Just In
- 1 hr ago
ഏഴരശനി പൂര്‍ണ സ്വാധീനം ചെലുത്തും രാശി ഇതാണ്: കരകയറാന്‍ കഷ്ടപ്പെടും: മരണഭയം വരെ
- 7 hrs ago
ജനുവരി(23-29); മേടം-മീനം 12 രാശിക്കും ഈ ആഴ്ച തൊഴില്‍, സാമ്പത്തിക വാരഫലം; ഭാഗ്യദിനങ്ങള്‍
- 8 hrs ago
ശുക്രനും ശനിയും ഒരേ രാശിയില്‍; ഈ 4 രാശിക്കാര്‍ക്ക് പ്രശ്നങ്ങള്‍ വിട്ടൊഴിയില്ല
- 11 hrs ago
Horoscope Today, 22 January 2023: കഠിനാധ്വാനത്തിലൂടെ മുന്നേറും, ലക്ഷ്യങ്ങള്‍ ഒന്നൊന്നായി നേടും; രാശിഫലം
Don't Miss
- Movies
ഈശ്വരാ ഓറഞ്ച് ബിക്കിനി! ഫേമസ് ആവാനുള്ള പുറപ്പാടാണല്ലേ? വൈറലായി സാനിയയുടെ ബിക്കിനി ചിത്രം
- Finance
പണക്കാരനാകാൻ നിക്ഷേപം തുടങ്ങാം; ഒപ്പം തിരുത്തേണ്ട സാമ്പത്തിക ശീലങ്ങൾ കൂടി അറിയാം
- News
ബംപറടിച്ചത് ലക്ഷങ്ങള്‍, വിളിച്ചുപറഞ്ഞവരോട് പറ്റിക്കുന്നോടാ എന്ന് ദമ്പതിമാര്‍; തിരിച്ചറിഞ്ഞത് ഇങ്ങനെ
- Sports
IND vs NZ: ടെസ്റ്റുകാര്‍ പുറത്തിരിക്കും! മൂന്നാമങ്കത്തില്‍ വന്‍ മാറ്റങ്ങളുമായി ഇന്ത്യ, പ്രിവ്യു, സാധ്യതാ 11
- Automobiles
താങ്ങാവുന്ന വിലയും 500 കിലോമീറ്ററിലധികം റേഞ്ചുമായി വരാന്‍ പോകുന്ന ഇവികള്‍
- Technology
ചതിക്കപ്പെടരുത്..! 5G സ്മാർട്ട്ഫോണുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കുക
- Travel
ട്രാവൽ നൗ പേ ലേറ്റർ: പണം മേടിച്ച് യാത്രപോകാം.. പക്ഷേ അവസാനം പണിയാകരുത്! അറിഞ്ഞിരിക്കാം
Feng Shui Tips 2023: പുതുവര്‍ഷത്തില്‍ ഭാഗ്യവും സമ്പത്തും കൂടെക്കൂട്ടാം; ഈ ഫെങ് ഷൂയി ഭാഗ്യവസ്തുക്കള്‍ വീട്ടിലെ
ഓരോരുത്തരും അവരവരുടെ ജീവിതത്തില്‍ വിജയവും സന്തോഷവും കൈവരാനായി ആഗ്രഹിക്കുന്നു. ഇതിനായി പലരും തുടര്‍ച്ചയായി കഠിനാധ്വാനം ചെയ്യുന്നു. വിജയം എന്നത് നമ്മുടെ പരിശ്രമത്തെ ആശ്രയിച്ചിരിക്കുന്നു. അതിനായി നമ്മള് ജീവിതത്തില്‍ പല നടപടികളും സ്വീകരിക്കാറുണ്ട്. നിങ്ങളുടെ വിജയത്തിലേക്ക് വാതില്‍ തുറക്കുന്ന ചൈനീസ് വാസ്തുവിദ്യയാണ് ഫെങ്ഷുയി. ഫെങ്ഷുയി പറയുന്ന ചില നിയമങ്ങളും നടപടികളും പാലിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ജീവിതത്തില്‍ ഐശ്വര്യവും വിജയവും നേടിത്തരും. വീട്ടിലെ എല്ലാ നെഗറ്റീവ് എനര്‍ജിയും നീക്കി പോസിറ്റീവ് എനര്‍ജി നിറക്കാനായി ഫെങ് ഷൂയി നിങ്ങളെ സഹായിക്കുന്നു. ഇതോടെ നിങ്ങളുടെ വീട്ടിലേക്ക് വരുന്ന സാമ്പത്തിക പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും പ്രതിസന്ധികളുമെല്ലാം ഒഴിവാകുന്നു.
Most
read:
2023ല്‍
ഇടവം
ഉള്‍പ്പെടെ
4
രാശിക്ക്
കഷ്ടതകള്‍;
രാഹുവിന്റെ
പ്രതികൂല
ഫലം
2023 പുതുവര്‍ഷത്തിലേക്ക് കടക്കുകയാണ് നാം. പുതുവര്‍ഷത്തില്‍ നിങ്ങള്‍ക്ക് ഐശ്വര്യവും സന്തോഷവും വേണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഫെങ് ഷൂയിയുടെ വഴികള്‍ നിങ്ങള്‍ക്ക് പരീക്ഷിക്കാം. ഫെങ് ഷൂയിയുടെ ചില വസ്തുക്കള്‍ വീട്ടിലോ ഓഫീസിലോ സൂക്ഷിക്കുന്നത് നിങ്ങളുടെ ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ കൊണ്ടുവരുന്നു. പുതുവര്‍ഷത്തില്‍ നിങ്ങളുടെ വീട്ടില്‍ പോസിറ്റീവ് എനര്‍ജി പ്രവാഹം വര്‍ദ്ധിപ്പിക്കുന്നതിനും ജീവിതത്തില്‍ വിജയം നേടുന്നതിനുമായി വീട്ടില്‍ സൂക്ഷിക്കേണ്ട ചില ഫെങ് ഷൂയി ഭാഗ്യ വസ്തുക്കള്‍ ഇതാ.

ലാഫിംഗ് ബുദ്ധ
നിങ്ങള്‍ക്ക് സന്തോഷവും സമൃദ്ധിയും പോസിറ്റീവ് എനര്‍ജിയും വേണമെങ്കില്‍ ഫെങ് ഷൂയി പ്രകാരം പുതുവര്‍ഷത്തില്‍ ചിരിക്കുന്ന ബുദ്ധന്റെ പ്രതിമ വീട്ടില്‍ കൊണ്ടുവരിക. വീട്ടിലോ ഓഫീസിലോ ഇത് സൂക്ഷിക്കുക. നിങ്ങള്‍ക്ക് ബിസിനസ്സില്‍ മുന്നേറണമെങ്കില്‍ നിങ്ങളുടെ ജോലിസ്ഥലത്ത് ഇരുകൈകളും ഉയര്‍ത്തി ചിരിക്കുന്ന ബുദ്ധന്റെ പ്രതിമ സൂക്ഷിക്കണം.

ലോഹ ആമ
ഫെങ് ഷൂയി പ്രകാരം ഒരു ലോഹ ആമയെ വീട്ടില്‍ സൂക്ഷിക്കുന്നത് വളരെ ശുഭകരമാണ്. പുതുവര്‍ഷത്തില്‍ ഫെങ് ഷൂയി ആമയെ വീട്ടില്‍ കൊണ്ടുവന്ന് വടക്ക് ദിശയില്‍ വയ്ക്കുക. ഈ പ്രതിമ വടക്കോട്ട് ദര്‍ശനമായി വയ്ക്കുന്നത് വളരെ നല്ലതാണ്. സാമ്പത്തിക മാന്ദ്യം പരിഹരിക്കാനുള്ള മികച്ച പ്രതിവിധിയാണ് ഇത്.
Most
read:കണ്ടകശനി,
ഏഴരശനി;
2023ല്‍
ശനിദോഷം
അകറ്റാന്‍
ജ്യോതിഷ
പരിഹാരങ്ങള്‍

പൂച്ച
ഫെങ് ഷൂയി പ്രകാരം വീട്ടില്‍ ഒരു ലക്കി ക്യാറ്റ് സൂക്ഷിക്കുന്നത് വളരെ ഫലപ്രദമായി കണക്കാക്കപ്പെടുന്നു. പുതുവര്‍ഷത്തില്‍ നിങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ വീടിന്റെയോ കടയുടെയോ വടക്ക് ദിശയില്‍ സ്വര്‍ണ്ണ മഞ്ഞ നിറമുള്ള പൂച്ചയെ സൂക്ഷിക്കുന്നത് ഉത്തമമാണ്.

ഒട്ടകത്തിന്റെ പ്രതിമ
ബിസിനസ്സില്‍ ലാഭം നേടാനും ഉയര്‍ച്ച കൈവരാനുമായി പുതുവര്‍ഷത്തില്‍ നിങ്ങളുടെ ജോലിസ്ഥലത്ത് ഒട്ടകത്തിന്റെ ഒരു പ്രതിമ സൂക്ഷിക്കു. നിങ്ങളുടെ ബിസിനസില്‍ വിജയം നേടാനുള്ള ഒരു വഴിയാണ് ഇത്.
Most
read:ഇവരുടെ
വാക്കില്‍
ആരും
വീണുപോകും;
സംസാരപ്രിയരാണ്
ഈ
5
രാശിക്കാര്‍

ക്രിസ്റ്റല്‍ പിരമിഡ്
ഫെങ് ഷൂയി പ്രകാരം നിങ്ങളുടെ വീട്ടില്‍ പുതുവര്‍ഷത്തില്‍ ഒരു ക്രിസ്റ്റല്‍ പിരമിഡ് കൊണ്ടുവരിക. വീട്ടില്‍ നിന്നും ഓഫീസില്‍ നിന്നും എല്ലാ നെഗറ്റീവ് എനര്‍ജിയും നീക്കം ചെയ്യുന്ന ഒന്നാണ് ക്രിസ്റ്റല്‍ പിരമിഡ്. വീട്ടിലെ അംഗങ്ങള്‍ക്ക് ഇടയ്ക്കിടെ അസുഖം വരുകയോ സാമ്പത്തിക കാര്യത്തില്‍ എന്തെങ്കിലും തടസ്സം ഉണ്ടാവുകയോ ചെയ്താല്‍ അവ നീക്കാന്‍ ക്രിസ്റ്റല്‍ ഒരു പരിഹാരമാണ്.

മാന്‍ഡരിന്‍ താറാവ്
ഫെങ് ഷൂയി അനുസരിച്ച് വിവാഹ ബന്ധം ശക്തിപ്പെടുത്തുന്നതിന്, ഒരു മാന്‍ഡരിന്‍ താറാവിന്റെ പ്രതിമ നിങ്ങളുടെ കിടപ്പുമുറിയില്‍ സൂക്ഷിക്കുക. മുറിയുടെ തെക്ക്-പടിഞ്ഞാറ് ദിശയില്‍ ഇത് വയ്ക്കുക. ഇത് നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ പ്രണയത്തിന്റെ നിമിഷങ്ങള്‍ തിരികെ കൊണ്ടുവരും. എന്നാല്‍ താറാവുകള്‍ എല്ലായ്പ്പോഴും ജോഡിയിലായി വേണം വയ്ക്കാന്‍.
Most
read:ഡിസംബര്‍
5
മുതല്‍
ലക്ഷ്മീ
നാരായണ
രാജയോഗം;
ഈ
4
രാശിക്ക്
സൗഭാഗ്യങ്ങളുടെ
ശുഭകാലം

റോസാപ്പൂക്കള്‍
സന്തോഷകരമായ ദാമ്പത്യജീവിതത്തിനായി ഫെങ് ഷൂയി പ്രകാരം കിടപ്പുമുറിയില്‍ റോസാപ്പൂക്കള്‍ സൂക്ഷിക്കുക. എന്നാല്‍, നിങ്ങളുടെ മുറിയില്‍ പുതിയതും സുഗന്ധമുള്ളതുമായ പൂക്കള്‍ സൂക്ഷിക്കണം. ഇത് ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള സ്നേഹം വര്‍ദ്ധിപ്പിക്കും. എന്നാല്‍ വാടിപ്പോയതോ പഴകിയതോ ആയ പൂക്കള്‍ കിടപ്പുമുറിയില്‍ സൂക്ഷിക്കാന്‍ പാടില്ല.

വിന്‍ഡ് ചൈം
ഫെങ് ഷൂയി പ്രകാരം വീടിനുള്ളില്‍ വിന്‍ഡ് ചൈം തൂക്കിയിടുന്നത് നിങ്ങള്‍ക്ക് ഐശ്വര്യം കൊണ്ടുവരും. ഇത് വീടിനുള്ളില്‍ പോസിറ്റീവ് എനര്‍ജി കൊണ്ടുവരുന്നു.
Most
read:കഷ്ടതകളും
ഭാഗ്യമാറ്റങ്ങളും;
2023ല്‍
12
രാശിക്കാരെയും
രാഹു
ബാധിക്കുന്നത്
ഇപ്രകാരം

ലക്കി ബാംബൂ
ഫെങ് ഷൂയി പ്രകാരം വീട്ടില്‍ ഒരു ലക്കി ബാംബൂ സൂക്ഷിക്കുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഫെങ് ഷൂയി പ്രകാരം വീടിന്റെ കിഴക്ക് ദിശയില്‍ ലക്കി ബാംബൂ സൂക്ഷിക്കുന്നത് വീട്ടില്‍ സന്തോഷവും ഐശ്വര്യവും നല്കുന്നു. ഒരു ചുവന്ന റിബണ്‍ കൊണ്ട് ലക്കി ബാംബൂ കെട്ടി ഒരു ചില്ല് പാത്രത്തില്‍ കിഴക്കോട്ട് വച്ചാല്‍ ദാമ്പത്യ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും മാറും.