Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ഗുരുനാനാക്ക് ജയന്തി 2022: ചരിത്രവും പ്രാധാന്യവും
ഈ വര്‍ഷത്തെ ഗുരുനാനാക്ക് ജയന്തി നവംബര്‍ 8-ന് ചൊവ്വാഴ്ചയാണ് ആഘോഷിക്കപ്പെടുന്നത്. അദ്ദേഹത്തിന്റെ 553-ാമത്തെ ജന്മദിനമാണ് ആഘോഷിക്കപ്പെടുന്നത്. സിഖ്മതത്തിന്റെ സ്ഥാപകനാണ് ഗുരുനാനാക്ക്. 1469 ഏപ്രില്‍ 15ന് തല്‍വണ്ടി നങ്കാന സാഹിബിലാണ് ഗുരു നാനാക്ക് ദേവ് ജനിച്ചത്. ഏകദേശം 551 വര്‍ഷങ്ങള്‍ക്ക് മുമ്പ്, ലാഹോറിനടുത്ത് ഇപ്പോള്‍ പാകിസ്ഥാന്റെ കീഴില്‍ വരുന്ന റായ് ഭോയ് ഡി തല്‍വണ്ടി എന്ന ഗ്രാമത്തില്‍ കാര്‍ത്തിക പൂര്‍ണിമ ദിനത്തിലാണ് ഇദ്ദേഹം ജനിച്ചത്. നങ്കന സാഹിബ് എന്നും ഈ സ്ഥലം അറിയപ്പെടുന്നുണ്ട്. ലോകത്ത് സമത്വവും സമാധാനവും ഐക്യവും പ്രചരിപ്പിക്കുക എന്നതായിരുന്നു ഇദ്ദേഹത്തിന്റെ തത്വം.

ഗുരുനാനാക്ക് ജയന്തിയുടെ പ്രാധാന്യവും ചരിത്രം എന്താണെന്ന് നോക്കാം. ഇന്ത്യന്‍ ചാന്ദ്ര മാസമായ കാര്‍ത്തികത്തിലെ പൗര്‍ണ്ണമിയില്‍ ആണ് ഇദ്ദേഹം ജനിച്ചത്. സിഖ് പാരമ്പര്യങ്ങളില്‍ വേരൂന്നിയതാണ് ഇദ്ദേഹത്തിന്റെ ഓരോ വാക്കുകളും. എന്നാല്‍ നാനാക്ഷഹി കലണ്ടര്‍ അനുസരിച്ച് ഏപ്രില്‍ 14-ന് വരുന്ന വൈശാഖി ദിനത്തില്‍ ഇദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കണമെന്ന് ഒരു വിഭാഗം പണ്ഡിതന്മാര് വിശ്വസിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കാര്‍ത്തിക മാസത്തിലെ പൗര്‍ണ്ണമി ദിനം അതായത് കാര്‍ത്തിക പൂര്‍ണിമ ദിനത്തിന് ചരിത്രത്തില്‍ വളരെയധികം പ്രാധാന്യം ഉണ്ട്.

1496-ല്‍ 27-ആം വയസ്സില്‍ അദ്ദേഹം ടിബറ്റ്, ദക്ഷിണേഷ്യയുടെ ഭൂരിഭാഗവും അറേബ്യയും സന്ദര്‍ശിച്ചതായി ചില ആധുനിക ഗ്രന്ഥങ്ങളില്‍ പറയുന്നുണ്ട്. മതപരമായ പല കാര്യങ്ങളുമായി ആശയവിനിമയം നടത്തുന്നതിന് ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. 1508-ല്‍ നാനാക്ക് ബംഗാളിലെ സില്‍ഹെറ്റും ഇദ്ദേഹം സന്ദര്‍ശിച്ചിരുന്നു. 1510-11 കാലഘട്ടത്തില്‍ നാനാക്ക് അയോധ്യയിലെ രാമജന്മഭൂമി ക്ഷേത്രം സന്ദര്‍ശിച്ചതായി പണ്ഡിതര്‍ അവകാശപ്പെടുന്നുണ്ട്. എല്ലാ സൃഷ്ടികളുടേയും പരമമായ സത്യം എന്ന് പറയുന്നത് ഏകദൈവമാണ് എന്നായിരുന്നു അദ്ദേഹം വിശ്വസിച്ചിരുന്നത്. ഇത് ജനങ്ങളിലേക്ക് എത്തിക്കുക എന്നതായിരുന്നു ഇദ്ദേഹത്തിന്റെ ജീവിത ലക്ഷ്യവും. സാഹോദര്യം, സ്നേഹം, നന്മ എന്നിവയായിരുന്നു ഇദ്ദേഹത്തിന്റെ മുഖമുദ്ര.

കബീര്‍ദാസിന്റെ കവിതകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട വ്യക്തിയായിരുന്നു ഇദ്ദേഹം. ഇസ്ലാം മതത്തിന്റേയും ഹിന്ദുമതത്തിന്റേയും സാരാംശങ്ങള്‍ ഒരുമിപ്പിച്ച് പുതിയ ഒരു മതത്തിന് രൂപം കൊടുക്കുക എന്നതായിരുന്നു ഇദ്ദേഹത്തിന്റെ ലക്ഷ്യം. വിഗ്രാഹാരാധനയെ ഇദ്ദേഹം എതിര്‍ത്തിരുന്നു. ശുദ്ധമായ മനസ്സോടെ ദൈവത്തെ ആരാധിക്കുന്നവര്‍ക്ക് ദൈവത്തെ അറിയുന്നതിനും മസ്സിലാക്കുന്നതിനും സാധിക്കും എന്ന ഇദ്ദേഹം ഉറച്ച് വിശ്വസിച്ചിരുന്നു. മനുഷ്യരാശിയുടെ ഏകത്വത്തെ ഇദ്ദേഹം പ്രോത്സാഹിപ്പിച്ച് കൊണ്ടിരുന്നു. ഗുരുനാനാക്ക് ജീവിച്ചിരുന്ന കാലത്ത് ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് വളരെ കുറച്ച് അവകാശങ്ങളേ ഉണ്ടായിരുന്നുള്ളൂ. ഇതിനെതിരെ പ്രതികരിക്കുകയും ഭര്‍ത്താവ് മരിച്ച സ്ത്രീകളെ പുനര്‍ വിവാഹം ചെയ്യുന്നതിന് അനുവദിക്കുകയും സ്ത്രീകള്‍ക്ക് ബഹുമാനം നല്‍കുകയും ചെയ്തു.



Click it and Unblock the Notifications
