Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഈ ഭക്ഷണങ്ങള്‍ നെഗറ്റീവ് എനര്‍ജിയെ പാടെ തുരത്തും
നെഗറ്റീവ് എനര്‍ജി പല വിധത്തിലാണ് നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്നത്. ഇത്തരമൊരു അവസ്ഥകള്‍ നിങ്ങളില്‍ ഉണ്ടാക്കുന്നത് പലപ്പോഴും ജീവിതത്തിലെ നെഗറ്റീവ് ഫലം തന്നെയാണ്. എന്നാല്‍ നല്ലതും ചീത്തയും സംഭവിക്കുമ്പോള്‍ നമ്മള് അല്പം ശ്രദ്ധിക്കേണ്ടതാണ്. ഒരു കാര്യം എത്രയൊക്കെ ശ്രമിച്ചിട്ടും നടക്കാത്ത അവസ്ഥയാണെങ്കില്‍ അല്പം അറിഞ്ഞിരിക്കേണ്ടത് നെഗറ്റീവ് എനര്‍ജി നിങ്ങള്‍ക്ക് ചുറ്റും ഉണ്ട് എന്നതാണ് കാണിക്കുന്നത്.
എന്നാല്‍ ചില ഭക്ഷണങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ അത് പലപ്പോഴും നിങ്ങളില്‍ നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. എന്തൊക്കെ ഭക്ഷണങ്ങളാണ് നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതില്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്ന് വെച്ചാല്‍ ഈ ലേഖനം മുന്‍കാല വസ്തുതകളുടെയും വിശ്വാസങ്ങളുടെയും ഒരു പ്രസ്താവന മാത്രമാണ്. ആധികാരികമായി ഈ ലേഖനത്തെക്കുറിച്ച് നമുക്ക് പ്രവചിക്കാന്‍ സാധിക്കില്ല എന്നുള്ളതാണ് സത്യം.

നാരങ്ങ
നാരങ്ങ ഇത്തരത്തില്‍ നിങ്ങളുടെ ചുറ്റുമുള്ള നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നതാണ്. നാരങ്ങയ്ക്ക് നെഗറ്റീവ് എനര്‍ജി അകറ്റി നിര്‍ത്താനാകുമെന്ന് നിങ്ങള്‍ക്കറിയാമോ? അതുകൊണ്ട് തന്നെ പലര്‍ക്കും വീട്ടില്‍ നാരങ്ങയും പച്ചമുളകും കോര്‍ത്ത് പ്രധാന വാതിലില്‍ തൂക്കിയിടാറുണ്ട്. ഇത് എല്ലാത്തരം നെഗറ്റീവ് എനര്‍ജിയും നീക്കം ചെയ്യുകയും പോസിറ്റീവ് എനര്‍ജി ആകര്‍ഷിക്കുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇത് നിങ്ങളുടെ ഓഫീസിലും ചെയ്യാവുന്നതാണ്. അതിനാല്‍, അടുത്ത തവണ നിങ്ങള്‍ ജോലിയില്‍ ബുദ്ധിമുട്ടുള്ള സമയത്തിലൂടെ കടന്നുപോകുമ്പോള്‍ ഇത് ചെയ്യാം.
ഉപ്പ്
ഉപ്പ് നെഗറ്റീവ് ഊര്‍ജ്ജത്തെ ഇല്ലായ്മ ചെയ്യുമെന്നതാണ് സത്യം. നെഗറ്റീവ് ഊര്‍ജ്ജങ്ങളെ അകറ്റി നിര്‍ത്താന്‍ ഉപ്പ് ഉപയോഗിക്കുന്നതിന് നിരവധി മാര്‍ഗങ്ങളുണ്ട്. വീട്ടില്‍ വൃത്തിയാക്കുന്ന വെള്ളത്തില്‍ ഉപ്പ് ചേര്‍ക്കുന്നത് ദോഷകരമായ ഊര്‍ജ്ജത്തിന്റെ ഉറവിടത്തെ ഇല്ലാതാക്കാന്‍ സാധിക്കുമെന്നാണ് പറയുന്നത്. വീടിന്റെ കിഴക്കേ മൂലയില്‍ ഒരു പാത്രം ഉപ്പ് സൂക്ഷിക്കുന്നത് കുടുംബത്തിന് പോസിറ്റീവിയും ഐശ്വര്യവും വര്‍ദ്ധിപ്പിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. നിങ്ങള്‍ക്ക് വീട്ടില്‍ കുട്ടികളുണ്ടെങ്കില്‍, അവരുടെ ഏകാഗ്രത മെച്ചപ്പെടുത്തുന്നതിന് നിങ്ങള്‍ക്ക് ഉപ്പ് ഉപയോഗിക്കാവുന്നതാണ്.
മഞ്ഞള്‍ അരിപ്പൊടി കോലം
മഞ്ഞള്‍ അരിപ്പൊടി മിക്സ് ചെയ്ത് കോലം വരക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് വീട്ടിലേക്ക് പോസിറ്റീവ് എനര്‍ജി ആകര്‍ഷിക്കുകയും കുടുംബത്തിന് അഭിവൃദ്ധി നല്‍കുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു. നിങ്ങളുടെ രംഗോലിയില്‍ മഞ്ഞള്‍ ചേര്‍ക്കുന്നത് കണ്ണേറു ദോഷങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇതിലൂടെ ലക്ഷ്മി ദേവി നടന്ന് വരും എന്നാണ് വിശ്വാസം.
കറുവപ്പട്ട
കറുവപ്പട്ട നെഗറ്റീവ് എനര്‍ജികളെ അകറ്റാനുള്ള ശക്തമായ മാര്‍ഗമാണെന്ന് വിശ്വസിക്കപ്പെടുന്നുണ്ട്. അതിനാല്‍ കറുവപ്പട്ട കല്ലുകൊണ്ട് തൂക്കിയിടുന്നതിലൂടെ അത് നിങ്ങളുടെ വീട്ടിലെ നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. നിങ്ങളുടെ പണം സൂക്ഷിക്കുന്ന സ്ഥലത്ത് കറുവപ്പട്ട വയ്ക്കുന്നത് നിങ്ങളുടെ ജീവിതത്തില്‍ നിന്ന് എന്തെങ്കിലും സാമ്പത്തിക പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കുമെന്ന് വിശ്വസിക്കുന്നു. നിങ്ങളുടെ തലയിണയ്ക്കടിയില്‍ കുറച്ച് കറുവപ്പട്ട വയ്ക്കാന്‍ കഴിയുമെങ്കില്‍ ഉറക്കമില്ലായ്മ പോലുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്.
കടുക്
കടുക് നിങ്ങളില്‍ നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ഒരു പരമ്പരാഗത പ്രതിവിധിയാണ് കടുക്. ഇത് ക്രമരഹിതമായി വീടിന് ചുറ്റും വിതറുന്നത് എന്തുകൊണ്ടും നിങ്ങളുടെ നെഗറ്റീവ് എനര്‍ജിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇത് കൂടാതെ ജീവിതത്തിലെ എല്ലാ വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.



Click it and Unblock the Notifications
