ഡിസംബര്‍ 4-ലെ സൂര്യഗ്രഹണം; ഈ അഞ്ച് രാശിക്കാര്‍ക്ക് മഹാഭാഗ്യം

2021-ലെ അവസാനത്തെ സൂര്യഗ്രഹണം 2021 ഡിസംബര്‍ 4-നാണ് സംഭവിക്കുന്നത്. അത് സൂര്യഗ്രഹണമായാലും ചന്ദ്രഗ്രഹണമായാലും, ജ്യോതിഷത്തില്‍ ഇവ രണ്ടും വളരെ പ്രാധാന്യത്തോടെ കണക്കാക്കപ്പെടുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഈ സൂര്യഗ്രഹണം ശുഭകരമാകാന്‍ പോകുന്നത് എന്ന് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്. ചന്ദ്രന്‍ സൂര്യനും ഭൂമിക്കും ഇടയില്‍ വരുകയും ഇത് ഭൂമിയില്‍ നിഴല്‍ വീഴ്ത്തുകയും ചെയ്യുമ്പോഴാണ് സൂര്യഗ്രഹണം സംഭവിക്കുന്നത് എന്ന് നമുക്കെല്ലാം അറിയാം. ഈ സമയത്ത് പലപ്പോഴും സൂര്യനില്‍ നിന്ന് പ്രകാശം ഭൂമിയിലേക്ക് എത്താതിരിക്കുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. അതിന്റെ ഫലമായി നമുക്ക് ചുറ്റും ഇരുട്ട് മൂടുന്ന അവസ്ഥയും ഉണ്ടാവുന്നുണ്ട്.

Last Solar Eclipse Of 2021

ഒരു സമ്പൂര്‍ണ സൂര്യഗ്രഹണം സംഭവിക്കണമെങ്കില്‍ സൂര്യനും ചന്ദ്രനും ഭൂമിയും നേര്‍രേഖയില്‍ വരണം എന്നാണ് പറയുന്നത്. സൂര്യഗ്രഹണം ഭൂമിയില്‍ പതിക്കുമ്പോള്‍ ചന്ദ്രന്റെ നിഴലിന്റെ മധ്യത്തില്‍ വരുന്ന സ്ഥാനത്താണ് സമ്പൂര്‍ണ ഗ്രഹണം കാണാന്‍ സാധിക്കുന്നത്. അതുപോലെ സൂര്യഗ്രഹണ സമയത്ത് ആകാശം അരുണോദയത്തെപ്പോലെയോ സന്ധ്യ പോലെയോ ഇരുണ്ടതായോ ആണ് കാണപ്പെടുന്നത്. എന്നാല്‍ ഈ ഗ്രഹണം ഏതൊക്കെ രാശിക്കാരിലാണ് മാറ്റങ്ങള്‍ വരുത്തുന്നത് എന്ന് നോക്കാവുന്നതാണ്. ഇനി പറയുന്ന ചില രാശിക്കാരില്‍ ഗ്രഹണം മികച്ച ഫലങ്ങളാണ് നല്‍കുന്നത്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ഇടവം

ഇടവം

ഇടവം രാശിക്കാര്‍ക്ക് ഈ ഗ്രഹണത്തിലൂടെ എന്തൊക്കെ മാറ്റങ്ങളാണ് സംഭവിക്കുന്നത് എന്ന് നമുക്ക്ക നോക്കാവുന്നതാണ്. ഇത്തരം അവസ്ഥയില്‍ അറിഞ്ഞിരിക്കേണ്ടത് ഇടവം രാശിക്കാര്‍ക്ക് നല്‍കുന്ന ഗുണങ്ങള്‍ എന്തൊക്കെയെന്നതാണ്. ഈ രാശിക്കാര്‍ക്ക് ഈ വര്‍ഷത്തെ അവസാനത്തെ സൂര്യഗ്രഹണം വളരെ അനുകൂലമായിരിക്കും. ഇവര്‍ക്ക് ജോലിയില്‍ വിജയം ലഭിക്കും. ജോലിസ്ഥലത്ത് അവര്‍ക്ക് അര്‍ഹിക്കുന്നതില്‍ കൂടുതല്‍ ബഹുമാനം ലഭിക്കും. ബിസിനസ്സുകാര്‍ക്ക് ഇത് വളരെ അനുകൂല സമയമായിരിക്കും. ഇടവം രാശിക്കാര്‍ക്ക് അവരുടെ കരിയറില്‍ പുതിയ അവസരങ്ങള്‍ ലഭിക്കും. പണത്തിന്റെ കാര്യത്തില്‍ ഇവര്‍ക്ക് രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വരുന്നില്ല. എല്ലാ അര്‍ത്ഥത്തിലും ഇവര്‍ക്ക് മികച്ച സമയമാണ് ഈ ഗ്രഹണം നല്‍കുന്നത് എന്നതാണ് സത്യം.

മിഥുനം രാശി

മിഥുനം രാശി

മിഥുനം രാശിക്കാര്‍ക്ക് ഈ സൂര്യഗ്രഹണം വളരെ അനുകൂലമായിരിക്കും. ഈ സമയത്ത് ഈ രാശിക്കാരുടെ എല്ലാ ആഗ്രഹങ്ങളും സഫലമാകും. ഇതോടൊപ്പം ഇവരെ തേടി മികച്ച വാര്‍ത്തകള്‍ എത്തുന്നു. ഒരു തരത്തിലും കരിയറിന്റെ കാര്യത്തില്‍ ഇവര്‍ക്ക് തിരിഞ്ഞ് നോക്കേണ്ടതായി വരുന്നില്ല. അതുകൊണ്ട് തന്നെ ജീവിതത്തില്‍ മികച്ച ഫലങ്ങള്‍ ഉണ്ടാക്കുന്ന ഗ്രഹണമായിരിക്കും മിഥുനം രാശിക്കാര്‍ക്ക് ഈ അവസാനത്തെ ഗ്രഹണം. ഒരു കാരണവശാലും നിങ്ങളില്‍ മാറ്റങ്ങള്‍ അനുകൂലമാവാത്തതായി വരുന്നില്ല എന്നുള്ളതാണ് സത്യം. സാമ്പത്തികം ഇവരെ സംബന്ധിച്ചിടത്തോളം മികച്ചതായിരിക്കും. പോസിറ്റീവ് മാറ്റങ്ങള്‍ ഇവരുടെ ജീവിതത്തില്‍ ഗ്രഹണ സമയത്ത് മികച്ചതായിരിക്കും.

മകരം രാശി

മകരം രാശി

മകരം രാശിക്കാര്‍ക്ക് ബിസിനസ്സില്‍ വിജയം ലഭിക്കുന്നുണ്ട്. സാമ്പത്തിക കാര്യങ്ങളില്‍ മികച്ച നേട്ടമാണ് ഇവരെ കാത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ഉണ്ടാവുന്ന സാമ്പത്തിക അസമത്വത്തിനെ പ്രതിരോധിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. തൊഴില്‍ അന്വേഷകര്‍ക്ക് മികച്ച തൊഴില്‍ സ്ഥാനം ലഭിക്കും. വരുമാനത്തില്‍ വര്‍ദ്ധനവിന് സാധ്യതയുണ്ട്. എന്നാല്‍ ഈ സമയത്ത് നിക്ഷേപം നടത്തുന്നത് വളരെ ശ്രദ്ധിച്ച് വേണം. കാരണം അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം. ചിലപ്പോള്‍ വലിയ നഷ്ടം ഇതിന്റെ ഭാഗമായി ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഏത് കാര്യത്തിനും വെല്ലുവിളികള്‍ ഏറ്റെടുക്കുമെങ്കിലും അതെല്ലാം പൂര്‍ത്തിയാക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നുണ്ട്.

ചിങ്ങം രാശി

ചിങ്ങം രാശി

ചിങ്ങം രാശിക്കാര്‍ക്ക് ഈ സൂര്യഗ്രഹണം വളരെ ഗുണം ചെയ്യും. അങ്ങനെയെങ്കില്‍, നിങ്ങളുടെ നിര്‍ത്തിവെച്ച പല ജോലികളും പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നുണ്ട്.എല്ലാ പ്രവര്‍ത്തനങ്ങളും വിജയിക്കും. കോടതി വ്യവഹാരങ്ങളിലും ആനുകൂല്യങ്ങള്‍ ലഭിക്കും. വെല്ലുവിളികള്‍ ഏറ്റെടുക്കുകയും അതിലെല്ലാം വിജയിക്കുകയും ചെയ്യുന്നുണ്ട്. ഇത് കൂടാതെ ജീവിതത്തില്‍ വളരെയധികം നേട്ടങ്ങള്‍ ഉണ്ടാവുന്ന ഒരു സമയം കൂടിയാണ് ചിങ്ങം രാശിക്കാര്‍ക്ക് ഗ്രഹണം. ഗ്രഹണ സമയത്ത് ഉണ്ടാവുന്ന അസ്വസ്ഥതകള്‍ എല്ലാം ഇല്ലാതാക്കുന്നതിന് ചിങ്ങം രാശിക്ക് സാധിക്കുന്നുണ്ട്. എല്ലാ ദിവസവും നിങ്ങള്‍ക്ക് മികച്ചതാക്കുന്നതിന് ഈ ഗ്രഹണത്തിലൂടെ സാധിക്കുന്നുണ്ട്.

തുലാം രാശി

തുലാം രാശി

ഈ രാശിക്കാര്‍ക്ക് സൂര്യഗ്രഹണം നല്ല സ്വാധീനം ചെലുത്തും. അവര്‍ക്ക് ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. പല കോണുകളില്‍ നിന്നും മികച്ച വാര്‍ത്തകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടുന്നുണ്ട്. നിങ്ങള്‍ എവിടെയെങ്കിലും ജോലി അന്വേഷിക്കുകയാണെങ്കില്‍ അതില്‍ വിജയം കണ്ടെത്തുന്നു. സാമ്പത്തിക കാര്യങ്ങളില്‍ മികച്ച നേട്ടങ്ങള്‍ നിങ്ങളെ തേടിയെത്തും എന്നുള്ളതാണ് മറ്റൊരു കാര്യം. അതുകൊണ്ട് തന്നെ ഓരോ അവസ്ഥയിലും നിങ്ങളിലുണ്ടാവുന്ന മാറ്റങ്ങള്‍ക്ക് പരിഹാരം എന്ന നിലക്ക് പലപ്പോഴും ഗ്രഹണം ഫലങ്ങള്‍ നല്‍കുന്നുണ്ട്.

most read:ഈ വര്‍ഷത്തെ അവസാന സൂര്യഗ്രഹണം 12 രാശിക്കും ഫലങ്ങള്‍ ഇതെല്ലാം

Story first published: Wednesday, December 1, 2021, 18:16 [IST]
X
Desktop Bottom Promotion