Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഭര്ത്താവിന്റെ അവയവം മുറിച്ചു കളഞ്ഞ ആ കാരണം...
ഭര്ത്താവിന്റെ അവയവം മുറിച്ചു കളഞ്ഞ ആ കാരണം...
ഭാര്യാ-ഭര്ത്താക്കന്മാര് കലഹിയ്ക്കുന്നും പരസ്പരം ദേഹോപദ്രവമേല്പ്പിയ്ക്കുന്നതും അവസാനം ഡിവോഴ്സിലെത്തുന്നതുമൊന്നും പുതിയ സംഭവങ്ങളല്ല. ചില തരം കലഹങ്ങള് അതിരു കടക്കുകയും അതിക്രമങ്ങളില് എത്തുകയും ചെയ്യും.
ലൊറീന ബോബിറ്റിന്റെയും ജോണ് വെയ്ന് ബോബിറ്റിന്റേയും ദാമ്പത്യവും ഇത്തരത്തിലെ ഒന്നായിരുന്നു. അസ്വാരസ്യങ്ങള്ക്കിടിയില് അതിക്രമത്തിലെത്തിയ ഒന്ന്. മുന്പ് മലയാളത്തില് ഇറങ്ങി 22 ഫീമേല് കോട്ടയം എന്ന സിനിമയെ ഓര്മിപ്പിയ്ക്കുന്ന ഒന്ന്.
ഇവിടെയും സമാനമായ സംഭവമാണ് നടന്നത്. ലൊറീന സ്വന്തം ഭര്ത്താവായ ജോണിന്റെ അവയവമാണ് മുറിച്ചതെന്നു മാത്രം.

ലൊറീന
ബ്യൂട്ടിപാര്ലര് ജീവനക്കാരിയായിരുന്ന ലൊറീന തന്റെ 23-ാമത്തെ വയസിലാണ് 26 കാരനായ ഭര്ത്താവിനോട് ഇതു ചെയ്തത്. ഇതിനു കാരണം നാലു വര്ഷം നീണ്ടു നിന്ന ദാമ്പത്യത്തില് ഭര്ത്താവിന്റെ ശാരീരിക പീഡനവും ബലാത്സംഗവുമായിരുന്നു.

തങ്ങളുടെ നാലു വര്ഷ ദാമ്പത്യത്തില്
തങ്ങളുടെ നാലു വര്ഷ ദാമ്പത്യത്തില് ഈ പീഡനങ്ങള് തുടര്ക്കഥയായിരുന്നുവെന്നാണ് ലൊറീന വിര്ജീനിയയിലെ കോടതിയില് പറഞ്ഞത്. ഇതേത്തുടര്ന്നു പിരിയുവാന് തീരുമാനിച്ച ഇവര് വേറെ മുറികളിലായിരുന്നു ഉറക്കവും.

ഒരു ദിവസം മദ്യപിച്ചെത്തിയ ജോണ്
ഒരു ദിവസം മദ്യപിച്ചെത്തിയ ജോണ് ലൊറീനയെ തന്റെ ഇംഗീതത്തിന് ബലമായി വിധേയയാക്കുകയായിരുന്നു. ഇതെത്തുടര്ന്ന് മദ്യലഹരിയില് മയങ്ങിപ്പോയ ഇയാളുടെ അവയവം കത്തി കൊണ്ട് ലൊറീന മുറിച്ചു. ഈ അവയവവും കത്തിയും കൊണ്ട് തന്റെ സുഹൃത്തായി ജാന ബിസ്കൂട്ടിയുടെ വീട്ടില് ലൊറീനയെത്തി. അവയവം പിന്നീട് ഇവര് ജനലിലൂടെ പുറത്തേക്കെറിഞ്ഞു. രണ്ടു മണിക്കൂര് ശേഷം ഈ അവയവം പിന്നീട് ജോണിന് 9 മണിക്കൂര് നീണ്ട ശസ്ത്രക്രിയയിലൂടെ വീണ്ടും വച്ചു പിടിപ്പിച്ചു.

കോടതിടില് കേസു വന്നപ്പോള്
കോടതിടില് കേസു വന്നപ്പോള് ജോണ് പറഞ്ഞത് നേരെ തിരിച്ചായിരുന്നു. ലൊറീനയുമായുള്ള ജീവിതം സുഖകരമായിരുന്നില്ലെന്നും ഇതെത്തുടര്ന്ന് ലൊറീനെയെ വിട്ടു പോകുന്ന ഓരോ ഘട്ടത്തിലും ഇവര് തന്നെ കേണപേക്ഷിച്ചു തിരിച്ചു വിളിക്കുമായിരുന്നുവെന്നും അവസാനം ഡിവോഴ്സിന് താന് ഉറപ്പിച്ച വൈരാഗ്യത്തിലാണ് തന്റെ ഭാര്യ ഇങ്ങനെ പ്രവര്ത്തിച്ചതെന്നും ജോണ് കോടതിയെ അറിയിച്ചു. സംഭവം നടന്ന അന്നു സെക്സിന് വയ്യാത്ത വണ്ണം താന് മദ്യലഹരിയില് ആയിരുന്നുവെന്നും ലൊറീന കെട്ടിച്ചമച്ച കഥയുണ്ടാക്കുകയായിരുന്നുവെന്നുമായിരുന്നു അയാളുടെ ഭാഷ്യം. എന്നാല് സെക്സ് നടന്നില്ലെന്നത് തെറ്റാണെന്നു മെഡിക്കല് പരിശോധനകള് തെളിയിച്ചു.

ലൊറീനയ്ക്ക്
ലൊറീനയ്ക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നും താന് അവരെ ഉപദ്രവിച്ചിട്ടില്ലെന്നും ജോണ് പറഞ്ഞു. ലൊറീനയെ കോടതി വിട്ടയച്ചു, അവരെ കൗണ്സിലിംഗിന് വിധേയമാക്കുകയും ചെയ്തു. ജോണാകട്ടെ, തന്റെ അവയവം വലുതാക്കാനുളള സര്ജറി നടക്കുകയും പോണ് സ്റ്റാറായി മാറുകയും ചെയ്തു.

രണ്ടും മൂന്നും വിവാഹം ചെയ്ത ജോണ്
രണ്ടും മൂന്നും വിവാഹം ചെയ്ത ജോണ് പല വട്ടം ഭാര്യമാരെ ഉപദ്രവിച്ചതിന് കേസിലും ജയിലിലുമെല്ലാം ആയിട്ടുമുണ്ട്. ഇതില് നിന്നു തന്നെ ലൊറീനയ്ക്കെതിരെയുളള ഇയാളുടെ ആരോപണങ്ങളും തെറ്റാണെന്നു തെളിഞ്ഞു.



Click it and Unblock the Notifications
