For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

12 രാശിക്കാരിലും ജീവിതത്തില്‍ ഈ ഭയമാണ് അലട്ടുന്നത്‌

|

നിങ്ങളുടെ ഓരോ രാശിയിലും നിരവധി മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. നിങ്ങളുടെ രാശിയില്‍ വളരെയധികം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇതില്‍ നിങ്ങള്‍ ഏറ്റവും കൂടുതല്‍ ഭയപ്പെടുന്നത് എന്താണ് എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നും നമുക്ക് നോക്കാവുന്നതാണ്. എന്തൊക്കെയാണ് നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ എന്ന് നോക്കാവുന്നതാണ്. പലരിലും ഭയവും അരക്ഷിതാവസ്ഥയും പലരേയും ഭയപ്പെടുത്തുന്നതാണ്. എന്നാല്‍ ഇതില്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.

The Biggest Fear Of Your Zodiac Sign In Malayalam

12 രാശിക്കാരും ദാനം ചെയ്താല്‍ ഇരട്ടിക്കും; ഐശ്വര്യത്തിന് ദാനം ചെയ്യേണ്ടത്12 രാശിക്കാരും ദാനം ചെയ്താല്‍ ഇരട്ടിക്കും; ഐശ്വര്യത്തിന് ദാനം ചെയ്യേണ്ടത്

നിങ്ങളുടെ ഭയവും അരക്ഷിതാവസ്ഥയും രാശിചിഹ്നവും തമ്മില്‍ ബന്ധമുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ? ഓരോ രാശിചക്രത്തിന്റെയും ഏറ്റവും സാധാരണമായ ഭയങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഓരോരുത്തര്‍ക്കും അവരുടേതായ അരക്ഷിതാവസ്ഥയും ഭയവും ഉണ്ട്. എന്നിരുന്നാലും നിങ്ങളുടെ രാശിക്കാര്‍ക്ക് എന്തൊക്കെ ഭയങ്ങളാണ് ഉള്ളത് എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ.

 മേടം രാശി (മാര്‍ച്ച് 21 - ഏപ്രില്‍ 19)

മേടം രാശി (മാര്‍ച്ച് 21 - ഏപ്രില്‍ 19)

മേടം രാശിക്കാര്‍ തികച്ചും ആത്മവിശ്വാസവും ഊര്‍ജ്ജസ്വലതയും അല്‍പ്പം ധൈര്യവും കൂടുതലുള്ളവര്‍ ആയിരിക്കും. അതിനാല്‍ അവരുടെ ഏറ്റവും വലിയ ഭയം ശ്രദ്ധിക്കപ്പെടാതെ പോകുമെന്നോ മറന്നുപോകുമെന്നോ ഉള്ള ഭയമാണ്. കാരണം മറ്റുള്ളവര്‍ക്കിടയില്‍ ഒരു വ്യക്തിമുദ്ര പതിപ്പിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നുണ്ട്. ഇവര്‍ പലപ്പോഴും അരക്ഷിതാവസ്ഥ അനുഭവിക്കുന്നവരായിരിക്കും.

ഇടവം രാശി (ഏപ്രില്‍ 20 - മെയ് 20)

ഇടവം രാശി (ഏപ്രില്‍ 20 - മെയ് 20)

ഇടവം രാശിക്കാര്‍ വളരെ സ്‌നേഹമുള്ള, നിശ്ചയദാര്‍ഢ്യമുള്ള, സുരക്ഷിതത്വം ഇഷ്ടപ്പെടുന്നവരാണ്. അവര്‍ക്ക് ചിലപ്പോള്‍ സ്വന്തം അവബോധത്തെ വിശ്വസിക്കാന്‍ കഴിയില്ലെങ്കിലും ഇവര്‍ അരക്ഷിതത്വത്തെ ഭയപ്പെടുന്നവരാണ്. അടുത്തത് എന്തായിരിക്കുമെന്ന് അവര്‍ എപ്പോഴും ഭയപ്പെടുത്തുന്ന ഒന്നാണ് എന്നുള്ളതാണ് സത്യം. സുരക്ഷ എന്നത് ഇടവം രാശിക്ക് ഒരു വലിയ കാര്യമായതിനാല്‍ അതിനെക്കുറിച്ച് ഇവര്‍ എപ്പോഴും ഭയപ്പെടുന്നുണ്ട്.

മിഥുനം രാശി (മെയ് 21 മുതല്‍ ജൂണ്‍ 20 വരെ)

മിഥുനം രാശി (മെയ് 21 മുതല്‍ ജൂണ്‍ 20 വരെ)

മിഥുനം രാശിക്കാര്‍ അല്‍പം ശ്രദ്ധിക്കേണ്ടവര്‍ ആണ്. ഇവര്‍ വളരെ ബുദ്ധിമാനും ആശയവിനിമയത്തിന് വളരെയധികം കഴിവുള്ളവരും ആയിരിക്കും. എന്നാല്‍ ഇവര്‍ തികച്ചും ജിജ്ഞാസ കൂടുതലുള്ളവരാണ്. നിങ്ങള്‍ ഒരു ദിനചര്യയില്‍ കുടുങ്ങുകയോ അവരുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുകയോ ചെയ്യുമെന്ന ഭയമാണ് പലപ്പോഴും മിഥുനം രാശിക്കാരില്‍ വെല്ലുവിളി ഉയര്‍ത്തുന്നത്. എപ്പോഴെങ്കിലും തനിച്ചായി പോകുമോ എന്നുള്ളതാണ് ഇവരെ ബാധിക്കുന്നത്.

കര്‍ക്കിടകം രാശി (ജൂണ്‍ 21 മുതല്‍ ജൂലൈ 22 വരെ)

കര്‍ക്കിടകം രാശി (ജൂണ്‍ 21 മുതല്‍ ജൂലൈ 22 വരെ)

കര്‍ക്കിടകം രാശിക്കാര്‍ വളരെയധികം സ്‌നേഹവും ജാഗ്രതയും സഹാനുഭൂതിയും ഉള്ളവരാണ്. ചുറ്റുമുള്ളവരെ സഹായിക്കാനും വലിയ ഹൃദയമുള്ളവരാകാനും അവര്‍ ഇഷ്ടപ്പെടുന്നു. എന്നാല്‍ ഇവര്‍ ഒരു കാര്യത്തേയും നിരസിക്കുന്നില്ല. പക്ഷേ അത് ഇവരുടെ ഭയമായാണ് കണക്കാക്കുന്നത്. നിരസിക്കാനുള്ള ഭയം മറ്റുള്ളവര്‍ അവരെ ഇഷ്ടപ്പെടുന്നില്ല എന്നതാണ് ഇവരില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. ഈ ഭയം അവരുടെ സ്വഭാവസവിശേഷതകളില്‍ പ്രതിധ്വനിക്കുന്നതിനാല്‍ ഇത് വളരെ സാധാരണമാണ്. ഇവര്‍ വളരെയധികം സെന്‍സിറ്റീവ് ആയിരിക്കും.

 ചിങ്ങം രാശി (ജൂലൈ 23 - ഓഗസ്റ്റ് 22)

ചിങ്ങം രാശി (ജൂലൈ 23 - ഓഗസ്റ്റ് 22)

ചിങ്ങം രാശിക്കാര്‍ ഉദാരമനസ്സുള്ളവരും ഉത്സാഹഭരിതരും സര്‍ഗ്ഗാത്മകതയുള്ളവരും ആയിരിക്കും. അവര്‍ പലപ്പോഴും ശ്രദ്ധാകേന്ദ്രമാകാന്‍ ആഗ്രഹിക്കുന്നുണ്ട്. ഇവര്‍ വളരെയധികം ശക്തരാണ്. എന്നാല്‍ പലപ്പോഴും ഇതില്‍ നിന്ന് അവര്‍ക്ക് പിന്‍മാറേണ്ടി വരുന്നുണ്ടോ എന്നുള്ളതാണ് പലരിലും അസ്വസ്ഥത ഉണ്ടാക്കുന്നത്. ഇത് തന്നെയാണ് ഇവരുടെ പ്രധാന ഭയം. അവര്‍ക്ക് തികഞ്ഞ ആത്മവിശ്വാസവും ഉത്സാഹവുമുള്ളതിനാല്‍, മറ്റുള്ളവരും ഈ വ്യക്തിത്വം ഉള്ളവരായി കാണണമെന്ന് ചിങ്ങം രാശിക്കാര്‍ ആഗ്രഹിക്കുന്നു.

കന്നി (ഓഗസ്റ്റ് 23 - സെപ്റ്റംബര്‍ 22)

കന്നി (ഓഗസ്റ്റ് 23 - സെപ്റ്റംബര്‍ 22)

കന്നി രാശിക്കാര്‍ എല്ലാം തികഞ്ഞവരാണ്. ഇവര്‍ ഒരിക്കലും ആരേയും വിമര്‍ശിക്കുകയില്ല. ിവരുടെ ഏറ്റവും വലിയ ഭ.ം എന്ന് പറയുന്നത് എന്തുകൊണ്ടും എപ്പോഴും സ്വന്തം പ്രതീക്ഷകള്‍ക്ക് അനുസൃതമായി ജീവിക്കാന്‍ കഴിയാത്തതാണ്. അതിന് ഇവര്‍ തന്നെ പൂര്‍ണ ഉത്തരവാദികളായിരിക്കാം. എങ്കിലും ചെറിയ അരക്ഷിതാവസ്ഥയില്‍ പോലും പലപ്പോഴം പ്രശ്‌നങ്ങള്‍ ഉണ്ടായിരിക്കും. ഇത് വലിയ സമ്മര്‍ദ്ദത്തിന് കാരണമാകും, കാര്യങ്ങള്‍ ആസൂത്രണം ചെയ്ത് മുന്നോട്ട് പോയില്ലെങ്കില്‍ അത് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും.

തുലാം രാശി (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)

തുലാം രാശി (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)

തുലാം രാശിക്കാര്‍ക്ക് പലപ്പോഴും അനിശ്ചിതത്വമായിരിക്കും ജീവിതത്തില്‍ ഉണ്ടാവുന്നത്. മിക്ക ആളുകള്‍ക്കും ജീവിതത്തില്‍ എന്ത് ചെയ്യണം എന്ത് തീരുമാനിക്കണം എന്നുള്ളതാണ് ഇവരെ പലപ്പോഴും കണ്‍ഫ്യൂഷനില്‍ ആക്കുന്നത്. ഇവര്‍ എടുക്കുന്ന ഓരോ തീരുമാനവും വിശകലനം ചെയ്യും. ഇത് ഉത്കണ്ഠയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്കും കാരണമാകാം, ഇത് അമിതമായി ചിന്തിക്കുന്നതിനും ഭ്രാന്തുപിടിക്കുന്നതിനും കാരണമാകാം. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

വൃശ്ചികം രാശി (ഒക്ടോബര്‍ 23 - നവംബര്‍ 21)

വൃശ്ചികം രാശി (ഒക്ടോബര്‍ 23 - നവംബര്‍ 21)

വൃശ്ചികം രാശിക്കാര്‍ പലപ്പോഴും പല കാര്യങ്ങളിലും അരക്ഷിതാവസ്ഥ നിലനില്‍ക്കുന്നവരായിരിക്കും. എന്നാല്‍ മറ്റുള്ളവരുമായി ഒരിക്കലും ചോദ്യങ്ങള്‍ ചോദിക്കുന്നതിന് താല്‍പ്പര്യമുണ്ടായിരിക്കില്ല. ഏത് കാര്യത്തിലും ഇവര്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. ആരെങ്കിലും തങ്ങളെ വഞ്ചിക്കും എന്നുള്ളതാണ് ഇവരെ അലട്ടുന്ന പ്രധാന ഭയം എന്ന് പറയുന്നത്. അവരുടെ വിശ്വാസം തകര്‍ന്നുകഴിഞ്ഞാല്‍, ആ വിശ്വാസം വീണ്ടെടുക്കാന്‍ അവര്‍ക്ക് ബുദ്ധിമുട്ടായിരിക്കും.

ധനു രാശി (നവംബര്‍ 22 മുതല്‍ ഡിസംബര്‍ 21 വരെ)

ധനു രാശി (നവംബര്‍ 22 മുതല്‍ ഡിസംബര്‍ 21 വരെ)

ധനു രാശിക്കാര്‍ വളരെയധികം ശുഭാപ്തി വിശ്വാസമുള്ളവായിരിക്കും. നര്‍മ്മത്തിന് താല്‍പ്പര്യുള്ളവരായിരിക്കും ഇവര്‍. പക്ഷേ പുതിയ കാര്യങ്ങള്‍ പഠിക്കാനും ഉപയോഗപ്രദമെന്ന് തോന്നുന്ന കാര്യങ്ങള്‍ ചെയ്യുന്നതിനും ഇവര്‍ എപ്പോഴും ശ്രമിക്കുന്നു. അവരുടെ ഏറ്റവും വലിയ ഭയം അവരുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുമോ എന്നത് തന്നെയാണ്. ഏത് കാര്യത്തിനും ഇവര്‍ മുന്നോട്ട് ഉണ്ടെന്നതാണ് ഇവരുടെ പോസിറ്റീവ് സൈഡ്. എന്നാല്‍ അതില്‍ നിന്ന് എന്നെങ്കിലും വിട്ടു നില്‍ക്കേണ്ടി വരും എന്നുള്ളതാണ് ഇവരെ ഭയപ്പെടുത്തുന്നത്.

മകരം രാശി (ഡിസംബര്‍ 22 - ജനുവരി 19)

മകരം രാശി (ഡിസംബര്‍ 22 - ജനുവരി 19)

മകരം രാശിക്കാര്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഇവര്‍ വളരെയധികം ശ്രദ്ധാപൂര്‍വ്വവം വേണം മുന്നോട്ട് പോവുന്നതിന്. അവര്‍ പലപ്പോഴും വളരെ കഠിനാധ്വാനികളാണ് മാത്രമല്ല അവര്‍ എത്താന്‍ ആഗ്രഹിക്കുന്ന ലക്ഷ്യങ്ങളുമുണ്ട്. അവരുടെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് ഇവര്‍ തന്ത്രങ്ങള്‍ മെനയുന്നു. എന്നാല്‍ അതില്‍ ഇവര്‍ക്ക് മോശം സംഭവിക്കുമ്പോള്‍ അത് കൂടുതല്‍ അപകടങ്ങളിലേക്ക് എത്തുന്നു. ഇതിനെ ഇവര്‍ ഭയപ്പെടുന്നു എന്നത് തന്നെയാണ് ഇവരുടെ വീക്ക് പോയിന്റ്.

കുംഭം രാശി (ജനുവരി 20 - ഫെബ്രുവരി 18)

കുംഭം രാശി (ജനുവരി 20 - ഫെബ്രുവരി 18)

കുംഭം രാശിക്കാര്‍ക്ക് ആവശ്യം എപ്പോഴും സ്വാതന്ത്ര്യം തന്നെയായിരിക്കും. അവര്‍ വളരെയധികം അപകടസാധ്യതകള്‍ ഏറ്റെടുക്കുകയും ജീവിതത്തില്‍ വളരെധികം ശുഭാപ്തിവിശ്വാസം ഉണ്ടായിരിക്കും. എന്നാല്‍ ഇത് നഷ്ടപ്പെടുമോ എന്നുള്ളതാണ് ഇവരുടെ ഭയം. ഇവരുടെ ജീവിതത്തില്‍ വളരെയധികം നേട്ടങ്ങള്‍ ഉണ്ടായിരിക്കും. അവരുടെ ഏറ്റവും വലിയ അരക്ഷിതാവസ്ഥ പ്രതിബദ്ധതയാണ്. സ്വതന്ത്രരായിരിക്കുമ്പോഴും അവരുടേതായ കാര്യങ്ങള്‍ തന്നെയാണ് ഇവരെ സന്തോഷത്തിലാക്കുന്നത്.

മീനം രാശി (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 20 വരെ)

മീനം രാശി (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 20 വരെ)

മീനം രാശിക്കാര്‍ അനുകമ്പയുള്ള, നിസ്വാര്‍ത്ഥനായ, സഹതാപമുള്ളവരായിരിക്കാം എന്നുള്ളതാണ് സത്യം. അതുകൊണ്ട് തന്നെ ഇവരുടെ ജീവിതത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. ഇവര്‍ എപ്പോഴും മറ്റുള്ളവരെ സഹായിക്കുന്നതിന് ഇഷ്ടപ്പെടുന്നുണ്ട്. എന്നാല്‍ കൂടുതല്‍ ആളുകളിലേക്ക് ഇറങ്ങിച്ചെലുമ്പോള്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാവുമോ എന്നുള്ളതാണ് ഇവരുടെ ഏറ്റവും വലിയ ഭയം. എന്നാല്‍ ഇതിനെ മറികടക്കാന്‍ കഴിഞ്ഞാല്‍ അതായിരിക്കും ഇവരുടെ ജീവിതത്തിലെ മാറ്റങ്ങള്‍ക്ക് തുടക്കമിടുന്നത്.

English summary

The Biggest Fear Of Your Zodiac Sign In Malayalam

Here in this article we are discussing about the biggest fear of your zodiac sign. Take a look.
X
Desktop Bottom Promotion