Latest Updates
-
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഫ്ലാറ്റിൽ ഇൻഡോർ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് കേൾക്കൂ -
വീടിന്റെ പ്രധാന വാതിൽ ഇങ്ങനെയാണോ? അമാവാസിക്കും ഗണേശ ചതുർത്ഥിക്കും മുൻപ് ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം കൂടും -
പിതൃപക്ഷം 2026: വീട്ടിൽ ലളിതമായി ശ്രാദ്ധം ചെയ്യാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ശ്രദ്ധിക്കാൻ ഈ കാര്യങ്ങൾ മറക്കരുത്! -
ഭാദ്രപദ അമാവാസി 2026: സമയക്രമം ഇങ്ങനെ, ഈ കാര്യങ്ങളിൽ ജാഗ്രത വേണം! -
ഇന്ന് ഉച്ചയ്ക്ക് വെയിൽ കടുക്കും; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം
ചാണക്യനീതി: സ്ത്രീശരീരത്തിലെ അടയാളത്തില്‍ ഒളിഞ്ഞിരിക്കുന്ന ചില രഹസ്യം; പുരുഷന് അറിയേണ്ടത് ഇത്
പണ്ടുകാലത്ത് ജീവിച്ചിരുന്ന വിദഗ്ധനായ രാഷ്ട്രീയക്കാരനും തന്ത്രജ്ഞനും സാമ്പത്തിക ശാസ്ത്ര വിദഗ്ധനുമായിരുന്നു ചാണക്യന്. മനുഷ്യ ജീവിതത്തെ സംബന്ധിച്ച നിരവധി കാര്യങ്ങളില്‍ അദ്ദേഹത്തിന് അഗാധമായ അറിവുണ്ടായിരുന്നു. മനുഷ്യജീവിതവുമായി ബന്ധപ്പെട്ട സുപ്രധാനമായ കാര്യങ്ങള്‍ അദ്ദേഹം എഴുതിയ ചാണക്യനീതിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്.ജീവിതത്തില്‍ വിജയിക്കാന്‍ ഒരു മനുഷ്യന് പാലിക്കേണ്ട വളരെ പ്രധാനപ്പെട്ട കാര്യങ്ങളും ചാണക്യന് പറഞ്ഞിട്ടുണ്ട്.
ചാണക്യന്റെ ചാണക്യനീതിയില്‍ പറഞ്ഞിരിക്കുന്ന നയങ്ങള്‍ പാലിച്ചാല്‍ നിങ്ങളുടെ ജീവിതം കൂടുതല്‍ മികച്ചതാക്കാന്‍ കഴിയും. ചാണക്യ നീതിയുടെ അഭിപ്രായത്തില്‍, ഓരോ പുരുഷനും സ്ത്രീയും തനിക്കായി ഒരു മികച്ച ജീവിത പങ്കാളിയെ ആഗ്രഹിക്കുന്നു. ചാണക്യനീതിയില്‍ അത്തരം നിരവധി ഗുണങ്ങള്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഒരു ഉത്തമ ഭാര്യയുടെ ഗുണങ്ങള്‍ ഏതൊക്കെയാണെന്ന് ഈ അടയാളങ്ങളിലൂടെ നിങ്ങള്‍ക്ക് മനസിലാക്കാന്‍ സാധിക്കും. ചാണക്യ നീതിയില്‍ സ്ത്രീയുടെ ശരീരത്തിലെ അത്തരം ചില അടയാളങ്ങളെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ഒരു സ്ത്രീയുടെ സ്വഭാവവും ശീലങ്ങളും എന്താണെന്ന് ഇത് അറിഞ്ഞതിനുശേഷം കണ്ടെത്താനാകും. ചാണക്യന് പറയുന്ന, സ്ത്രീ ശരീരത്തിലെ ചില അടയാളങ്ങളും അര്‍ത്ഥങ്ങളും ഇതാ.

കൈപ്പത്തി
ചാണക്യന്റെ അഭിപ്രായത്തില്‍, മാംസഭുക്കായ മൃഗത്തിന്റെയോ പക്ഷിയുടെയോ ആകൃതിയില്‍ കൈപ്പത്തികളുള്ള സ്ത്രീ മറ്റുള്ളവരുടെ ദുഃഖത്തിന് കാരണമാകും. ഇത്തരം ആകൃതിയില്‍ കൈപ്പത്തിയുള്ള സ്ത്രീകളില്‍ നിന്ന് എപ്പോഴും നിങ്ങള്‍ അകലം പാലിക്കണമെന്നും ചാണക്യന് പറയുന്നു.

ചെവിയില്‍ മുടി
ചാണക്യന്റെ അഭിപ്രായത്തില്‍, ചെവിയില്‍ രോമമുള്ള സ്ത്രീകള്‍ ഒട്ടും ശരിയല്ല. അത്തരം സ്ത്രീകള്‍ കഠിന പ്രകൃതക്കാരാണ്. ഇത്തരക്കാര്‍ വീട്ടില്‍ വഴക്കുകള്‍ക്കും തര്‍ക്കങ്ങള്‍ക്കും കാരണമാകുന്നു. ഇക്കാരണത്താല്‍ വീട്ടില്‍ എപ്പോഴും വഴക്കുകള്‍ പതിവായിരിക്കും.
Also read:ഗരുഡപുരാണം: വിവാഹിതരായ സ്ത്രീകള്‍ ഈ 4 കാര്യം ചെയ്യരുത്, ദാമ്പത്യത്തില്‍ വിള്ളല്‍

നുണക്കുഴി
ചാണക്യന്റെ അഭിപ്രായത്തില്‍, കവിളില്‍ നുണക്കുഴികളുള്ള സ്ത്രീകള്‍ അത്ര നല്ല സ്വഭാവക്കാരല്ല. അത്തരമൊരു സ്ത്രീകളില്‍ മറ്റുള്ളവര്‍ കൂടുതല്‍ ആകര്‍ഷിക്കപ്പെടാന്‍ തുടങ്ങുന്നു. ഇത്തരം സ്ത്രീകളെ സ്വന്തമാക്കിയാല്‍ നിങ്ങളുടെ വരുംകാല ജീവിതത്തില്‍ പ്രശ്നങ്ങള്‍ കടന്നുവരും.

വലിയ പല്ല്
വീതിയും കട്ടിയുള്ളതും നീളമുള്ളതും പുറത്തേക്ക് തള്ളിനില്‍ക്കുന്നതുമായ പല്ലുകളുള്ള സ്ത്രീകളുടെ ജീവിതത്തില്‍ ഒരുപാട് സങ്കടങ്ങളുണ്ടാകുമെന്ന് ചാണക്യനീതിയില്‍ വിവരിച്ചിട്ടുണ്ട്. അത്തരമൊരു സ്ത്രീക്ക് അവള് ആഗ്രഹിച്ചാല്‍ പോലും സ്വയം സന്തോഷത്തോടെ തുടരാന്‍ കഴിയില്ലെന്ന് ചാണക്യന് പറയുന്നു.

മഞ്ഞ കണ്ണ്
വളരെ കുറച്ചുപേര്‍ക്ക് മാത്രമേ കാണാറുള്ളൂവെങ്കിലും, മഞ്ഞനിറമുള്ള കണ്ണുകളുള്ള സ്ത്രീ എപ്പോഴും മറ്റുള്ളവരെ ഭയപ്പെടുത്തും. അത്തരം സ്ത്രീകള്‍ വളരെ അപൂര്‍വമായി മാത്രമേ തനിച്ചാകൂ. ഒറ്റയ്ക്കായാല്‍ അത്തരം സ്ത്രീകളുടെ സ്വഭാവം മോശമാകും.

ചെറിയ കഴുത്ത്
കഴുത്ത് വളരെ ചെറുതായ സ്ത്രീകള്‍ക്ക് സ്വന്തമായി ഒരു തീരുമാനവും എടുക്കാന്‍ കഴിയില്ലെന്ന് ചാണക്യന് പറയുന്നു. അവര്‍ എപ്പോഴും മറ്റുള്ളവരെ ആശ്രയിച്ച് കഴിയുന്നവരായിരിക്കും.

നീണ്ട കഴുത്ത്
നാല് വിരലുകളേക്കാള് നീളമുള്ള കഴുത്തുള്ള സ്ത്രീ ഒരു രാജവംശത്തിന്റെ തന്നെ നാശത്തിന് കാരണമാകുന്നുവെന്ന് ചാണക്യന് പറയുന്നു. എന്നാല്‍, അത്തരമൊരു സ്ത്രീയെ വളരെ അപൂര്‍വമായി മാത്രമേ കാണാനാകൂ.



Click it and Unblock the Notifications
