Latest Updates
-
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ
കേതു കന്നിയിലേക്ക്: ഈ സമയം ലോട്ടറിയെടുത്താല്‍ അടിക്കുന്ന രാശിക്കാര്‍ : ഭാഗ്യം തലക്ക് മുകളില്‍
ജ്യോതിഷ പ്രകാരം 2023 പല വിധത്തിലുള്ള മാറ്റങ്ങളിലൂടെ കടന്ന് പോവുന്ന ഒരു വര്‍ഷമാണ്. ജ്യോതിഷത്തില്‍ രാഹുവിന്റേയും കേതുവിന്റേയും രണ്ട് സ്ഥാനങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് തന്നെ ഇവയുടെ മാറ്റം 12 രാശിക്കാരേയും ബാധിക്കുന്നു. കേതു എന്നത് ഒരു നിഗൂഡ ഗ്രഹമാണ്. അതുകൊണ്ട് തന്നെ ഇത് ഒരാളുട ആത്മാവിനെ നേരിട്ട് ബാധിക്കുന്ന അവസ്ഥയിലേക്ക് എത്തുന്നു. നിഗൂഢ ഗ്രഹമായത് കൊണ്ട് തന്നെ ജീവിതത്തില്‍ മാറ്റങ്ങള്‍ ഇവരെ എപ്രകാരം സ്വാധീനിക്കുന്നു എന്നത് അറിഞ്ഞിരിക്കണം. കേതു രാശിപരിവര്ത്തനത്തില് ഭാഗ്യം കൊണ്ട് വരുന്ന ചില രാശിക്കാരുണ്ട്.

2023 ഒക്ടോബര്‍ 30ന് കേതു തുലാം രാശിയില്‍ നിന്ന് കന്നി രാശിയിലേക്ക് മാറുന്നു. കേതുവിന്റെ സംക്രമണം 12 രാശിക്കാരേയും ബാധിക്കുന്നു. 2023-ല്‍ കേതുവിന്റെ സംക്രമണ ഫലമായി ഗുണങ്ങള്‍ മാത്രമുള്ള രാശിക്കാരുണ്ട്. ഏതൊക്കെ രാശിക്കാരിലാണ് കേതുവിന്റെ സംക്രമണം ഗുണകരമായി മാറുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് നിങ്ങളുടെ അഞ്ചാം ഭാവത്തിലാണ് കേതുവിന്റെ സംക്രമണം സംഭവിക്കുന്നത്. നിഗൂഢമായി മാത്രം സംഭവിക്കുന്ന പല മാറ്റങ്ങളും നിങ്ങളില്‍ ഈ ഒരു സമയം ഉണ്ടാവുന്നു. എന്നാല്‍ ഒക്ടോബര്‍ 30ന് ശേഷം നിങ്ങള്‍ക്ക് പല വിധത്തിലുള്ള പോസിറ്റീവ് മാറ്റങ്ങള്‍ ഉണ്ടാവുന്നു. അമ്മയുടെ ആരോഗ്യം മികച്ചതായിരിക്കും. കുടുംബത്തില്‍ ചെറിയ അസ്വാരസ്യങ്ങള്‍ ഉണ്ടാവുമെങ്കിലും അതിനെ മറികടക്കുന്നതിന് വേണ്ടി നിങ്ങള്‍ക്ക് സാധിക്കുന്നു. ജോലിയില്‍ നിങ്ങള്‍ക്ക് മികച്ച ആധിപത്യം സ്ഥാപിക്കുന്നതിന് സാധിക്കുന്നു. സാമ്പത്തികപരമായും വളരെയധികം മാറ്റങ്ങള്‍ ഉണ്ടാവുന്നു. കടങ്ങള്‍ വീട്ടുന്നതിനും ജീവിതത്തില്‍ ഐശ്വര്യം നിറക്കുന്നതിനും മിഥുനം രാശിക്കാര്‍ക്ക് സാധിക്കുന്നു.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് വര്‍ഷത്തിന്റെ ആരംഭത്തില്‍ മികച്ച മാറ്റങ്ങള്‍ കേതു സംക്രമണം മൂലം ഉണ്ടാവുന്നു. കുടുംബത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. മാനസിക പിരിമുറുക്കം കുറയുന്ന ഒരു സമയാണ്. നിങ്ങള്‍ക്ക് ശക്തിയും ധൈര്യവും വര്‍ദ്ധിക്കുന്ന ഒരു സമയം കൂടിയാണ്. ബിസിനസില്‍ വിജയം നേടുന്നതിനും സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്നതിലേക്കും നിങ്ങള്‍ എത്തുന്നു. ജീവിതത്തില്‍ ഐശ്വര്യം വര്‍ദ്ധിക്കുന്ന ഒരു സമയമാണ് പുതുവര്‍ഷത്തിലെ കേതു സംക്രമണം. ലോട്ടറി എടുത്താല്‍ പോലും ഭാഗ്യം കടാക്ഷിക്കുന്ന ഒരു സമയം കൂടിയാണ്. ജീവിതത്തില്‍ പുരോഗതിയിലേക്ക് വഴിയൊരുക്കുന്നു. സമൃദ്ധിയുടെ കാലമായത് കൊണ്ട് തന്നെ വസ്തു, വാഹനം, വീട് എന്നിവ വാങ്ങിക്കുന്നതിനുള്ള യോഗം കാണുന്നു.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് കേതു അവരുടെ മൂന്നാമത്തെ ഭാവത്തിലാണ് സ്ഥിതി ചെയ്യുന്നത്. വര്‍ഷത്തിന്റെ നല്ലൊരു ഭാഗവും കേതുവിന്റെ സ്ഥാനം മൂന്നാം ഭാവത്തില്‍ തന്നെയായിരിക്കും. ഇത് നിങ്ങളുടെ ജീവിതത്തില്‍ അപ്രതീക്ഷിത നേട്ടങ്ങള്‍ ഉണ്ടാക്കുന്നു. തൊഴിലില്‍ നിങ്ങള്‍ പ്രതീക്ഷിക്കാത്ത ലാഭം ലഭിക്കുന്നു. സഹപ്രവര്‍ത്തകരില്‍ നിന്ന് ഒട്ടും പ്രതീക്ഷിക്കാത്ത രീതിയില്‍ ഉള്ള സഹായ സഹകരണങ്ങള്‍ ലഭിക്കുന്നു. സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ അല്പം ശ്രദ്ധിക്കണം. എങ്കിലും പ്രശ്നങ്ങളില്ലാതെ കടന്നു പോവാന്‍ പറ്റിയ നല്ലൊരു സമയമാണ് ചിങ്ങം രാശിക്കാര്‍ക്ക്. സംസാരത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ പോലും ജീവിതത്തില്‍ അനുകൂല ഫലം നല്കുന്നു. കഠിനാധ്വാനത്തിന്റെ ഫലം നിങ്ങള്‍ക്ക് ലഭിക്കും.

ധനു രാശി
ധനു രാശിക്കാര്‍ക്ക് കേതുവിന്റെ സംക്രമണം പ്രതീക്ഷിക്കുന്നതിനേക്കാള്‍ അനുകൂല ഫലം നല്കുന്നു. ആത്മാഭിമാനം വര്‍ദ്ധിക്കുന്നു. സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. മുകളില്‍ പറഞ്ഞത് പോലെ ലോട്ടറി അടിക്കുന്നതിനും സ്റ്റോക്ക് മാര്‍ക്കറ്റില്‍ അസാധാരണ നേട്ടം കൊയ്യുന്നതിനും ഉള്ള അനുകൂല സമയമാണ് ധനു രാശിക്കാര്‍ക്ക് ഉള്ളത്. ഒക്ടോബര്‍ 30-ന് കേതു നിങ്ങളുടെ പത്താം ഭാവത്തില്‍ സംക്രമിക്കും. ഇതിന്റെ ഫലമായി ചിലപ്പോള്‍ ജോലിയില്‍ ഉള്ള ശ്രദ്ധ കുറയുന്നതിനുള്ള സാധ്യതയുണ്ട്. ചെയ്യുന്ന ജോലിക്ക് വേണ്ടത്ര പ്രതിഫലം ലഭിക്കാത്ത അവസ്ഥയുണ്ടാവുന്നു. ജോലിയിലെ താല്‍പ്പര്യം നഷ്ടപ്പെടുന്നു. എന്നാല്‍ ഇതിനെല്ലാം പരിഹാരമായി ആത്മാര്‍ത്ഥതയോടെ പണി എടുക്കുന്നതിന് ശ്രദ്ധിക്കണം.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് വര്‍ഷത്തിന്റെ തുടക്കത്തില്‍ വളരെയധികം മാറ്റങ്ങള്‍ ഉണ്ടാവുന്ന ഒരു വര്‍ഷമാണ്. ഇത് പ്രതികൂല ഫലങ്ങളേക്കാള്‍ അനുകൂല ഫലങ്ങളാണ് നല്‍കുന്നത്. ഇവര്‍ ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ ഇടപെടുകയും അതിന് വേണ്ടി ശ്രമിക്കുകയും ചെയ്യുന്നു. ഭാഗ്യ ഫലങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ഇവര്‍ക്ക് വെല്ലുവിളിയായി മറ്റൊരു രാശി ഉണ്ടാവില്ല എന്ന് തന്നെ പറയാം. അത്രയധികം ഭാഗ്യാനുഭവങ്ങളാണ് ഈ രാശിക്കാര്‍ക്ക് ഉള്ളത്. സ്റ്റോക്ക് മാര്‍ക്കറ്റില്‍ വലിയ തോതില്‍ തന്നെ ലാഭം ഇവരെ തേടി വരുന്നു. എട്ടാംഭാവത്തിലാണ് ഇവരില്‍ കേതുവിന്റെ സംക്രമണം നടക്കുക. അനുകൂല ഫലങ്ങള്‍ നിങ്ങളില്‍ പല വിധത്തിലുള്ള സാമ്പത്തിക നേട്ടങ്ങളിലേക്ക് നയിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications