Latest Updates
-
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
സെപ്റ്റംബർ 9-15 വാരഫലം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്!
മകളുടെ വേഷത്തിൽ ജയിൽചാടാൻ ശ്രമിച്ചു; ഒടുവിൽ മരണം
കുറ്റകൃത്യം ചെയ്ത് ജയിലില്‍ അടക്കപ്പെടുന്നതിനേക്കാൾ വലിയ തെറ്റാണ് ജയില്‍ ചാടുന്നത്. ഇവിടെ ഒരു കൊടുംകുറ്റവാളി ജയിൽ ചാടുകയും പിന്നീട് പിടിക്കപ്പെട്ടതിന് ശേഷം മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തു. പത്തൊൻപത് വയസ്സുകാരിയായ മകളുടെ വേഷത്തിലാണ് ഇയാൾ ജയിൽ ചാടാൻ ശ്രമിച്ചത്. എന്നാൽ ജയിൽ ചാടി പിടിക്കപ്പെട്ടതിന് ശേഷം പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബ്രസീലിലെ പ്രധാനപ്പെട്ട ക്രിമിനൽ ഗ്രൂപ്പുകളില്‍ അംഗമായ ക്ലോവിനോ ഡി സിൽവ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
സിലിക്കൺ മാസ്ക്, വിഗ്, ടീഷർട്ട്, എന്നിവ ധരിച്ചാണ് മകളുടെ വേഷത്തിൽ ഇയാൾ ജയിൽ ചാടാൻ ശ്രമിച്ചത്. പത്തൊൻപത്കാരിയായ മകൾ ജയിലിൽ പിതാവിനെ കാണാൻ വന്നപ്പോഴാണ് ഇത്തരം സാഹസത്തിന് ഇയാൾ മുതിർന്നത്. ശനിയാഴ്ചയാണ് മകള്‍ ഇയാളെ കാണാൻ വന്നത്. ഇതിന് പിന്നാലെയാണ് ഇത്തരം ഒരു കാര്യം സംഭവിച്ചത്. ഇതിന് പിന്നാലെ മകളെ ജയിലിൽ ഉപേക്ഷിച്ച് ഇയാൾ ജയിൽ ചാട്ടത്തിന് ശ്രമിക്കുകയായിരുന്നു. കൂടുതൽ വിവരങ്ങൾ വായിക്കാൻ...

മുഖം മൂടിയും വസ്ത്രവും
മുഖം മൂടിയും വസ്ത്രവും മാറ്റി ഇയാൾ വേഷപ്രശ്ചന്നം നടത്തുന്നതിന്റെ ദൃശ്യങ്ങൾ ജയിൽ അധികൃതർക്ക് ലഭിച്ചിട്ടുണ്ട്. നിമിഷ നേരം കൊണ്ടാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. സംഭവത്തെത്തുടർന്ന് മറ്റ് പ്രതികൾക്കും അതീവ സുരക്ഷയാണ് ഇപ്പോള്‍ ജയിലധികൃതർ ഒരുക്കിയിട്ടുള്ളത്.

എഴുപത്തി മൂന്ന് വർഷത്തെ തടവ്
ക്രിമിനൽ പശ്ചാത്തലമുള്ള ഇയാള്‍ക്ക് കോടതി എഴുപത്തിമൂന്ന് വര്‍ഷത്തെ ശിക്ഷയാണ് വിധിച്ചത്. ഇതിനിടെയാണ് ഇയാൾ ആൾമാറാട്ടം നടത്തി രക്ഷപ്പെടുന്നതിന് വേണ്ടി ശ്രമം നടത്തിയത്. ശനിയാഴ്ചയാണ് ഈ സാഹസത്തിന് ഇയാൾ മുതിർന്നത്. ഉയർന്ന സെക്യൂരിറ്റിയാണ് ഇവിടെ ഉള്ളതെങ്കിലും ഇതെല്ലാം കബളിപ്പിച്ചാണ് ഇയാൾ രക്ഷപ്പെടുന്നതിന് ശ്രമിച്ചത്.

മരണപ്പെട്ട നിലയിൽ
മരണപ്പെട്ട നിലയിൽ പിന്നീട് ഇയാളെ കണ്ടെത്തുകയായിരുന്നു. ഇന്നലെയാണ് ഇയാളെ ജയിൽ ചാടിയതിന് ശേഷം കണ്ടെത്തിയത്. എന്നാൽ അതിന് ശേഷം സെല്ലിൽ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തുകയാണ് ഉണ്ടായത്. ബെഡ്ഷീറ്റ് ഉപയോഗിച്ച് തൂങ്ങിമരിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്.

മരണത്തെക്കുറിച്ച് അന്വേഷണം
മരണത്തെക്കുറിച്ച് ജയിൽ അധികൃതർ വിശദമായ അന്വേഷണം നടത്തുന്നുണ്ട്. ബ്രസീലിലെ തന്നെ ഏറ്റവും അപകടകാരികളായ ക്രിമിനൽ ഗ്രൂപ്പുകളിൽ ഒന്നാണ് റെഡ് കമാന്റ്. ഇതിലെ പ്രധാന അംഗമാണ് മരണപ്പെട്ട ഈ പ്രതി. ജയിൽശിക്ഷ അനുഭവിക്കുന്നതിനിടെ മരണപ്പെട്ട ഒരുകുറ്റവാളിയാണ് ഇയാൾ.

ജയിൽ അധികൃതരുടെ പ്രതികരണം
ഇയാളുടെ മരണത്തിൽ ജയിൽ അധികൃതർക്ക് നാണക്കേടാണ് ഉണ്ടായിരിക്കുന്നത്. കാരണം ബ്രസീലിലെ പല ജയിലുകളിലും ഇത്തരം മരണങ്ങൾ സാധാരണമാണ്. അതുകൊണ്ട് തന്നെ സ്ഥിരമായി മരണപ്പെട്ടിരിക്കുന്ന ജയിൽ കുറ്റവാളികളിൽ ഒരു മരണമായി തന്നെയാണ് ഇതും പുറത്തുള്ളവർ കണക്കാക്കുന്നത്. കൂടുതൽ സുരക്ഷിതമായ ജയിലിലേക്ക് മാറ്റുന്നതിന് ശ്രമിക്കുന്നതിനിടെയാണ് ഇയാളുടെ മരണം.



Click it and Unblock the Notifications
