Latest Updates
-
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്‍പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ
ജൂലൈ 2021; ന്യൂമറോളജി ഫലം പറയും പെടാപാടും സമയദോഷവും ആര്‍ക്കൊക്കെ
ന്യൂമറോളജി പലപ്പോഴും നിങ്ങളില്‍ വെല്ലുവിളി ഉയര്‍ത്തുന്ന പല സംശയങ്ങള്‍ക്കും ഉള്ള മറുപടികളാണ്. എന്നാല്‍ ഓരോ മാസത്തിലും നിങ്ങളുടെ ജന്മസംഖ്യ നോക്കി അത് നിങ്ങള്‍ക്ക് ഭാഗ്യമാണോ നിര്‍ഭാഗ്യമാണോ നല്‍കുന്നത് എന്നതിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. രാശിയും നക്ഷത്രവും ജന്മസംഖ്യയും എല്ലാം നമ്മുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ഇന്ന് 2021 ജൂലൈ 1 ആണ്. നമ്പര്‍ 1 എപ്പോഴും വളരെ പവിത്രമായി കണക്കാക്കപ്പെടുന്നതാണ്. കാരണം ഇത് പിതാവ്, ആത്മാവ്, പ്രശസ്തി, വിദ്യാഭ്യാസം, അറിവ്, സമൃദ്ധി എന്നിവയെ സൂചിപ്പിക്കുകയും സൂര്യനെന്ന ഗ്രഹം ഇതിനെ ഭരിക്കുകയും ചെയ്യുന്നു. ഇന്നത്തെ ഭാഗ്യ നമ്പര്‍ പക്ഷേ ഒന്നല്ല അത് 4 (1 + 7 + 2 + 0 + 2 + 1 = 13 = 1 + 3 = 4) ആണ്. രാഹുവിന്റെ നേതൃത്വത്തില്‍ ഇന്ന് ഈ പറയുന്ന ഗ്രഹങ്ങളായ സൂര്യ, ചന്ദ്ര (ചന്ദ്രന്‍), ഗുരു (വ്യാഴം) എന്നിവരുമായി അടുത്ത ബന്ധം പുലര്‍ത്തുന്നു, നാലാം നമ്പറിനോട് ചേരുമ്പോള്‍ മികച്ച മാറ്റം വരും എന്ന് പറയുന്ന നമ്പറുകളില്‍ 5, 6, 7 എന്നിവയാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

നമ്പര്‍ 1
1, 10, 19, 28 തീയതികളില്‍ ജനിച്ച ആളുകളുടെ ജന്മസംഖ്യയാണ് 1. ഇവരുടെ ഭാഗ്യ നമ്പര്‍ 2 ആണ്. ഇവരില്‍ സാമ്പത്തികവും കരിയറും എങ്ങനെയെന്ന് നോക്കാം. ഇവരെ ഇവരുടെ ഗ്രഹമായ സൂര്യന്‍ പിന്തുണയ്ക്കും. ബിസിനസ്സില്‍ ലാഭം നേടാനും ജോലിയില്‍ നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാവുന്നതിനും സൂര്യന്‍ നിങ്ങളെ സഹായിക്കും. അതുപോലെ, രാഹുവിന്റെ മാറ്റങ്ങളും നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. ഇതും പോസിറ്റീവ് ഫലങ്ങള്‍ നല്‍കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇവര്‍ക്ക് ചര്‍മ്മപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിനുള്ള സാധ്യതയുണ്ട്.

നമ്പര്‍ 2
ജന്മസംഖ്യ നമ്പര്‍ 2 ആണെങ്കില്‍ ഇവര്‍ ഈ ദിനത്തില്‍ ജനിച്ചവരായിരിക്കും. 2, 11, 20, 29 ന് ജനിച്ച ആളുകള്‍ക്ക് ഭാഗ്യ നമ്പര്‍ 1 ആയിരിക്കും. ഇവരുടെ സാമ്പത്തികവും കരിയറും എങ്ങനെയെന്ന് നോക്കാം. സൂര്യനും ചന്ദ്രനും സുഹൃത്തുക്കളാണ്. നിങ്ങളുടെ ജോലിയിലെ പുരോഗതിയില്‍ നിങ്ങള്‍ സന്തുഷ്ടരാകും. ഇവരുടെ 1 എന്ന നമ്പര്‍ തന്നെ ഇവരെ വളരെയധികം സഹായിക്കുന്നുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ചതായിരിക്കും.

നമ്പര്‍ 3
നമ്പര്‍ 3 യില്‍ ജനിച്ചവര്‍ - 3, 12, 21, 30 എന്നീ തീയ്യതികളില്‍ ജനിച്ചവരായിരിക്കും. ഇവരുടെ ഭാഗ്യ നമ്പര്‍: 9 ആയിരിക്കും. നമ്പര്‍ 3 ഉള്ളവരുടെ സാമ്പത്തികവും കരിയറും എങ്ങനെ ബാധിക്കുന്നുണ്ട് എന്ന് നോക്കാം. ബിസിനസ്സില്‍ പുരോഗമിക്കാനുള്ള ഒരു മാസമാണ് നിങ്ങള്‍ക്ക് ജൂലൈ മാസം. ഇതിലൂടെ നിങ്ങള്‍ക്ക് ഒരു പുതിയ പ്രോജക്റ്റ് ആരംഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ ചെറിയ പ്രശ്‌നങ്ങള്‍ നേരിടാനുള്ള സാധ്യതയുണ്ട്.

നമ്പര്‍ 4
ജന്മസംഖ്യ നാല് ആണെങ്കില്‍ ഇവര്‍ - 4, 13, 22, 31 തീയതികളില്‍ ജനിച്ചവരായിരിക്കും. ഇവരുടെ ഭാഗ്യ നമ്പര്‍: 7 ആയിരിക്കും. ഇവരുടെ ധനകാര്യവും കരിയറും എങ്ങനെയാണ് പോവുന്നത് എന്ന് നോക്കാവുന്നതാണ്. സാമ്പത്തിക ലാഭം നേടാന്‍ ഒരു ബിസിനസ്സ് ഇടപാട് നിങ്ങളെ സഹായിച്ചേക്കാം. ജോലിയില്‍ സാമ്പത്തികമായും ഔദ്യോഗികപരമായും നിങ്ങള്‍ക്ക് പുരോഗതി ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ ആരോഗ്യം മനസ്സിലാക്കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ടതാണ്. കാരണം ചെറിയ ചില ആരോഗ്യ പ്രശ്‌നങ്ങള്‍ നിങ്ങളില്‍ ഉണ്ടാവുന്നുണ്ട്.

നമ്പര്‍ 5
നിങ്ങളുടെ ജന്മസംഖ്യ 5 ആകണമെങ്കില്‍- 5, 14, 23 തീയതികളില്‍ ജനിച്ചവരായിരിക്കണം. ഇവരുടെ ഭാഗ്യ നമ്പര്‍ 4 ആയിരിക്കണം. സാമ്പത്തികവും കരിയറും എങ്ങനെ ഫലം നല്‍കുന്നുണ്ടെന്ന് നമുക്ക് നോക്കാവുന്നതാണ്. ബിസിനസ്സില്‍ 4 എന്ന ജന്മസംഖ്യ മികച്ചതായിരിക്കും. പലപ്പോഴും ജന്മസംഖ്യ 1 ഉള്ളവര്‍ നിങ്ങളെ പല അവസരങ്ങളിലും സഹായിക്കുന്നുണ്ട്. ഇത് കൂടാതെ ഇവരുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് പോവുന്നു.

നമ്പര്‍ 6
നിങ്ങളുടെ ജന്മസംഖ്യ 6 ആണെങ്കില്‍ അത് എങ്ങനെ മനസ്സിലാക്കാം എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. 6, 15, 24 തീയതികളില്‍ ജനിച്ച ആളുകളുടെ ജന്്മസംഖ്യയാണ് നമ്പര്‍ 6.ഇവര്‍ക്ക് ഭാഗ്യം കൊണ്ട് വരുന്ന നമ്പര്‍ എന്ന് പറയുന്നത് 7 ആണ്. ജീവിതത്തില്‍ സാമ്പത്തികവും കരിയറും 6 നമ്പര്‍ ഉള്ളവര്‍ക്ക് എങ്ങനെയെന്ന് നോക്കാവുന്നതാണ്. നിങ്ങള്‍ ബിസിനസ്സില്‍ മുന്നേറുന്നുണ്ട് ഈ മാസം. നമ്പര്‍ 4 ന്റെ ഭരണാധികാരി രാഹുവും നമ്പര്‍ 6ന്റെ ഭരണാധികാരി ശുക്രനും ആണ്. ഇത് കണ്ടും നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം സ്വാധീനിച്ചേക്കാവുന്നതാണ്. ഡയബറ്റിസ് പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

നമ്പര്‍ 7
നിങ്ങള്‍ ജനിച്ചത് 7, 16, 25 തീയതികളില്‍ ആണെങ്കില്‍ ഇവരുടെ ജന്മസംഖ്യ നമ്പര്‍ 7 ആണ്. ഇവരുടെ ഭാഗ്യ സംഖ്യകള്‍: 4 ഉം 6 ഉം ആയിരിക്കും. ഈ നമ്പര്‍ ഉള്ളവരുടെ സാമ്പത്തികവും കരിയറും എങ്ങനെയെന്ന് നോക്കാവുന്നതാണ്. ഇവര്‍ക്ക് ബിസിനസ്സില്‍ വിജയിക്കാന്‍ കേതുവും രാഹുവും സഹായിക്കും. നിങ്ങളുടെ ജോലിയിലൂടെ പല വിധത്തിലുള്ള സാമ്പത്തിക നേട്ടങ്ങളും ഉണ്ടായിരിക്കും. അതുകൊണ്ട് തന്നെ പണം നല്‍കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. ഇവരുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്വസന പ്രശ്‌നങ്ങള്‍ ഉള്ളവര്‍ ജാഗ്രത പാലിക്കണം.

നമ്പര്‍ 8
ജന്മസംഖ്യയില്‍ നിങ്ങളുടേത് 8 ആണെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. 8, 17, 26 തീയതികളില്‍ ജനിച്ച ആളുകളുടെ നമ്പര്‍ ആണ് നമ്പര്‍ 8. ഇവരുടെ ഭാഗ്യ നമ്പര്‍ എപ്പോഴും 7 ആയിരിക്കും. സാമ്പത്തികവും കരിയറും ഇവര്‍ക്ക് എങ്ങനെയാണ് എന്ന് നോക്കാവുന്നതാണ്. ബിസിനസ്സില്‍ വലിയ ലാഭം നേടാന്‍ രാഹുവും ശനിയും നിങ്ങളെ സഹായിച്ചേക്കാം. നിങ്ങളുടെ ആരോഗ്യം മികച്ചതാണെങ്കില്‍ അതിനനുസരിച്ച ശ്രദ്ധ നിങ്ങള്‍ നല്‍കേണ്ടതാണ്.

നമ്പര്‍ 9
നിങ്ങളുടെ ഭാഗ്യ നമ്പര്‍ 9 ആണെങ്കില്‍ ഇവര്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇവരില്‍ 9, 18, 27 തീയതികളില്‍ ജനിച്ച ആളുകളുടെ ജന്മസംഖ്യയായിരിക്കും നമ്പര്‍ 9. ഇവരുടെ ഭാഗ്യ നമ്പര്‍ 2 ആണ്. ഇവരുടെ സാമ്പത്തികവും കരിയറും എങ്ങനെയെന്ന് നമുക്ക് നോക്കാം. സൂര്യന്‍ നിങ്ങളുടെ ബിസിനസ്സിന് ഒരു പുതിയ ദിശയും മാര്‍ഗ്ഗവും അതോടൊപ്പം നേട്ടങ്ങളും നല്‍കും. മുതിര്‍ന്നവരുടെ സഹായത്തോടെ വിജയത്തിലേക്കുള്ള നിങ്ങളുടെ പാത ശക്തിപ്പെടുത്താന്‍ സൂര്യനും രാഹുവും നിങ്ങളെ സഹായിച്ചേക്കാം. എന്നാല്‍ ഇടക്ക് വീണു പോവുന്നതിന് പലപ്പോഴും ഈ നമ്പറുകാര്‍ക്ക് ഈ മാസം ഫലം കാണുന്നുണ്ട്. ജീവിത്തതില്‍ ഇതെല്ലാം വളരെയധികം ശ്രദ്ധിക്കണം. ഇവരുടെ ആരോഗ്യ സ്ഥിതിയില്‍ അസ്ഥി സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയുണ്ട്.
most read:ഗണം ഒന്നെങ്കില്‍ ഗുണം പത്ത്; മൂന്ന് ഗണങ്ങളും 27 ജന്മനക്ഷത്രങ്ങള്‍ക്ക് നല്‍കും ഫലം
most read:പെണ്ണിന്റെ കൈയ്യിലെ ഈ രേഖ പറയും വിവാഹ ജീവിതം ഭാഗ്യമോ നിര്‍ഭാഗ്യമോ എന്ന്



Click it and Unblock the Notifications










