Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
ഈ വര്‍ഷത്തെ അവസാന സൂര്യഗ്രഹണം 12 രാശിക്കും ഫലങ്ങള്‍ ഇതെല്ലാം
ഓരോ സൂര്യഗ്രഹണവും ഓരോ തരത്തിലാണ് മാറ്റങ്ങള്‍ ഉണ്ടാക്കുന്നത്. എന്നാല്‍ ഇത് ഓരോ രാശിക്കാരേയും എങ്ങനെയാണ് ബാധിക്കുന്നത് എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. അതുകൊണ്ട് തന്നെ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഈ വര്‍ഷത്തെ അവസാന സൂര്യ ഗ്രഹണമാണ് ഡിസംബര്‍ 4-ന് സംഭവിക്കാന്‍ പോവുന്നത്. ഈ വര്‍ഷത്തെ അവസാന സൂര്യഗ്രഹണം സംഭവിക്കുന്നത് ഒരു ഭാഗിക സൂര്യഗ്രഹണമാണ്. അതുകൊണ്ട് തന്നെ ഇതിന്റെ സുതക്ക കാലവും സാധുതയുള്ളതല്ല. എന്നാല്‍ 12 രാശിക്കും എങ്ങനെയെല്ലാം ഈ ഗ്രഹണം ബാധിക്കുന്നുണ്ട് എന്ന് നമുക്ക് നോക്കാവുന്നതാണ്.

ഈ ഗ്രഹണം 12 രാശിക്കാരേയും ബാധിക്കുന്നുണ്ട്. ഇത് നല്ലതോ ചീത്തയോ ആയ എല്ലാ വിധത്തിലുള്ള അവസ്ഥകള്‍ക്കും കാരണമാകുന്നുണ്ട്. ഈ സൂര്യഗ്രഹണം ഓരോ രാശിക്കും പല വിധത്തിലാണ് മാറ്റങ്ങള്‍ ഉണ്ടാക്കുന്നത്. എന്നാല്‍ ഏതൊക്കെ രാശിക്കാര്‍ക്ക് ഇത് മികച്ച അവസ്ഥകള്‍ ഉണ്ടാക്കുന്നുണ്ട്, ഏതൊക്കെ രാശിക്കാര്‍ക്ക് ഇത് മോശം അവസ്ഥകള്‍ ഉണ്ടാക്കുന്നുണ്ട് എന്ന് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം നിങ്ങളെ സഹായിക്കുന്നുണ്ട്. ഈ വര്‍ഷത്തെ സൂര്യ ഗ്രഹണത്തില്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഈ വര്‍ഷത്തെ അവസാന ഗ്രഹണം എങ്ങനെ ബാധിക്കുന്നുണ്ട് എന്നത് അറിഞ്ഞിരിക്കേണ്ടതാണ്. ഡിസംബറിലെ സൂര്യഗ്രഹണം ഈ രാശിക്കാര്‍ക്ക് അത്ര വലിയ മികച്ച അവസ്ഥകള്‍ ഉണ്ടാക്കുന്നതല്ല. ഗ്രഹണ സമയത്ത് നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് നിങ്ങള്‍ ജാഗ്രത പാലിക്കേണ്ടതാണ്. അല്ലാത്തപക്ഷം ഒരു വലിയ പ്രശ്‌നത്തിനുള്ള സാധ്യതയുണ്ട്. വാഹനം ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക. സാമ്പത്തിക നഷ്ടത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഈ വര്‍ഷത്തിലെ അവസാനത്തെ സൂര്യഗ്രഹണം ഈ രാശിക്കാര്‍ക്ക് ശുഭകരമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ബിസിനസ്സുകാര്‍ക്ക് വലിയ നേട്ടങ്ങള്‍ ലഭിക്കും. സമൂഹത്തില്‍ നിങ്ങളുടെ അന്തസ്സ് വര്‍ദ്ധിക്കും. ഇത് കൂടാതെ ജീവിതത്തില്‍ അപ്രതീക്ഷിതമായ നേട്ടങ്ങള്‍ ഉണ്ടായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ മടി വിചാരിച്ചാല്‍ പിന്നീട് അത് ഗുരുതരമായി മാറുന്നുണ്ട്.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് നല്ല വാര്‍ത്തകള്‍ ഈ ഗ്രഹണ സമയത്ത് ലഭിക്കും. ഈ കാലയളവില്‍ നിങ്ങളുടെ ഏത് ആഗ്രഹവും നിറവേറ്റാന്‍ സാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഗ്രഹണം ചിലര്‍ക്ക് ദോഷകരമാണെങ്കിലും ചിലര്‍ക്ക് മികച്ചതായിരിക്കും. അതില്‍ പെടുന്ന രാശിക്കാരില്‍ ഒന്നാണ് മിഥുനം രാശി. ചില പഴയ തര്‍ക്കങ്ങള്‍ നിങ്ങളെ വിഷമിപ്പിച്ചിരുന്നെങ്കില്‍, നിങ്ങള്‍ അതില്‍ നിന്നും മുക്തി നേടുന്നതിനുള്ള സമയമാണ് ഇത്. ഗ്രഹണം ഈ രാശിക്കാര്‍ക്ക് അതുകൊണ്ട് തന്നെ മികച്ചതായിരിക്കും.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ ഗ്രഹണം എന്തൊക്കെ ഫലങ്ങളാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം.
ഗ്രഹണ സമയത്ത് ഈ രാശിക്കാര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. സംസാരത്തില്‍ സംയമനം പാലിക്കുക, അല്ലാത്തപക്ഷം സുഹൃത്തുക്കളുമായി വഴക്കുണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരം അവസ്ഥയില്‍ നിങ്ങള്‍ സൂക്ഷിച്ച് സംസാരിക്കണം. കുഞ്ഞിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധ വേണം. പ്രത്യേകിച്ച് കുഞ്ഞിന്റെ ആരോഗ്യ പ്രശ്‌നത്തെക്കുറിച്ച് നിങ്ങള്‍ ആശങ്കാകുലരായിരിക്കാം.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഈ ഗ്രഹണത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ചിങ്ങം രാശിക്കാര്‍ക്ക് ഈ ഗ്രഹണം ശുഭകരമായിരിക്കുമെങ്കിലും ചെറിയ ചില പ്രശ്‌നങ്ങളും ഇവരെ തേടിയെത്തുന്നുണ്ട്. നിങ്ങള്‍ക്ക് നല്ല വാര്‍ത്തകള്‍ ലഭിക്കുകയും എന്നാല്‍ അതോടൊപ്പം തന്നെ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയും തള്ളിക്കളയാന്‍ സാധിക്കില്ല. ഇതോടൊപ്പം, മുന്‍കാലങ്ങളില്‍ നടക്കുന്ന ഏത് പ്രശ്നത്തിനും നിങ്ങള്‍ക്ക് പരിഹാരം കാണാവുന്നതാണ്. പക്ഷേ അല്‍പം ശ്രദ്ധ ഓരോ സമയത്തും നല്‍കേണ്ടതുമാണ്.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഈ ഗ്രഹണം ശുഭകരമാകാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ക്ക് സ്വയം ധൈര്യവും ആത്മവിശ്വാസവും അനുഭവപ്പെടും. സമൂഹത്തില്‍ നിങ്ങളുടെ പദവി വര്‍ദ്ധിക്കും. എല്ലായ്‌പ്പോഴും നിങ്ങളിലുണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പലപ്പോഴും ആക്കം കൂട്ടുന്ന സമയമാണ് കന്നി രാശിക്കാര്‍ക്ക് ഈ സമയം. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിച്ച് വേണം ഓരോ ചുവടും വെക്കുന്നതിന്. ഈ വര്‍ഷത്തെ അവസാന ഗ്രഹണ സമയത്ത് നിങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഈ സൂര്യഗ്രഹണം പ്രത്യേകിച്ച് മാറ്റങ്ങള്‍ ഒന്നും കൊണ്ട് വരാത്ത ഒന്നായിരിക്കും. അതുകൊണ്ട് തന്നെ നിങ്ങളുടെ സംസാരം നിയന്ത്രിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. നിങ്ങള്‍ക്ക് മാനസിക പിരിമുറുക്കം അനുഭവപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. ഈ അവസ്ഥയില്‍ ജീവിതത്തിലെ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ ഒന്നും എടുക്കരുത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത് പലപ്പോഴും ജീവിതത്തെ വളരെയധികം മോശമായി ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്.

വൃശ്ചികം രാശി
ഈ രാശിക്കാര്‍ക്ക് ഉയര്‍ച്ച താഴ്ചകള്‍ ജീവിതത്തില്‍ പല വിധത്തില്‍ നേരിടേണ്ടി വന്നേക്കാം. തൊഴില്‍ മേഖലയില്‍, നിങ്ങളുടെ പ്ലാന്‍ അനുസരിച്ച് കാര്യങ്ങള്‍ നടക്കില്ല, അതിനാല്‍ നിങ്ങളുടെ പ്രശ്‌നങ്ങള്‍ വര്‍ദ്ധിച്ചേക്കാം. ആരോഗ്യം ശ്രദ്ധിക്കുക എന്നതാണ് ഈ അവസ്ഥയിലെ പ്രധാന കാര്യം. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥയില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ആരോഗ്യ പ്രശ്‌നങ്ങള്‍ നിങ്ങളില്‍ പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു. ഗ്രഹണ സമയം വളരെയധികം വെല്ലുവിളികള്‍ വൃശ്ചികം രാശിക്കാരില്‍ ഉണ്ടാക്കുന്നുണ്ട്.

ധനു രാശി
ഈ രാശിക്കാര്‍ക്കും ഈ ഗ്രഹണം പ്രത്യേക ഫലങ്ങളൊന്നും നല്‍കില്ല. അനാവശ്യമായി ഓരോ കാര്യത്തിലും നിങ്ങള്‍ വിഷമിച്ചേക്കാം. കൂടാതെ, നിങ്ങളുടെ ചെലവുകള്‍ വര്‍ദ്ധിപ്പിക്കുന്നത് ബജറ്റിനെ നശിപ്പിക്കും. അതുകൊണ്ട് ബജറ്റ് അനുസരിച്ച് വേണം നിങ്ങള്‍ ചിലവാക്കുന്നതിന്. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടം ഉണ്ടാക്കുന്നു. സാമ്പത്തിക അടിത്തറക്ക് ഇളക്കം സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്.

മകരം രാശി
മകരം രാശിക്കാര്‍ക്ക് ഈ ഗ്രഹണം ശുഭകരമാണെന്ന് തെളിയിക്കും. ഈ രാശിക്കാര്‍ക്ക് തൊഴില്‍ മേഖലയില്‍ പുരോഗതി കൈവരിക്കാനാകും. അതേസമയം, കരിയറില്‍ നല്ല മാറ്റമുണ്ടാകും. പണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ഓരോ സമയത്തും ഉണ്ടാവേണ്ടതാണ്. എല്ലാ ദിവസവും നിങ്ങള്‍ ആരോഗ്യത്തില്‍ വെല്ലുവിളി ഉണ്ടാക്കുന്ന അവസ്ഥയുണ്ടാക്കുന്നുണ്ട്. ശ്രദ്ധിച്ചില്ലെങ്കില്‍ കൂടുതല്‍ അസ്വസ്ഥതകള്‍ നിങ്ങളില്‍ ഉണ്ടാവുന്നുണ്ട്. എങ്കിലും ലാഭകരമായ ഒരു സമയമായിരിക്കും ഈ രാശിക്കാര്‍ക്ക് ഗ്രഹണം.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ശുഭ ഫലങ്ങള്‍ പലതും ഉണ്ടാവുന്ന ഒരു സമയമാണ് ഗ്രഹണ സമയം. പുതിയ വരുമാന സ്രോതസ്സുകള്‍ ലഭിക്കുന്നതിലൂടെ, നിങ്ങളുടെ സാമ്പത്തിക സ്ഥിതിയില്‍ വലിയ പുരോഗതി ഉണ്ടാകും. ഇതെല്ലാം ജീവിതത്തില്‍ പ്രതിസന്ധികള്‍ ഇല്ലാതെ മുന്നോട്ട് പോവുന്നതിന് പ്രചോദനമാകും. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം കൂടുതല്‍ ശ്രദ്ധ ഗ്രഹണ സമയത്ത് കുംഭം രാശിക്കാര്‍ നല്‍കേണ്ടതുണ്ട്. വരുമാനം അനുസരിച്ച് ചിലവഴിച്ചില്ലെങ്കില്‍ ബജറ്റ് താളം തെറ്റുന്നതിനുള്ള സാധ്യതയുണ്ട്.

മീനം രാശി
ഈ ഗ്രഹണത്തിന്റെ ഫലങ്ങളെക്കുറിച്ച് മീനരാശിക്കാര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. വീട്ടിലോ ഓഫീസിലോ അനാവശ്യ തര്‍ക്കങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. മാനസികമായി നിങ്ങള്‍ക്ക് സമ്മര്‍ദ്ദം അനുഭവപ്പെടാം. ജാഗ്രതയോടെ വാഹനം ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അപകടം ഉണ്ടാവുന്നതിനുള്ള സാധ്യതയും തള്ളിക്കളയാന്‍ പാടില്ല. അതുകൊണ്ട് ഓരോ മിനിറ്റും വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. എല്ലാ അവസ്ഥയിലും നിങ്ങളില്‍ ഉണ്ടാവുന്ന അസ്വസ്ഥതകള്‍ക്കെല്ലാം പലപ്പോഴും ഗ്രഹണം കാരണമാകുന്നുണ്ട്.



Click it and Unblock the Notifications