത് സസ്യങ്ങള്‍ ഒരു വ്യക്തിയുടെ ക്ഷേമത്തില്‍ നല്ല സ്വാധീനം ചെലുത്തുന്നു എന്നാണ്. വീട്ടില്‍ ഊര്‍ജ്ജം നിറച്ച് സമ്പത്തും ഐശ്വര്യവും ആകര്‍ഷിക്കാനായി നിങ്ങള്‍ക്ക് വളര്‍ത്താവുന്ന ചില സസ്യങ്ങള്‍ ഇതാ.

തുളസി
ഒരു വിശുദ്ധ സസ്യമാണ് തുളസി. മറ്റ് സസ്യങ്ങള്‍ പകല്‍ സമയത്ത് മാത്രമേ ഓക്സിജന്‍ പുറപ്പെടുവിക്കുന്നുള്ളൂ. എന്നാല്‍, 24 മണിക്കൂറും ഓക്സിജന്‍ പുറപ്പെടുവിക്കാന്‍ കഴിയുന്ന ഈ സസ്യം ഔഷധഗുണവും ഐശ്വര്യവും ഒരേസമയം നല്കുന്നു. ഐശ്വര്യത്തിനായി തുളസി ചെടി വീടിന്റെ വടക്ക്, കിഴക്ക് അല്ലെങ്കില്‍ വടക്ക്കിഴക്ക് ദിശയില്‍ നടണം. ആര്‍ത്തവചക്ര സമയത്ത് സ്ത്രീകള്‍ ഉയര്‍ന്ന വികിരണം പുറപ്പെടുവിക്കുമ്പോള്‍ തുളസി ചെടിയുടെ അരികില്‍ നിന്ന് മാറിനില്‍ക്കണം, ഇത് തുളസിക്ക് നെഗറ്റീവ് എനര്‍ജി നല്‍കും.

മുള
ഭാഗ്യത്തിന്റെയും സമാധാനത്തിന്റെയും സൂചകമാണ് മുള. അതിനാല്‍ ഇതിനെ വാസ്തു, ഫെങ്ഷുയി വിദ്യകളില്‍ പ്രശസ്തിയും സമ്പത്തും നല്കുന്ന സസ്യമായി കരുതപ്പെടുന്നു. ഈ പ്രാധാന്യം മനസിലാക്കിയാണ് ചെറിയ മുളകള്‍ വീട്ടില്‍ വളര്‍ത്തുന്നത് ഇക്കാലത്ത് കണ്ടുവരുന്നത്. എന്നിരുന്നാലും, ഇരുണ്ട നിറമുള്ളതിനേക്കാള്‍ മഞ്ഞ പുറംതൊലിയുള്ള വലിയ മുളകളാണ് ഐശ്വര്യം വരുത്താന്‍ വീട്ടില്‍ വളര്‍ത്തേണ്ടത്. വീടിന്റെ തെക്കു കിഴക്കേ മൂലയായ അഗ്നികോണില്‍ മുള നടുന്നത് നന്നായിരിക്കും.

മണി പ്ലാന്റ്
വാസ്തു, ഫെങ്ഷുയി വിദ്യകളില്‍ മണിപ്ലാന്റിന് ഏറെ പ്രാധാന്യമുണ്ട്. ഇത് വീട്ടില്‍ ഭാഗ്യവും ഐശ്വര്യവും കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നൊരു സസ്യമാണ്. വീട്ടില്‍ ഒരു മണി പ്ലാന്റ് വളരെ ഭാഗ്യമായി കണക്കാക്കപ്പെടുന്നു. കൂടാതെ മണി പ്ലാന്റ് സമ്പത്തും വരുമാനവും വര്‍ദ്ധിപ്പിക്കുന്നുവെന്നും വിശ്വാസമുണ്ട്. ഈ ചെടി നിങ്ങളുടെ വീടിന്റെ വടക്ക് അല്ലെങ്കില്‍ കിഴക്ക് ദിശയില്‍ സ്ഥാപിക്കണം.

വാഴ
വാഴയെ വളരെ പവിത്രമായി കണക്കാക്കപ്പെടുന്നു, മാത്രമല്ല പല സംസ്കാരങ്ങളിലും അതിനെ ആരാധിക്കുകയും ചെയ്യുന്നു. വ്യാഴാഴ്ച ദിവസം വിഷ്ണുവിനെ ആരാധിക്കുന്നതോടൊപ്പം വാഴയെയും ആരാധിക്കുന്നത് ഒരാളുടെ ജീവിതത്തില്‍ ഐശ്വര്യം വരുത്താന്‍ സഹായകമാണ്. വീടിന്റെ മുറ്റത്തിന്റെ വടക്കുകിഴക്കന്‍ ദിശയില്‍ വാഴ നടുന്നതാണ് ഉത്തമം. ഇത് നല്ല ആരോഗ്യത്തെയും മാനസിക സമാധാനത്തെയും സൂചിപ്പിക്കുന്നു.

അശോക വൃക്ഷം
പുരാണങ്ങളില്‍ ഏറെ പ്രാധാന്യമുള്ള വൃക്ഷമാണ് അശോകം. ഇത് വീട്ടില്‍ വളര്‍ത്തുന്നത് കഷ്ടപ്പാടുകളും ദു:ഖവും നീക്കാന്‍ സഹായിക്കുകയും സന്തോഷം നല്‍കുമെന്നും വിശ്വസിക്കപ്പെടുന്നു. വീട്ടു മുറ്റത്തിന്റെ മുന്‍വശത്ത് അശോക മരം നടുന്നതാണ് ഉത്തമം.

വേപ്പ്
വീട്ടില്‍ വേപ്പ് മരത്തിന്റെ സാന്നിധ്യം പരിസരത്ത് പോസിറ്റീവിറ്റി ഉണ്ടാക്കുന്നു. കൂടാതെ ധാരാളം ഔഷധ ഗുണങ്ങളും നിറഞ്ഞ സസ്യമാണ് ഇത്. വാസ്തു പ്രകാരം വീടിന്റെ വടക്ക്പടിഞ്ഞാറ് കോണില്‍ വേണം വേപ്പ് ചെടി സ്ഥാപിക്കാന്‍. വീടിന്റെ പ്രധാന കിടപ്പുമുറിയില്‍ കൂടി വേപ്പ് മരത്തിന്റെ കാറ്റ് ഒഴുകുന്നത് വീട്ടംഗങ്ങള്‍ക്ക് ഗുണം ചെയ്യും.

ലില്ലി
സന്തോഷത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമാണ് ലില്ലി. ഇത് വീടിന്റെ സ്വീകരണ മുറിയിലോ കിടപ്പുമുറിയിലോ ധ്യാനിക്കുന്ന മുറിയിലോ സ്ഥാപിക്കുന്നത് വീട്ടില്‍ ഐശ്വര്യം വരുത്താന്‍ സഹായിക്കുന്നു. ചുറ്റുപാടില്‍ ശാന്തത വ്യാപിപ്പിക്കുന്നതിനും ആളുകളുടെ മനസ് തണുപ്പിക്കാനും ഇത് ഗുണം ചെയ്യുന്നു.

താമര
ധാര്‍മ്മികത, ശക്തി, വിശുദ്ധി എന്നിവയെ സൂചിപ്പിക്കുന്ന സസ്യമാണ് താമര. ഐശ്വര്യത്തിന്റെ ദേവതയായ ലക്ഷ്മീ ദേവിയുമായി ജ്ഞാനത്തിന്റെ പ്രതീകമായ ശ്രീബുദ്ധനുമായും താമര ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍, താമരയുടെ സാന്നിധ്യം വീട്ടില്‍ പ്രബുദ്ധതയെയും സമ്പത്തിനെയും ആകര്‍ഷിക്കാന്‍ സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. വീടിന്റെ പ്രവേശന കവാടത്തില്‍ താമര വച്ചാല്‍ അത് വീട്ടംഗങ്ങള്‍ക്ക് പരമാവധി സ്വാധീനം നല്കുന്നു.

കണിക്കൊന്ന
പുരാണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന സസ്യമാണ് കണിക്കൊന്ന. ശ്രീകൃഷ്ണനുമായി ഏറെ ബന്ധമുള്ള ഈ പുഷ്പം അതിനാലാണ് വിഷുവിന് കണി ഒരുക്കാനായി തിരഞ്ഞെടുക്കുന്നത്. വീടിന്റെ തെക്കുപടിഞ്ഞാറ് ദിക്കില്‍ കണിക്കൊന്ന നടുന്നതാണ് ഉത്തമം.



Click it and Unblock the Notifications
