Latest Updates
-
സൽമാൻ ഖാന്റെ ഈ ലുക്ക് കണ്ടാൽ ഞെട്ടും! 'സിക്കന്ദർ' ചിത്രത്തിനായി താരം നടത്തിയ അവിശ്വസനീയമായ മാറ്റം -
കഠിനമായ വേനൽച്ചൂട് വരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
വേനൽച്ചൂടിൽ തളർന്നുപോകുന്നുണ്ടോ? ഒആർഎസ് വേണോ അതോ ആം പന്നയോ? അറിയേണ്ടതെല്ലാം -
അപകടം പതിയിരിക്കുന്നു! കടുത്ത ചൂടിൽ വ്യായാമം ചെയ്യുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐഎംഡി മുന്നറിയിപ്പ് ഇങ്ങനെ -
കടുത്ത ചൂടിൽ ഗർഭസ്ഥ ശിശുവിന് അപകടമോ? ഗർഭിണികൾ അറിയേണ്ട അടിയന്തര സുരക്ഷാ മുൻകരുതലുകൾ ഇതാ! -
തടി കുറയ്ക്കാൻ GLP-1 മരുന്നുകൾ തേടുകയാണോ? അറിയാതെ പോകരുത് ഈ വലിയ അപകടങ്ങൾ! -
കത്തുന്ന വെയിലിലും ചർമ്മം തിളങ്ങണോ? നൈക്ക സെയിലിലെ ഈ സൂപ്പർ കൂളിംഗ് ഉൽപ്പന്നങ്ങൾ മിസ്സാക്കരുത് -
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങളുടെ രഹസ്യം; 72 മണിക്കൂർ കൊണ്ട് വയർ കുറയ്ക്കുന്ന ആ മാജിക് പ്ലാൻ! -
മെയ് 10 ഗ്രഹമാറ്റം: ജീവിതത്തിൽ വഴിത്തിരിവാകുന്ന മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം! -
പഞ്ചകം തുടങ്ങി; ഈ ദിവസങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങുമ്പോൾ അറിയാതെ പോകരുത് ഈ വലിയ അബദ്ധം!
പെണ്ണിന്റെ കൈയ്യിലെ ഈ രേഖ പറയും വിവാഹ ജീവിതം ഭാഗ്യമോ നിര്‍ഭാഗ്യമോ എന്ന്
വിവാഹം ഏതൊരു സ്ത്രീയും പുരുഷനും ആഗ്രഹിക്കുമ്പോള്‍ സംഭവിക്കേണ്ട കാര്യമാണ്. മനസ്സിനിണങ്ങളിയ പങ്കാളിയെ കണ്ടെത്തുന്നതിന് വേണ്ടിയാണ് എല്ലാവരും പരിശ്രമിക്കുന്നതും. ജാതകവും പൊരുത്തവും ചേര്‍ച്ചയും എല്ലാം നോക്കി വിവാഹത്തിന് ഒരുങ്ങുന്നവരാണ് പലരും. ഹിന്ദുവിശ്വാസപ്രകാരം ജാതകവും പൊരുത്തവും നോക്കുന്ന പലരും നമുക്കിടയിലുണ്ട്. എന്നാല്‍ ഹസ്തരേഖാശാസ്ത്രത്തിന് വിവാഹത്തിന്റെ കാര്യത്തില്‍ ചെറിയ ബന്ധമുണ്ട്. വിവാഹത്തെക്കുറിച്ചും, വിവാഹബന്ധത്തിലെ മാറ്റങ്ങളെക്കുറിച്ചും, ഏത് പ്രായത്തില്‍ മംഗല്യ ഭാഗ്യം ഉണ്ടാവും എന്നതിനെക്കുറിച്ചും അറിഞ്ഞിരിക്കേണ്ടതാണ്.
ഒരാളുടെ ജീവിതത്തിലെ പല കാര്യങ്ങളെക്കുറിച്ചും മനസ്സിലാക്കുന്നതിന് ഹസ്തരേഖാശാസ്ത്രം നിങ്ങളെ സഹായിക്കുന്നുണ്ട്. ഇതില്‍ ചിലത് ശരിയാവാം, ചിലത് തെറ്റാവാം. എന്തായാലും ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങളെല്ലാം ഹസ്തരേഖാശാസ്ത്രത്തില്‍ മനസ്സിലാക്കാന്‍ സാധിക്കും എന്നാണ് വിശ്വാസവും. സ്ത്രീകളുടെ കൈയ്യിലെ ഈ രേഖ നോക്കി നമുക്ക് വിവാഹത്തെക്കുറിച്ചും വൈവാഹിക ജീവിതത്തെക്കുറിച്ചും മനസ്സിലാക്കാവുന്നതാണ്.

വിവാഹം ഏത് പ്രായത്തില്‍
നിങ്ങളുടെ ഏത് പ്രായത്തിലാണ് വിവാഹം നടക്കുന്നത് എന്ന് അറിയുന്നതിന് നമുക്ക്ഹസ്തരേഖാശാസ്ത്രത്തെ ആശ്രയിക്കാവുന്നതാണ്. ചെറുവിരലിന് താഴെയുള്ള ചെറിയ വരകളാണ് ഇത് തീരുമാനിക്കുന്നത്. ഇതിനായി ചെറുവിരലിനും ഹൃദയരേഖക്കും ഇടയിലുള്ള രേഖയാണ് വിവാഹം നേരത്തേ നടക്കുമോ വൈകി നടക്കുമോ വിവാഹയോഗമില്ലേ എന്നെല്ലാം മനസ്സിലാക്കാന്‍ സഹായിക്കുന്നത്.

ചെറുവിരലിന് അടുത്ത്
സ്ത്രീകളുടെ കൈയ്യില്‍ ചെറുവിരലിന്റെ ഏറ്റവും അടുത്തായാണ് ഈ രേഖയെങ്കില്‍ വിവാഹം 20-25 വയസ്സിനുള്ളില്‍ നടക്കുമെന്നാണ് പറയുന്നത്. ഇവരില്‍ വിവാഹപ്രായം കൃത്യമായ സമയത്ത് തന്നെയായിരിക്കും എന്നാണ് ഇത് സൂചിപ്പിക്കുന്നത്. എന്നാല്‍ ചെറുവിരലിന്റെ താഴെയായി ആണ് ഈ രേഖയെങ്കില്‍ ഇവരില്‍ മംഗല്യഭാഗ്യം വൈകും എന്നാണ് പറയുന്നത്. 35-40 വയസ്സിനുള്ളില്‍ മാത്രമാണ് ഇവരുടെ വിവാഹം നടക്കുന്നത്.

മുപ്പതുകളില്‍ വിവാഹമെങ്കില്‍
ഹൃദയരേഖയും ചെറുവിരലിനും നടുവില്‍ ആണ് മുകളില്‍ പറഞ്ഞ രേഖ എന്നുണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് മുപ്പതുകളിലാണ് നിങ്ങളുടെ വിവാഹം നടക്കുകയെന്നാണ്. ഇതെല്ലാം ഒരിക്കലും കൃത്യമായ വിവരങ്ങളല്ല എന്നുള്ളത് തന്നെയാണ് ആവര്‍ത്തിക്കാനുള്ളത്. കാരണം ഹസ്തരേഖാശാസ്ത്രത്തിന്റെ ചുവട് പിടിച്ച് വ്യക്തമാക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തം കാര്യങ്ങള്‍ പറയുന്നത്.

നിരവധി രേഖകളെങ്കില്‍
ചെറുവിരലിനും ഹൃദയരേഖക്കും ഇടയില്‍ നിരവധി രേഖകള്‍ ഉണ്ടെങ്കില്‍ വിവാഹം പെട്ടെന്ന് നടക്കുകയും ആ വിവാഹം നിങ്ങളുടെ ജീവിതത്തില്‍ ഭാഗ്യം കൊണ്ട് വരും എന്നുമാണ് വിശ്വാസം. ഇത് കൂടാതെ ഈ രേഖക്ക് നീളക്കൂടുതലെങ്കില്‍ അതിനര്‍ത്ഥം നിങ്ങള്‍ക്ക് ദീര്‍ഘകാല ദാമ്പത്യത്തിന് സാധ്യതയുണ്ട് എന്നുമാണ്. ഇത് കൂടാതെ ജീവിതത്തില്‍ സന്തോഷവും ഭാഗ്യവുംഈ സ്ത്രീകളെ കാത്തിരിക്കുന്നു.

നക്ഷത്രചിഹ്നം
ചെറുവിരലിനും ഹൃദയരേഖക്കും ഇടയിലായി കാണപ്പെടുന്ന ഈ രേഖക്ക് തൊട്ടടുത്തായി ഒരു നക്ഷത്ര ചിഹ്നം കൂടി ഉണ്ട് എന്നുണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് പ്രണയ വിവാഹമായിരിക്കും എന്നാണ്. ഇതിലൂടെ നിങ്ങളുടെ ജീവിതത്തില്‍ ഭാഗ്യം കൈവരും എന്നും വിശ്വസിക്കുന്നുണ്ട്.

രേഖയുടെ ദിശ ശ്രദ്ധിക്കാം
വിവാഹ രേഖ മുകളിലേക്ക് പോവുന്ന അവസ്ഥയിലാണെങ്കില്‍ അത് വിവാഹം ഉടന്‍ നടക്കുമെന്നും വിവാഹത്തോടെ ഭാഗ്യം പടികയറിവരും എന്നുമാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ രേഖ താഴേക്കാണെങ്കില്‍ അത് വിവാഹത്തിന്റെ കാര്യത്തില്‍ ബുദ്ധിമുട്ടുണ്ടാക്കുമെന്നും വിവാഹത്തിന് പല വിധത്തിലുള്ള തടസ്സങ്ങള്‍ നേരിടുമെന്നും ആണ് സൂചിപ്പിക്കുന്നത്.

ചൂണ്ടുവിരലിന്റെ നീളം
ഹസ്തരേഖാശാസ്ത്രപ്രകാരം വിരലിന്റെ നീളവും ശ്രദ്ധിക്കേണ്ടതാണ്. ദമ്പതികളിലാര്‍ക്കെങ്കിലും ചൂണ്ടുവിരല്‍ നീളമേറിയതെങ്കില്‍ ഇത് ദാമ്പത്യത്തില്‍ പരസ്പരം ഉണ്ടാവുന്ന പ്രശ്നങ്ങളെ സൂചിപ്പിക്കുന്നു. അയാള്‍ മറ്റേയാളുടെ ഇഷ്ടങ്ങള്‍ക്കു പ്രാധാന്യം നല്കുന്നവരായിരിക്കില്ല. മാത്രമല്ല പങ്കാളിയെ ഭരിയ്ക്കുന്ന സ്വഭാവവും ഇവര്‍ കാണിയ്ക്കും. ഇത് കൂടാതെ പങ്കാളികളുടെ കൈകളില്‍ ചെറുതും വലുതുമായ ധാരാളം രേഖകളെങ്കില്‍ ഇതും ദാമ്പത്യ ജീവിതത്തിന് നല്ലതല്ല.



Click it and Unblock the Notifications