Latest Updates
-
രാശിഫലം: കരിയറിലും പ്രണയത്തിലും വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
പുറത്തുനിന്ന് ഭക്ഷണം കഴിച്ചാലും വണ്ണം കുറയ്ക്കാം! സൊമാറ്റോയുടെ പുതിയ 'ഹെൽത്തി' ഫീച്ചർ എങ്ങനെ ഉപയോഗിക്കാം? -
മെയ് 30-ന് അപൂർവ്വ രവി-സിദ്ധ യോഗം: നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ സമയം എങ്ങനെ ഉപയോഗിക്കാം? -
കരീന കപൂറിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്; ആയിരം കലോറി എരിച്ചുകളയാൻ ഈ കളി മതി! -
വെയിൽ കൊള്ളുമ്പോൾ ചർമ്മം മാത്രമല്ല, തലയോട്ടിയും അപകടത്തിലാണ്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
കഠിനമായ വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ മതി; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
പുകവലി ഉപേക്ഷിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത് അത്ഭുതം! ഈ മാറ്റങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഇന്ന് തന്നെ സിഗരറ്റ് വലിച്ചെറിയും -
ആർത്തവ വേദനയിൽ വലയുന്ന പെൺകുട്ടികൾക്ക് ഇനി ആശ്വാസം; കേരളത്തിലെ സ്കൂളുകളിൽ ചരിത്രപരമായ അവധി പ്രഖ്യാപനം! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വ്യായാമത്തിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കാലാവസ്ഥ മാറുന്നു, ചർമ്മവും മുടിയും തകരാതിരിക്കാൻ ഈ 48 മണിക്കൂർ പ്ലാൻ പരീക്ഷിച്ചു നോക്കൂ
ഈ അവയവങ്ങൾ കുറവെങ്കിലും ആരോഗ്യത്തോടെ ജീവിക്കാം
ശരീരത്തിലെ ഓരോ അവയവങ്ങൾക്കും വളരെയധികം പ്രാധാന്യമുണ്ട്. അതിപ്പോൾ ഒരു രോമമാണെങ്കില്‍ പോലും അതിന്റേതായ പ്രാധാന്യം അതിനുണ്ട്. എന്നാൽ ചില അവയവങ്ങള്‍ ശരീരത്തില്‍ നിന്ന് മാറ്റിയാലും നമ്മുടെ ജീവന് ആപത്തൊന്നും സംഭവിക്കില്ല. അത്രക്കും അത്ഭുതങ്ങൾ ഒളിപ്പിച്ച് വെച്ച ഒരു രഹസ്യമാണ് നമ്മുടെ ശരീരം. നമ്മുടെ ശരീരത്തിന്റെ ബാഹ്യമായ കാര്യങ്ങളെക്കുറിച്ചേ നമുക്ക് അറിയുകയുള്ളൂ. എന്നാൽ ശരിക്കും അകത്താണ് ഇതിന്റെ എല്ലാ രഹസ്യവും നടക്കുന്നത്. പ്രതിഭാസങ്ങളുടെ കലവറയാണ് നമ്മുടെ ശരീരത്തിന്റെ ഓരോ ഭാഗവും എന്ന കാര്യത്തിൽ സംശയമേ വേണ്ട.
മനുഷ്യ ശരീരത്തിലെ ഇത്തരം അത്ഭുതങ്ങളെക്കുറിച്ച് ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ് കാരണം നമ്മുട ജീവിതത്തിൽ ആരോഗ്യത്തിനും ആയുസ്സിനും ഉള്ള പങ്ക് വളരെ വലുതാണ്. അതിന്റെ അടിസ്ഥാനം തന്നെയാണ് എപ്പോഴും ആരോഗ്യമുള്ള ഒരു ശരീരം. ആ ശരീരത്തിനകത്ത് സംഭവിക്കുന്ന ചില പ്രതിഭാസങ്ങള്‍ ഉണ്ട്. അവയെക്കുറിച്ച് നമുക്ക് ഒന്ന് കണ്ണോടിച്ച് നോക്കാം.

ഈ അവയവങ്ങൾ മാറ്റിയാലും ആരോഗ്യം
ആരോഗ്യത്തിന് ശരീരത്തിലെ എല്ലാ അവയവങ്ങളും പ്രവർത്തിച്ചു കൊണ്ടിരിക്കണം. എന്നാൽ നമ്മുടെ ശരീരത്തിലെ ചില അവയവങ്ങൾ മാറ്റിയാലും ശരീരത്തിന് വലിയ പ്രതിസന്ധി ഉണ്ടാവുന്നില്ല. നമ്മുടെ ശരീരത്തിലെ ഏതെങ്കിലും ഒരു അവയവം ഇല്ലെങ്കിലും നമുക്ക് സുഖമായി ജീവിക്കാം. വയര്‍, ഒരു കിഡ്നി, കരളിന്റെ 75 ശതമാനം എന്നിവയൊന്നുമില്ലെങ്കിലും നമുക്ക് സുഖമായി തന്നെ ജീവിക്കാം.

രക്ത കോശത്തിന്റെ ആയുസ്സ്
രക്തകോശത്തിന്റെ ആയുസ്സിനെക്കുറിച്ച് നിങ്ങൾക്കറിയാമോ? നമ്മുടെ ശരീരത്തിലെ ചുവന്ന രക്തകോശത്തിന്റെ ആയുസ്സ് 120 ദിവസമാണ്. അതുകൊണ്ട് തന്നെ പെട്ടെന്ന് നശിച്ച് പോവുന്നതല്ല ഇവയൊന്നും എന്ന കാര്യം മനസ്സിലാക്കുക.

ഹൃദയമിടിപ്പ് ഇത്രയോ
അത്ഭുതപ്പെടുത്തുന്ന ഒന്ന് തന്നെയാണ് ഹൃദയമിടിപ്പ്. ഹൃദയമിടിപ്പിന്റെ കാര്യത്തിൽ മാറ്റമുണ്ടെങ്കിലും അത് വളരെയധികം ശ്രദ്ധിക്കണം. നമ്മുടെ ഹൃദയമിടിപ്പ് ഒരു ദിവസം ഏകദേശം 10000 തവണയാണെങ്കില്‍ ഇത് 30 മില്ല്യണ്‍ ആണ് ഒരു വര്‍ഷം.

രക്തത്തിന്റെ സഞ്ചാരം
ശരീരത്തില്‍ അത്ഭുതങ്ങൾ നടത്തുന്ന ഒന്നാണ് രക്തം. നമ്മുടെ രക്തം ഒരു ദിവസം സഞ്ചരിക്കുന്ന ദൂരം അറിയണോ ഏകദേശം 60000 മൈല്‍ ആണ്. രക്തവും സൂപ്പറാണ് ശരീരത്തിന്റെ ആരോഗ്യത്തിന്റെ കാര്യത്തിൽ.

കണ്ണിനുമുണ്ട് പ്രത്യേകത
നമ്മുടെ കണ്ണിന് പത്ത് മില്ല്യണ്‍ കളറുകളേയും വേര്‍തിരിച്ചറിയാന്‍ കഴിയും. അതായത് ഒരു വലിയ ടെലസ്കോപ്പിനേക്കാള്‍ കൂടുതല്‍. അത്രക്കും പവ്വറാണ് നമ്മുടെ ഓരോരുത്തരുടേയും കണ്ണുകൾക്ക്. വിശ്വസിക്കാന്‍ കഴിയുന്നില്ലല്ലേ?

മരണശേഷം മാറ്റം
മരണശേഷവും നമ്മടെ ശരീരത്തില്‍ ചില മാറ്റങ്ങള്‍ സംഭവിക്കും. എന്നാൽ അതെന്താണെന്ന് നമുക്ക് പലർക്കും അറിയില്ല. അതായത് മരണശേഷം നമ്മുടെ കാല് ചിലപ്പോള്‍ നിവരും. ചിത വെച്ചാണ് കത്തിക്കുന്നതെങ്കിൽ അത് മൃതദേഹം നിവർന്നിരിക്കുന്നതിന് വരെ കാരണമാകുന്നു.

കോശങ്ങള്‍ മരിക്കുന്നത് ഇത്രയും
നമ്മുടെ ശരീരത്തിലെ കോശങ്ങളുടെ കാര്യത്തിലും ചില രഹസ്യങ്ങൾ ഉണ്ട്. ഒരോ മിനുട്ടിലും മുന്നൂറിലധികം കോശങ്ങള്‍ നമ്മുടെ ശരീരത്തില്‍ മരിക്കുന്നതായാണ് കണക്ക്. എന്നാല്‍ അതിനിരട്ടി കോശങ്ങള്‍ പുതിയതായി ഉണ്ടാവുന്നുമുണ്ട്.

കുട്ടികളിൽ എല്ലിന്റെ എണ്ണം കൂടുതൽ
കുട്ടികളില്‍ എല്ലിന്റെ കാര്യവും അല്പം ബഹുകേമമാണ്. അതുകൊണ്ട് തന്നെയാണ് കുട്ടികള്‍ക്ക് മുതിര്‍ന്നവരേക്കാള്‍ എല്ല് കൂടുതലാണെന്നാണ് പറയുന്നത്. ഒരു കുട്ടി ജനിക്കുമ്പോള്‍ 300 എല്ലുകളാണ് അവരുടെ ശരീരത്തില്‍ ഉണ്ടാവുന്നത്. പിന്നീട് ചെറിയ എല്ലുകളെല്ലാം കൂടിച്ചേര്‍ന്ന് ഒന്നാവും.

മുടിക്ക് നാശമില്ല
നമ്മുടെ ശരീരത്തിലെ നാശം സംഭവിക്കാത്ത ഒന്നാണ് മുടി. ശരീരത്തില്‍ പെട്ടെന്ന് നശിച്ചു പോവാത്ത സാധനമാണ് മുടി. ഈജിപ്തിലെ മമ്മികളുടെ മുടി വരെ ഇപ്പോഴും നശിച്ചിട്ടില്ലാത്തതാണ് ചരിത്ര ഗവേഷകര്‍ ഉദാഹരണമായി പറയുന്നത്. കൊലപാതകവും മറ്റും കഴിഞ്ഞ് വളരെ കാലം കഴിഞ്ഞാലും പലപ്പോഴും മുടി നശിച്ച് പോവാതെ ഇരിക്കുന്നു.

ചിരിക്കുന്നതും ഒരു വ്യായാമം
ചിരി ആരോഗ്യത്തിന് വളരെ നല്ലതാണ്. എന്നാൽ എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നത് എന്ന് നിങ്ങൾക്കറിയാമോ? നമുക്കൊന്ന് ചിരിക്കണമെങ്കില്‍ എന്തു പാടാണെന്നറിയാമോ. അതായത് ഒന്നു ചിരിക്കണമെങ്കില്‍ ഏകദേശം 36 മസിലുകളുടെ അധ്വാനം വേണം. അതായത് നമ്മുടെ ശരീരത്തില്‍ നടക്കുന്ന ഏറ്റവും വലിയ വ്യായാമം.



Click it and Unblock the Notifications