Latest Updates
-
വൃദ്ധി യോഗം ഇന്ന് ഉച്ചയ്ക്ക് 1:17 മുതൽ: ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മവും മുടിയും സുരക്ഷിതമാക്കാം; അണുബാധയൊഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
പിതൃപക്ഷം തുടങ്ങുന്നു; വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം വരും -
ചന്ദ്രൻ മീനം രാശിയിലേക്ക്: ഇന്ന് വൈകുന്നേരം ആകാശത്ത് കാണാം അപൂർവ്വ കാഴ്ച -
കേരളത്തിൽ കള്ളക്കടൽ ഭീഷണി; തീരദേശത്ത് റെഡ് അലർട്ട്, ഈ ജില്ലകളിൽ അതീവ ജാഗ്രത! -
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? അണുബാധ തടയാൻ ഈ കാര്യങ്ങൾ മറക്കരുത് -
മൂന്നാം ട്രൈമസ്റ്ററിലും സാമന്തയുടെ വർക്കൗട്ട്; ഗർഭിണികൾക്ക് ഇത് സുരക്ഷിതമോ? അറിയേണ്ടതെല്ലാം -
പിതൃപക്ഷം 2026: സെപ്റ്റംബർ 27 മുതൽ; ഈ ദിവസങ്ങളിൽ പുതിയ തുടക്കങ്ങൾ വേണ്ട, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആടൽ യോഗം ഇന്ന്: ഈ കാര്യങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ പണി പാളും, ശ്രദ്ധിക്കേണ്ട സമയക്രമം ഇതാ
നേഴ്സാകാന്‍ വന്ന് സെക്സ് വര്‍ക്കറായ 19 കാരി
നേഴ്സാകാന്‍ വന്ന് സെക്സ് വര്‍ക്കറായ 19 കാരി
സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ പല രീതിയിലും വര്‍ദ്ധിച്ചു വരുന്ന കാലഘട്ടമാണിത്. എന്തിന് നവജാത ശിശുക്കള്‍ മുതല്‍ പ്രായമായവരെ പോലും നീചന്മാര് വെറുതേ വിടാത്ത കാലം.
ഒരുപാടു സ്വപ്നങ്ങള്‍ നല്ലൊരു ജീവിതത്തെ കുറിച്ചു കണ്ട് ദുരിതത്തിന്റെ കാണാക്കയങ്ങളിലേയ്ക്ക് ഇറങ്ങേണ്ടി വരുന്ന സ്ത്രീകളും കുറവല്ല. ചതി പറ്റുന്നവര്‍. പിന്നോക്ക രാജ്യങ്ങളിലെ മാത്രം സ്ഥിതിയാണെന്നും കരുതേണ്ട്. മുന്നോക്ക രാജ്യങ്ങളിലുമുണ്ട്, ഇത്തരം കഥകള്‍.
42 കാരിയായ സാറ ഫോര്‍സൈത്ത് ഇത്തരമൊരു ഇരയാണ്. നഴ്സറി നേഴ്സാകാന്‍ വന്ന് ശരീരം വില്‍ക്കേണ്ടി വന്ന യുവതി.

സാറ
ബ്രിട്ടീഷുകാരിയായ സാറ 19-ാം വയസില്‍ നഴ്സറി നഴ്സ് എന്ന ജോലി സ്വപ്നം കണ്ട് ആസ്റ്റംര്ഡാമിലെത്തുകയായിരുന്നു. പത്രപ്പരസ്യം കണ്ടെത്തിയ ഈ യുവതി ഇത് കബളിപ്പിയ്ക്കുന്ന പരസ്യമാണെന്നു തിരിച്ചറിഞ്ഞപ്പോഴേയ്ക്കും തോക്കിന് മുനയില്‍ വേശ്യാവൃത്തിയിലേക്ക് ഇവരെ പരസ്യം നല്‍കിയയാള്‍ വിറ്റിരുന്നു. ബ്രീട്ടീഷുകാരന് തന്നെയായ ഒരു ക്രിമിനലാണ് ഇതിനു പുറകിലുണ്ടായിരുന്നത്. സ്ത്രീകളെ ജോലിപ്പരസ്യം നല്കി കബളിപ്പിച്ച് വേശ്യാവൃത്തിയിലൂടെ പണമുണ്ടാക്കിയിരുന്ന ക്രിമിനല്‍.

അവിടെ
അവിടെ ദിവസവും 20ളം പുരുഷന്മാര്ക്ക് പണത്തിനു വേണ്ടി ശരീരം വില്‍ക്കുകയെന്ന ജോലിയാണ് സാറയെ കാത്തിരുന്നത്. പിമ്പുകളുടെ പോക്കറ്റ നിറയ്ക്കുക എന്ന ജോലി.

ഇതിനിടയില്‍
ഇതിനിടയില്‍ പല ദുരനുഭവങ്ങളും സാറയ്ക്കു നേരിട്ടു കാണേണ്ടി വന്നു. ഇതിലൊന്നായിരുന്നു ഇതുപോലെ ചതിയില്‍ അകപ്പെട്ട് എത്തിയ തായ്ലന്റുകാരിയായ യുവതിയുടെ കൊലപാതകം. ഈ തൊഴിലിലൂടെ വേണ്ടത്ര പണം ഉടമയ്ക്ക് ആക്കിക്കൊടുക്കാന്‍ പറ്റാതിരുന്ന ഈ യുവതിയെ വെടി വച്ചു കൊല്ലുകയായിരുന്നു.

സാറ
സാറ ഇതിനു ദൃക്സാക്ഷിയായി. ബുള്ളറ്റ് ആ പെണ്‍കുട്ടിയുടെ ശിരസു പകുതി തകര്‍ക്കുന്ന ആ ദൃശ്യം ഷൂട്ടു ചെയ്യുകയും ചെയ്തിരുന്നു. ഏതോ സിനിമയില്‍ ഉപയോഗിയ്ക്കുവാന്‍ വില്‍പ്പനയ്ക്കായി. സാറയുടെ കാല്‍ച്ചുവട്ടിലാണ് ഈ യുവതി മരിച്ചു വീണത്.

ശിക്ഷ
പിന്നീട് ഈ പെണ്‍കുട്ടി പലപ്പോഴും രാത്രികളില്‍ സാറയുടെ ഉറക്കം കെടുത്തിരിയിരുന്നു. ചോര മരവിപ്പിയ്ക്കുന്ന ഈ ദൃശ്യങ്ങള്‍ സാറയെ രാത്രികളില്‍ അസ്വസ്ഥയാക്കി. പിന്നീട് പോണ് സിനിമയ്ക്കു വേണ്ടിയാണ് ആ പെണ്‍കുട്ടിയെ വധിച്ചതെന്നും ഈ ടേപ്പ് വിറ്റു കാശാക്കുകയാണ് ഉടമ ചെയ്യുന്നതെന്നും സാറ അറിഞ്ഞു. വേശ്യാവൃത്തിയിലൂടെ വേണ്ടത്ര പണമുണ്ടാക്കാന്‍ സാധിയ്ക്കാതെ വന്നതിന്റെ ശിക്ഷ.

ഇതുപോലെ
ഒന്നല്ല, ഇതുപോലെ കൂട്ടത്തില്‍ നിന്നും കാണാതാകുന്ന പെണ്‍കുട്ടികളുടെ ഗതി ഇതാണെന്ന് പൊതുവേ സംസാരവുമുണ്ടായിരുന്നു. ഇതു കൊണ്ടു തന്നെ ഭയപ്പെട്ട് ഏതു രീതിയിലും പണമുണ്ടാക്കുവാന്‍ പെണ്‍കുട്ടികളെ പ്രേരിപ്പിയ്ക്കുക കൂടിയായിരുന്നു, ഉടമയുടെ മറ്റൊരു ലക്ഷ്യം.

പിന്നീട് ഈ പെണ്‍കുട്ടി
പിന്നീട് ഈ പെണ്‍കുട്ടി പലപ്പോഴും രാത്രികളില്‍ സാറയുടെ ഉറക്കം കെടുത്തിരിയിരുന്നു. ചോര മരവിപ്പിയ്ക്കുന്ന ഈ ദൃശ്യങ്ങള്‍ സാറയെ രാത്രികളില്‍ അസ്വസ്ഥയാക്കി. പിന്നീട് പോണ് സിനിമയ്ക്കു വേണ്ടിയാണ് ആ പെണ്‍കുട്ടിയെ വധിച്ചതെന്നും ഈ ടേപ്പ് വിറ്റു കാശാക്കുകയാണ് ഉടമ ചെയ്യുന്നതെന്നും സാറ അറിഞ്ഞു. വേശ്യാവൃത്തിയിലൂടെ വേണ്ടത്ര പണമുണ്ടാക്കാന്‍ സാധിയ്ക്കാതെ വന്നതിന്റെ ശിക്ഷ.

പിന്നീട് ഉടമ
സാറയെ പിന്നീട് ഉടമ മറ്റൊരാള്‍ക്ക് വിറ്റു. നിറയെ നായ്ക്കളുള്ള ക്രൂരനായ യൂഗോസ്ലേവിയന്‍ യജമാനന് പണമുണ്ടാക്കാന്‍ ദിവസവും 18ളം പേരെ ഈ പെണ്‍കുട്ടിയ്ക്കു തൃപ്തിപ്പടുത്തേണ്ടി വന്നു. ശരീരത്തിന്റെയും മനസിന്റെയും വേദന മറി കടക്കാന്‍ കൊക്കൈയ്ന്‍ എന്ന മയക്കു മരുന്നിന് സാറ അടിമയായി മാറി.

ഡച്ച് പൊലീസിന്റെ സഹായത്തോടെ
ഇതിനിയെ ഇത്തരം ഗ്രൂപ്പുകള്‍ക്കു പുറമേയായിരുന്നു ഡച്ച് പൊലീസിന്റെ സഹായത്തോടെ 1997ല്‍ രക്ഷപ്പെട്ട സാറ കുറ്റവാളികളെക്കുറിച്ചു മുഴുവന്‍ വിവരവും പൊലീസിനോട് പറയാന്‍ ധൈര്യം കാണിച്ചു. അവര്‍ സാറയെ അവിടെ നിന്നും രക്ഷപ്പെടുത്തി തിരികെ ബ്രിട്ടിനിലെ അമ്മയുടെ അടുത്തെത്തിച്ചും. അമ്മയുടെ കൈകളുടെ സുരക്ഷയില്‍ എത്തിച്ചേര്‍ന്ന അവസരത്തില്‍ താന്‍ ഈ ലോകത്തെ ഏറ്റവും സുരക്ഷിതമായ സ്ഥലത്തെത്തിച്ചേര്ന്നതായി തോന്നുന്നതായി സാറ പറഞ്ഞു.

പൊട്ടിത്തകര്‍ന്ന ജീവിതം
പൊട്ടിത്തകര്‍ന്ന ജീവിതം ധൈര്യത്തോടെ കരുപ്പിടിപ്പിയ്ക്കാനുള്ള ശ്രമത്തിലാണ് ഈ സ്ത്രീ ഇന്ന്. മയക്കു മരുന്നില്‍ നിന്നും പുറത്തു കടക്കുവാന്‍ ശ്രമിയ്ക്കുന്നു. മയക്കു മരുന്നിലും വേശ്യാവൃത്തിയിലും അകപ്പെട്ട് ജീവിതം നഷ്ടപ്പെട്ടു പോകുന്നവരെ അപേക്ഷിച്ച് ഇതില്‍ നിന്നും രക്ഷപ്പെടുവാന്‍ ചാന്‍സ് ലഭിച്ചതു കൊണ്ട് താന്‍ അല്പമെങ്കിലും ഭാഗ്യവതിയാണെന്ന് ഇവര്‍ കരുതുകയും ചെയ്യുന്നു.



Click it and Unblock the Notifications
