Latest Updates
-
മെയ് 8: ഈ 4 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും; ധനവും പ്രണയവും തേടിയെത്തും! -
കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ: 2026 മെയ് 8-ലെ സമ്പൂർണ്ണ നക്ഷത്രഫലം, നിങ്ങളുടെ നക്ഷത്രത്തിന് ഇന്ന് എന്ത് സംഭവിക്കും? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; പണവും ഭാഗ്യവും കൂടെയുണ്ടാകും! -
കരിയറിൽ വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം: 2026 മെയ് 7 രാശിഫലം -
മെയ് 8-ന് നൈക്കയിൽ വൻ ഓഫറുകൾ; കത്തുന്ന വെയിലിൽ ചർമ്മം സംരക്ഷിക്കാൻ ഈ സ്കിൻകെയർ ഡീലുകൾ മിസ്സാക്കരുത്! -
മെയ് മാസത്തിലെ കഠിനമായ ചൂട്: കഷായങ്ങൾ കുടിക്കുന്നത് അപകടമോ? ഈ പാനീയങ്ങൾ ശീലമാക്കൂ, ഉന്മേഷത്തോടെയിരിക്കാം! -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നവരാണോ? ഈ തെറ്റുകൾ വരുത്തിയാൽ ഹൃദയത്തിന് പണി കിട്ടും! -
കോട്ടയിലെ സിസേറിയൻ മരണം: ആശുപത്രിയിലെ ആ അനാസ്ഥ ആരുടെ ജീവനാണ് കവർന്നത്? -
ഉഷ്ണതരംഗം കടുക്കുന്നു! നോമ്പും വ്യായാമവും ഇങ്ങനെ മാറ്റിയാൽ തളർച്ചയില്ലാതെ വേനൽക്കാലം അതിജീവിക്കാം -
കത്തുന്ന വെയിലും മഴയും; ചർമ്മവും മുടിയും കേടാകാതെ കാക്കാൻ ഈ പൊടിക്കൈകൾ അറിഞ്ഞിരിക്കൂ
കന്നിമൂല ഒഴിച്ചിടരുത്: പുരുഷനും സ്ത്രീക്കും ദുരിതമൊഴിഞ്ഞ നേരമില്ല
വാസ്തുശാസ്ത്രത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്നവരാണ് നമ്മളില്‍ പലരും. വീട് പണിയുമ്പോഴു സ്ഥലം വാങ്ങുമ്പോഴും എല്ലാം വാസ്തു നോക്കുന്നത് പലരുടേയും ശീലത്തിന്റെ ഭാഗമാണ്. അതുപോലെ തന്നെയാണ് വാസ്തുവില്‍ കന്നിമൂലയുടെ പ്രാധാന്യം. കന്നിമൂല ഒഴിഞ്ഞ് കിടക്കുന്നത് ദോഷകരമാണ് എന്നാണ് പറയുന്നത്. കാരണം വാസ്തുശാസ്ത്രപ്രകാരം കന്നിമൂലക്ക് വളരെയധികം പ്രാധാന്യം ഉണ്ട്. അതുകൊണ്ട് തന്നെ കന്നിമൂല ഒഴിഞ്ഞ് കിടക്കുന്നതും നല്ലതല്ല എന്നാണ് പറയുന്നത്. ഇത് വീട്ടില്‍ താമസിക്കുന്നവര്‍ക്ക് വളരെധികം ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു. വീടിന്റെ തെക്ക് - പടിഞ്ഞാറ് ഭാഗത്തെയാണ് കന്നിമൂല എന്ന് പറയുന്നത്.
ഈ ഭാഗം ഒഴിഞ്ഞ് കിടക്കുന്നത് നിങ്ങളുടെ മാനസികാരോഗ്യത്തിനും ശാരീരികാരോഗ്യത്തിനും ദോഷം ചെയ്യുന്നതാണ്. പലപ്പോഴും കന്നിമൂല ഒഴിഞ്ഞ് കിടക്കുന്നത് ആ വീട്ടീല് താമസിക്കുന്ന സ്ത്രീകളെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. ഇത് അവരുടെ ജീവിതത്തില്‍ പല വിധത്തിലുള്ള ദുരിതങ്ങളും ഉണ്ടാക്കും എന്നാണ് പറയപ്പെടുന്നത്. വാസ്തുശാസ്ത്രപ്രകാരം ശ്രദ്ധിക്കേണ്ടതായ കാര്യങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വാസ്തുമൂലയുടെ പ്രാധാന്യത്തെക്കുറിച്ച് നമ്മളെ മനസ്സിലാക്കിപ്പിക്കുന്നു.

കന്നി മൂലയുടെ പ്രാധാന്യം
വളരെയധികം പ്രധാനപ്പെട്ട ഭാഗമാണ് കന്നി മൂല എന്ന് പറയുന്നത്. ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് സ്ത്രീകളെയാണ് എന്ന് മുന്നേ പറഞ്ഞുവല്ലോ. ജീവിതം കഷ്ടപ്പാടുകള്‍ നിറഞ്ഞതാക്കുന്നതിന് ഇത് കാരണമാകുന്നു. മാത്രമല്ല ഇവര്‍ക്ക് ജോലിയിലും പല വിധത്തിലുള്ള തടസ്സങ്ങളും ഉണ്ടാവുന്നു. സര്‍ക്കാര്‍ ജോലിയാണ് നിങ്ങള്‍ക്കുള്ളത് എങ്കില്‍ അതിന് പലപ്പോഴും തടസ്സവും പ്രശ്നങ്ങളും ഉണ്ടാവുന്നു. കൂടാതെ ദോഷഫലങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന അവസ്ഥയും ഉണ്ടാവുന്നു. ഇവരില്‍ ഉദ്യോഗക്കയറ്റത്തിന് തടസ്സം നേരിടുന്ന അവസ്ഥയും ഉണ്ടായിരിക്കും.

സന്താനങ്ങളുടെ അഭിവൃദ്ധി
വീട്ടില്‍ കന്നി മൂല ഒഴിച്ചിടുകയാണ് എന്നുണ്ടെങ്കില്‍ ഇവര്‍ക്ക് പലപ്പോഴും സന്താനങ്ങളുടെ കാര്യത്തില്‍ അനിശ്ചിതത്വം നേരിടേണ്ട അവസ്ഥയുണ്ടാവുന്നു. ദോഷകരമായ ഫലം ഇവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. കൂടാതെ പെണ്‍കുട്ടികളില്‍ വിവാഹഭാഗ്യത്തിന് തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നു. സ്ത്രീകളില്‍ ഉണ്ടാവുന്ന ഇത്തരം കാര്യങ്ങള്‍ കന്നിമൂലയുടെ കൂടെ പ്രാധാന്യമാണ് എന്നതാണ് വാസ്തുപ്രകാരം പറയുന്നത്. വിവാഹം കഴിഞ്ഞെങ്കിലും സന്താനഭാഗ്യത്തിന് തടസ്സം സൃഷ്ടിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നതിനുള്ള സാധ്യതയുണ്ട്. ഇത്തരം കാര്യങ്ങള്‍ എല്ലാം കന്നിമൂലയുമായി ബന്ധപ്പെട്ടതാണ് എന്നാണ് വിശ്വാസം.

പുരുഷന്മാരില് ദോഷഫലങ്ങള്‍
കന്നിമൂല ഒഴിച്ചിടുന്നത് സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്മാര്ക്കും ദോഷം നല്കുന്ന അവസ്ഥയുണ്ടാക്കുന്നുണ്ട്. രോഗങ്ങള്‍ ഇവരെ വിട്ടുമാറാതെ പിടികൂടുന്നു. കൂടാതെ ആരോഗ്യപരമായി തളര്‍ച്ചയും ക്ഷീണവും ഇവരെ പിടിവിടാതെ നിലനില്ക്കുന്നു. ഇതിനെതിരെ പ്രതിരോധം തീര്‍ക്കുന്നതിന് വീട്ടിലെ പ്രധാന കിടപ്പ് മുറി കന്നിമൂലയില്‍ ആക്കുന്നതിന് ശ്രദ്ധിക്കണം. വാസ്തുപ്രകാരം ഇത് ഗുണങ്ങളാണ് നിങ്ങള്‍ക്ക് നല്‍കുന്നത്. കൂടാതെ വാട്ടര്‍ടാങ്ക് സ്ഥാപിക്കുന്നതിനും എന്തുകൊണ്ടും മികച്ച ദിശയാണ് കന്നിമൂല. ഇതെല്ലാം നിങ്ങള്‍ക്ക് മികച്ച അനുകൂല ഫലങ്ങള്‍ നല്കുന്നു എന്നാണ് പറയപ്പെടുന്നത്.

മുകളിലാണെങ്കിലും
വീടിന് രണ്ടാം നില പണിയുകയാണെങ്കിലും ഉടനേ തന്നെ കന്നിമൂല ഒഴിച്ചിടാതിരിക്കുന്നതിന് ശ്രദ്ധിക്കണം. മറ്റുള്ള ദിക്കുകള്‍ ഒഴിച്ചിട്ടാലും വീടിന്റെ കന്നിമൂല ഒഴിച്ചിടാതിരിക്കുന്നതിന് ശ്രദ്ധിക്കണം. ഇത്തരത്തിലുള്ള വീടുകളില്‍ ഐശ്വര്യക്കേട് കുടികൊള്ളും എന്നാണ് വിശ്വാസം. മാത്രമല്ല ഏത് കാര്യത്തിനും തടസ്സം നേരിടുന്നതിനുള്ള സാധ്യതയും ഉണ്ട്. ഇത്തരം കാര്യങ്ങള്‍ അതുകൊണ്ട് തന്നെ വാസ്തുപ്രകാരം പ്രാധാന്യം നല്കി മനസ്സിലാക്കേണ്ടതാണ്. കന്നി മൂലയില്‍ ഒരു കാരണവശാലും ഗേറ്റ് വെക്കാന്‍ പാടില്ല. കാര്‍പോര്‍ച്ചും കന്നിമൂലയില്‍ പാടില്ല എന്നാണ് വിശ്വാസം.

മുകളിലാണെങ്കിലും
അടുക്കളഭാഗവും കന്നിമൂലയില്‍ വരാന്‍ പാടില്ല. അത് മാത്രമല്ല ഈ ഭാഗത്ത് ശുചിമുറിയും നിര്‍മ്മിക്കാന്‍ പാടില്ല എന്നതാണ് സത്യം. കന്നിമൂലയില്‍ പൂജാമുറി നിര്‍മ്മിക്കാന്‍ പാടില്ല. അത് മാത്രമല്ല സ്റ്റെയര്‍കേസും ഈ ഭാഗത്ത് വേണ്ട. കിണര്‍ എടുക്കുന്നവരും കന്നിമൂല ഒഴിവാക്കണം. കുഴികള്‍ എടുക്കുന്നതിനും അനുയോജ്യമല്ല കന്നിമൂല. സിറ്റൗട്ടിനും കന്നിമൂല തിരഞ്ഞെടുക്കരുത്. പട്ടിക്കൂടും പക്ഷിക്കൂടും ഈ ഭാഗത്ത് പണിയാതിരിക്കുന്നതിന് ശ്രദ്ധിക്കണം. ടോയ്ലറ്റുകള്‍ക്കും അനുയോജ്യമല്ലാത്ത സ്ഥാനമാണ് കന്നിമൂല.



Click it and Unblock the Notifications