2023-ല്‍ ലോട്ടറി യോഗമോ? ഈ നമ്പറുകള്‍ നോക്കിയെടുക്കാം: ഭാഗ്യനമ്പറുകള്‍ ഇതാ

2022 അവസാനിക്കാന്‍ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രമേ ഉള്ളൂ. ശരിക്കും പറഞ്ഞാല്‍ മണിക്കൂറുകള്‍ മാത്രമേ ഉള്ളൂ. എന്നാല്‍ പുതുവര്‍ഷത്തിലേക്ക് എത്തുമ്പോള്‍ അനുകൂലഫലങ്ങള്‍ക്ക് വേണ്ടിയാണ് പ്രാര്‍ത്ഥിക്കുന്നത്. എന്നാല്‍ ജീവിതം എന്നത് അനുകൂല പ്രതികൂലഫലങ്ങള്‍ മാറി മറിഞ്ഞ് വരുന്നതാണ്. ലോട്ടറി എടുക്കുന്നവരാണ് നല്ലൊരു ശതമാനം ആളുകളും. കോടികള്‍ സമ്മാനമുള്ള ലോട്ടറിയില്‍ ഭാഗ്യം മാറി മറിഞ്ഞ് വരുന്നത് എങ്ങനെയെന്നത് നിങ്ങള്‍ക്കറിയാമോ?

Lucky Lottery Numbers

ചിലരെങ്കിലും ചില പ്രത്യേക നമ്പറുകള്‍ നോക്കി ലോട്ടറി എടുക്കാറുണ്ട്. എന്നാല്‍ അതെങ്ങനെയെന്നും അതിന്റെ ട്രിക്ക് എന്താണെന്നും പലര്‍ക്കും പിടികിട്ടിയെന്ന് വരില്ല. എന്നാല്‍ ലോട്ടറി ഭാഗ്യം ചിലരില്‍ കടാക്ഷിക്കുന്നത് നമ്പറിന്റെ ഭാഗ്യം തന്നെയാണ്. ന്യൂമറോളജി പ്രകാരം ചില നമ്പറുകളില്‍ ലോട്ടറി അടിക്കുന്നു. ഇത് നിങ്ങളുടെ രാശിയില്‍ നിന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. ഏതൊക്കെ രാശിക്കാരിലാണ് ന്യൂമറോളജി പ്രകാരം നമ്പറുകള്‍ ഭാഗ്യമായി മാറുന്നതെന്ന് നമുക്ക് നോക്കാം.

മേടം രാശി

മേടം രാശി

മേടം രാശിക്കാര്‍ക്ക് ഭാഗ്യ നമ്പറുകള്‍ എന്ന് പറയുന്നത് എപ്പോഴും 9, 41, 47, 49, 60, 67 എന്നിവയാണ്. ഇതിലൂടെ സാമ്പത്തികമായി നിങ്ങളില്‍ ഉയര്‍ച്ചയുണ്ടാവും എന്നാണ് പറയുന്നത്. ഇത് കൂടാതെ ജീവിതത്തില്‍ ഐശ്വര്യവും സമ്പത്തും നിലനില്‍ക്കുന്നതിന് ഈ നമ്പറുകള്‍ സഹായിക്കുന്നു. ഇനി ലോട്ടറി ടിക്കറ്റ് എടുക്കുമ്പോള്‍ മുകളില്‍ പറഞ്ഞ നമ്പറുകളില്‍ അവസാനിക്കുന്ന ലോട്ടറി എടുത്ത് നോക്കൂ. ഇത് നിങ്ങളില്‍ ഭാഗ്യം ചൊരിയും.

ഇടവം രാശി

ഇടവം രാശി

ഇടവം രാശിക്കാര്‍ക്ക് ലോട്ടറി ഭാഗ്യം നല്‍കുന്ന ചില നമ്പറുകള്‍ ഉണ്ട്. 14, 18, 22, 31, 37, 51 എന്നിവയാണ് ആ നമ്പറുകള്‍. ഇടവം രാശിക്കാരില്‍ ലോട്ടറി ഭാഗ്യവും സാമ്പത്തിക ഐശ്വര്യവും ഈ നമ്പറിലൂടെ സാധ്യമാവും എന്നാണ് പറയുന്നത്. ന്യൂമറോളജി പ്രകാരം ഈ നമ്പറുകളാണ് ഇവര്‍ക്ക് ഭാഗ്യമാവുന്നത്.

മിഥുനം രാശി

മിഥുനം രാശി

മിഥുനം രാശിക്കാര്‍ പലപ്പോഴും ഭാഗ്യത്തില്‍ വിശ്വസിക്കാത്തവരാണ്. ജീവിതത്തില്‍ ചെയ്യുന്ന കര്‍മ്മങ്ങള്‍ക്ക് ഫലം എന്ന് വിശ്വസിക്കുന്നവരാണ് ഈ രാശിക്കാര്‍. ഇവരില്‍ ലോട്ടറി ഭാഗ്യവും സാമ്പത്തിക നേട്ടവും കൊണ്ട് വരുന്ന നമ്പര്‍ എന്ന് പറയുന്നത് 4, 5, 11, 19, 52, 68 എന്നിവയാണ്. ഈ നമ്പര്‍ നോക്കി ലോട്ടറി എടുക്കൂ, അടിക്കും

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരുടെ ഭാഗ്യം ഇരിക്കുന്ന നമ്പറുകള്‍ എന്ന് പറയുന്നത് 6, 10, 15, 28, 37, 68 ഇവയാണ്. ലോട്ടറി എടുക്കുമ്പോളും സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോഴും ഇതെല്ലാം അല്‍പം ശ്രദ്ധിക്കാവുന്നതാണ്. കാരണം ഇവരില്‍ ജീവിതത്തില്‍ ഉയര്‍ച്ചയുണ്ടാവുന്നത് ഈ നമ്പറിലൂടെയാണ്

ചിങ്ങം രാശി

ചിങ്ങം രാശി

ചിങ്ങം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാവുന്ന ഒരു വര്‍ഷം തന്നെയാണ് 2023. സാമ്പത്തികമായി ഇവര്‍ക്ക് മികച്ച അവസരങ്ങള്‍ ലഭിക്കുന്നു. 2, 21, 23, 51, 61, 64 എന്നീ നമ്പറുകള്‍ നിങ്ങള്‍ക്ക് ഭാഗ്യം കൊണ്ട് വരുന്നു. ഇതില്‍ തന്നെ ലോട്ടറി തിരഞ്ഞെടുക്കുമ്പോള്‍ ഈ നമ്പറുകള്‍ക്ക് പ്രാധാന്യം നല്‍കൂ.

കന്നി രാശി

കന്നി രാശി

കന്നി രാശിക്കാര്‍ക്ക് സാമ്പത്തികമായി മികച്ച ഫലം ലഭിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ടതും തിരഞ്ഞെടുക്കേണ്ടതുമായ നമ്പറുകള്‍ ഏതാണെന്ന് നോക്കാം. 5, 13, 18, 19, 21, 40 എന്നിവയാണ് രാശിപ്രകാരം കന്നി രാശിക്കാര്‍ക്ക് മാറ്റങ്ങള്‍ കൊണ്ട് വരുന്ന നമ്പറുകള്‍ എന്ന് പറയുന്നത്. ഇത് ജീവിതത്തില്‍ വളരെയധികം അനുകൂലഫലങ്ങളും ഉണ്ടാക്കും.

തുലാം രാശി

തുലാം രാശി

തുലാം രാശിക്കാര്‍ക്ക് സാമ്പത്തിക അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്ന ഒരു വര്‍ഷമാണ് 2023. ഈ വര്‍ഷത്തില്‍ നിങ്ങള്‍ ലോട്ടറി എടുക്കാന്‍ ആഗ്രഹിക്കുകയാണെങ്കില്‍ 3, 9, 15, 27, 54, 64 എന്നീ നമ്പറുകള്‍ ഉള്ള ലോട്ടറി തിരഞ്ഞെടുക്കൂ. ഇത് നിങ്ങളുടെ ലോട്ടറി ഭാഗ്യം വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ പല വിധത്തിലുള്ള അനുകൂല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാക്കുന്നു.

വൃശ്ചികം രാശി

വൃശ്ചികം രാശി

വൃശ്ചികം രാശിക്കാര്‍ക്ക് ന്യൂമറോളജി പ്രകാരം ഭാഗ്യം നല്‍കുന്ന ചില സംഖ്യകള്‍ ഉണ്ട്. ഇത്തരം സംഖ്യകള്‍ ഏതൊക്കെയെന്നും അതിലൂടെ എപ്രകാരം ഭാഗ്യം കടാക്ഷിക്കുന്നു എന്നും നമുക്ക് നോക്കാം. 1, 7, 10, 20, 21, 35 എന്നീ നമ്പറുകളില്‍ നിങ്ങളുടെ ഭാഗ്യം ഒളിച്ചിരിക്കുന്നു. വൃശ്ചികം രാശിക്കാര്‍ ലോട്ടറി എടുക്കുമ്പോള്‍ ഈ നമ്പറുകള്‍ ശ്രദ്ധിക്കണം.

ധനു രാശി

ധനു രാശി

ധനു രാശിക്കാര്‍ക്ക്ക ഭാഗ്യഫലങ്ങള്‍ ധാരാളം ഉണ്ടാവുന്ന ഒരു വര്‍ഷമാണ് 2023. പല വിധത്തിലുള്ള അനുകൂല ഫലങ്ങള്‍ നിങ്ങളെ തേടിവരുന്നു. ഇവര്‍ക്ക് ലോട്ടറി ഭാഗ്യവും ഉണ്ടാവുന്നുണ്ട് എന്നതാണ് സത്യം. 7, 11, 27, 34, 63, 65 എന്നീ നമ്പറുകളിലാണ് ഇവര്‍ക്ക് ഭാഗ്യം ഒളിച്ചിരിക്കുന്നത്. ഇതിലൂടെ ജീവിതത്തില്‍ സന്തോഷവും സൗഭാഗ്യവും ഉണ്ടാവുന്നു.

മകരം രാശി

മകരം രാശി

മകരം രാശിക്കാര്‍ക്ക് 2023 പല പുത്തന്‍ അനുഭവങ്ങളും സമ്മാനിക്കും. ഇതില്‍ ഭാഗ്യം ഒളിച്ചിരിക്കുന്ന ചില നമ്പറുകള്‍ ഉണ്ട്. ഇത്തരം നമ്പറുകള്‍ തിരിച്ചറിഞ്ഞ് അതനുസരിച്ച് വേണം ഇവര്‍ മുന്നോട്ട് പോവുന്നതിന്. 5, 8, 13, 23, 26, 51 എന്നീ നമ്പറുകളാണ് നിങ്ങള്‍ക്ക് ഭാഗ്യം കൊണ്ട് വരുന്ന നമ്പറുകള്‍. ഈ രാശിക്കാര്‍ക്ക് ലോട്ടറി ഭാഗ്യവും ഈ നമ്പറിലൂടെ തന്നെയായിരിക്കും.

കുംഭം രാശി

കുംഭം രാശി

കുംഭം രാശിക്കാര്‍ക്ക് ഭാഗ്യ പരീക്ഷണങ്ങളുടെ വര്‍ഷമായിരിക്കും 2023. ജീവിതത്തില്‍ അനുകൂല സമയങ്ങള്‍ ധാരാളം ഇവര്‍ക്കുണ്ടാവുന്നു. പ്രതീക്ഷക്കൊത്ത ജീവിതം മുന്നോട്ട് കൊണ്ട് പോവുന്നതിന് സാധിക്കുന്ന ഒരു വര്‍ഷമാണ് 2023. 8, 15, 29, 31, 49, 69 എന്നീ നമ്പറുകള്‍ നിങ്ങളില്‍ ഭാഗ്യം കൊണ്ട് വരുന്നു. ഇത്തരം കാര്യങ്ങള്‍ അനുസരിച്ച് മുന്നോട്ട് പോയാല്‍ ഭാഗ്യഫലങ്ങള്‍ നിങ്ങളെ തേടി വരുന്നു.

മീനം രാശി

മീനം രാശി

മീനം രാശി 12 രാശിക്കാരില്‍ അവസാന രാശിയാണ്. ഈ രാശിക്കാരില്‍ നാം അറിഞ്ഞിരിക്കേണ്ട ചില പ്രധാന കാര്യങ്ങള്‍ ഉണ്ട്. അതില്‍ ഒന്നാണ് ഇവരുടെ ലോട്ടറി ഭാഗ്യം എത്രത്തോളം ഉണ്ട് എന്നത്.14, 18, 24, 33, 60, 68 എന്നീ നമ്പറുകള്‍ നോക്കി തിരഞ്ഞെടുക്കൂ. നിങ്ങള്‍ക്ക് ലോട്ടറി ഭാഗ്യം ഉണ്ടാവും എന്ന കാര്യത്തില്‍ സംശയം വേണ്ട.

Most read:കേതു കന്നിയിലേക്ക്: ഈ സമയം ലോട്ടറിയെടുത്താല്‍ അടിക്കുന്ന രാശിക്കാര്‍ : ഭാഗ്യം തലക്ക് മുകളില്‍

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്

Story first published: Thursday, December 29, 2022, 14:44 [IST]
X
Desktop Bottom Promotion