Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ഗരുഡപുരാണം: വിവാഹിതരായ സ്ത്രീകള്‍ ഈ 4 കാര്യം ചെയ്യരുത്, ദാമ്പത്യത്തില്‍ വിള്ളല്‍
സനാതന ധര്‍മ്മത്തില്‍ ഗരുഡപുരാണത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. ഒരാളുടെ മരണശേഷം 12 ദിവസം വീട്ടില്‍ ഗരുഡ പുരാണം പാരായണം ചെയ്യണമെന്ന് പറയുന്നു. ഗരുഡപുരാണത്തില്‍ മനുഷ്യന്റെ ജീവിതം മുതല്‍ മരണം വരെയുള്ള നിരവധി രഹസ്യങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകളുടെയും പുരുഷന്മാരുടെയും ജീവിതം സന്തോഷകരമാക്കുന്ന സുപ്രധാനമായ പല കാര്യങ്ങളും ഇതില്‍ പറയുന്നുണ്ട്.
മരണം, മരണാനന്തരമുള്ള ആത്മാവിന്റെ യാത്ര, നല്ലതും ചീത്തയുമായ കര്‍മ്മങ്ങള്‍, സ്വര്‍ഗ്ഗ-നരകം എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ഗരുഡപുരാണം നിങ്ങള്‍ക്ക് നല്കുന്നു. ഇവയ്ക്ക് പുറമെ സന്തോഷകരമായ ജീവിതം നയിക്കാനുള്ള വഴികളും ഈ പുരാണത്തില്‍ പറയുന്നുണ്ട്. വിവാഹിതരായ സ്ത്രീകള്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ ഗരുഡപുരാണത്തില്‍ പറഞ്ഞിട്ടുണ്ട്. ആ കാര്യങ്ങള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

ഭര്‍ത്താവില്‍ നിന്ന് അകന്നു നില്‍ക്കരുത്
ഗരുഡപുരാണം അനുസരിച്ച്, നിങ്ങള്‍ക്ക് സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കണമെങ്കില്‍ പരസ്പര സ്നേഹം വളരെ പ്രധാനമാണ്. ഭര്‍ത്താവുമായി വഴക്കുണ്ടായാലും ഭര്‍ത്താവുമായി അകന്നു നില്ക്കാതിരിക്കാന് സ്ത്രീകള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഭര്‍ത്താവില്‍ നിന്ന് വളരെക്കാലം അകന്നു നില്‍ക്കുന്നത് ബന്ധത്തില്‍ അസ്വാരസ്യം സൃഷ്ടിക്കുകയും കുടുംബത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. അതിനാല്‍ ഭാര്യ ഒരിക്കലും ഭര്‍ത്താവില്‍ നിന്ന് അകന്നുനില്‍ക്കരുത്.

ആരെയും അപമാനിക്കരുത്
സ്ത്രീകള്‍ എല്ലാവരെയും ബഹുമാനിക്കണമെന്ന് ഗരുഡപുരാണത്തില്‍ പറഞ്ഞിട്ടുണ്ട്. ആരോടും പരുഷമായ വാക്കുകള്‍ പറയരുത്. വലിപ്പച്ചെറുപ്പം നോക്കാതെ എല്ലാവരോടും നന്നായി സംസാരിക്കണം. ആരോടും ഒരിക്കലും തെറ്റായ വാക്കുകള്‍ ഉപയോഗിക്കരുത്.

മറ്റൊരാളുടെ വീട്ടില്‍ താമസിക്കരുത്
വിവാഹശേഷം ഒരു സ്ത്രീയുടെ ഭര്‍ത്താവിന്റെ വീടാണ് അവളുടെ വീട്. അത്തരമൊരു സാഹചര്യത്തില്‍, സ്ത്രീകള്‍ കൂടുതല്‍ സമയവും അവരുടെ ഭര്‍ത്താവിന്റെ വീട്ടില്‍ തന്നെ കഴിയണം. മറ്റുള്ളവരുടെ വീട്ടില്‍ താമസിക്കുന്ന സ്ത്രീകള്‍ക്ക്, അവരുടെ വീട്ടില്‍ ബഹുമാനം കുറയുന്നു. കുടുംബാംഗങ്ങളുമായുള്ള പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നു. അതുകൊണ്ട് വിവാഹശേഷം സ്ത്രീകള്‍ അവരുടെ ഭര്‍ത്താവിന്റെ വീട്ടില്‍ താമസിക്കേണ്ടത് വളരെ പ്രധാനമാണ്.

ഏകാന്ത സ്ഥലങ്ങളില്‍ പോകരുത്
അജ്ഞാത സ്ഥലങ്ങളിലും ആളൊഴിഞ്ഞ സ്ഥലങ്ങളിലും ആളൊഴിഞ്ഞ വീടുകളിലും പുരുഷനൊപ്പം പോകുന്നത് സ്ത്രീകള്‍ ഒഴിവാക്കണം. ഒരു മനുഷ്യന്റെ ഉദ്ദേശ്യങ്ങള്‍ മാറിയാല്‍, അത് അവര്‍ക്ക് വലിയ ദോഷം ചെയ്യും.

ഈ സ്ത്രീകള്‍ ഭര്‍ത്താവിന് ഭാഗ്യം
ഗരുഡപുരാണം അനുസരിച്ച്, ഒരു സ്ത്രീ എല്ലാ ജോലികളിലും പ്രാവീണ്യമുള്ളവളായിരിക്കണമെന്ന് പറയപ്പെടുന്നു. സമയം ആര്‍ക്കും ഒരുപോലെയല്ല, എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ അവളുടെ വീടും കുടുംബവും നോക്കുന്നത് സ്ത്രീ മാത്രമാണ്. ഈ ഗുണങ്ങളുള്ള ഭാര്യ ഭര്‍ത്താവിനും കുടുംബത്തിനും പ്രിയപ്പെട്ടവളാകുന്നു.

ദൈവവിശ്വാസമുള്ളവര്‍
ദൈവഭക്തി പിന്തുടരുന്നത് വീട്ടിലെ ഓരോ വ്യക്തിക്കും ആവശ്യമാണെന്ന് കരുതപ്പെടുന്നു. ഇതോടൊപ്പം ഹിന്ദു സമൂഹത്തില്‍ സ്ത്രീകളെ ലക്ഷ്മിയുടെ രൂപമായി കണക്കാക്കുന്നു. ദിവസവും കുളിച്ച് വീട്ടിലെ പൂജാമുറിയില്‍ ലക്ഷ്മി ദേവിയെ പൂജിക്കുമ്പോള്‍ വീട്ടില്‍ പണത്തിനും ധാന്യങ്ങള്‍ക്കും ഒരു കുറവുമുണ്ടാകില്ലെന്ന് കരുതുന്നു. ദൈവവിശ്വാസമുള്ള സ്ത്രീകള്‍ ഭര്‍ത്താവിന് ഭാഗ്യമാണെന്ന് ഗരുഡപുരാണം പറയുന്നു.

ബഹുമാനമുള്ള സ്ത്രീകള്‍
വീട്ടിലെത്തുന്ന അതിഥികളോട് ആതിഥ്യമര്യാദ കാണിക്കുകയും ആദരിക്കുകയും ചെയ്യുന്ന സ്ത്രീകള്‍ ഭര്‍ത്താവിന് ഭാഗ്യമാണ്. അതുപോലെ വീടിനുള്ളിലെ ശുചിത്വം ശ്രദ്ധിക്കുന്ന സ്ത്രീകള്‍, അത്തരം സ്ത്രീകള്‍ ഭര്‍ത്താവിന്റെയും അമ്മായിയമ്മയുടെയും ഭാഗ്യം മാറ്റുന്നുവെന്ന് ഗരുഡപുരാണം പറയുന്നു.



Click it and Unblock the Notifications

