Latest Updates
-
കാലാവസ്ഥ മാറുന്നു, ചർമ്മവും മുടിയും തകരാതിരിക്കാൻ ഈ 48 മണിക്കൂർ പ്ലാൻ പരീക്ഷിച്ചു നോക്കൂ -
വ്യാഴം കർക്കടകത്തിലേക്ക് മാറുന്നു: കരിയറിലും വിവാഹകാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ ഭാഗ്യകാലം നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും? -
മെയ് 30-31: ആകാശത്ത് അപൂർവ്വ ബ്ലൂ മൂൺ; കർമ്മദോഷങ്ങൾ അകറ്റാൻ ഈ രാശിക്കാർക്ക് വൻ ഭാഗ്യം, ചെയ്യേണ്ടത് ഇത്രമാത്രം! -
ശിവയോഗം മാറി സിദ്ധയോഗം: ഈ സമയം കൃത്യമായി ഉപയോഗിച്ചാൽ കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം ഈ രാശിക്കാർക്ക് മാത്രം -
സാമ്പത്തിക നേട്ടവും പ്രണയസാഫല്യവും: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ ദിനം, നിങ്ങളുടെ രാശിയുണ്ടോ? -
മെയ് 30 നക്ഷത്രഫലം: സാമ്പത്തിക നേട്ടവും കരിയർ മാറ്റങ്ങളും, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം തെളിയുമോ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ!
ഗരുഡപുരാണം: ദിനവും ഇത് ചെയ്താല്‍ ഉറങ്ങിക്കിടന്ന ഭാഗ്യം സടകുടഞ്ഞ് എഴുന്നേല്ക്കും, പണം ചൊരിയും
സനാതന ധര്‍മ്മത്തിലെ ഒരു ഗ്രന്ഥമാണ് ഗരുഡപുരാണം. അതില്‍ ജീവിതത്തിന്റെ സാരാംശം അടങ്ങിയിരിക്കുന്നു. മരണവും മരണാനന്തര സംഭവങ്ങളും ഗരുഡപുരാണത്തില്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ഇതോടൊപ്പം ജീവിതവുമായി ബന്ധപ്പെട്ട നിഗൂഢമായ കാര്യങ്ങളും ഇതില്‍ പറഞ്ഞിട്ടുണ്ട്. ഗരുഡപുരാണത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ പിന്തുടരുന്നതിലൂടെ ഒരു വ്യക്തിയുടെ ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ സംഭവിക്കുകയും ഉറങ്ങിക്കിടക്കുന്ന ഭാഗ്യം ഉണരുകയും ചെയ്യുന്നു.
വൈഷ്ണവ വിഭാഗവുമായി ബന്ധപ്പെട്ട ഒരു ഗ്രന്ഥമായി ഗരുഡപുരാണത്തെ കണക്കാക്കപ്പെടുന്നു. 18 മഹാപുരാണങ്ങളില്‍ ഒന്നായ ഹിന്ദുമതത്തിലെ ഒരു പ്രധാന ഗ്രന്ഥമാണിത്. ഭഗവാന് വിഷ്ണു തന്റെ വാഹനമായ പക്ഷിരാജാവായ ഗരുഡനോട് പറയുന്ന കാര്യങ്ങളാണ് ഇതില്‍ പ്രതിപാദിച്ചിരിക്കുന്നത്. വിജയകരവും സന്തുഷ്ടവുമായ ജീവിതത്തിലേക്ക് നയിക്കുന്ന നിരവധി കാര്യങ്ങള്‍ ഗരുഡപുരാണത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഈ കാര്യങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ നടപ്പാക്കിയാല്‍ നിങ്ങളുടെ വിധി മാറും. ലക്ഷ്മീദേവിയുടെ അനുഗ്രഹം നേടാനും സമ്പത്ത് കൈവരുത്താനുമായി ഗരുഡപുരാണത്തില്‍ ചില കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഈ കാര്യങ്ങള്‍ നിങ്ങള്‍ ജീവിതത്തില്‍ പ്രയോഗിച്ചാല്‍ ലക്ഷ്മീദേവിയുടെ അനുഗ്രഹം ലഭിക്കുകയും ഭാഗ്യം ഉണരുകയും ചെയ്യും.

ദൈവത്തെ വണങ്ങുക
നിങ്ങളുടെ ദിവസം എങ്ങനെ തുടങ്ങുന്നുവോ, അങ്ങനെയായിരിക്കും നിങ്ങളുടെ ദിവസമെന്ന് പറയപ്പെടുന്നു. രാവിലെ ഉണര്‍ന്ന് ആദ്യം ഭഗവാനെ ദര്‍ശിച്ചതിന് ശേഷം വണങ്ങുക. നിങ്ങള്‍ രാവിലെ ദൈവത്തെ ദര്‍ശിച്ചാല്‍ തീര്‍ച്ചയായും നിങ്ങളുടെ ദിവസം ശുഭകരമാവുകയും നിങ്ങളുടെ എല്ലാ ജോലികളും വിജയിക്കുകയും ചെയ്യും.

പുരാണങ്ങളിലുള്ള അറിവ്
ഓരോ വ്യക്തിക്കും പുരാണ ഗ്രന്ഥങ്ങളില്‍ അറിവ് ഉണ്ടായിരിക്കണമെന്ന് ഗരുഡപുരാണത്തില്‍ പറയുന്നുണ്ട്. ഈ അറിവ് നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍, മറ്റുള്ളവര്‍ക്കും അത് വിശദീകരിച്ച് നല്കാന് നിങ്ങള്‍ക്ക് സാധിക്കും. ധര്‍മ്മത്തെയും കര്‍മ്മത്തെയും കുറിച്ചുള്ള അറിവ് ഒരു വ്യക്തിക്ക് ഉണ്ടായിരിക്കണമെന്ന് വിശ്വസിക്കപ്പെടുന്നു. ഇതിലൂടെ ജീവിതത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം മനസ്സിലാക്കാനും ശരിയായ ദിശയില്‍ സഞ്ചരിക്കാനും ഒരു വ്യക്തിക്ക് സാധിക്കും.

ദൈവത്തെ പ്രാര്‍ത്ഥിക്കുക
രാവിലെയും രാത്രിയും ഉറങ്ങുന്നതിനുമുമ്പ് ദൈവത്തെ പ്രാര്‍ത്ഥിക്കാന്‍ ശ്രദ്ധിക്കുക. ഈ ദിവസത്തിന് ദൈവത്തിനോട് നന്ദി പറയുകയും ഒരു നല്ല നാളെക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

പൂര്‍വ്വികരെ തൃപ്തിപ്പെടുത്താന്‍
സന്തോഷകരമായ ജീവിതത്തിന് ദൈവങ്ങളുടെയും പിതൃക്കളുടെയും അനുഗ്രഹം ആവശ്യമാണ്. വീട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷണം ആദ്യം പശുവിനും അവസാനത്തെ ഭക്ഷണം നായയ്ക്കും കൊടുക്കുക. ഇത് നിങ്ങളുടെ പൂര്‍വ്വികരെ പ്രീതിപ്പെടുത്തുകയും ദൈവങ്ങളുടെ അനുഗ്രഹം നേടിത്തരികയും ചെയ്യുന്നു.

വൃത്തിയായി നടക്കുക
ഒരു വ്യക്തി വൃത്തിയുള്ളതും ഭംഗിയുള്ളതുമായ വസ്ത്രങ്ങള്‍ ധരിക്കണമെന്നും ഗരുഡപുരാണം അനുസരിച്ച് മുഷിഞ്ഞ വസ്ത്രം ധരിക്കുന്നവര്‍ക്ക് ഭാഗ്യമുണ്ടാകില്ലെന്നും പറയുന്നു. നല്ല വസ്ത്രങ്ങള്‍ ധരിക്കാത്തവരുടെ വീട്ടില്‍ ലക്ഷ്മി ദേവി എപ്പോഴും വസിക്കുന്നു. ഇത് ചെയ്യുന്നയാളുടെ വീട്ടില്‍ ലക്ഷ്മി ദേവിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകും. എന്നാല്‍ മുഷിഞ്ഞ വസ്ത്രം ധരിക്കുന്നവരുടെ വീട്ടില്‍ ലക്ഷ്മീദേവി വസിക്കില്ല, അവിടെ ദാരിദ്ര്യം നിലനില്ക്കും.

നിവേദ്യം അര്‍പ്പിക്കുക
വീട്ടില്‍ തയ്യാറാക്കുന്ന സാത്വിക ഭക്ഷണം കഴിക്കുന്നതിന് മുമ്പ് ദൈവത്തിന് നിവേദ്യമായി സമര്‍പ്പിക്കുക. ഇതിലൂടെ നിങ്ങള്‍ക്ക് അന്നപൂര്‍ണ മാതാവിന്റെ അനുഗ്രഹം ലഭിക്കുകയും ജീവിതത്തില്‍ ഭാഗ്യം നിലനില്ക്കുകയും ചെയ്യും.

സ്വന്തം സമ്പത്തില്‍ അഹങ്കരിക്കാതിരിക്കുക
ഗരുഡപുരാണം പറയുന്നത് എന്തെന്നാല്‍, ഒരു വ്യക്തി ഒരിക്കലും തന്റെ സമ്പത്ത് കണ്ട് അഹങ്കരിക്കരുത് എന്നാണ്. നിങ്ങള്‍ക്ക് എത്രതന്നെ സമ്പത്തുണ്ടായാലും അതില്‍ ഒരിക്കലും അഹങ്കരിക്കാന്‍ പാടില്ല. കൂടാതെ, ഇതിന്റെ പേരില്‍ ഒരിക്കലും മറ്റുള്ളവരെ അപമാനിക്കുകയും ചെയ്യരുത്. സമ്പത്തില്‍ അഹങ്കരിക്കുകയും മറ്റുള്ളവരോട് അഹന്ത കാട്ടുകയും ചെയ്യുന്നവര്‍ക്ക് ഒരിക്കലും ലക്ഷ്മീ ദേവിയുടെ അനുഗ്രഹമുണ്ടാകില്ല.

തുളസി ആരാധന
നിങ്ങളുടെ വീട്ടില്‍ പതിവായി തുളസിയെ ആരാധിക്കുക. തുളസിയെ പൂജിക്കുന്ന വീട്ടില്‍ ലക്ഷ്മി ദേവി എപ്പോഴും കുടികൊള്ളുന്നു, അത്തരമൊരു വീട്ടില്‍ ഭക്ഷണത്തിനും പണത്തിനും ഒരു കുറവും ഉണ്ടാകില്ല.



Click it and Unblock the Notifications