Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
ആര്‍ത്തവ പാഡിലൂടെ ലഹരി തേടുന്നവര്‍
ആര്‍ത്തവ പാഡിലൂടെ ലഹരി തേടുന്നവര്‍
കേള്‍ക്കുമ്പോള്‍ അമ്പരപ്പും അറപ്പും തോന്നുമെങ്കിലും ഇത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള സത്യമായ കാര്യം തന്നെയാണ്. ഇന്തോനേഷ്യയിലെ ടീനേജുകാര്ക്കിടയിലാണ് ഈ ശീലം തുടങ്ങിയിരിയ്ക്കുന്നത്. ഇത് പതുക്കെ ലോകത്തെ എല്ലായിടത്തേയ്ക്കും പടരുകയാണ്.
സംഗതി അതു തന്നെ, ആര്‍ത്തവ രക്തസ്രാവത്തില്‍ നിന്നും സ്ത്രീകള്‍ക്കു സംരക്ഷണം നല്കുന്ന സാനിറ്ററി പാഡുകള്‍ തന്നെയാണ് വെള്ളം തിളപ്പിച്ചു കുടിയ്ക്കാന്‍ ഉപയോഗിയ്ക്കുന്നത്. ഇതു വെറുതേ ചെയ്യുന്നതല്ല, ഇതിനു പുറകില്‍ കാര്യമായ കാരണവുമുണ്ട്. നല്ലതല്ല, ദോഷം വരുത്തുന്ന കാരണം.
ഇത്രയും വൃത്തികെട്ട ശീലം, വൃത്തികെട്ട ശീലം എന്നു പറയാനും കാരണമുണ്ട്, ഇത് താഴെ വ്യക്തമാകും, ടീനേജുകാര്‍ക്കിടയില്‍ ഹരമായി മാറുന്നതിനു പുറകിലെ രഹസ്യത്തെ കുറിച്ചറിയൂ,

നാഷണല്‍ നാര്‍ക്കോടിക്സ് ഏജന്‍സി
നാഷണല്‍ നാര്‍ക്കോടിക്സ് ഏജന്‍സി, അതായത് മയക്കുമരുന്നു സംബന്ധിച്ച കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഏജന്‍സിയാണ് ഈ പ്രത്യേക കാര്യം പുറത്തു വിട്ടിരിയ്ക്കുന്നത്. ഇന്തോനേഷ്യയിലെ ടീനേജുകാരാണ് ഈ വിദ്യ പരീക്ഷിയ്ക്കുന്നത്. കാരണം എന്തെന്നറിയാമോ, ഇത് മയക്കു മരുന്നു കഴിയ്ക്കുന്ന അനുഭൂതി, ലഹരി നല്കുന്നുവെന്നതാണ് ആ കാരണം.

കെമിക്കലുകള്‍
സാനിറ്ററി പാഡില്‍ കെമിക്കലുകള്‍ അടങ്ങിയിട്ടുണ്ട്. ഇതാണ് ആര്‍ത്തവ രക്തത്തെ വലിച്ചെടുക്കാന്‍ സഹായിക്കുന്നത്. ഈ കെമിക്കലുകളാണ് ലഹരിയ്ക്കു സമാനമായി പ്രവര്‍ത്തിയ്ക്കുന്നത്. ഇതാണ് ഇതിട്ടു തിളപ്പിയ്ക്കുന്ന വെള്ളം നല്കുന്ന ലഹരിയും.

ഉപയോഗിച്ചു കഴിഞ്ഞ
വൃത്തികെട്ട കാര്യം എന്നു പറയുന്നത്, ഉപയോഗിയ്ക്കാത്ത പാഡുകള്‍ മാത്രമല്ല, ഉപയോഗിച്ചു കഴിഞ്ഞ, അതായത് ആര്‍ത്തവ രക്തം പുരണ്ട പാഡുകളും ഇതിനായി ഉപയോഗിയ്ക്കുന്നുണ്ട്. പണം ലാഭിയ്ക്കാനുള്ള വഴിയാണ് ഉപയോഗിച്ചു കഴിഞ്ഞ സാനിറ്റിഡി പാഡുകള്‍ ഇതേ രീതിയില്‍ തിളപ്പിച്ചു കുടിയ്ക്കുന്നത്. കാരണം പുതിയവ വാങ്ങാന്‍ പണം ചെലവാക്കണം. ഉപയോഗിച്ചവ വേസ്റ്റുകളില്‍ നിന്നും ശേഖരിച്ചാണ് ഈ പണിയൊപ്പിയ്ക്കുന്നത്.

ഈ പാഡുകള്‍ പു
ഈ പാഡുകള്‍ പുറമേയുള്ള കവര്‍ നീക്കിയാണ് വെള്ളത്തിലിട്ടു തിളപ്പിയ്ക്കുന്നത്. ഏകദേശം ഒരു മണിക്കൂറോളം ഇത് ഈ രീതിയില്‍ തിളപ്പിയ്ക്കും. പിന്നീട് ഈ വെള്ളം തണുത്ത കഴിയുമ്പോള്‍ കുടിയ്ക്കുന്ന രീതിയാണ് പിള്ളേര് അവലംബിയ്ക്കുന്നത്.

രാവിലെയും വൈകീട്ടും രാത്രിയിലും
രാവിലെയും വൈകീട്ടും രാത്രിയിലും ഇതു കുടിയ്ക്കുന്നത് മേഘങ്ങള്‍ക്കിടയിലൂടെ പറന്നു നടക്കുന്ന അനുഭവമാണെന്നാണ് ഉപയോഗിച്ച ലഹരിക്കാരുടെ വാദം. അതായത് മയക്കു മരുന്നു നല്കുന്ന അതേ ഇഫക്ട് ഇതില്‍ നിന്നും ലഭിയ്ക്കുന്നുവെന്നു ചുരുക്കം. ഈ വെള്ളത്തിന് കയ്പാണ് സ്വാദെന്നും ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു.



Click it and Unblock the Notifications
