Latest Updates
-
മെയ് 30 നക്ഷത്രഫലം: സാമ്പത്തിക നേട്ടവും കരിയർ മാറ്റങ്ങളും, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം തെളിയുമോ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്!
പ്രായം 40 കഴിഞ്ഞെങ്കില്‍ ഈ പരിശോധനകള്‍ നിര്‍ബന്ധം: അപകടങ്ങള്‍ മുന്നേയറിയാം
ലോക വനിതാ ദിനം മാര്‍ച്ച് 8 ആണെന്ന് നമുക്കറിയാം. എന്നാല്‍ വനിതാ ദിനത്തില്‍ മാത്രം പോരാ സ്ത്രീകളോടുള്ള കരുതലും ബഹുമാനവും എന്നുള്ളതാണ് സത്യം. അവരുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അവര്‍ ശ്രദ്ധിച്ചില്ലെങ്കിലും പ്രിയപ്പെട്ടവര്‍ ഇത്തരം കാര്യങ്ങളില്‍ അല്പം ജാഗരൂകരായി ഇരിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. കാരണം എപ്പോഴും ആരോഗ്യ പ്രശ്നങ്ങള്‍ പുരുഷന്മാരേക്കാള് കൂടുതല്‍ ബാധിക്കുന്നത് സ്ത്രീകളെയാണ്. അതിന് കാരണം അവരുടെ അനാരോഗ്യപരമായ ശീലങ്ങളല്ല, രോഗങ്ങള്‍ ഉണ്ടെങ്കില്‍ അവര്‍ കൃത്യമായ ചികിത്സ നടത്താന്‍ മുന്‍കൈ എടുക്കില്ല എന്നത് തന്നെയാണ് സത്യം.

സ്വന്തം ആരോഗ്യത്തെ എത്രത്തോളം പ്രാധാന്യത്തോടെ കണക്കാക്കണം എന്നത് നമ്മള് ഓരോരുത്തരും ഓരോ പ്രായത്തിലും മനസ്സിലാക്കേണ്ടതാണ്. കാരണം ആരോഗ്യം എന്നത് നഷ്ടപ്പെട്ടാല്‍ പിന്നീട് അത് തിരിച്ച് പിടിക്കാന്‍ അല്പം പാടായിരിക്കും എന്നതാണ് സത്യം. സ്ത്രീകള്‍ അവരുടെ 40-ന് ശേഷം നടത്തേണ്ട ചില ആരോഗ്യ പരിശോധനകള്‍ ഉണ്ട്. ഇവ നിര്‍ബന്ധമായും ചെയ്യേണ്ടതാണ്. പല രോഗങ്ങളേയും വാര്‍ദ്ധക്യത്തിലേക്ക് അടുക്കുമ്പോഴാണ് നമുക്ക് കണ്ടെത്താന്‍ സാധിക്കുന്നതും. കൂടുതല്‍ അറിയാന്‍ വായിക്കൂ.

രക്തസമ്മര്‍ദ്ദം ശ്രദ്ധിക്കണം
പ്രായം കൂടുന്തോറും ജീവിത ശൈലി രോഗങ്ങളും കൂടപ്പിറപ്പായി മാറുന്നു. അതില്‍ ഒന്നാണ് രക്തസമ്മര്‍ദ്ദം. നാല്പ്പതിന് മുന്‍പ് തന്നെ ആറ് മാസം കൂടുമ്പോള്‍ രക്തസമ്മര്‍ദ്ദം പരിശോധിക്കേണ്ടതാണ്. ഇതോടൊപ്പം ഹൃദയമിടിപ്പും ശ്രദ്ധിക്കണം. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവരില്‍ ഹൃദയാഘാത സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഇവ രണ്ടും പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.

കൊളസ്ട്രോള്‍ ശ്രദ്ധിക്കണം
കൊളസ്ട്രോള്‍ എന്ന രോഗാവസ്ഥ നമ്മുടെ ചില ജീവിത ശൈലി മാറ്റങ്ങള്‍ മൂലം സംഭവിക്കുന്നതാണ്. ഇതിനെ തിരിച്ചറിയുന്നതിന് വേണ്ടിയും കൃത്യമായിരിക്കുന്നതിന് വേണ്ടിയും നാം രക്തപരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്. ഇതിലൂടെ നമുക്ക് കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നതിന് സാധിക്കുന്നു. ഉയര്‍ന്ന കൊളസ്ട്രോള്‍, ട്രൈഗ്ലിസറൈഡുകള്‍, മോശം കൊഴുപ്പുകള്‍ (എല്‍ഡിഎല്‍) ഉണ്ടെങ്കില്‍, നിങ്ങള്‍ 3 മുതല്‍ 6 മാസം വരെ പതിവ് പരിശോധനകള്‍ നടത്തുന്നിതിന് ശ്രദ്ധിക്കണം. നാല്പ്പതിന് ശേഷം നിര്‍ബന്ധമായും ഇത് ചെയ്യണം.

അസ്ഥി സാന്ദ്രത പരിശോധന
സ്ത്രീകളില്‍ മുപ്പതിന് ശേഷം തന്നെ അസ്ഥികളുടെ ആരോഗ്യം ക്ഷയിച്ച് തുടങ്ങുന്നു. ഈ അവസ്ഥയിസ് പുരുഷന്മാരേക്കാള് സ്ത്രീകള്‍ക്ക് ഓസ്റ്റിയോപൊറോസിസ് വരാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടാണ് നിങ്ങള്‍ക്ക് 40 വയസ്സ് തികയുമ്പോള്‍ ഉടന്‍ തന്നെ അസ്ഥി സാന്ദ്രത പരിശോധന നടത്തേണ്ടത് അത്യാവശ്യമാണെന്ന് പറയുന്നത്. മാത്രമല്ല ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും ഈ പരിശോധന നടത്തുന്നതിന് ശ്രദ്ധിക്കണം. കാല്‍സ്യം, വിറ്റാമിന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുകയും അതോടൊപ്പം തന്നെ നിങ്ങള്‍ക്ക് ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകള്‍ കഴിക്കുകയും വേണം.

തൈറോയ്ഡ് പരിശോധന
പല സ്ത്രീകളിലും തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങള്‍ വളരെ കൂടുതലാണ്. ഇന്നത്തെ കാലത്ത് ഇത് സാധാരണമായി മാറിക്കൊണ്ടിരിക്കുകയാണ് എന്നതാണ് സത്യം. അതിന്റെ ഫലമായി ശരീരഭാരം വര്‍ദ്ധിക്കുന്നതും ചര്‍മ്മത്തിലെ അസ്വസ്ഥതകളും മുടി കൊഴിച്ചിലും പലരും ശ്രദ്ധിച്ചിട്ടുണ്ടാവും. എന്നാല്‍ ഡോക്ടറെ കാണുന്നതിനോ ഇതിന്റെ യഥാര്‍ത്ഥ കാരണം അന്വേഷിക്കുന്നതിനോ ആരും തയ്യാറാവുന്നില്ല. ഇത്തരം അവസ്ഥകളില്‍ സ്ത്രീകള്‍ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങളാണ് നിര്‍ബന്ധമായും ആറ് മാസത്തില്‍ ഒരിക്കല്‍ തൈറോയ്ഡ് പരിശോധന നടത്തുക എന്ന കാര്യം.

പ്രമേഹം
പ്രായമാകുന്തോറുമാണ് സ്ത്രീകളില്‍ പ്രമേഹം പോലുള്ള അവസ്ഥകള്‍ ഉണ്ടാവുന്നത്. ഇത്തരം അവസ്ഥയില്‍ നാം ശ്രദ്ധിക്കേണ്ട കാര്യം എന്നത് വളരെ പ്രധാനപ്പെട്ടതാണ്. പ്രത്യേകിച്ച് അമിത വണ്ണമുള്ളവരും പൊണ്ണത്തടിയുള്ളവരും പ്രമേഹ സാധ്യതയെ നിസ്സാരമാക്കരുത്. പ്രത്യേകിച്ച് നാല്പ്പതിന് ശേഷം നിങ്ങളില്‍ ഈ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുകയാണെങ്കില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. പലപ്പോഴും അപകടകരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് ഇത് നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.

പാപ് സ്മിയര്‍ ചെയ്യുക
നാല്‍പ്പത് വയസ്സിന് മുന്‍പ് തന്നെ ഇത്തരം ടെസ്റ്റുകള്‍ നിങ്ങള്‍ നിര്‍ബന്ധമായും ചെയ്യേണ്ടതാണ്. കാരണം സെര്‍വ്വിക്കല്‍ ക്യാന്‍സര്‍ കണ്ട് പിടിക്കുന്നതിന് വേണ്ടിയാണ് നാം ഇത്തരം പരിശോധനകള്‍ നടത്തേണ്ടത്. സ്ത്രീകളില്‍ ഏറ്റവും സാധാരണമായ ക്യാന്‍സറാണ് സെര്‍വിക്കല്‍ ക്യാന്‍സറെന്ന് ശാസ്ത്രീയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അതുകൊണ്ട് തന്നെ പരിശോധന ഒരു കാരണവശാലും മുടക്കരുത്.

HPV ടെസ്റ്റ്
സെര്‍വിക്കല്‍ ക്യാന്‍സറിന് കാരണമാകുന്ന ലൈംഗിക രോഗങ്ങള്‍ കണ്ടെത്തുന്നതിന് വേണ്ടി ഇത്തരം ടെസ്റ്റുകള്‍ നടത്തുന്നതിന് ശ്രദ്ധിക്കുക. പ്രത്യേകിച്ച് 40 വയസ്സിനു മുകളിലുള്ള സ്ത്രീകളില്‍ ഈ പരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇത്തരം അവസ്ഥകളില്‍ നാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല രോഗാവസ്ഥകളേയും നമുക്ക് ഇതിലൂടെ കണ്ടെത്താന്‍ സാധിക്കുന്നു.

സ്തനപരിശോധന
സ്തന പരിശോധന നടത്തുന്നതും വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഒരിക്കലും ഇത്തരം പരിശോധനകളെ നിസ്സാരമായി കണക്കാക്കരുത്. ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ മരിക്കുന്നത് പലപ്പോഴും സ്തനാര്‍ബുദം വഴിയാണ് എന്നതാണ് സത്യം. അതുകൊണ്ട് തന്നെ നാല്പ്പതിന് മുന്‍പ് തന്നെ ഇത്തരം പരിശോധനകള്‍ നടത്താന്‍ നിങ്ങള്‍ നിര്‍ബന്ധിതരാവണം. രോഗത്തെ നേരത്തെ കണ്ടെത്തുന്നതിലൂടെ രോഗാവസ്ഥയെ പ്രതിരോധിക്കുന്നതിന് നിങ്ങളെ സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്രയും പരിശോധനകള്‍ സ്ത്രീകള്‍ നിര്‍ബന്ധമായും നടത്തേണ്ടതുണ്ട്.



Click it and Unblock the Notifications