Latest Updates
-
Rashiphalam: കരിയര്‍, ധനം, ദാമ്പത്യം, ജോലി, ജീവിതം എപ്രകാരം ഇന്ന് 12 രാശിക്കാര്‍ക്കും, അറിയാം സമ്പൂര്‍ണഫലം -
ഹോളി ആശംസകള്‍ 2026: ഓരോ വാക്കിലും വിരിയട്ടെ വര്‍ണങ്ങള്‍: പ്രിയപ്പെട്ടവര്‍ക്ക് ഹോളി ആശംസകള്‍ അറിയിക്കാം -
ശുക്രന് മീനത്തിലെത്തിയപ്പോള് ശുക്രദശയാരംഭിക്കുന്നത് ഈ രാശിക്കാര്‍ക്ക്, നിങ്ങളുടെ രാശിയേത് -
യൂറിക് ആസിഡ് കൂടുതലെങ്കില്‍ സൂചിപ്പിക്കും ലക്ഷണങ്ങള്‍ നിസ്സാരമല്ല: അവഗണിക്കരുത് ഇതൊന്നും -
ചന്ദ്രഗ്രഹണം 2026: ഗ്രഹണമാരംഭത്തില് കണ്ട് തുടങ്ങും മാറ്റങ്ങള്‍, ഈ നാളുകാരില്‍ ദുരിതമൊഴിഞ്ഞ് കോടീശ്വരയോഗം -
തടി കുറയ്ക്കാന്‍ ഇക്കാര്യങ്ങള്‍ ബ്രേക്ക്ഫാസ്റ്റില്‍ ചേര്‍ക്കാം: ഫലം കൃത്യമാണെന്ന് എന്‍ഡോക്രൈനോളജിസ്റ്റ് -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: തുടരെത്തുടരെ തേടി എത്തും ഭാഗ്യം, തലയിലെഴുത്ത് മാറാന്‍ ഇനി അധികം നാളില്ല -
ആറ്റുകാല്‍ പൊങ്കാല 2026: ഗ്രഹണ ദിനത്തില്‍ പൊങ്കാല, പരകോടി പുണ്യം നല്‍കും അപൂര്‍വ്വ ദിനം -
Rashiphalam: ഇന്ന് ആറ്റുകാല്‍ പൊങ്കാല, ദേവിയുടെ അനുഗ്രഹം കൂടെയുള്ളവര്‍: അറിയാം ഇന്നത്തെ രാശിഫലം -
കൃത്യം 48 മണിക്കൂറിനുള്ളില്‍ നവപഞ്ചമരാജയോഗം: മാര്‍ച്ച് 5 അതിഗംഭീരഭാഗ്യം കാത്തിരിക്കുന്ന രാശിക്കാര്‍
ഈ ഭാഗങ്ങളില്‍ മറുകുണ്ടോ? എങ്കില്‍ നിങ്ങളുടെ ജീവിതം
മനുഷ്യ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാണപ്പെടുന്ന ചെറിയ തവിട്ട് അല്ലെങ്കില്‍ കറുത്ത പാടുകളാണ് മറുകുകള്‍. വേദ ജ്യോതിഷത്തില്‍, ഒരു വ്യക്തിയുടെ വിധിയും സവിശേഷതകളും പ്രവചിക്കാന്‍ ഈ ജനനമുദ്രകള്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നു. മറുകുകള്‍ ഭാഗ്യം വെളിപ്പെടുത്തുകയും ഒരു വ്യക്തിയുടെ ജീവിതത്തില്‍ സംഭവിക്കാനിടയുള്ള തടസ്സങ്ങള്‍ അല്ലെങ്കില്‍ നിര്‍ഭാഗ്യം മുന്‍കൂട്ടി പറയുകയും ചെയ്യുന്നു.

ശരീരത്തിലെ വലിപ്പം, നിറം, സ്ഥാനം എന്നിവ അനുസരിച്ച് മറുകുകളുടെ അര്‍ത്ഥം വ്യത്യാസപ്പെടുന്നു. സ്ത്രീ ശരീരത്തിലെ ഭാഗ്യമറുകുകളും അവയുടെ അര്‍ത്ഥവും നിങ്ങള്‍ക്ക് അറിയാന്‍ താല്‍പര്യമുണ്ടോ? ഇതാ, ഈ ലേഖനം പറഞ്ഞുതരും.

നെറ്റിയിലെ മറുക്
ഒരു സ്ത്രീയുടെ നെറ്റിയിലെ മറുക് ആത്മവിശ്വാസത്തിന്റെയും വിജയത്തിന്റെയും സൂചനയാണ്. നിങ്ങള്‍ ആത്മവിശ്വാസമുള്ള വ്യക്തിയാണെന്നും നിങ്ങളുടെ ആത്മവിശ്വാസത്തോടെയും പരിശ്രമത്തിലൂടെയും നിങ്ങള്‍ക്ക് പ്രശസ്തിയും വിജയവും നേടാന്‍ കഴിയുമെന്ന് ഇത് അര്‍ത്ഥമാക്കുന്നു. ഒരു സ്ത്രീക്ക് നെറ്റിയുടെ മധ്യത്തില്‍ മറുകുണ്ടെങ്കില്‍ അതിനര്‍ത്ഥം അവര്‍ക്ക് വളരെ ആത്മവിശ്വാസമുണ്ടെന്നും വിദേശയാത്രയ്ക്ക് ഉയര്‍ന്ന സാധ്യതയുണ്ടെന്നുമാണ്.

പുരികങ്ങളിലെ മറുക്
പുരികങ്ങള്‍ക്കിടയില്‍ മറുകുകളുള്ള സ്ത്രീകള്‍ വളരെ ഭാഗ്യവതികളാണ്. അവര്‍ക്ക് ജീവിതത്തില്‍ നല്ല ഭാഗ്യം കൈവരികയും സമ്പത്ത് നേടാനാവുകയും ചെയ്യും. എല്ലാ സാഹചര്യങ്ങളിലും ശരിയായി പ്രവര്‍ത്തിക്കാനുള്ള ജ്ഞാനവും പക്വതയും അവര്‍ക്കുണ്ട്.

താടിയിലെ മറുക്
താടിയിലെ മറുകുകള്‍ വളരെ ഭാഗ്യമായി കണക്കാക്കുന്നു. താടിയില്‍ മറുകുമായി ജനിക്കുന്ന സ്ത്രീകള്‍ക്ക് ജീവിതത്തിലെ എല്ലാ സുഖങ്ങളും ആനന്ദങ്ങളും ലഭിക്കാനുള്ള ഭാഗ്യമുണ്ട്. എന്നിരുന്നാലും, അവര്‍ സാമൂഹികമായി ജീവിക്കാന്‍ ഇഷ്ടം കാണിക്കുന്നില്ല. ഒറ്റയ്‌ക്കോ കുടുംബത്തോടോ അടുത്ത സുഹൃത്തുക്കളോടോ ഒപ്പം മാത്രം താമസിക്കാന്‍ താല്‍പ്പര്യപ്പെടുന്നു.

വലത് അല്ലെങ്കില്‍ ഇടത് പുരികത്തിലെ മറുക്
സ്ത്രീയുടെ വലത് അല്ലെങ്കില്‍ ഇടത് പുരികത്തില്‍ മറുകുണ്ടെങ്കില്‍ അര്‍ത്ഥമാക്കുന്നത് അവര്‍ ധാരാളം സമ്പത്ത് നേടുമെന്നാണ്. അവര്‍ക്ക് ജീവിതത്തില്‍ ഒരിക്കലും പണത്തിന്റെ കുറവ് അനുഭവപ്പെടില്ല. സാമ്പത്തിക സ്ഥിരത ഉണ്ടാകും. എന്നിരുന്നാലും, അവര്‍ സമ്പാദിച്ച പണത്തെ അമിതമായി ചെലവഴിക്കുന്ന പ്രവണതയും കാണിക്കും.

കൃഷ്ണമണിയിലെ മറുക്
ഒരു സ്ത്രീയുടെ വലത് അല്ലെങ്കില്‍ ഇടത് കൃഷ്ണമണിയില്‍ മറുക് ഉണ്ടെങ്കില്‍ അവര്‍ വളരെ ബുദ്ധിമതികളും ശാന്തസ്വഭാവക്കാരുമായിരിക്കും. സമ്പന്നരാകുന്ന ഇവര്‍ വിശ്വസനീയരുമായിരിക്കും. കൃഷ്ണമണിയില്‍ മറുക് ഉള്ള പെണ്‍കുട്ടികള്‍ക്ക് നല്ല വിവാഹ ഭാഗ്യവും നേടാനാകും. ധനികനായ ആണ്‍കുട്ടിയുമായുള്ള വിവാഹം സാധ്യമാകുമെന്ന് ഈ മറുക് അര്‍ത്ഥമാക്കുന്നു.

ചെവികളിലെ മറുക്
ചെവിയിലെ മറുക് ഭാഗ്യമറുകായി കണക്കാക്കപ്പെടുന്നു. ചെവിയില്‍ മറുകുള്ള സ്ത്രീകള്‍ വളരെ ഭാഗ്യവതികളും ബുദ്ധിമതികളും വേഗത്തില്‍ തീരുമാനമെടുക്കുന്നവരുമായിരിക്കും. ഒരു സ്ത്രീക്ക് അവളുടെ രണ്ട് ചെവികളിലും മറുകുണ്ടെങ്കില്‍ അവര്‍ ജീവിതത്തിന്റെ എല്ലാ സുഖസൗകര്യങ്ങളും ആസ്വദിക്കും. അവര്‍ക്ക് മറ്റുള്ളവരെ എളുപ്പത്തില്‍ സ്വാധീനിക്കാനും കഴിയും. സ്ത്രീകളുടെ ഇടത് ചെവിയിലെ മറുക് സന്തുഷ്ടവുമായ ദാമ്പത്യ ജീവിതത്തെയും സൂചിപ്പിക്കുന്നു.

കണ്ണിന്റെ അരികിലെ മറുക്
കണ്ണിന്റെ അരികിലായി ഒരു മറുക് ഉണ്ടെങ്കില്‍ അത് ഭാഗ്യവുമാണെന്ന് പറയപ്പെടുന്നു. അവര്‍ ജീവിതത്തില്‍ സമ്പത്ത് നേടുകയും ധാരാളം ചങ്ങാതിമാരെ ഉണ്ടാക്കുകയും ചെയ്യുന്നവരാകുന്നു.

മൂക്കിലെ മറുക്
നിങ്ങളുടെ മൂക്കിന്റെ വശങ്ങളിലായോ താഴെയോ ഒരു മറുകുണ്ടെങ്കില്‍ അതിനര്‍ത്ഥം നിങ്ങള്‍ക്ക് ധാരാളം പണം നേടാനാകുമെന്നും നിങ്ങളുടെ ജീവിതത്തില്‍ സാമ്പത്തിക പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ലെന്നുമാണ്. സ്ത്രീ ശരീരത്തില്‍ ഈ മറുകിന്റെ സാന്നിധ്യം നല്ല സാമ്പത്തിക സാധ്യതയെ കാണിക്കുന്നു.

അരക്കെട്ടിലെ മറുക്
അരയുടെ ഇരുവശത്തുമുള്ള മറുക് സമ്പത്തും സമൃദ്ധിയും സൂചിപ്പിക്കുന്നു. ഒരു സ്ത്രീയുടെ അരയില്‍ ഒരു മറുകുണ്ടെങ്കില്‍ അവള്‍ക്ക് കൂടുതല്‍ കാലം പഠിക്കാനുള്ള അവസരം ലഭിക്കും. അരക്കെട്ടിന്റെ ഇടതുവശത്തുള്ള മറുക് അര്‍ത്ഥമാക്കുന്നത് ആ വ്യക്തിയുടെ ജീവിതത്തില്‍ ചില കഷ്ടപ്പാടുകള്‍ ഉണ്ടാകുമെന്നാണ്.

കവിളിലെ മറുക്
സ്ത്രീകളുടെ കവിളില്‍ മറുക് ഉണ്ടെങ്കില്‍ അതിനര്‍ത്ഥം അവര്‍ക്ക് ജീവിതത്തില്‍ ധാരാളം സുഹൃത്തുക്കള്‍ ഉണ്ടാകും എന്നാണ്. അവര്‍ സ്വാധീനമുള്ളവരായിരിക്കും, കൂടാതെ ആളുകളെ എളുപ്പത്തില്‍ കൈകാര്യം ചെയ്യുന്നതിലൂടെ അവരുടെ ജോലികള്‍ അനായാസം നിര്‍വഹിക്കാനും കഴിയും. അത്തരം പെണ്‍കുട്ടികള്‍ പലപ്പോഴും ഗോസിപ്പുകളും ഇഷ്ടപ്പെടുന്നു.

ചുണ്ടുകളിലെ മറുക്
സ്ത്രീകളുടെ മേല്‍ചുണ്ടിലെ മറുക് സൗന്ദര്യത്തിന്റെയും ആകര്‍ഷകമായ വ്യക്തിത്വത്തിന്റെയും അടയാളമാണ്. ഈ മറുകുകളെ സൗന്ദര്യ മറുക് എന്നും വിളിക്കുന്നു. താഴത്തെ ചുണ്ടുകളില്‍ മറുക് അവരുടെ കഠിനാധ്വാന സ്വഭാവം കാണിക്കുന്നു. അവര്‍ തങ്ങളുടെ ലക്ഷ്യങ്ങള്‍ക്കായി കഠിനാധ്വാനം ചെയ്യുന്നു, ഒപ്പം ഏത് ലക്ഷ്യങ്ങളും കൈവരിക്കാനുള്ള മികച്ച കഴിവും ഇവര്‍ക്കുണ്ട്.

കഴുത്തിലെ മറുക്
ഒരു സ്ത്രീയുടെ കഴുത്തില്‍ മറുകുണ്ടെങ്കില്‍ വലിയ ക്ഷമയും ബുദ്ധിയുമുള്ളവരാണ് അവര്‍. അവര്‍ ബുദ്ധിമതികളും കഠിനാധ്വാനിയുമായിരിക്കും. അവരുടെ ലക്ഷ്യങ്ങള്‍ നേടാന്‍ അവര്‍ കഠിനമായി പരിശ്രമിക്കുകയും നല്ലൊരു ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുകയും ചെയ്യും. കാര്യങ്ങള്‍ നന്നായി ആസൂത്രണം ചെയ്യുകയും ജീവിതത്തില്‍ ശ്രദ്ധാപൂര്‍വ്വം തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യുന്ന ഇത്തരം സ്ത്രീകള്‍ അവരുടെ ജീവിതത്തില്‍ പല മേഘലകളിലും വിജയിക്കുകയും ചെയ്യുന്നു.

തോളിലെ മറുക്
തോളില്‍ മറുകുള്ള സ്ത്രീകള്‍ ആഢംബരവും രാജകീയവുമായ ജീവിതം നയിക്കും. അവര്‍ മര്യാദയുള്ളവരും ജീവകാരുണ്യ പ്രവര്‍ത്തനം ഇഷ്ടപ്പെടുന്നവരുമായിരിക്കും. ഈ സ്ത്രീകള്‍ എല്ലായ്‌പ്പോഴും തങ്ങളെക്കാള്‍ ശക്തരും നല്ല പെരുമാറ്റവുമുള്ള ഒരു ജീവിത പങ്കാളിയെയും തിരഞ്ഞെടുക്കും.

കാലുകളിലെ മറുക്
വലതു കാലിലെ മറുക് അക്കാദമിക് രംഗത്തെ ബുദ്ധിയെയും വിജയത്തെയും സൂചിപ്പിക്കുന്നു. അത്തരം ആളുകള്‍ വിദ്യാഭ്യാസത്തില്‍ വലിയ ഉന്നതി കൈവരിക്കുന്നു. ഒരു വ്യക്തിയുടെ ഇടതു കാലിലെ മറുക് അവരുടെ സമീപനത്തെ സൂചിപ്പിക്കുന്നു. അവര്‍ സ്വന്തം ചിന്തകള്‍ വച്ചുപുലര്‍ത്തുന്നവരും പുതിയ പുതിയ ഐഡിയകള്‍ നല്‍കുന്നവരുമായിരിക്കും.

നാവിലെ മറുക്
നാവില്‍ മറുക് ഉള്ളത് ആരോഗ്യപ്രശ്‌നങ്ങളെ സൂചിപ്പിക്കുന്നു. നാവിന്റെ അഗ്രത്തില്‍ ഒരു മറുകുള്ള ഒരു വ്യക്തിക്ക് വളരെയധികം അറിയാന്‍ ആഗ്രഹമുണ്ട്, അതേ സമയം പുതിയ എന്തെങ്കിലും ചെയ്യാനും അവര്‍ ശ്രമിക്കുന്നു. അത്തരം ആളുകള്‍ ഏത് സാഹചര്യത്തെയും എളുപ്പത്തില്‍ മറികടക്കും. ഒരു സ്ത്രീയുടെ നാവില്‍ ഒരു മറുകുണ്ടെങ്കില്‍ അവള്‍ക്ക് സംഗീതത്തോട് വളരെയധികം ഇഷ്ടമുണ്ട്. മാത്രമല്ല അവള്‍ വളരെ സന്തോഷകരമായ ജീവിതം നയിക്കുകയും ചെയ്യുന്നു.

നെഞ്ചിലെ മറുക്
സ്ത്രീകള്‍ക്കോ പുരുഷന്മാര്‍ക്കോ നെഞ്ചില്‍ മറുകുണ്ടെങ്കില്‍ അവരുടെ മനസ്സ് വളരെ ഷാര്‍പ്പായതും അതേ സമയം, അവര്‍ അവരുടെ ചിന്തകള്‍ മറ്റുള്ളവരെക്കാള്‍ മികച്ചു നില്‍ക്കുന്നതുമായിരിക്കും. അത്തരം ആളുകള്‍ വളരെ സത്യസന്ധരായിരിക്കും എന്നാല്‍ മിക്കപ്പോഴും അവരെ മനസിലാക്കാന്‍ വളരെ ബുദ്ധിമുട്ടുമാണ്. ഒരു സ്ത്രീയുടെ വലത് നെഞ്ചില്‍ ഒരു മറുകുണ്ടെങ്കില്‍ അത് അവരുടെ സന്തോഷകരമായ ജീവിതത്തെ സൂചിപ്പിക്കുന്നു.

വയറിലെ മറുക്
ഒരു സ്ത്രീയുടെ വയറ്റില്‍ മറുകുണ്ടെങ്കില്‍ അവര്‍ക്ക് ഒരു നല്ല ഭര്‍ത്താവിനെയും മക്കളെയും ലഭിക്കും. വയറ്റില്‍ മറുകുള്ളവര്‍ക്ക് ജീവിതത്തില്‍ എല്ലായ്‌പ്പോഴും വിജയമുണ്ട്. ജീവിതത്തില്‍ അവര്‍ ഒരു നല്ല പേര് നേടുന്നു. സ്ത്രീകളുടെ നെഞ്ചിന് തൊട്ടുതാഴെയായി വയറ്റില്‍ ഒരു മറുകുണ്ടെങ്കില്‍ അവര്‍ നല്ല ജീവിതം നയിക്കുമെന്ന് പറയപ്പെടുന്നു.

വിരലുകളിലെ മറുക്
വലതുകൈയുടെ തള്ളവിരലില്‍ മറുകുള്ളവര്‍ വളരെ ഉയര്‍ന്ന ചിന്താഗതിക്കാരും സമ്പന്നരുമായിക്കാണുന്നു. വലതുകൈയുടെ ആദ്യത്തെ വിരലില്‍ ഒരു മറുകുള്ള സ്ത്രീ ജീവിതത്തില്‍ വളരെ സെറ്റില്‍ഡ് ആയി കണക്കാക്കപ്പെടുന്നു. സ്ത്രീകളുടെ ഇടതു കൈയിലെ ആദ്യത്തെ വിരലില്‍ ഒരു മറുകുണ്ടെങ്കില്‍ കല, സംഗീതം മുതലായ സൃഷ്ടിപരമായ കാര്യങ്ങളില്‍ അവര്‍ വളരെയധികം താല്‍പര്യം കാണിക്കുന്നു. ഇടതുകൈയുടെ നടുവിരലില്‍ ഒരു മറുകുള്ളവര്‍ നല്ല സ്വഭാവമുള്ളവരാണ്. ഒരു സ്ത്രീക്ക് ഇടതുകൈയുടെ നടുവിരലില്‍ മറുകുണ്ടെങ്കില്‍ അവര്‍ വളരെ സമ്പന്നമായ ജീവിതം നയിക്കുന്നു.



Click it and Unblock the Notifications











