Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങാതെ വയറിലെ കൊഴുപ്പ് കുറയ്ക്കാം; വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ 20 മിനിറ്റ് വ്യായാമങ്ങൾ പരീക്ഷിക്കൂ! -
ഭരണി നക്ഷത്രത്തിൽ അപൂർവ്വ ധനയോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളോ? -
സുനൈന റോഷന്റെ ആ മാറ്റം കണ്ട് ഞെട്ടി ആരാധകർ; കഠിനാധ്വാനത്തിന് പിന്നിലെ ആ രഹസ്യം ഇതാണ്! -
ഉഷ്ണതരംഗവും മഴയും ഒരേസമയം; ചർമ്മം വഷളാകാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
കഠിനമായ വേനൽച്ചൂടിൽ തളരാതിരിക്കാൻ അടുക്കളയിലുണ്ട് അത്ഭുത മരുന്നുകൾ; ഈ പാനീയങ്ങൾ പരീക്ഷിച്ചു നോക്കൂ! -
കടുത്ത ചൂടിൽ വ്യായാമം ചെയ്യുന്നത് അപകടമാണോ? ഉഷ്ണതരംഗത്തെ അതിജീവിക്കാൻ ഫിറ്റ്നസ് പ്രേമികൾ അറിയേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
പിസിഒഎസ് ഇനി പേടിപ്പെടുത്തുന്ന ഒന്നല്ല; മഹാരാഷ്ട്രയുടെ പുതിയ നീക്കം സ്ത്രീകൾക്ക് നൽകുന്നത് വലിയ ആശ്വാസം! -
ഇന്ധനവില കുതിച്ചുയരുന്നു; നിങ്ങളുടെ മാസ ബജറ്റ് താളം തെറ്റാതിരിക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
കേരളത്തിൽ മഴ കനക്കുന്നു, പുറത്തിറങ്ങുമ്പോൾ ശ്രദ്ധിക്കണം; ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു -
കേരളത്തിൽ വീണ്ടും മഴക്കെടുതി; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, മലയോര മേഖലയിലുള്ളവർ അതീവ ജാഗ്രത പാലിക്കണം!
കര്‍ക്കിടകത്തില്‍ ഈ ചിട്ടകള്‍ പാലിക്കണം; ഐശ്വര്യം പടികയറി വരും
ഈ വര്‍ഷം കര്‍ക്കിടക മാസത്തിന് തുടക്കം കുറിക്കുന്നത് ജൂലൈ 1നാണ്. എന്നാല്‍ ഈ മാസത്തെ പൊതുവേ പഞ്ഞമാസം എന്നാണ് പറയുന്നത്. ദാരിദ്ര്യത്തിന്റെ കാലമായാണ് കര്‍ക്കിടകമാസത്തെ കണക്കാക്കുന്നത്. ഈ ദിനത്തിന്റെ പ്രത്യേകത എന്ന് പറയുന്നത് ലക്ഷ്മീ ദേവിയെ കുടിയിരുത്തി ചേട്ടാഭാഗവതിയെ പുറത്താക്കുക എന്നതാണ്. കര്‍ക്കിടക മാസം രാമായണ മാസമായാണ് കണക്കാക്കുന്നത്. വീട്ടില്‍ ഐശ്വര്യം നിറക്കുന്നതിനും നമ്മുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും എല്ലാം വേണ്ടി കര്‍ക്കിടക മാസത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.

most read: 12 രാശിക്കാരിലും ജീവിതത്തില്‍ ഈ ഭയമാണ് അലട്ടുന്നത്
ചിട്ടകള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന മാസമാണ് കര്‍ക്കിടക മാസം. ഈ മാസത്തില്‍ അറിഞ്ഞിരിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. വ്രതാനുഷ്ഠാനങ്ങളും ചിട്ടകളും എന്ന് വേണ്ട പല കാര്യങ്ങള്‍ക്കും പ്രധാനപ്പെട്ടതാണ് കര്‍ക്കിടക മാസം. രാമായണ പാരായണത്തോടൊപ്പം ഐശ്വര്യത്തിന് വേണ്ടി ചെയ്യേണ്ട മറ്റ് ചില കാര്യങ്ങള്‍ കൂടിയുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

വീട് വൃത്തിയാക്കി തുടക്കം
വീട് വൃത്തിയാക്കി തുടക്കം കുറിക്കുന്നതാണ് പലരും ചെയ്യുന്നത്. ഇതില്‍ കര്‍ക്കിടകമാസത്തിന് തുടക്കം കുറിക്കുന്നതിന്റെ തലേ ദിവസം വീട് നല്ലതു പോലെ വൃത്തിയാക്കി ചാണക വെള്ളമോ പുണ്യാഹമോ തളിച്ച് ശുദ്ധിയാക്കണം. അതിന് ശേഷം ചേട്ടാഭഗവതിയെ പുറത്താക്കി ലക്ഷ്മീ ദേവിയെ കുടിയിരുത്തേണ്ടതാണ്. ഇതെല്ലാം കഴിഞ്ഞ ശേഷം കുളിച്ച് ശുദ്ധിയായി വിളക്ക് കൊളുത്തി നല്ലതുപോലെ പ്രാര്‍ത്ഥിക്കുക. അഷ്ടമംഗല്യത്തട്ട് പൂജാ ചടങ്ങില്‍ വളരെ പ്രധാനപ്പെട്ടതാണ്. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ ശ്രദ്ധിക്കുക. ഇതില്‍ ദശപുഷ്പങ്ങളും ഒരു കിണ്ടിയില്‍ വെള്ളവും വെക്കുന്നുണ്ട്. ഓരോ സ്ഥലത്തും ഈ ചടങ്ങുകള്‍ ഓരോ വിധത്തിലാണ് ചെയ്യുന്നത്.

രാമായണ പാരായണം ചെയ്യുക
കര്‍ക്കിടക മാസം ഒന്നാം തീയ്യതി മുതല്‍ തന്നെ രാമായണ പാരായണം നടത്തുന്നതിന് ശ്രദ്ധിക്കണം. അതിരാവിലെ കുളിച്ച് ശുദ്ധിയായി വിളക്ക് കത്തിച്ച് വെച്ച് രാമായണ പാരായണം നടത്തുന്നത് വീട്ടില്‍ ഐശ്വര്യം വര്‍ദ്ധിപ്പിക്കുകയും, കുടുംബ നാഥനും കുടുംബത്തിലും ഐശ്വര്യം കൊണ്ട് വരുകയും ചെയ്യും എന്നാണ് വിശ്വാസം. രാവിലെ മാത്രമല്ല വൈകുന്നേരങ്ങളിലും സന്ധ്യകഴിഞ്ഞ് വിളക്ക് വെച്ച് കഴിഞ്ഞാല്‍ രാമായണ പാരായണം നടത്തുന്നത് നല്ലതാണ്. ഇത് കൂടാതെ വിഘ്നങ്ങള്‍ അകലുന്നതിനായി ഗണപതി ഹോമവും ചെയ്യുന്നത് നല്ലതാണ്. രാവിലെ കിഴക്കോട്ടോ വടക്കോട്ടോ വൈകുന്നേരങ്ങളില്‍ പടിഞ്ഞാറോട്ടോ വടക്കോട്ടോ ഇരുന്ന് രാമായണ പാരായണം നടത്തേണ്ടത്.

നാലമ്പല ദര്‍ശനം
കര്‍ക്കിടക മാസത്തിലെ പ്രധാന പ്രത്യേകതയാണ് നാലമ്പല ദര്‍ശനം നടത്തുന്നത്. രാമലക്ഷ്മണന്മാരോട് കൂടി വാഴുന്ന ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നത് രാമായണ മാസത്തില്‍ ചെയ്യേണ്ടതാണ്. മാത്രമല്ല കര്‍ക്കിടകമാസത്തിലെ കറുത്ത വാവിന് മരിച്ച് പോയ പിതൃക്കന്മാര്ക്ക് വേണ്ടി ബലിതര്‍പ്പണം നടത്തുന്നതും പ്രധാന ചടങ്ങ് തന്നെയാണ്. വൈകുന്നേരങ്ങളില്‍ വിളക്ക് തെളിയിക്കുമ്പോള്‍ ദശപുഷ്പങ്ങള്‍ വെക്കുന്നത് നിങ്ങളിലെ ജീവിതത്തില്‍ ഐശ്വര്യവും നേട്ടവും ക്ഷേമവും കൊണ്ട് വരുന്നു എന്നാണ് വിശ്വാസം. ഇത് കൂടാതെ ശ്രീരാമ പട്ടാഭിഷേകം നടത്തുന്ന ചിത്രവും സ്ഥാപിക്കാവുന്നതാണ്.

ആദ്യ വെള്ളിയാഴ്ച
കര്‍ക്കിടക മാസത്തിലെ ആദ്യ വെള്ളിയാഴ്ചയും പ്രധാനപ്പെട്ട ഒരു ദിവസമാണ്. മുപ്പെട്ട് വെള്ളി എന്നാണ് ഇതിനെ പറയുന്നത്. ആരോഗ്യസംരക്ഷണത്തിന് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഈ ദിവസങ്ങളില്‍ പത്തില കൊണ്ട് കറിയുണ്ടാക്കി കഴിക്കുന്നതും ആരോഗ്യ ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഈ ശീലങ്ങള്‍ നല്കുന്ന ഗുണമൊന്നും ഇപ്പോഴത്തെ ഭക്ഷണത്തിനില്ല എന്നുള്ളതാണ് സത്യം.

ഇല്ലം നിറ
ഇല്ലം നിറയും കര്‍ക്കിടക മാസത്തിലെ പ്രധാനപ്പെട്ട ഒരു ചടങ്ങാണ്. കൃഷിയില്‍ സമൃദ്ധമായ വിളവും വീട്ടിലേക്ക് ഐശ്വര്യവും നിറക്കുന്നതിന് വേണ്ടി നടത്തുന്ന ഒരു ചടങ്ങാണ് ഇല്ലംനിറ. കര്‍ക്കിടക മാസത്തിലെ ഇതിന്റെ പ്രാധാന്യം നിസ്സാരമല്ല. കറുത്ത വാവ് കഴിഞ്ഞ് അടുത്ത് വരുന്ന ഞായറാഴ്ചയാണ് ഇല്ലം നിറക്കായി ഒരുങ്ങുന്നത്. വിളവെടുക്കുമ്പോള്‍ അതില്‍ നിന്ന് ഒരു കതിര് നെല്ല് വഴിപാടായി ക്ഷേത്രത്തിലേക്ക് നല്കുന്നു. ഇത് വീട്ടിലും നാട്ടിലും ഐശ്വര്യം നിറക്കും എന്നാണ് പറയുന്നത്.

കര്‍ക്കിടക കഞ്ഞി
കര്‍ക്കിടക കഞ്ഞിക്ക് കൈപ്പാണ്. എങ്കിലും പലരും ഇത് ആരോഗ്യത്തോടെ കുടിക്കുന്നു എന്നുള്ളതാണ് സത്യം. കാരണം അത്രയധികം ആരോഗ്യ ഗുണങ്ങള്‍ ഇതിനുണ്ട് എന്നത് തന്നെയാണ് സത്യം. കര്‍ക്കിടക കഞ്ഞി തയ്യാറാക്കുന്നതിന് വേണ്ടി ജീരകം, കുറുന്തോട്ടി, ഇഞ്ചി തുടങ്ങിയ ഔഷധസസ്യങ്ങള്‍ ചേര്‍ക്കുന്നു. ഇത് ആരോഗ്യത്തിന് മികച്ചതാണ് എന്നത് തന്നെയാണ് കര്ക്കിടകക്കഞ്ഞിയെ ഇത്ര പ്രിയമുള്ളതാക്കി മാറ്റുന്നത്. ഇതോടൊപ്പം പഞ്ചകര്‍മ്മ ചികിത്സയും കര്‍ക്കിടക മാസത്തിലെ പ്രത്യേകത തന്നെയാണ്. കര്‍ക്കിടക മാസത്തില്‍ ഇത്രയും പ്രത്യേകതകള്‍ വളരെയധികം ശ്രദ്ധിക്കേണ്ട ഒന്ന് തന്നെയാണ്. ഇതെല്ലാം ആരോഗ്യത്തിനും ഐശ്വര്യത്തിനും വാതില്‍ തുറക്കുന്നത് തന്നെയാണ് എന്നുള്ളതാണ് സത്യം.



Click it and Unblock the Notifications