Latest Updates
-
വനിതാദിനം 2026: ഏത് പ്രായത്തിലും മാനസികാരോഗ്യം അതിപ്രധാനം, പ്രത്യേകിച്ച് ഗര്‍ഭകാലത്തും പ്രസവശേഷവും -
48 മണിക്കൂറിനുള്ളില്‍ ബുധന്‍ ചയതത്തിലേക്ക്: കരിയര്‍, ധനം, ജോലി, ദാമ്പത്യം അത്ഭുതപ്പെടും മാറ്റങ്ങളില്‍ ഇവര്‍ -
Rashiphalam: മാറ്റങ്ങള്‍ക്ക് തുടര്‍ച്ചയായി ഇന്നത്തെ രാശിഫലം: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം സമഗ്രം -
വനിതാദിനം 2026: പോരാട്ടങ്ങളുടെ വര്‍ഷങ്ങള്‍, തുല്യതക്ക് വേണ്ടിയുള്ള പോരാട്ടം, ചര്‍ച്ച ചെയ്യപ്പെടേണ്ടത് ഇതെല്ലാം -
40 ദിനത്തോളം ശനി അസ്തമയത്തില്‍: മാര്‍ച്ച് 13 മുതല്‍ മീനം രാശിയിലേക്ക്, അതിഗംഭീര മാറ്റങ്ങള്‍ നല്കുന്ന 3 രാശി -
വനിതാ ദിനം 2026: നിസ്സാരമല്ല സ്ത്രീകളുടെ ആരോഗ്യം പ്രത്യേകിച്ച് 30-കളില്‍ ഈ പരിശോധനകള്‍ നിര്‍ബന്ധം -
വനിതാദിനം 2026: പ്രിയപ്പെട്ടവരെ അഭിനന്ദിക്കാം, ആശംസകള്‍ അറിയിക്കാം: വനിതാദിനാശംസകള്‍ -
കാത്തിരിക്കുന്നത് മികച്ച അവസരങ്ങള്‍, മാര്‍ച്ച് രണ്ടാംവാരത്തില്‍ ഇവര്‍ മുന്പില് സമ്പൂര്‍ണ വാരഫലം 12 രാശിക്കും -
'സ്ത്രീഹൃദയ'ത്തെ നിസാരമായിക്കാണരുത്: സ്ത്രീകളിലെ ഹൃദ്രോഗം, ലക്ഷണം, കാരണം, പരിഹാരം -
മേടം, മിഥുനം ഉള്‍പ്പടെ മാര്‍ച്ച് രണ്ടാം വാരത്തിലെ ഭാഗ്യ രാശിക്കാര്‍: കരിയര്‍, ധനം, ജോലി എല്ലാം ഭാഗ്യക്കൊടുമുടി
ഇന്ത്യയില്‍ മുതിര്‍ന്ന വനിതാ അഭിഭാഷകരുടെ എണ്ണം വെറും 3%: കണക്കുകള്‍ ഇപ്രകാരം
വനിതാ ദിനം വളരെ വിപുലമായി തന്നെ രാജ്യത്തിന്റെ പല കോണിലും അഘോഷിച്ചു. എന്നാല്‍ ഈ ദിനത്തില്‍ നാം വളരെയധികം ശ്രദ്ധിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതുമായ ചില കാര്യങ്ങള്‍ ഉണ്ട്. അതില്‍ ഒന്നാണ് സമൂഹത്തില്‍ ഓരോ തൊഴില്‍ മേഖലയിലും ഉള്ള സ്ത്രീപ്രാതിനിധ്യത്തെക്കുറിച്ച്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടത് അനുസരിച്ച് അഭിഭാഷക വൃത്തി എന്നത് സ്ത്രീകളുടേത് കൂടിയാണ് എന്നതാണ്. എന്നാല്‍ യാഥാര്‍ത്ഥ്യം ഇതിനോടൊപ്പം ചേര്‍ന്ന് നില്‍ക്കുന്നതാണോ? സുപ്രീം കോടതിയിലും ഹൈക്കോടതിയിലും മുതിര്‍ന്ന പദവികള്‍ വഹിക്കുന്ന എത്ര സ്ത്രീ അഭിഭാഷകര്‍ ഉണ്ടെന്ന് നിങ്ങള്‍ക്ക് അറിയാമോ. സുപ്രീം കോടതിയിലും ഹൈക്കോടതിയിലും മുതിര്‍ന്ന അഭിഭാഷകര്‍ എന്ന് പറയാവുന്ന സ്ത്രീകളുടെ എണ്ണം തുലോം കുറവാണ് എന്നതാണ് സത്യം. ചീഫ് ജസ്റ്റിസ് നടത്തിയ പ്രസ്ഥാവന യാഥാര്‍ത്ഥ്യമാവുന്നതിന് നാം ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കേണ്ടതുണ്ട്.

ഇന്ത്യയില്‍ സുപ്രീം കോടതിയിലും ഹൈക്കോടതികളിലുമായി 3,149 മുതിര്‍ന്ന അഭിഭാഷകരാണ് ഉള്ളത്. ഇതില്‍ തന്നെ 3.4 ശതമാനം മാത്രമാണ് സ്ത്രീകള്‍. കണക്കുകള്‍ പറയുകയാണെങ്കില്‍ വെറും 106 പേര്‍ മാത്രമാണ് സ്ത്രീകളായിട്ടുള്ളത്. ചില ഹൈക്കോടതികളുടെ രജിസ്ട്രാര്‍ ജനറല്‍, സിറ്റിംഗ് ഹൈക്കോടതി ജഡ്ജിമാര്‍, സുപ്രീം കോടതിയുടെയും ഹൈക്കോടതികളുടെയും വെബ്സൈറ്റുകള്‍, ബാര്‍ ഡയറക്ടറികള്‍ എന്നിവയുള്‍പ്പെടെ വിവിധ ഔദ്യോഗിക സ്രോതസ്സുകള്‍ കണക്കെടുത്താണ് വിവരങ്ങള്‍ ശേഖരിച്ചിട്ടുള്ളത്. നമ്മുടെ തന്നെ മുന്‍വനിതാ ജഡ്ജിമാരും മുതിര്‍ന്ന അഭിഭാഷകരും വ്യക്തമാക്കുന്നത് പോലെ തൊഴിലില്‍ നിലനില്‍ക്കുന്ന പുരുഷാധിപത്യമാണ് ഇതിന് പിന്നിലെന്നതാണ് സത്യം. സുപ്രീം കോടതിയിലും രാജ്യത്തെ 25 ഹൈക്കോടതിയിലും നടത്തിയ കണക്കുകള്‍ പ്രകാരം നമുക്ക് ചില കാര്യങ്ങള്‍ പരിശോധിക്കാവുന്നതാണ്.
സുപ്രീം കോടതിയുടെ മുതിര്‍ന്ന വനിതാ അഭിഭാഷകരുടെ കണക്കെടുക്കുകയാണെങ്കില്‍ ഇവര്‍ സൂചിപ്പിക്കുന്നത് ഇതുവരേ 488 അഭിഭാഷകര്‍ സീനിയര്‍ അഭിഭാഷകരായിട്ടുണ്ട്. എന്നാല്‍ അതില്‍ സ്ത്രീകളുടെ കണക്കുകളാകട്ടെ വെറും രണ്ടക്കത്തില്‍ ഒതുങ്ങുന്നു. അതായത് 19 പേര്‍ മാത്രമാണ് മുതിര്‍ന്ന അഭിഭാഷക സ്ഥാനത്തേക്ക് വന്നിട്ടുള്ളത്. 1950-ല്‍ ആണ് സുപ്രീം കോടതി സ്ഥാപിതമായതെന്ന് നമുക്കറിയാം. അന്ന് മുതല്‍ 2013 വരെ മുതിര്‍ന്ന് സ്ഥാനം അഥവാ അധികാരത്തില്‍ എത്തിയിട്ടുള്ളത് വെറും 4 സ്ത്രീകളായിരുന്നു. എന്നാല്‍ അതിന് ശേഷം ഉണ്ടായ 9 വര്‍ഷത്തില്‍ അല്‍പമെങ്കിലും ആശ്വസിക്കാവുന്ന തരത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നതാണ്. ഇതില്‍ 19 സ്ത്രീകളാണ് മുതിര്‍ന്ന സ്ഥാനത്തേക്ക് എത്തിയത്. അഥവാ സീനിയര്‍ പദവിയില്‍ ഇരുന്നത്. രാം ജഠ്മലാനി, ഫാലി നരിമാന്‍, സോളി സൊറാബ്ജി തുടങ്ങിയ മുതിര്‍ന്ന അഭിഭാഷകര്‍ക്കിടയില്‍ സീനിയര്‍ പദവിയില്‍ എത്തിപ്പെട്ടത് വെറും എട്ട് വനിതകള്‍ മാത്രമാണ്. അതിലാകട്ടെ ആകെ നാല് പേര്‍ മാത്രമാണ് മഹാരാഷ്ട്രയില്‍ സജീവമായി പ്രാക്ടീസ് ചെയ്യുന്നത്.

മുതിര്‍ന്ന വനിതാ ജഡ്ജുമാരും ഇക്കാര്യത്തില്‍ ചില കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറയുന്നുണ്ട്. ജസ്റ്റിസ് ഇന്ദിര ബാനര്‍ജി, (മുന്‍ സുപ്രീം കോടതി ജഡ്ജി)യുടെ അഭിപ്രായത്തില്‍ പലപ്പോഴും ഹൈക്കോടതിയിലും സുപ്രീം കോടതിയിലും സ്ത്രീ പുരുഷ അസന്തുലിതാവസ്ഥ ഉണ്ടായിരുന്നെന്നാണ് ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി വ്യക്തമാക്കിയത്. ഇവിടങ്ങളില്‍ പുരുഷാധിപത്യ മനോഭാവമുണ്ടെന്നും, അതൊരു ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യമാണെന്നും അവര്‍ അടിവരയിട്ട് പറഞ്ഞു. ഇത് മാത്രമല്ല പലപ്പോഴും വിവാഹം, കുട്ടികളെ പരിപാലിക്കല്‍, പ്രസവം മുതലായവ കാരണം നിമിത്തം വനിതാ അഭിഭാഷകര്‍ക്ക് അവരുടെ പരിശീലനം ഉപേക്ഷിക്കുകയോ കരിയറില്‍ ബ്രേക്ക് എടുക്കേണ്ട അവസ്ഥയുണ്ടാവുകയോ ചെയ്തിട്ടുണ്ടെന്നാണ് ജസ്റ്റിസ് ബാനര്‍ജി വ്യക്തമാക്കിയത്.
മുന്‍ കല്‍ക്കട്ട ഹൈക്കോടതി ജഡ്ജിയും ജസ്റ്റിസുമാരുമായ റുമാ പാല്‍, മൗഷാമി ഭട്ടാചാര്യ എന്നിവരെ ഉദാഹരണ സഹിതം ഇവര്‍ വ്യക്തമാക്കി. കുട്ടിയുണ്ടാകുമ്പോള്‍ കുടുംബത്തിന് പ്രാധാന്യം നല്‍കുകയും പലപ്പോഴും പിന്നീട് ഇത്തരം ഒരു അവസ്ഥയിലേക്ക് എത്തിപ്പെടാന്‍ ബുദ്ധിമുട്ട് അനുഭവിക്കുകയും ചെയ്യുന്നു എന്നും ഇവര്‍ വ്യക്തമാക്കി. എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ കൂടുതല്‍ സ്ത്രീകള്‍ ഈ തൊഴില്‍ വളരെ ഗൗരവമായി ഇതിനെ കാണുന്നതിനാല്‍ കാര്യങ്ങള്‍ക്ക് മാറ്റം വരുമെന്നാണ് പ്രതിക്ഷിക്കുന്നത് എന്നും ജസ്റ്റിസ് ബാനര്‍ജി പറഞ്ഞു.
ജസ്റ്റിസ് സുജാത മനോഹര്‍, മുന്‍ സുപ്രീം കോടതി ജഡ്ജിയായിരുന്നു. ജസ്റ്റിസ് സുജാത മനോഹറിന്റെ അഭിപ്രായ പ്രകാരം വനിതാ അഭിഭാഷകര്‍ക്ക് ജോലി എന്നത് വളരെ പ്രയാസകരമായ ഒന്നാണെന്നും പലപ്പോഴും പലരും വനിതാ അഭിഭാഷകയെ കേസ് ഏല്‍പ്പിക്കുന്നതിന് മടികാണിക്കുന്നുവെന്നതുമാണ് പ്രധാനപ്രശ്‌നമെന്ന് വ്യക്തമാക്കി. എന്നാല്‍ ഇന്നത്തെ സാഹചര്യം അല്‍പം വ്യത്യസ്തമാണ്. കാരണം ധാരാളം വനിതാ അഭിഭാഷകര്‍ കേസുകള്‍ വാദിക്കുന്നത് കാണാന്‍ സാധിക്കുന്നു എന്നാണ് പറയുന്നത്. ചിലര്‍ ചില പ്രത്യേക മേഖലകളിലും അവരുടെ കഴിവുകള്‍ തെളിയിച്ചതായി നമുക്ക് കാണാന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍ കുറച്ച് കാലം കൂടി കഴിയുമ്പോഴേക്കും മുതിര്‍ന്ന വനിതാ അഭിഭാഷകരുടെ എണ്ണം വര്‍ദ്ധിക്കുമെന്നുമാണ് താന്‍ കരുതുന്നതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

Most read: പ്രായം 40 കഴിഞ്ഞെങ്കില്‍ ഈ പരിശോധനകള്‍ നിര്‍ബന്ധം: അപകടങ്ങള്‍ മുന്നേയറിയാം
ജസ്റ്റിസ് മൃദുല ഭട്കര്‍, മുന്‍ ബോംബെ ഹൈക്കോടതി ജഡ്ജിയുടെ അഭിപ്രായത്തില്‍ സ്ത്രീകള്‍ സ്വയം അതാമപരിശോധന നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് പറയുന്നത്. കാരണം ഈ രംഗത്ത് വളരെയധികം മത്സരങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട്. അതുകൊണ്ട് തന്നെ പല വിധത്തിലുള്ള പ്രതിസന്ധികളും സ്ത്രീകള്‍ അനുഭവിക്കേണ്ടി വരുന്നു. പലപ്പോഴും പുരുഷ അഭിഭാഷകര്‍ക്ക് പോലും ഈ മേഖലയില്‍ നിലനില്‍ക്കുന്നതിന് ബുദ്ധിമുട്ടാണ് എന്നതാണ് സത്യം. എന്നാല്‍ ഈ മേഖലയില്‍ പുരുഷാധിപത്യം ഇല്ല എന്ന് താന്‍ വാദിക്കുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതിനെതിരേ നാം പോരാടേണ്ടതുണ്ട് എന്നാണ് പറയുന്നത്. പലപ്പോഴും ഇത്തരം ഒരു ജോലിക്ക് ഒരു സ്ത്രീ ഇറങ്ങിക്കഴിഞ്ഞാല്‍ പലപ്പോഴും പല തരത്തിലുള്ള പുരുഷാധിപത്യം അവള്‍ നേരിടേണ്ടി വരുന്നു.
ജസ്റ്റിസ് സാധന ജാദവ്, മുന്‍ ബോംബെ ഹൈക്കോടതി ജഡ്ജിയുടെ അഭിപ്രായത്തില്‍ ഈ മേഖലയില്‍ പുരുഷാധിപത്യമുണ്ടായിരിക്കാം. എന്നാല്‍ പ്രധാനകാര്യം എന്നത് എപ്പോഴും വനിതാ അഭിഭാഷകര്‍ തന്നെ എല്ലാത്തിനും മുന്നിട്ടിറങ്ങണം എന്നതാണ് സത്യം. താന്‍ ഒരു ജഡ്ജിയായിരുന്ന കാലത്ത്, വളരെ കുറച്ച് സ്ത്രീകള്‍ മാത്രമേ നിയമനത്തിന് അപേക്ഷിച്ചിരുന്നുള്ളൂ. പലപ്പോഴും മുതിര്‍ന്ന വനിതാ അഭിഭാഷകയാവാന്ഡ സ്ത്രീക്ക് അര്‍ഹതയുണ്ടെങ്കില്‍ പോലും പലരും അതിന് വേണ്ടി അപേക്ഷിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. ഈ സാഹചര്യം മുന്‍കൂട്ടി കണ്ട് ജഡ്ജി മുതിര്‍ന്ന വനിതാ അഭിഭാഷകരെ നേരിട്ട് നിയമിക്കണം എന്നും ഇവര്‍ വ്യക്തമാക്കി.
ഗായത്രി സിംഗ്, ബോംബെ ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകയാണ്. ഗായത്രി സിംഗിന്റെ അഭിപ്രായത്തില്‍ നൂറ് കണക്കിന് മുതിര്‍ന്ന വനിത് അഭിഭാഷകരാണ് ഈ പദവിക്ക് വേണ്ടി അപേക്ഷിക്കുന്നത്. അതും ഒന്നില്‍ കൂടുതല്‍ തവണയാണ് ഇതിന് വേണ്ടി അപേക്ഷിക്കുന്നത്. അത്രയൊക്കെ ചെയ്തിട്ടും പലപ്പോഴും പല അപേക്ഷകളും നിരസിക്കപ്പെടുകയാണ് ചെയ്യുന്നതെന്നാണ് താന്‍ വിശ്വസിക്കുന്നത്. പല മേഖലകളിലും ഇപ്പോഴും പുരുഷാധിപത്യ മനോഭാവമാണ് വെച്ച് പുലര്‍ത്തുന്നത്. വനിതാ അഭിഭാഷകര്‍ക്ക് ആ സ്ഥാനം വഹിക്കാന്‍ കഴിയില്ലെന്നാണ് പലരും കരുതുന്നത്. എന്നാല്‍ ആത്മവിശ്വാസമുള്ളവര്‍ക്ക് അതിന് സാധിക്കും എന്നാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്. പലപ്പോഴും ജഡ്ജിമാര്‍ പോലും മുതിര്‍ന്ന സ്ത്രീ അഭിഭാഷകരെ വളരെയധികം അവജ്ഞയോടെയാണ് കാണുന്നത് എന്നാണ് ഗായത്രി സിംഗ് അഭിപ്രായപ്പെട്ടത്.



Click it and Unblock the Notifications











